ഞാനും എന്റെ കുഞ്ഞാറ്റയും – 55

  • by

9405 Views

njanum ente kunjattayum aksharathalukal novel by benzy

വിപഞ്ചിക ഒരുത്സവത്തിന്റെ പ്രതീതിയിലായിരുന്നു.. ആനന്ദിനെയും കുടുംബത്തെയും ഇവിടെ എല്ലാർക്കും ബോധിച്ചു. ശാലു മോളുടെ പുറകെ.. മാളുവും കുഞ്ഞാറ്റയും കൂടി.

തുമ്പിയും .. പൂമ്പാറ്റയും .. നീലപൊന്മാനും കുഞ്ഞിളം കിളികളുമൊക്കെയായി അവൾ മുറ്റത്ത് തന്നെയായിരുന്നു.. ഇടയ്ക്ക് കൃഷ്ണയെ അമ്മ വിളിച്ച സമയത്ത് .. നല്ല പഴുത്ത പേരയ്ക്ക കണ്ടപ്പോൾ ശാലു മോൾ മാളുവിനോട് ചോദിച്ചു.

മാളുവേച്ചീ… ഒരു പേരയ്ക്ക പറിച്ച് തരാമോ.?

മാളുവേച്ചീ…നോക്കട്ടെ !

വലത് കൈ കൊണ്ട് ഒരു ചാഞ്ഞ കൊമ്പ് പിടിച്ച് ഇടത് കൈക്കിടയിൽ വച്ച് മറ്റൊരു കൊമ്പിൽ നിന്നും പേരക്ക ചാടി പറിക്കാൻ മാളു ശ്രമിക്കുന്നത് കണ്ടിട്ട് ആനന്ദും വിഷ്ണുവും അവിടേക് വന്നു. വിഷ്ണു കയ്യെത്തി ശാലുവിന് പേരക്ക പറിച്ച് കൊടുത്തു.

ചെറിയൊരു ചമ്മലോടെമാളു.. പറഞ്ഞു.. ചിലപ്പോൾ കിട്ടാറുണ്ട്.. അതാ..

അത് നല്ലതാ.. എപ്പഴും സഹായത്തിന് കുഞ്ഞാറ്റ കാണില്ലല്ലോ? മാളുവിന് വേണോ?

ഊം..ഹും.. ഞങ്ങളെപ്പഴും കഴിക്കുന്നതല്ലേ..?

മാളുവിപ്പോ.. പഠിക്കാനൊന്നും പോകുന്നില്ലേ..

ഏട്ടൻ പറഞ്ഞില്ലേ ? പി.ജി. കഴിഞ്ഞു..

കമ്പ്യൂട്ടർ കോഴ്സുകളിൽ ചിലതും.

മാളുവേച്ചീ… രണ്ടാളെയും വിളിച്ച് വന്നേ… ഊണ് കഴിക്കാറായി..

പ്രിയേച്ചി… ഞാനും.. ശാലു ഓടി കൃഷ്ണയുടെ കയ്യിൽ തുങ്ങി.

കൃഷ്ണ ശാലുവിന്റെ കൈ കഴുകി.. അകത്തേക്ക്.. വന്നു.

മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ഹരിയൊന്നടുക്കാൻ ശ്രമിച്ചിട്ടും.. കുഞ്ഞാറ്റ ഗൗരവം വിടാതെ നിന്നു..

ഇനിയെന്താ അച്ഛമ്മേ.. നമ്മുടെ കുഞ്ഞാറ്റയുടെ കാര്യത്തിൽ തീരുമാനം അമൃത ചോദിച്ചു.

ഇന്നലെ വക്കീല് വന്നു. ബന്ധം പിരിയാനുള്ള തീരുമാനം ആക്കി ബന്ധം പിരിഞ്ഞാലുടൻ കല്യാണം നടത്തണം.

പഠിച്ച കുട്ടിയല്ലേ ? എന്തെങ്കിലും ഒരു ജോലി കൂടി നേടിയെടുക്കണം…. വെറുതെ നിന്നാൽ ശരിയാകില്ല..

പെട്ടെന്ന് ഹരി കൃഷ്ണയെ നോക്കി.. അവൾക്കതൊന്നും കേട്ട ഭാവം പോലുമില്ല..

ഏതായിരുന്നു വിഷയം ആനന്ദ് ചോദിച്ചു..

എം.ബി.ബി.എസ്സ്.. ഗൈനക്കോളജിസ്റ്റാകണമെന്നാ.. ആഗ്രഹം..

അമൃതക്ക് ഞെട്ടാനവസരം പോലും കൊടുക്കാതെ കൃഷ്ണ പെട്ടെന്ന് പറഞ്ഞു.

എന്റെ അമൃതേച്ചി… കിച്ചായെന്നെ കളിയാക്കിയതാ.രാകേഷേട്ടൻ പറഞ്ഞത് കൊണ്ടാ.. ഞാൻ വിദ്യാഭ്യാസത്തിന്റെ കാര്യം പറയാതിരുന്നത്. ഞാൻ പത്താം ക്ലാസ്സ് തോറ്റതാ.. ഞാൻ നന്നായി പഠിച്ചത് മുഴുവൻ എന്റെ ഈ കുടുംബത്തെയും പിന്നെ ഞങ്ങളുടെ ഗ്രാമത്തെയുമാണ്.

കണ്ടില്ലേ.. അമൃതേച്ചി… ഇതാണെന്റെ പ്രിയ കുട്ടീ..നിഷ്കളങ്കമായ ഇവളുടെ സ്നേഹത്തിന് മുന്നിൽ അടിയറവ് പറഞ്ഞു പോകും.. ഈ ഇഞ്ചിനീയർ പോലും.. അവൾ ഹരിയെ ചൂണ്ടി പറഞ്ഞു..

ഹരി കുനിഞ്ഞിരുന്ന് ചിരിച്ചു. ഒപ്പം മറ്റുള്ളവരും.

ഹരിക്കിട്ട് ഒരു പണി കൊടുക്കാൻ തീരുമാനിച്ചു കൃഷ്ണ പറഞ്ഞു.

ആനന്ദേട്ടാ.. നമുക്ക് ഊണ് കഴിഞ്ഞ് എല്ലാർക്കും കൂടി.. . പുഴക്കരയിലും വേളിമലയിലുമൊക്ക ഒന്ന് പോണം. ഞാനും മാള്യേച്ചിയും.. താഴെ പടി കെട്ടിലിരിക്കാം..എന്താ.. ആനന്ദേട്ടാ….

ഓ…കെ.. ആനന്ദ് പറഞ്ഞു.

ഗോവിന്ദാമ്മേ.. ഇന്ന് ഒരു സംഭവം ഉണ്ടായി കേട്ടോ?

ഊം..എന്താ..

രാവിലെ.. ഇവിടെ വന്ന പണിക്കാരിലാരോ.. പറയുന്നത് കേട്ടു.. വേളിമലയിലെ ക്ഷേത്രത്തിന് കുറെ മാറി ആരും കേറാൻ ഭയപ്പെടുന്ന ഒരു പാറയിൽ ഏതോ.. ഒരു ശില്പി ഒരു പെണ്ണിന്റെ രൂപം മനോഹരമായി കൊത്തിവച്ചിരിക്കുന്നുവെത്രെ.. കണ്ടാൽ എന്നെ പോലെ തന്നെയാണെന്ന്..

ഹരിയുടെ മണ്ടയിൽ ഭക്ഷണ ശകലം കയറിയവൻ ഉച്ഛത്തിൽ ചുമച്ചു. ഗോമതിയമ്മ അവന്റെ ഉച്ചിയിൽ തട്ടി. ചുമ നിന്നപോൾ . ഗോമതിയമ്മ പറഞ്ഞു. ങാ..ഹാ.. ഗോവിന്ദാ.. എന്നാലത് എനിക്കുമൊന്ന് കാണണം.

ഗീതുവിനും സി.എമ്മിനും.. മാത്രം ശില്പിയെ പിടി കിട്ടി..

പിന്നെന്ത് പറഞ്ഞു. ഗോമതിയമ്മക്ക് ഉത്കണ്ഠയായി.. അതിലെന്തോ.. എഴുതി വച്ചിരിക്കുന്നു.. അയാൾക്ക് വായിക്കാനറിയില്ലെന്ന് പറഞ്ഞു..

എന്റെ ഒരു സുഹൃത്ത് വരുമെന്ന് പറഞ്ഞില്ലേമ്മേ അവര് വന്നിട്ട് പോകാം..നമുക്ക്. ഗോവിന്ദൻ പറഞ്ഞു..

അതൊന്നും ശരിയാകില്ല.. സി.എമ്മിന് മല കയറാൻ പാടാണ്.. നമുക്ക് ക്ഷേത്രത്തിനു മുന്നിൽ വരെ വാഹനം കയറുന്ന തരത്തിൽ വഴി വെട്ടണം..അതൊക്കെ കഴിഞ്ഞ് പോയാ മതി..

ഇന്ന് ഇവർക്കൊപ്പം.. ഞാൻ മാത്രം പോകാം..

എടാ.. നമ്മളിത്ര പേരില്ലേ.. സി.എമ്മിനെ നമുക്ക് കൊണ്ട് പോകാം..നീയും ഗോവിന്ദനും കൂടി മാളുവിനെ എടുക്ക്..

അതു ശരിയാ.. വിഷ്ണു പറഞ്ഞു.

ഹരി വിഷ്ണുവിന്റെ കാലിൽ ചവിട്ടി .. പിടിച്ചു..

ചിരിച്ച് കൊണ്ട് വിഷ്ണു വലിച്ചെടുത്തു കാൽ .

കിച്ച പറഞ്ഞത് ശരിയാ.. ഗോവിന്ദാ മ്മേ … ചെറിയൊരു റോഡു പണിയണം..എന്നിട്ട് പോകാം.. പക്ഷേ! അതിനു മുൻപ് ശില്പിയെ കണ്ടു പിടിക്കണം.. അയാൾ കൊത്തിയപ്പോൾ എന്റെ രൂപം വന്നതാണോ? അതോ.. എന്നെ കണ്ടിട്ട് കൊത്തിയതാണോന്ന്…

അയ്യോടാ.. കൊത്താൻ പറ്റിയ സാധനം.. ഹരി പറഞ്ഞു..

എന്തായാലും.. ഗോവിന്ദേട്ടനൊന്ന് നോക്കി.. വരണം കേട്ടോ? കാണേണ്ട.. കാഴ്ച തന്നെയാവും അത്..

കേട്ടിട്ട് കൊതിയാവുന്നു.. നമുക്കിന്ന് തന്നെ പോയത് കാണണം. അമൃത പറഞ്ഞു..

അമൃതേച്ചീ… ഇന്ന് നടക്കില്ല.. ഇന്ന് വൈകിട്ട് ഗസ്റ്റുണ്ട്… നാളെ പോകാം..

ഊം.. മതി. പക്ഷേ! നാളെ ഉറപ്പായും പോണം..

ഹരി ചിരിച്ചു..

വൈകിട്ട് .. 5 മണിയായിട്ടും.. മാളുവിനെ കാണാൻ വരുമെന്ന് പറഞ്ഞവർ വന്നില്ല.

അങ്ങോട്ടൊന്ന് വിളിച്ചാലോ അച്ഛാ..?

അത് വേണ്ട… ഇല്ലെങ്കിൽ കുറച്ചുടൊന്ന് കഴിയട്ടെ!

അല്പസമയം കഴിഞ്ഞതും ഗോവിന്ദന്റെ ഫോൺ ശബ്ദിച്ചു.

ഫോൺ എടുത്ത് സംസാരിച്ച ഗോവിന്ദന്റെ മുഖം മങ്ങുന്നത് കണ്ടപ്പോൾ .. മറുതലയ്ക്കലെ മറുപടി എന്താവുമെന്ന് മറ്റുള്ളവർക്ക് മനസ്സിലായി.

എങ്കിലും ഹരി ചോദിച്ചു. എന്ത് പറഞ്ഞു അച്ഛാ..

അവരിപ്പഴാ അറിഞ്ഞതെന്ന് … കുട്ടിക്ക് എന്തോ.. പ്രശ്നമുണ്ടെന്ന് ..

അപ്പോ.. എന്നെ കാണാൻ വരുന്നവരായിരുന്നോ.. അച്ഛാ .

ഇവിടുത്തെ ഇന്നത്തെ ഗസ്റ്റ്..

വരില്ല അല്ലേ.. നന്നായി.

ഹരീ.. എന്നെ മുറിയിലൊന്നാക് മോനെ.. സി.എം. പറഞ്ഞു.

ഹരിയുടെ പിന്നാലെ കൃഷ്ണയും മുറിയിൽ കയറി വാതിലടച്ചു.

എന്തിനാ മോളെ വാതിലടച്ചത്..

അച്ഛാ.. നമുക്ക് ആ വിഷ്ണു ചേട്ടനെ നമ്മുടെ മാള്യേച്ചിക്ക് വേണ്ടി ആലോചിച്ചാലോ?

ദേ.. നാവടക്കി നിന്നോണം കേട്ടല്ലോ?

ഹരി.. താക്കിത് നല്കി.

അച്ഛാ.. ആനന്ദേട്ടൻ സമ്മതിക്കും അച്ഛാ…

മോളെ, അച്ഛന്റെ മനസ്സിലും വിഷ്ണുവിനെ കണ്ടപ്പോൾ അങ്ങനൊരാഗ്രഹം തോന്നി. പക്ഷേ! നമ്മളെങ്ങനാ…

ഞാൻ ആനന്ദേട്ടനോട് ചോദിക്കാം..

സി.എമ്മേ.. ഇവള് വാങ്ങും.. കേട്ടോ? വെറുതെ.. ഞങ്ങളുടെ സൗഹൃദത്തിൽ ഇടങ്കോലിടാൻ വന്നിരിക്കുന്നു..

അച്ഛാ.. ഞാനന്ന് പറഞ്ഞില്ലേ.. ആനന്ദേട്ടൻ ഒരു സിനിമാ നടനെ പോലെയാണെന്ന് … അച്ഛൻ കണ്ടിട്ട് ആരെ പോലെ പറയണമെന്ന്…

ങ്ങാ… എനിക്കാരുടെയും സാമ്യം തോന്നിയില്ല മോളെ ,

എനിക്ക് ആനന്ദേട്ടനെ ആദ്യം കണ്ടപ്പോഴും പിന്നെ കാണുമ്പോഴുമൊക്കെ.. അറിയാവുന്ന ആരെയോ.. പോലെ തോന്നുമായിരുന്നു.. ഏതെങ്കിലും സിനിമയിലെ നടനായിരിക്കുന്ന് തോന്നി.. പിന്നെ… ആരെന്ന് പിടി കിട്ടിയുമില്ല. അതാ.. അച്ഛനോടന്ന് ഞാൻ പറഞ്ഞത് . എന്നാൽ വിഷ്ണുവേട്ടനെ കണ്ടപ്പോഴാണ് എനിക്ക് ആ സംശയം മാറിയത്.. വിഷ്ണുവേട്ടന്റെ ഛായയായിരുന്നു ആനന്ദേട്ടന്

അതിന് നീ.. വിഷ്ണുവിനെ ഇവിടെ വച്ചല്ലേ.. കണ്ടത്..

അല്ല.. കിച്ചാ.. ഞാനന്ന് പറഞ്ഞില്ലേ.. ഒരു സ്വപ്നം.. വേളിമലയിൽ ദേവീ.. യുടെ നടയിൽ നിന്നിറങ്ങി മാള്യേച്ചിയുടെ കൈപടിച്ച് ഒരു കുഞ്ഞിനെയും എടുത്ത് വരുന്ന ഒരാൾ … അതിന് വിഷ്ണുവേട്ടന്റെ രൂപവുമായ് നല്ല സാദൃശ്യം. മാള്യേച്ചിയോട് ഞാൻ പറഞ്ഞിരുന്നു ആളെ കണ്ടാൽ എനിക്കറിയാമെന്ന് ..

വിഷ്ണുവേട്ടൻ തന്നെയാ.. അച്ഛാ.. ആ ആൾ.. മാള്യേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ച് ഞാനന്ന് ഒത്തിരി കരഞ്ഞു. ന്റെ കൃഷണൻ എനിക്ക് കാണിച്ചു തന്നതാ അച്ഛാ.

ദൈവ നിശ്ചയം അതാണെങ്കിൽ അത് തന്നെ നടക്കും. അവരിവിടുന്ന് പോകുന്നത് വരെ വായൊന്ന് നിയന്ത്രിക്കുന്നത് നന്നായിരിക്കും. ഹരി.. പറഞ്ഞു.

പിറ്റേ ദിവസം പുഴയിൽ മുങ്ങി കുളിച്ച് ആനന്ദും വിഷ്ണുവും ഹരിയും വരുമ്പോൾ ആനന്ദ് ഹരിയോട് പറഞ്ഞു..

മാളുവിന്റെ കാര്യത്തിൽ മാളുവിനെക്കാൾ സങ്കടം പ്രിയക്കാ..

അവളെന്നോട് പറഞ്ഞിരുന്നു.. മാളുവിന് ഒരു നല്ല പയ്യനെ കണ്ട് പിടിച്ച് തരുമോന്ന് .അവളൊരു കാര്യം പറഞ്ഞാൽ അത് സാധിച്ച് കൊടുത്തില്ലെങ്കിൽ എനിക്കും അമൃതയ്ക്കും.. വല്യ പ്രയാസമാകും.

ഞാനൊരു പയ്യന്റെ ജാതകം തരാം. ഒത്തു ചേരുമോന്ന് നോക്ക്. പെൺകുട്ടിയെ നേരിൽ കാണാതെ തന്നെ സമ്മതം അറിയിച്ചു ചെക്കൻ..

ഞാൻ ജാതകം ഹരിയുടെ മൊബൈലിൽ അയച്ചിട്ടുണ്ട്.. ഒന്ന് നോക്ക്..

ഊം.. ഞാൻ നോക്കാം..

ഹരിമുറിയിൽ ചെന്ന ഉടൻ ഫോൺ നോക്കി..

വിവരങ്ങൾക്ക് ഒപ്പം ചെക്കന്റെ പേരും ഫോട്ടോയും കണ്ട് കണ്ണ് നിറഞ്ഞ് തിരിയുമ്പോൾ പിന്നിൽ വിഷ്ണു..

ഹരിയവനെ കെട്ടി പുണർന്നു.. സങ്കടവും സന്തോഷം കൊണ്ട് വാക്കുകൾ നഷ്ടപ്പെട്ട ഹരിയെ വിഷ്ണുവും.. തിരികെ പുണർന്നു..

നിന്റെ തല്ലുവാങ്ങാനാടാ.. ഞാൻ വന്നത്.. ഇതിപോ..

തല്ലേ.. നിന്റെ വലിയ മനസ്സിനെ പൂവിട്ട് പൂജിക്കയല്ലേടാ.. വേണ്ടത്..

ഇത് പറയാനാ.. ഞാൻ നിന്നെ വിളിപ്പിച്ചത്. മാളുവിനെ കാണാൻ വേറൊരു കൂട്ടർ വരുന്ന് വെന്ന് പറഞ്ഞപ്പോൾ പിന്നെ മടിച്ചു.

നീയിതെല്ലാരോടും പറയുന്നതിന് മുൻപ് എനിക്ക് മാളുവിനോട് സംസാരിക്കണം. ആനന്ദേട്ടൻ ജാതകമൊക്കെ നോക്കി..നിന്റെ കുഞ്ഞാറ്റ ഏട്ടന് അയച്ച് കൊടുത്തിരുന്നു ഡിറ്റെയിൽസ്. ചേർച്ചയ്ക്കൊന്നും കുറവില്ല. നല്ല പൊരുത്തവുമുണ്ട്.. എന്നാലും വീട്ടിൽ എല്ലാരോടും ഇഷ്ടം ണ്ടോന്ന് ചോദിച്ചിട്ട് സമ്മതം പറഞ്ഞാൽ മതി.

നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ലല്ലോടാ.. എന്റെ മാളു നെ നീ.. പൊന്നുപോലെ നോക്കുമെന്ന് എനിക്കറിയാം.. എന്നാലും വിശ്വസിക്കാൻ കഴിയുന്നില്ല. ഒന്നു കാണുക പോലും ചെയ്യാതെ…

നിന്റെ കുഞ്ഞാറ്റയ്ക്കിത്രയും സങ്കടമാണെങ്കിൽ നിനക്കും മാളുവിനും എത്രയാവുമെന്നെ നിക്കറിയാം.

ആ സമയം അമൃതയും കൃഷ്ണയും ആനന്ദും അവിടേക്ക് വന്നു.. . ആനന്ദും അമൃതയും പറഞ്ഞ് കൃഷ്ണ കാര്യങ്ങൾ അറിഞ്ഞു.

കുഞ്ഞാറ്റേ.. നീയറിഞ്ഞോ? ഹരി കാര്യം പറയാൻ തുടങ്ങിയതും കൃഷ്ണ പറഞ്ഞു.

അറിഞ്ഞു കിച്ചാ… പക്ഷേ!

വിഷ്ണുവേട്ടൻ.. ആനന്ദേട്ടന്റെ അനിയൻ ആയത് കൊണ്ട് ചെറിയ ഒരു പേടിയുണ്ടെനിക്ക്.

അതെന്താ.. അങ്ങനൊരു പേടി. ആനന്ദ് ചോദിച്ചു.

ആരെങ്കിലും എന്തെങ്കിലുമൊക്കെ.. പറഞ്ഞ് കേൾപ്പിച്ചാൽ… കൃഷ്ണ പുഞ്ചിരിയോടെ .. അത് പറയുമ്പോൾ ആനന്ദിന്റെ മുഖത്തെ അന്നത്തെ പഴയ ചമ്മൽ കണ്ട് അമൃതയ്ക്കൊപ്പം കൃഷ്ണയും പൊട്ടി ചിരിച്ചു..

മാളുവിന്റെ കല്യാണ ആലോചന അറിഞ്ഞ സമയം മുതൽ എല്ലാരും അതീവ സന്തോഷത്തിലായിരുന്നു..

വൈകുന്നേരത്തെ ചായയും കുടിച്ച് അവർ പോകാൻ ഇറങ്ങുന്നെന്ന് തീരുമാനിച്ചതും കൃഷ്ണ പിണങ്ങി..

ന്റെ മോളെ നീ.. പിണങ്ങല്ലേ.. കല്യാണം ആലോചിച്ച സ്ഥിതിക്ക്.. ഞങ്ങൾ നിൽക്കുന്നത് ശരിയല്ല. ആനന്ദേട്ടൻ അടുത്തയാഴ്ച പോണു.. അതിന് മുൻപ് അച്ഛനും അമ്മയും ഒക്കെ വന്ന് എല്ലാം.. പെട്ടെന്ന് ശരിയാക്കണ്ടേ.. അത് കഴിഞ്ഞാൽ പിന്നെ എത്ര ദിവസം ഞാൻ നിനക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞാൽ മതി. ഒന്നു ചിരിക്കെന്റെ മോളെ .. അമൃതേച്ചി സന്തോഷായിട്ട് പോട്ടെടാ..!

കൃഷ്ണ ചിരിച്ചു. പിന്നെ പറഞ്ഞു.. വരണം പറ്റിക്കരുത്..

യാത്രയാകാൻ നേരം വിഷ്ണു അമൃതയോട് പറഞ്ഞു..

ഏട്ടത്തി ഒരു വളയിങ് ഊരി തരാമോ?

എന്തിനാ.. നിനക്ക് വള..

ഏട്ടത്തി താ…

അമൃത വളയൂരി കൊടുത്തു..

ശാലു മോൾക്ക് ചെരിപ്പിട്ട് കൊടുക്കുകയാരുന്നു മാളവികയുടെ അരികിൽ വിഷ്ണു എത്തി..

വിഷ്ണുവിനെ കണ്ടതും മാളു എഴുന്നേറ്റ് തിരിഞ്ഞ് നടക്കാൻ തുടങ്ങി..

മാളൂ…

അവൾ നിന്നു.

തന്റെയിഷ്ടം ചോദിക്കാതെയാ..ഞങ്ങൾ ഓരോന്ന് തീരുമാനിച്ചത്. അത് ശരിയല്ലന്നറിയാം. എന്നാലും.. സഹതാപം കൊണ്ടല്ല കേട്ടോ? തന്നെ ശരിക്കും ഇഷപ്പെട്ടിട്ട് തന്നെയാ.. ഞാൻ ആദ്യം എന്റെ ഏട്ടനോടും പിന്നെ തന്റെ ഏട്ടനോടും പറഞ്ഞത്. പ്രത്യേകിച്ച് ദുശീലങ്ങളൊന്നുമില്ല.. ഒരല്പം മുൻകോപം ഉണ്ട് .. അതിപ്പോ.. തന്റെ ഏട്ടനുമുണ്ടല്ലോ? എന്ത് പറയുന്നു മാളൂട്ടീ..

ഭഗവാൻ കുഞ്ഞാറ്റയ്ക്ക് കാട്ടി കൊടുത്ത ആളല്ലേ.. ഞാൻ ധിക്കരിക്കുന്നത് ശരിയല്ലല്ലോ?

അത് പറ്റില്ല. താനൊഴിഞ്ഞ് മാറണ്ട .

എന്റെ നല്ല പാതിയാകാൻ മാളുവിന് ഇഷ്ടമാണോ? ഇല്ലയോ? അതെനിക്കറിയണം.

ഇത് പോലെ കുറെ പേർ വന്ന് പറഞ്ഞ് പോയ്..വിഷ്ണുവേട്ടാ.. യാഥാർത്ഥ്യത്തിലേക്ക് പിന്നെയാണവർ എത്തി നോക്കുന്നത്. പിന്നെ.. എല്ലാം.. മാറും ഇഷ്ടങ്ങളും പറഞ്ഞ വാക്കുകളും.. ഒക്കെ. വിഷ്ണുവേട്ടനെ ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല.. ഇതും നടന്നില്ലെങ്കിലോ…?

ഇത് നടക്കും.. ഇതേ .. നടക്കൂ…വിഷ്ണു അനുവാദം ചോദിക്കാതെ. അവളുടെ തളർന്നു തുങ്ങിയ കൈപിടിച്ച് അതിൽ അമൃതയുടെ കയ്യിൽ നിന്ന് വാങ്ങിയ വളയണിയിച്ചു. എന്നിട്ട് പറഞ്ഞു. ഇതും ഒരുറപ്പാ.

ഈ കുടുംബത്തിൽ ഒരംഗമാകാൻ കഴിയുന്നത് എന്റെ ഭാഗ്യമായ് ഞാൻ കാണുന്നു. വരട്ടെ!

ശാലു മോൾ വന്ന് ഹരിയോടു പറഞ്ഞു. ഹരിയേട്ടാ.. ഞാനും പ്രിയേച്ചിയെ.. കുഞ്ഞാറ്റേന്ന് .. വിളിച്ചോട്ടെ!

ഹരി. പുഞ്ചിരിയോടെ.. കൃഷ്ണയെ നോക്കി.. പിന്നെ പതിയെ അവളോട് ചോദിച്ചു..

വിളിക്കാൻ പറയട്ടെ!

ഊം.. പറഞ്ഞോ? കിച്ചയല്ലാതെ ആരു വിളിച്ചാലും എനിക്കിപോ സന്തോഷമാ..

ങേ… അതെ പോ.. മുതൽ .. അവളുടെ കൃതൃമ ദേഷ്യത്തെ അവഗണിച്ചവൻ ചോദിച്ചു…

ഇപ്പോ മുതൽ …..

പറ ഹരിയേട്ടാ.. വിളിച്ചോട്ടെ!

ഹരി ഒന്നൂടെ അവളെ നോക്കി… പിന്നെ ശാലുമോളോട് പറഞ്ഞു..

ഊം.. വിളിച്ചോ.. ആർക്കൊക്കെ എന്റെ കുഞ്ഞാറ്റയെ അങ്ങനെ വിളിക്കണോ.. അവർക്കൊക്കെ വിളിക്കാം..

സന്തോഷത്തോടെ, അവർ പടിയിറങ്ങുമ്പോൾ അതിലേറെ സന്തോഷത്തോടെ ഗോകുലവും വിപഞ്ചികയും അവരെ യാത്രയാക്കി.

അടുത്തയാഴ്ച മാളുവിനെ കാണാൻ ആനന്ദിനും അമൃതയ്ക്കുമൊപ്പം ആനന്ദിന്റെ അച്ഛനും അമ്മയും. അമൃതയുടെ അമ്മയും അമ്മാവനും ആനന്ദിന്റെ അടുത്ത ബന്ധത്തിൽ പെട്ട രണ്ടു മൂന്ന് പേരും വിപഞ്ചികയിൽ വന്നു. വിവാഹം ഉറപ്പിച്ച ശേഷമാണവർ മടങ്ങി പോയത്.

കൃഷണപ്രിയയുടെ വിവാഹം നിയമപരമായ് വേർപെടുത്തുന്നത് വരെയൊരു സാവകാശം വേണമെന്നും.. രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്താനും ഗോമതിയമ്മയും കുടുംബവും തീരുമാനിച്ചു.

അവർ പോയിക്കഴിഞ്ഞതും കൃഷ്ണപ്രിയ അച്ഛനോട് പറഞ്ഞു അച്ഛാ എനിക്ക് ഇനിയൊരു കല്യാണം വേണ്ട. അച്ഛൻ പറഞ്ഞ പോലെ.. ഞാൻ പഠിക്കാൻ തീരുമാനിച്ചു.. അധികമൊന്നുമില്ല.. പത്താം ക്ലാസ്സു പാസായാൽ മതി.. പിന്നെ.. ടെക്നിക്കലായ് എന്തെങ്കിലും പഠിച്ചാൽ മതി.

അതെന്താ..ഞാനങ്ങനെ പറഞ്ഞതിന്റെ പേരിലാണോ? ദേവപ്രഭയവളോട് ചോദിച്ചു..

അല്ലമ്മേ….. എനിക്ക് പഠിക്കണം. കല്യാണമൊന്നും വേണ്ട..

വെറുതെയിരുന്ന ഹരിയെ ഞങ്ങളെല്ലാരും കൂടി മോഹം കൊടുത്തിട്ട്… ഇനിപ്പോ… തരില്ലെന്ന് പറയാനൊന്നും ഞങ്ങളില്ല.. നിശ്ചയിച്ച ദിവസം.. അത് നടക്കണം..

നിങ്ങളെല്ലാരും കൂടി നിർബ്ബന്ധിച്ച ഒരു കല്യാണത്തിന് ഞാൻ നിന്നു തന്നു.. ഇനിയത് വയ്യ..കിച്ചാ അങ്ങനൊന്നും എന്നെ..മോഹിച്ചിട്ടില്ല.. അവൾ ഹരിയെ നോക്കി പറഞ്ഞു.

നിർബന്ധിക്കണ്ടമ്മായി.. അവള് പഠിക്കട്ടെ! എനിക്കതിൽപരം സന്തോഷം വരാനില്ല.. ചെറുതായൊന്ന് മനസ്സ് വച്ചാൽ തന്നെ എന്റെ കുഞ്ഞാറ്റക്കിളി പാസ്സാകും.. ഹരി പറഞ്ഞു..

കിച്ചാ..നാളെ എന്നെയും വല്യമ്മയെയും ബാങ്കിലൊന്ന് കൊണ്ട് പോണം കേട്ടോ?

എന്തിനാ..

വല്യച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ കാശിൽ മാളുവേച്ചിയുടെ വളയുടെ കാശും പോയിട്ട് ബാക്കി തുക രണ്ടോ മൂന്നോ വർഷത്തേക്ക് സ്ഥിര നിക്ഷേപമായ് മാറ്റണം.. അതിന്റെ പലിശ തുക വല്യമ്മയുടെ അക്കൗണ്ടിൽ വരത്തക്ക രീതിയിൽ ഒന്നു ചെയ്തു തരാനാ… വല്യമ്മക്ക് ആരോടും ചോദിക്കാതെ സ്വതന്ത്രമായ് കൈകാര്യം ചെയ്യാൻ പറ്റൂല്ലോ?

എനിക്കെന്തിനാ മോളെ… കാശ്..

വേണം വല്യമ്മേ.. എതിരൊന്നും പറയണ്ട.. കൃഷ്ണ ഗീതുവിനെ ചേർത്തു പിടിച്ചു..

അഞ്ച് മാസങ്ങൾക്ക് ശേഷം

ഞാവൽ പുഴ ഗ്രാമം..

വേളിമല ദേവി ക്ഷേത്രത്തിലേക്കുള്ള ചരിവുള്ള നടപ്പാത പൂർത്തിയായ്.. ഉത്ഘാടനം മാളുവിന്റെയും കൃഷ്ണയുടെയും കല്യാണ ദിവസത്തേക്ക് മാറ്റി വച്ചു. സി എമ്മിന് വേണ്ടിയാണ് പാത ശരിയാക്കിയതെങ്കിലും ഒരു സ്റ്റിക്കിന്റെ സഹായത്തോടെ പടി കയറാനും വേഗത്തിൽ നടക്കാനും സി.എമ്മിന് കഴിഞ്ഞു. അതോടെ ഗോവിന്ദമേനോനും ഗീതയും ഗോമതിയമ്മയും മാളുവും ഹരിയും ഗോകുലത്തിൽ താമസം പുനരാരംഭിച്ചു.

രാകേഷിന്റെയും കുഞ്ഞാറ്റയുടെയും വിവാഹബന്ധം വേർപിരിഞ്ഞു.

നയന ഒരാൺ കുഞ്ഞിനെ പ്രസവിച്ചു. അച്ഛനോടൊപ്പം ആണ് അമ്മയും കുഞ്ഞും. കൃഷ്ണയുടെ നിർബ്ബന്ധ പ്രകാരം ഗീതു ആശുപത്രിയിൽ പോയെങ്കിലും രാമഭദ്രൻ അവരെ ഇറക്കി വിട്ടു.

ഹരികുമാറും ശ്രീദേവിയും വീടും സ്ഥലവും വിറ്റ് തറവാട്ടിലേക്ക് താമസം മാറ്റി. രാജേഷിന്റെ വിവാഹം മുറപ്പെണ്ണുമായ് നടന്നു. രാജേഷും ഭാര്യയും വിദേശത്തേക്ക് പോയ്.

വിദേശത്തേക്ക് പോകുന്നതിന് മുൻപ് രാകേഷിന്റെയും നയനയുടെയും രജിസ്റ്റർ മാര്യേജ് നടത്തുന്നതിന് വേണ്ടത് ചെയ്ത് കൊടുക്കണമെന്ന് അമ്മയെയും അച്ഛനെയും പറഞ്ഞ് സമ്മതിപ്പിച്ചിരുന്നു.

രാവിലെ പാടത്ത് നിൽക്കുമ്പോഴാണ് സി.എമ്മിന് ഹരിയുടെ ഫോൺ വന്നത്. കൃഷണ ഹരിയോട് പഴയ അടുപ്പം കാണിക്കാത്തതിനാലും കൃഷ്ണ നന്നായി പഠിക്കുന്നതിന് വേണ്ടിയും .. ഹരി കൃഷ്ണയിൽ നിന്നും അകന്ന് നില്ക്കാൻ തീരുമാനിച്ചത് കൊണ്ട് വീട്ടിലേക്കുള്ള വരവ് കുറച്ചിരുന്നു.

സി.എമ്മേ.. കുഞ്ഞാറ്റയെവിടെ. ?

അവൾ വീട്ടിലാണ്. ഞാൻ പറമ്പിലും.. ഗോവിന്ദേട്ടൻ കുറച്ച് അപ്പുറത്തുണ്ട്..നീ.. അവളുടെ ഫോണിൽ വിളിക്ക്..ഇല്ലെങ്കിൽ ഞാൻ കൊണ്ട് കൊടുക്കാം.

സി.എമ്മിപ്പോൾ പോണ്ട.ഞാൻ വിളിക്കാതിരിക്കാൻ അവൾ ഫോൺ മനപൂവ്വം സ്വിച്ച് ഓഫാക്കി വയ്ക്കുന്നതാ..

സി.എം. പൊട്ടി ചിരിച്ചു…

സി.എമ്മെന്താ.. ചിരിക്കുന്നത്. സ്വന്തം മോളെന്ത് ചെയ്താലും സി.എമ്മിന് വെല്യ കാര്യാണല്ലോ.. ഇല്ലേ..?

ഹ..ഹ.. നിനക്കിക്കിപ്പഴാണോ.. മനസ്സിലായത്.. ഞാൻ കരുതി..

കരുതണ്ട.. പുന്നാരമോള് ജയിച്ചു സി.എമ്മേ?

നാളയല്ലേടാ.. റിസൾട്ട് ..?

എന്റെ കുഞ്ഞാറ്റയുടെ റിസൾട്ടല്ലേ… നാളെ വരെ . കാക്കാൻ വയ്യ.. ഞാനങ്ങറിഞ്ഞു..

ഗോവിന്ദേട്ടാ.. ഒന്ന് വേഗം ..വാ.. സന്തോഷവാർത്തയുണ്ട്..

ദേ… വിളിച്ച് കൂവി.. എല്ലാരെയും അറിയിക്കണ്ട കുഞ്ഞാറ്റയെ ഞാനറിയിക്കും.. കേട്ടല്ലോ

ങാ.. അറിയിച്ചോടാ.. നിന്റെ പെണ്ണല്ലേ അവൾ. മറുപടി പറഞ്ഞത് ഗോവിന്ദനായിരുന്നു..

രണ്ടാളും ലീവെടുക്കാറായില്ലേ.. ഇനി കുറച്ച് ദിവസമല്ലേയുള്ളൂ.. എപ്പഴാ.. ഇങ്ങോട്ട് വരുന്നത്..

ഞങ്ങൾ റെയിൽവേ സ്റ്റേഷനിലാ.. കൃത്യം 5.30 ന് ഞാനവിടെയെത്തും..

സി.എം. ഫോൺ വാങ്ങിയിട്ടു പറഞ്ഞു.

നീ.. പതുക്കെ വന്നാലും മതി.. പ്രിയമോള് ഇത് വരെ കല്യാണത്തിന് സമ്മതം അറിയിച്ചിട്ടില്ല..

അവളെന്നെയിട്ട് വട്ടാക്കുന്നതാ.. സി.എമ്മേ.. മുഹുർത്ത സമയത്ത് ഒരുങ്ങി നിന്നില്ലെങ്കിൽ പൊക്കിയെടുത്ത് ഞാനിങ്ങ് കൊണ്ടുപോകും..

ഞാൻ ജീവിച്ചിരിക്കുമ്പോഴോ.. നടന്നതു തന്നെ.. സി.എം.. ചിരിച്ചു. ദേ.. നിന്റെ കുഞ്ഞാറ്റ വരണുണ്ട്..

വച്ചേക്കല്ലേ..

മോളെ .. നിനക്കൊരു ഫോൺ..

ആരാച്ഛാ.. അമൃതേച്ചിയാണോ?ന്ന് ചോദിച്ചു.. അവൾ ഫോണെടുത്ത് ഹലോ.. പറഞ്ഞു.

കിച്ചാ.. യാ.. ഹരി പറഞ്ഞു..

എന്തേ.. കിച്ചാ..

എന്റെ കുഞ്ഞാറ്റ പെണ്ണ് പത്താം ക്ലാസ്സ് ജയിച്ചു. എന്താ.. സന്തേഷായോ?

ഇല്ല. കിച്ച.. ഒട്ടും സന്തോഷമില്ല.

അതെന്താ.. ഹരി കരുതിയത് അവൾ സന്തോഷം കൊണ്ട് തുള്ളി ചാടുമെന്നായിരുന്നു..

നിങ്ങളൊക്കെ സന്തോഷിച്ചാൽ മതി..

നിങ്ങൾക്ക് എല്ലാർക്കും വേണ്ടിയാ ഞാൻ പഠിച്ചത്. പിന്നെ.. ഇതിന്റെ പേരും പറഞ്ഞ് ഇനിയങ്ങോട്ട് പഠിക്കാൻ ആരും നിർബ്ബന്ധിക്കണ്ട.. കേട്ടോ? ഞാൻ പഠിക്കില്ല ….പഠിക്കില്ല. പഠിക്കില്ലാാാ…

ഓഹോ.. മുൻകൂർ ജാമ്യമെടുക്കാനുള്ള പരിപാടിയാണല്ലോ? അതൊക്കെ പോട്ടെ! നിന്നെ ഞെട്ടിക്കുന്ന ഒരു സമ്മാനം തരണണ്ട്.. ഞാൻ . എന്നാലും കിച്ച ഇന്നു വരുമ്പോൾ എന്താ എന്റെ കുഞ്ഞാറ്റക്ക് കൊണ്ട് വരേണ്ടത്.

ഒന്നും വേണ്ട. അവൾ ഫോൺ ഗോവിന്ദന്റെ കയ്യിൽ കൊടുത്തു.

എല്ലാരും റിസൾട്ടറിഞ്ഞ സന്തോഷത്തിലാണ്. കല്യാണം പ്രമാണിച്ച് മാധവനും ശ്രീനന്ദയും മോനും ഒത്തിരി നേരത്തേ.. തറവാട്ടിലെത്തിയിരുന്നു.

ശ്രീനന്ദയും മാളുവും കൃഷ്ണയുടെ അരികിലെത്തി.

ദേ.. മോളെ. നീ.. ഹരിയേട്ടനെ കുറെ.. സങ്കടപ്പെടുത്തുന്നുണ്ട് കേട്ടോ? കല്യാണത്തിന് സമ്മതിക്കില്ലാന്ന് വാശിപിടിക്കാനെന്താ കാര്യം. അമ്മയെന്തോ. പറഞ്ഞതിന്റെ പേരിലാണോ? അത് പറയാതെ വിടില്ല കേട്ടോ?

ഞാനൊരു രണ്ടാം കെട്ടുകാരിയല്ലേ.. നന്ദേച്ചീ.. കിച്ച്ചാക് ഞാൻ ചേരില്ല.. എങ്ങനെ നോക്കിയാലും. അത് തന്നെ കാര്യം..

അതിന് ഹരിയ്യട്ടന് നൂറ്റൊന്ന് വട്ടം സമ്മതമല്ലേ? പിന്നെന്താ…

എന്റെ കുറവുകൾ ഞാൻ മനസ്സിലാക്കണം.. നന്ദേച്ചിയൊരിക്കൽ മാധവേട്ടന്റെ അനിയനെ കുറിച്ച് പറഞ്ഞതെനിക്ക് ഓർമ്മയുണ്ട് .. പിന്നെ മാള്യേച്ചിയും പറഞ്ഞു. രണ്ടാം കെട്ടുകാരിയുടെ കുറവുകൾ..

അയ്യേ.. അത് പോലാണോ.. നീ…

നിന്നെ ഹരിയേട്ടന് കാണിച്ച് കൊടുത്തത് ദൈവമാ.. അതാ.. നീയിവിടെ തന്നെ തിരികെ വന്നത്.. സമ്മതിക്ക് മോളെ.. നിന്നെയേട്ടൻ സ്വന്തമാക്കാൻ വേണ്ടിയാ.. ഞാനന്ന് അങ്ങനെ പറഞ്ഞത്. അല്ലാതെയല്ല .. ഞാൻ വേണേൽ നിന്റെ കാല് പിടിക്കാം..

മോളെ.. ഒന്നിങ്ങ് വന്നേ… സി.എം.കൃഷ്ണയെ മാറ്റിനിർത്തി സംസാരിക്കുന്നത് കണ്ട് നന്ദ ചോദിച്ചു.

എന്താച്ഛാ.. രണ്ടാളും കൂടി ഒരു രഹസ്യം.

എനിക്കും അറിയണം. മാളുവും രംഗത്തെത്തി…

പറയട്ടെ! അച്ഛൻ ഇവരോട്…

വേണ്ടച്ഛാ.. ഞാൻ പോയിട്ട് പറഞ്ഞാൽ മതി.. ഹാജിക്കാടെ വീട്ടിലും പോയ്… എന്റെ ടീച്ചറെയും കണ്ടിട്ട് ഞാൻ ദേ യെത്തി..

ഒറ്റക്കോ .. ഗോവിന്ദേട്ടൻ വന്നിട്ട് പോകാം..

വേണ്ടച്ചാ.. ഞാൻ ദേ – വന്നു.. മറുപടി കാക്കാതെ കുഞ്ഞാറ്റയോടി..പുറത്തേക്ക്..

എന്താച്‌ഛാ.. പറയ്..

പറയാം.. എല്ലാരും വരട്ടെ!

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply