വേണ്ടച്ചാ.. ഞാൻ ദേ – വന്നു.. മറുപടി കാക്കാതെ കുഞ്ഞാറ്റയോടി..പുറത്തേക്ക്..
എന്താച്ഛാ.. പറയ്..
പറയാം.. എല്ലാരും വരട്ടെ!
വൈകിട്ട് 5.00.. മണിക്ക് ഹരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസിൽ ഞാവൽ പുഴയിലെത്തി.
നേരെ ഹാജിക്കാടെ കടയിൽ കയറി.. ഒരു ജ്യൂസും കുടിച്ച് ചാവിയും വാങ്ങി വണ്ടിയെടുക്കുമ്പോൾ ആമിനുമ്മ പറഞ്ഞു.
മോനെ.. ഹരീ.. നല്ല .. മഴക്കോളുണ്ടല്ലോ? വേഗം വിട്ടോ? .. മ്മടെ പൈങ്കിളി ഇപ്പോ.. അങ്ങോട്ട് പോയതേയുള്ളൂ… പെട്ടന്ന് ചെന്നോ?
അവളെന്താ.. തനിച്ച് ..?ന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും.. സി.എമ്മിന്റെ ഫോൺ വന്നു..
ഹരീ………… ടീച്ചറവിടെയോ.. ഹാജിക്കാടെ കടയിലോ.. പ്രിയമോള് കാണും.. കൂടെ കൂട്ടിക്കോ.. നല്ല മഴക്കോള് ഉണ്ട്. ഞങ്ങള് കല്യാണ വസ്ത്രങ്ങളെടുക്കാൻ വിളിച്ചിട്ട് അവൾ വരുന്നില്ല. കല്യാണം വേണ്ടന്ന് പറയുന്നത് തമാശയല്ല കേട്ടോ? കാര്യം അല്പം സീരിയസ്സാ..
നീ തന്നെ അവളോട് ചോദിച്ച് മനസ്സിലാക്ക്. തനിച്ചൊന്ന് സംസാരിച്ചാൽ അവളുടെ മനസ്സറിയാല്ലോ? നീ… ചോദിച്ചാലേ .. അവൾ പറയു…
നിന്റെ കയ്യിൽ ചാവിയുണ്ടോ ? അഥവാ .. നീ.. എങ്ങോട്ടെങ്കിലും പോണെങ്കിൽ അവളെ ഹാജിക്കാടെ കടയിൽ തന്നെ നിന്നാൽ മതിയെന്ന് പറയണം.. കേട്ടോ?
ഊം.. ഹരി. ഒന്നു മൂളുക മാത്രം ചെയ്തു..പിന്നെ ബൈക്ക് സ്റ്റാർട്ടാക്കി വേഗത്തിൽ.. ഓടിച്ചു..
പാടവരമ്പത്തെ റോഡിൽ ഓരം ചേർന്ന് പോകുന്ന കുഞ്ഞാറ്റയെ അകലെ നിന്നേ അവൻ കണ്ടു..
തന്റെ അരികിൽ വണ്ടി കൊണ്ട് ചേർത്ത് നിർത്തിയ ആളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. ചെറുപുഞ്ചിരിയോടെ .. അവൾ പറഞ്ഞു..” പേടിച്ചു പോയ്..”ല്ലോ?
വാ.. കയറ്…
ബൈക്കിലോ.. ഞാനോ… നടന്നത് തന്നെ!
ദേ.. മഴ വരും മുൻപേ.. വീടെത്തണം..
ഞാൻ പതുക്കെ ഓടിക്കാം..നീ.. കേറി ക്കേ..
ഞാനില്ല.. കിച്ച.. പൊയ്ക്കോ?
കുട പോലുമില്ല.. ദേഷ്യം പിടിപ്പിക്കാതെ.. കേറ്.. കുഞ്ഞാറ്റേ..
ഹരിയുടെ സ്വരം കടുത്തു..
എന്താ.. രണ്ടാളും കൂടി ഒരു തർക്കം..
അതുവഴി വന്ന ഹരിയുടെ നാട്ടിലെ ഒരു സുഹൃത്ത് ചോദിച്ചു..
നല്ല മഴ വരുന്നു. വണ്ടി കേറാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.. ബൈക്കിൽ കേറാൻ പേടിയാ …
ങാ.. ഒരു കാര്യം ചെയ്യ് ഹരീ.. നീ.. ഈ സൈക്കിൾ കൊണ്ട് പൊയ്ക്കാ? ബൈക്ക് ഞാനങ്ങെത്തിക്കാം.. മഴ പെയ്താൽ നനഞ്ഞ് കുതിർന്നേ.. കയറിനിൽക്കാനൊരിടം കിട്ടൂ…
ഹരി പെട്ടന്ന് തന്നെ ബൈക്കിൽ നിന്ന് ബാഗെടുത്ത്.. തോളത്തിട്ട് സൈക്കിളിൽ കയറി.. സൈക്കിളിലാണെങ്കിൽ കുഞ്ഞാറ്റ മുന്നിലേ ഇരിക്കൂ. അവൻ ഇടത് കൈ മാറ്റി കൊടുത്തു..
കല്യാണം കഴിഞ്ഞതിൽ പിന്നെ കിച്ചാടെ കൂടെ സൈക്കിളിൽ കയറിയിട്ടില്ല.. അതിനാൽ മുന്നിൽ കയറാൻ അവൾ മടിച്ചു. അവൾ പിന്നിൽ കയറി ഇരുന്നു..
കുഞ്ഞാറ്റേ.. മുന്നിൽ കയറ്… ഇല്ലെങ്കിൽ എടുത്ത് കയറ്റും ഞാൻ..
ചട്ടമ്പി… യെന്ന് മനസ്സിൽ പറഞ്ഞു പോയ് അവൾ
ആ നേരം..ചെയ്തിറങ്ങാൻ കൊതിപൂണ്ട് നിന്ന മഴതുള്ളികൾ മഴ മേഘങ്ങളുടെ മറനീക്കി വലിയൊരാച്ഛപ്പാടോടെ.. താഴേയ്ക പതിച്ചു കഴിഞ്ഞു.
പെട്ടെന്ന് കൃഷ്ണ സൈക്കിളിനു മുന്നിൽ കയറിയിരുന്നു.
ഹരിയവളെയും കൊണ്ട് അതിവേഗം ചവിട്ടി.
കുഞ്ഞാറ്റേ…
ഊം..
നീയും ഇപ്പോ.. പെയ്ത മഴയും ഒരു പോലയാ…
അതെന്താ..
കണ്ടില്ലേ..ആദ്യം വല്യ ഒച്ചപ്പാടുണ്ടാക്കിയാണ് വന്നതെങ്കിലും പിന്നെ കുളിര് തന്ന് മെല്ലെയാ… പെയ്യുന്നത്..
കല്യാണം കഴിഞ്ഞിട്ട് നിന്നെയും കൊണ്ട് ഈ സൈക്കിളിൽ പോകാൻ പറ്റുന്നിടത്തൊക്കെ.. ചുറ്റണമെനിക്ക്.
ഇതാ വഴിയിൽ കണ്ട ചേട്ടന്റെ സൈക്കിളല്ലേ…
ഓ… ശരി.. ശരി..നമ്മുടെ സൈക്കിളിൽ പോരെ.. ഹരി ചിരിച്ചു.
നിന്റെ കിച്ചാടെ വലിയൊരു സ്വപ്നമാ.. അത്.
എത്രയോവട്ടം ഈ കരവലയത്തിനുള്ളിൽ ഇങ്ങനെ യിരുന്ന് പോയിട്ടുണ്ട്.. അന്നൊന്നും തോന്നാത്ത ഒരിഷ്ടം അവൾക്ക് പെട്ടെന്ന് ഹരിയോട് തോന്നി..
കുഞ്ഞ് രോമങ്ങൾ നനഞ്ഞൊട്ടിയ ആ കൈ തണ്ടയിൽ ഒന്നു ചെറുതായൊന്നു മുഖം മുട്ടിക്കാൻ പോലും അവൾക്ക് കൊതി തോന്നി പോയ്.
എന്നു മുതലാ.. കിച്ചാ അങ്ങനെ സ്വപ്നം കണ്ടത്..
അത്… അത് പിന്നെ , നിന്നെ തന്നെ കെട്ടിയാൽ മതിയെന്നച്ഛൻ പറഞ്ഞ സമയം മുതൽ .. അതിനുമുമ്പൊന്നും കിച്ച അങ്ങനെ കരുതിയിട്ടേയില്ല…
ഊം.. കള്ളൻ.. കൃഷ്ണ മനസ്സിൽ ഓർത്തു.
വച്ചിട്ടുണ്ട്… ഞാൻ.
കിച്ചയുടെ താടിയോ.. ചുണ്ടോ.. തന്റെ ഉച്ചിയിൽ ചെറുതായ് ഒന്ന് മുട്ടിയത് പോലെ അവൾക്ക് തോന്നി.
എന്റെ കിച്ചാ.. ബൈക്കിലിരിക്കാൻ പേടിയുണ്ടായിട്ടൊന്നുമല്ല ഞാൻ ബൈക്കിൽ കയറാത്തത്.. പിന്നിൽ കയറിയിരുന്ന് കിച്ചായെ ചുറ്റി ഇരിക്കുന്നതിനേക്കാൾ ഈ കരവലയത്തിനുള്ളിലെ കരുതൽ ഞാൻ നല്ലോണം ആസ്വദിച്ചതു കൊണ്ട് തന്നെയാണെന്നവൾ മനസ്സിൽ ഓർത്തു..
വീട്ടിലെത്തിയതും… അവൾ ഓടി വരാന്തയിൽ കയറി. അമ്മേ.. അമ്മേ. ന്ന് ഉറക്കെ വിളിച്ചു.
അവരൊക്കെ ഷോപ്പിങിന് പോയ്. നീയറിഞ്ഞില്ലേ ?
ഏയ്… ഇല്ല. എന്നോട് പറയാതെയോ?
നിനക്ക് കല്യാണ വസ്ത്രങ്ങളൊന്നും വേണ്ട.. നിന്റെ കിച്ചായെ മാത്രം മതിയെന്ന് പറഞതോണ്ടല്ലേ…ഹരിയവളെ കളിയാക്കി കൊണ്ട് ബാഗിൽ നിന്നും താക്കോൽ കൂട്ടമെടുത്തു.. പിന്നെ വാതിൽ തുറന്ന് അകത്ത് കയറി.
മുഖത്തും കയ്യിലും പറ്റിയിരുന്ന മഴ വെള്ളം അവൾ തുടച്ചെടുത്തു. പിന്നെ പടിയിലേക്കിറങ്ങി നിന്ന് പാവാടത്തുമ്പിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു.
അകത്തേക്ക് പോയി വന്ന ഹരി ഒരു ടവ്വലെടുത്ത് അവളുടെ ദേഹത്ത് ഇട്ട് കൊടുത്തു.. പനി പിടിക്കണ്ട നന്നായ് തോർത്തിക്കോ എന്നിട്ട് വേഗം ഈറൻ മാറ്റി വേഗം ..വാ.. കിച്ചാക്ക് അല്പം ഗൗരവമുള്ള കുറച്ച് കാര്യം പറയാനുണ്ട്..
കൃഷ്ണ തലയിൽ നിന്നും മുല്ലപൂവ് മെല്ലെ ഇളക്കി കൈവരിയിൽ വച്ചു.. ഹരിയത് കയ്യിലെടുത്തു മണപ്പിച്ചു. അത് കണ്ടവൾ ചിരിച്ച് കൊണ്ട് അകത്തേക്ക് പോയ്.
നനഞ്ഞ ഷർട്ട് മാറ്റി ഒരു ടവ്വൽ പുതച്ച് ഹരി സി.എമ്മിന്റെ മുണ്ടുമുടുത്ത് അവിടെക്ക് വന്നു.
വേഷം മാറി വന്ന കൃഷ്ണ ഫോണെടുത്ത് അമ്മയെ വിളിച്ചു.
അമ്മേ.. കഴിയാറായോ.. ? എപ്പഴാ.. വരുന്നത്..
പിന്നീൻ വന്ന് നിന്ന് ഹരി മുല്ലപ്പൂവ് അവളുടെ മുടിയിൽ തൊടുത്തിട്ടു. എന്നിട്ട് ഒരു ഭാഗം അവളുടെ തോളിലൂടെ മുന്നിലേക്കിട്ടു. ഫോൺ വിളിച്ച് കൊണ്ട് തന്നെ അവൾ ഹരിയുടെ നേർക്ക് തിരിഞ്ഞു..
ങാ.. വീടെത്തി …കുറച്ച് നനഞ്ഞു.
ഇല്ലമ്മേ.ഞാൻ ഹരിയേടന്റെ കൂടെയാ വന്നത്..
അവളുടെ വിടർന്ന കണ്ണുകളിലെ മഴ നനഞ്ഞൊട്ടിയ കൺപീലികൾ അവളുടെ കണ്ണിന്റെ അഴക് വർദ്ധിപ്പിച്ചിരിക്കുന്നത് കണ്ട് നിന്ന ഹരി ഹരിയേട്ടൻന്ന് അവളാദ്യമായ വിളിച്ചത് കേട്ട് കൃഷ്ണയെ പുരികം ചുളിച്ച് നോക്കി.
ങാ.. ശരിയമ്മേ.. കൃഷ്ണ ഫോൺ മേശപുറത്ത് വച്ചു.
നീയെന്താ.. വിളിച്ചത്.
ഹരിയേട്ടൻന്ന്..
അതെന്താ.. അങ്ങനൊരു വിളി.. ഹരി അല്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.
ഗൗരവം ഒട്ടും കുറയ്ക്കാതെ കൃഷ്ണയും പറഞ്ഞു.
എന്താ.. അങ്ങനെ വിളിച്ചാല്.. അങ്ങനെയല്ലേ.. ഹരിയേട്ടന്റെ പേര്..
ഹരിപെട്ടെന്നു വലത്കാൽ പിന്നിലേക്ക് മടക്കി മുണ്ടിന്റെ തുമ്പുകയ്യിലെടുത്ത് മടക്കി കുത്തി..
ന്റെമ്മോ .. കൃഷ്ണ മനസ്സിൽ വിളിച്ച് പിന്നിലേക്ക് ചുവടുവച്ചു.
മുന്നിലേക്ക് ചുവട് വച്ച് കൊണ്ട് ഹരി പറഞ്ഞു. ഇനിയൊരിക്കൽ കൂടി നീ.. വിളിച്ചാൽ…
വിളിച്ചാലെന്താ… കൃഷ്ണ ചുമരിലിടിച്ച് നിന്നു. തൊട്ടരികിൽ ഹരിയും.. കൃഷ്ണ.. ഇടത്തേക്ക് മാറാൻ നോക്കിയതും ഹരി കയ്യ് കൊണ്ട് ചുവരിൽ തടഞ്ഞു നിർത്തി. വലത് വശത്തേക്കവൾ തിരിഞ്ഞതും ഹരി മറ്റെ കയ്യും ചുവരിൽ പിടിച്ചു..
എന്തേ.. വിളിക്കുന്നില്ലേ..
മാറ്: അവൾ രണ്ട് കൈകൊണ്ട് അവനെ തള്ളാൻ ശ്രമിച്ചു. ചെറിയൊരു കുലുക്കം പോലും ആ ദേഹത്ത് ഉണ്ടായില്ലന്നറിഞ്ഞതും സാഹസം വേണ്ടെന്ന് കരുതി യവൾ ചുവരോട് ഒന്നൂടെ ചേർന്ന് നിന്നു..
കിച്ചാന്ന് വിളിക്ക ടീ..
കിച്ച.. വെറുത ഒപ്പിച്ചു അവൾ ആ വാക്ക്..
അങ്ങനയല്ല.. എന്റെ കുഞ്ഞാറ്റ എന്നും വിളിക്കും പോലെ… മധുരത്തോടെ … കിച്ചാന്ന്
പ്ളീസ് കിച്ചാ..കിച്ചാ..ന്ന് വിളിച്ചോളാം… മാറ്…
ഉറപ്പാണല്ലോ..
ഉറപ്പാ…
മറുത്തെങ്ങാനും വിളിച്ചാൽ …
ഹരിയുടെ മുഖം കുനിഞ്ഞ് വരുന്നത്. കണ്ട് കൃഷ്ണ കണ്ണുകൾ ഇറുകെ പൂട്ടി..
വേണ്ട.. കിച്ച.. ഞാൻ വിളിക്കാം..
അതൊന്നും ശ്രദ്ധിക്കാതെ അവളുടെ തേളിലും കഴുത്തിലുമായ് നിറഞ്ഞ് നിന്ന മുല്ലപൂവിൽ മൃദുമായ് അവൻ ചുംബിച്ചു. എന്നിട്ട് അതിൽ നിന്നും ഒരെണ്ണം അടർത്തിയെടുത്തു..
അല്പ സമയത്തിന് ശേഷം അവൾ കണ്ണു തുറന്ന് നോക്കിയപ്പോൾ.
ഹരി അല്പം മാറി നിന്ന് ചിരിക്കുന്നു.
അവൾക്ക് ചെറുതായ് ഒരു ചമ്മൽ വന്നു.. അത് മറയ്ക്കാൻ ഇക്കുറി അവൾ തുറന്നു പറഞ്ഞു. “ചട്ടമ്പി … “
അത് ഓർത്താൽ നന്ന് ..
ഒരു ചായ എടുക്കട്ടെ!
വേണ്ട.. ചായ അല്ല എനിക്കിപ്പോ.. വേണ്ടത്.. ഒരേ .. .. ഒരു വാക്ക് പറയണം നീ..
നിനക്കെന്നെ കല്യാണം കഴിക്കാൻ സമ്മതമാണോ? ഇല്ലയോ?
സമ്മതമല്ല..
നിന്റെ ഭർത്താവാകാൻ എന്തയോഗ്യതയാ നീയെന്നിൽ കണ്ടത്.. ഒന്നു പറഞ്ഞ് താ.. നീ കിച്ചാക്ക്.
അയോഗ്യതയൊക്കെ എനിക്കാ..
ഒരു സഹതാപത്തിന്റെ പേരിൽ കിച്ചായെടുത്ത ഈ തീരുമാനത്തിന്റെ പേരിൽ കിച്ചയുടെ ജീവിതം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല.
സഹതാപമോ..നിനക്കങ്ങനയാ തോന്നിയത്.. ഈ കണ്ട കാലം മുതൽ നിന്നെ നെഞ്ചിലേറ്റി നടന്നത് സഹതാപം കൊണ്ടാണോ? അങ്ങനെയാണോ.. നിനക്ക് തോന്നിയത്.
അന്നത്തെ പോലല്ല ഞാനിന്ന് ..
തർക്കുത്തരം പറയാൻ പാകത്തിന് നാവിന് നല്ലോണം നീളം വച്ചിട്ടുണ്ട്.. അല്ലാതെന്താ.. നിനക്ക് കൊമ്പ് എങ്ങാനും മുളച്ചോ.. എങ്കിലതും ഞാനിങ്ങ് എടുക്കും..
ഞാനൊരു രണ്ടാം കെട്ടുകാരിയാണ്..
നിർത്ത് …. ആ വാക്കിനി നീ.. ഉച്ചരിച്ച് പോകരുത്. നിന്നെ ആദ്യം കെട്ടിയത് ഞാനാ..
കൃഷ്ണ അവനെ അന്തം വിട്ട് നോക്കി.. നമ്മള് കുഞ്ഞായിരുന്നപ്പോൾ ഒരു കല്യാണത്തിന് പോയിട്ട് വന്ന് നിനക്ക് കല്യാണം കഴിക്കണമെന്നും പറഞ്ഞ് ഒരേ .. ബഹളം ആയിരുന്നു.. കരച്ചിലോട് കരച്ചിൽ … ആരു പറഞ്ഞിട്ടും നീ കരച്ചിൽ നിർത്താതിരുന്നപ്പോൾ അച്ഛമ്മയെന്നോട് പറഞ്ഞു.. ഹരീ.. മോനെ.. നീ.. വിചാരിച്ചാലേ .. ഇവളടങ്ങൂന്ന്.. പലതും പറഞ്ഞ് നോക്കി.
നീ എവിടെ.. അടങ്ങാൻ.. ഒടുവിൽ
ആരും കാണാതെ.. മുല്ല പൂവും തുളസിയിലയും കോർത്ത് മാലയുണ്ടാക്കി നിന്നെ ഞാനങ്ങ് കെട്ടി..
കിച്ച വെറുതെ ഇല്ലാ കഥ പറയണ്ട.
ങാ.. സി.എം. വരുമ്പോൾ ചോദിച്ച് നോക്ക്.. അന്നെന്നെ എല്ലാരും കൂടി ഒത്തിരി കളിയാക്കി.. മുറപെണ്ണിനെയൊന്നും കെട്ടില്ലാന്ന് പറഞ്ഞതല്ലേയെന്നും പറഞ്ഞ്. പിന്നെ കുറെ.. ദിവസം നിന്നെ ഞാനടുത്തിട്ടുമില്ല.. തൊട്ടിട്ടുമില്ല..ഒടുവിലെല്ലാരും സുല്ലിട്ട് പറഞ്ഞു.. ങാ.. നീയവളെ കെട്ടണ്ട. ചുമ്മാ.. പറഞ്ഞതാ ന്ന്. പിന്നെ..പിന്നെ അവരൊക്കെ പറഞ്ഞ് പറഞ്ഞ് തന്നെ ആ ഇഷ്ടം എങ്ങോ പോയ്.
ചുമ്മാ.. എന്നെ കെട്ടാൻ വേണ്ടി പുളു പറയണ്ട. അച്ഛനോട് ചോദിക്കുന്നുണ്ട്. അച്ഛനിങ് വന്നോട്ടെ!
ഊം.. ചോദിച്ചോ.. കല്യാണം കഴിഞ്ഞ് ചോദിച്ചാമതി.. ഇല്ലെങ്കിൽ എല്ലാരും കൂടെ എന്നെ കളിയാക്കി കൊല്ലും.
അതുകൊണ്ട് ആദ്യവും അവസാനവും നിന്നെ കെട്ടുന്നത്
ഞാനാ.. നീയെന്റെ പെണ്ണാ.. എന്റെ മാത്രം.. നീ.. സമ്മതിച്ചാലും ഇല്ലേലും.. നമ്മുടെ വീട്ടുകാർ നിശ്ചയിച്ച മുഹുർത്തത്തിൽ ഈ ഹരികൃഷ്ണൻ നിന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും..
നടന്നത് തന്നെ ?
ഹരികൃഷ്ണൻ അവളുടെ തലമുടിയിൽ നിന്നും പൂവ് വലിച്ചെടുത്തു.
മാല ചാർത്തട്ടെ!
കൃഷ്ണ പറഞ്ഞു. ദേ..കിച്ച …കല്യാണം കളിയല്ല കേട്ടോ?
ഹരിയാ പൂവെടുത്ത് മണപ്പിച്ചു. എന്നിട്ടിങ്ങനെ പാടി.
മല്ലിക പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം
മാലാഖകളുടെ മാലാഖ നീ…
മമഭാവനയുടെ ചാരുത നീ..
(മല്ലിക…)
എൻ മനോരജ്യത്തിൽ സിംഹാസനത്തിൽ ഏകാന്ത സ്വപ്നമായ് വന്നു………
സൗഗന്ധിക കുളിർ ചിന്തകളാലെന്നിൽ സംഗീത മാലചൊരിഞ്ഞു ……നീയെന്ന മോഹന രാഗമില്ലെങ്കിൽ ഞാൻ നിശബ്ദവീണയായേനേ…..
(മല്ലിക…..)
വർണ്ണരഹിതമാം നിമിഷ തലങ്ങളെ
സ്വർണ്ണ പതങ്കങ്ങളാക്കി ..
പുഷ്പങ്ങൾ തേടുമീ… കോവിലിൽ
പ്രേമത്തിൽ നിത്യ പുഷ്പാഞ്ജലി ചാർത്തി …..
നീയെന്ന സങ്കല്പം ഇല്ലായിരുന്നെങ്കിൽ നിശ്ചല ശില്പമായേനേ….
(മല്ലിക…)
നമ്മുടെ ജയചന്ദ്രൻ മാഷ് പാടിയ പഴയ ഒരു സിനിമാ ഗാനമാണ്. ഇത് എപ്പോഴും പാടി നടന്നിരുന്നു അച്ഛൻ.. എന്നെ തോളത്തിട്ടുറക്കി.. നിറയെ മുല് പൂവ് ചൂടിയ അമ്മയുടെ ഫോട്ടോ നോക്കി .. എന്നും അച്ഛൻ പാടുമായിരുന്നു…
എന്നും വാടാത്തൊരു മഞ്ഞ നിറത്തിലുള്ള ഒരു മല്ലിപൂവ് അച്ഛൻ അതിൽ കൊണ്ട് വയ്ക്കും.. അമ്മയ്ക്ക് ആ പൂവിൻ ഗന്ധം ഏറെയിഷ്ടമായിരുന്നുവെങ്കിലും ചൂടിയിരുന്നത് മുല്ല പൂവായിരുന്നുവെന്ന് അച്ഛൻ പറയാറുണ്ട്.
പിന്നീട് എത്ര നിർബന്ധിച്ചിട്ടും അച്ഛനൊരു വിവാഹത്തിന് സമ്മതിച്ചില്ല.
അച്ഛമ്മ വാശി പിടിച്ചപ്പോഴൊക്കെ.. അച്ഛൻ പറഞ്ഞു.. എന്റെ ഹൃദയത്തിൽ നിന്നൊന്നവളിറങ്ങി പോകട്ടെയമ്മേ.. ഒരാൾക്കു കൂടി അവിടിരിക്കാൻ സ്ഥലമില്ലെന്ന്… ആ സ്നേഹം കണ്ട് വളർന്നവനാണ് മോളെ ഞാൻ.. അമ്മയും വല്യമ്മയുമൊക്കെ.. തലയിൽ പൂവയ്ക്കുമ്പോൾ നിന്റെ മൊട്ട തലയിലും പൂ വേണമെന്ന് പറഞ്ഞ് നീ.. കരയും.. കല്യാണം കഴിക്കാനൊന്നും അല്ലെങ്കിലും നിന്നെയും നീ ഇഷ്ടപെടുന്ന മുല്ലപുക്കളെയും ഞാനും ഇഷ്ടപെട്ട് സ്നേഹിച്ച് പോയിരുന്നു അന്നേ …
ഞാവൽ പുഴയിലും വേളിമയുടെ താഴ്വാരത്തുമെല്ലാം നിന്നെയും കൊണ്ടു ഞാൻ നടക്കും നിനക്ക് ചൂടാൻ പൂവും തേടി.. നീ തളരുമ്പോൾ നിന്നെ എടുത്ത് ഇടുപ്പിൽ വയ്ക്കും.. കഴക്കുമ്പോൾ തോളത്തിരുത്തും..പിന്നെയും വയ്ക്കാനിടമില്ലാത്തത് കൊണ്ട് കഴച്ചാലും സഹിക്കും..
കിച്ചാന്ന് വിളിച്ച് അവനെ ഇറുകെ പുണരുവാനും കണ്ണീരോടെ ആ മാറിൽ മുഖമണച്ച് പൊട്ടികരയന്നമെന്നും അവൾക്ക് തോന്നി.. പക്ഷേ! വയ്യ… ഒന്നനങ്ങാൻ പോലും പറ്റുന്നില്ല..
മനസ്സ് കൊണ്ടായിരം വട്ടം അവളത് ചെയ്തു.
എന്റെ കൂടെ എവിടെ വരാനും നീനക്ക് തുള്ളി ചാട്ടമായിരുന്നു.. പൂവായ പൂവെല്ലാം. നിനക്ക് പൊട്ടിച്ചു തന്നു.. തേനായ തേനെല്ലാം നിന്റെ ചുണ്ടിലിറ്റി തന്നു … കാറ്റും മഴയും വെയിലുമെല്ലം കൂട്ടിനു വന്നു.
നീ വളർന്നപോൾ.. കുറച്ച് ദിവസം നിന്നെ കാണാതിരുന്നപ്പോൾ .. ഞാൻ തളർന്നു പോയ്. വേളിമലയുടെ പാറയിടുക്കിൽ ചെന്നിരുന്ന് ആ വെയിലിനൊപ്പം ഉരുകി ഞാനിരിക്കുമായിരുന്നു..നിന്നെ മാത്രം ഓർത്ത്.
പഠിത്തം നിർത്തി.. വീട്ടിലിരുന്ന നീ.. പാഴ്വസ്തുക്കളും പ്ലാസ്റ്റിക്കും ശേഖരിച്ച് കൃഷ്ണന്റെ രൂപവും മനോഹരമായ ഓരോ അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നത് കണ്ടപ്പോൾ .. എനിക്ക് തോന്നിയത് നിന്റെ ഒരു ശില്പം ഉണ്ടാക്കാനായിരുന്നു..
എന്നിട്ട് കൃഷ്ണ വിഗ്രഹം ഒഴികെ ബാക്കിയെല്ലാo കിച്ച ചാക്കിൽ കെട്ടി കളഞ്ഞല്ലോ?
അതെന്റെ കുഞ്ഞാറ്റ പഠിക്കാൻ വേണ്ടിയായിരുന്നില്ലേ..
ഹരിബാഗിൽ നിന്നും പഴ്സ് എടുത്ത് ഒരു താക്കോൽ തിരഞ്ഞെടുത്ത് അവൾക്ക് നേരെ.. നീട്ടി. ഇത്. നീ.. വച്ചോ..
പത്താം ക്ലാസ്സ് ജയിച്ചതിന് നിനക്ക് ഞാനിന്ന് തരാമെന്ന് പറഞ്ഞ സമ്മാനമാ..
ഈ താക്കോലോ.. ?
ങാ.. ഇതിലുണ്ട് അതിനുത്തരം. പക്ഷേ! കല്യാണ ദിവസം ഞാൻ പറയും.. ഇതെന്തിന്റെ താക്കോലാണെന്ന് ..അത് വരെ സൂക്ഷിച്ച് വച്ചോ?
ദേ.. ഇത് കണ്ടോ.. പഴ്സിൽ നിന്നും പാദസരം പുറത്തെടുത്ത് അവളുടെ മുഖത്തിന് നേരെ കാണിച്ചു. എന്നിട്ട് പറഞ്ഞു.. നിന്റെ കാലിൽ നിന്നും ഊരി വീണത് എന്റെ കാൽ ചുവട്ടിലാ. അന്ന് ഞാനൊളിപ്പിച്ച് വച്ചതാ.. അന്നു മുതൽ ഇതിന്റെ കിലുക്കാം നെഞ്ചിലേറ്റി യാ..ഞാനുറങ്ങ്ങാറ്. കല്യാണം കഴിഞ്ഞ് തനിച്ച് നീയെന്റെ അരികിലെത്തുമ്പോൾ നിന്റെ കാലിൽ ഞാനിത് അണിയും. അത് വരെ .. ഇത് കിച്ചാടെ കയ്യിൽ തന്നെയിരിക്കട്ടെ!
എന്റെ പൊന്നു കിച്ചാ.. വീണ്ടും ഒരു വിളി നെഞ്ചിലൊതുക്കിയവൾ
ആരും കേറാൻ മടിക്കുന്ന വേളിമലയുടെ രണ്ടു പാറകൾക്കിടയിൽ നിന്റെ രൂപം കൊത്തിവച്ച ശില്പി നിന്റെ കിച്ച തന്നെയാ.. നീ കണ്ട ശേഷമേ .. ആരും കാണാവൂ.. എന്നെനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു.. എന്നാൽ ആ വൃത്തികെട്ടവൾ ഞാനറിയാതെ എന്റെ പിന്നാലെ വലിഞ്ഞ് കേറി വന്ന് കണ്ട് പിടിച്ചു, പണിക്കാരല്ല നയന പറഞ്ഞിട്ട് നീയറിഞതാണെന്നും നീ.. എന്നെ കളിയാക്കിയതാണെന്നും എനിക്കറിയാമായിരുന്നു. രൂപം നിന്റേതാണെങ്കിലും ആ കൊത്തിവച്ചത് എന്റെ ഹൃദയമാണ്.
നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് അത് കണ്ടാലറിയാം നിനക്ക്.. ഈ നിലാവത്ത് എനിക്കൊപ്പം വന്നാൽ അവർ വരുമുമ്പേ.. നമുക്ക് തിരിച്ച് വരാം.. പോകാമോ..
ഞാനെങ്ങുമില്ല. കിച്ച കള്ളനാ..
ദേ.. കുഞ്ഞാറ്റേ.. ഇതിൽ കൂടുതലൊന്നും എന്റെ കയ്യിൽ നിരത്താൻ തെളിവില്ല.. മറ്റ് കുരുത്തക്കേടുകൾ കാട്ടി.. ഞാൻ നിന്റെ പിന്നാലെ വന്നിട്ടില്ല..നീ വായിച്ച പൈങ്കിളി കഥകളിലെ നായകനെ പോലെ തൊട്ടും തലോടിയും കാട്ടാത്തത്, എല്ലാം പവിത്രതോടെയും നിന്നെ എനിക്ക് സ്വന്തമാക്കണമെന്നുള്ളത് കൊണ്ടാണ്.
ഇതൊക്കെ കേട്ടിട്ട് ഞാൻ കരുതി ഇതെല്ലാം വായിച്ച് നടക്കുന്ന നീ എങ്കിലും എന്നെ ഓടി വന്ന് എന്നെ ഇറുകെ പുണരുമെന്നും എന്നെ മുത്തമിട്ടു കൊല്ലുമെന്നുമാണ്… ഹരി.. ചിരിച്ചു.
കിച്ചാ.. പറഞ്ഞത പോലെ ചെയ്യാൻ പൈങ്കിളി വാരിക വായിക്കണമെന്നില്ല.. ഒരു കൊച്ചു കുഞ്ഞ് ഓടി വന്ന് അച്ഛനെയും അമ്മയെയും കെട്ടി പുണരുന്നതും ഉമ്മവയ്ക്കുന്നതുമൊന്നും ഒരിടത്ത് നിന്നും വായിച്ച് മനസ്സിലാക്കിയിട്ടല്ല.. ചില വികാരങ്ങൾ ഒരു വാക്കിലൂടെയും നോട്ടത്തിലൂടെയും ഒന്നും പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോഴാണ്..
കിച്ചാക്കെന്നോട് സ്നേഹമാണ്.. ഇഷ്ടമാണ്. അതെനിക്കറിയാം.. പക്ഷേ! ഒരു വിവാഹം കഴിക്കാൻ മാത്രം ഒരു സ്നേഹവും ഇഷ്ടവുമുണ്ടായിരുന്നുവെന്ന് ഇപ്പോഴും എനിക്ക് വിശ്വാസം വരുന്നില്ല.. അത് കൊണ്ട് എന്നെ നിർബ്ബന്ധിക്കണ്ട.. ഞാൻ സമ്മതിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതാണെന്ന് എന്നോട് തന്നെ പറയും..
കുഞ്ഞാറ്റേ…
കുഞ്ഞാറ്റ തന്നെ..
ഇവളെ.. ഞാൻ..
വേണ്ടാ… വേണ്ടാന്ന് .. മനസ്സിനെയൊതുക്കുമ്പോൾ ഹരിയവളെ വലത് കൈ കൊണ്ട് തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ഇരു കവിളത്തും കണ്ണിലുമെല്ലാം.. ഉമ്മ വച്ചു.
അച്ഛമ്മേ… അചഛാ..ഓടിവായോ?
അതൊന്നും വക വയ്ക്കാതെ .. ഹരിയവളെ നെഞ്ചോട് കൂടുതൽ വരിഞ്ഞ് മുറുക്കി . ശബ്ദം പുറത്ത് വരാത്ത വിധം കൃഷ്ണയുടെ തലയുടെ പിൻഭാഗം പിടിച്ച് തന്റെ നെഞ്ചോട് കൂടുതൽ ചേർത്തു..
ഇതെന്താ.. ഒളിച്ച് നിന്നവർ ആരും വരാത്തതെന്നവൾ മനസ്സിൽ ചിന്തിച്ചു. കിച്ചാ… തുറന്ന് പറയുന്നതും എല്ലാരും മുറി തുറന്ന് വരുമെന്നാണല്ലോ.. പറഞ്ഞത്. അതോ.. കിച്ച പറഞ്ഞ പോലെ.. എല്ലാരും കല്യാണ വസ്ത്രമെടുക്കാൻ പോയിട്ടുണ്ടാവുമോ?
വിടടാ… അവളെ .. ഗോമതിയമ്മയുടെ ശബ്ദം കേട്ടതും.. ഹരി തീക്കനൽ തട്ടി മാറ്റിയത് പോലെ കൃഷ്ണയെ പെട്ടന്ന് തള്ളി മാറ്റി..
ചമ്മലും നാണക്കേടും ജാള്യതയും കൊണ്ട്… അച്ഛമ്മയുടെ മുഖത്ത് നോക്കാൻ കഴിയാതെ.. നോട്ടം മാറ്റി.
അവൻ നോക്കുന്നിടത്തെല്ലാം.. ഓരോ.. മുഖങ്ങൾ.. ആ വീട്ടിലിനി ബാക്കിയാരുമില്ലെന്ന് കണ്ട ഹരി പുറത്തേക്കോടാൻ തുടങ്ങിയതും.. മാധവൻ മുന്നിൽ…
നിന്നെ.. വിശ്വസിച്ച് എന്റെ മോളെ ഏല്പിച്ച് ഞങ്ങൾ ഷോപ്പിങിന് പോയിരുന്നെങ്കിൽ ഇവളെ ബാക്കി വയക്കില്ലായിരുന്നല്ലോ? സി.എം. പറഞ്ഞു.
അത് മാത്രമോ.. കാര്യം കഴിയുമ്പോൾ അവൻ പറയും പെങ്ങളെ പോലായിരുന്നൂന്ന്.. ഗോവിന്ദമനോനൻ പറഞ്ഞു.
മുറപെണ്ണുങ്ങളെ കെട്ടാനവന് അലർജിയാണെന്നല്ലേ പറഞ്ഞത്….
സ്നേഹം കൊണ്ടാണീ കളിയാക്കലെങ്കിലും നിന്ന നില്പിൽ തീർന്നാൽ മതിയന്ന് തോന്നി ഹരിക്ക്..
നീയെന്താ.. വിചാരിച്ചത്.. ശരീരം തളർന്നപ്പോൾ സി.എമ്മിന്റെ തലച്ചോറിന്റെ വെളിവും നശിച്ചെന്നോ? എനിക്കെല്ലാം ഓർമ്മയുണ്ടായിരുന്നു.. നീയെന്റെ മോളെ അതേ.. പടി കൊത്തിവച്ചത്.. കണ്ടിട്ട് മലയിറങ്ങുമ്പോൾ ഞാൻ കരുതിയതാ.. സി.എമ്മിന് എന്ത് നാണക്കേടുണ്ടായാലും ശരി എന്റെ മോളെ നിന്റെ കയ്യിലെ ഏൽപ്പിക്കു വെന്ന്.. പക്ഷേ! ഞാൻ വീണു പോയ്.. നാവു കുഴഞ്ഞ് കിടക്കുമ്പോഴും ഞാൻ അത് തന്നെയാ.. പറഞ്ഞത്.
ദേ, ഞാനൊരു കാര്യം പറയാം..
എന്റെ മോളുടെയോ.. എന്റെയോ.. നിഴൽ വെട്ടത്ത് നിന്നെ കണ്ട് പോകരുത്..
ഹരി ഞെട്ടി.. സി.എമ്മിനെ നോക്കി..
ഞെട്ടണ്ട. കല്യാണം വരെ ..
പിന്നൊരു കാര്യം കൂടി.. മുഹൂർത്ത സമയത്ത് ഇവളുടെ കഴുത്തിൽ തുളസി മാല ചാർത്താൻ സമയത്ത് അവിടെയെത്തിക്കോളണം. ഇല്ലെങ്കിൽ സി.എമ്മിന്റെ തനി സ്വഭാവം നീ.. അറിയും.. ഊം.. പൊയ്ക്കോ…
ങാ. പിന്നേ.. പാദസരമോ.. മുല്ല പൂവോ.. എന്താണെന്ന് വച്ചാൽ എടുത്ത് ഈ നിമിഷം പടിയിറങ്ങിക്കോണം..
എല്ലാരും പൊട്ടിചിരിച്ചു.. ഹരി ബാഗുമെടുത്ത് പടിയിറങ്ങി.. പോകാൻ നേരം കൃഷ്ണയെ ഒന്നു നോക്കി..
എല്ലാരും പൊട്ടിചിരിക്കുമ്പോഴും കരയാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു. തന്റെ കുഞ്ഞാറ്റയുടെ കവിളത്തെ ചുവപ്പ് നിറം തന്റെ ചുണ്ടുകളുടേ താണെന്നറിഞ്ഞിട്ടും അവന് വിഷമം തോന്നി..
എങ്കിലും മുന്നോട്ട് നടക്കാൻ
പെയ്താഴിഞ്ഞ മാനവും പറഞ്ഞ് തീർത്ത മനസ്സും അവന് ഗോകുലത്തിലേക്കുള്ള വഴിതെളിച്ച് കൊടുത്തു..
അവൻ പടിയിറങ്ങിയതും കൃഷ്ണ പൊട്ടി കരഞ്ഞു..
എന്തിനാ… മോളെ .. നീ കരയുന്നത്.
അചഛനും അച്ഛമ്മേം. പറേണ പോലെ എന്റെ കിച്ചാ… ചീത്തയല്ല..
ങാ.. അതാ.. യിപ്പം കഥയായേ..
നിന്റെ കിച്ചാക്ക് അച്ഛനൊരു എട്ടിന്റെ പണി കൊടുക്കാമെന്ന് പറഞ്ഞപ്പോൾ.. എട്ട് പോരാ.. എമ്പത്തിയെട്ട് വേണണമെന്ന് പറഞ്ഞത് നീയല്ലേ.. സി.എം.. അവളെ .. ചേർത്ത് പിടിച്ച്
എന്നിട്ട് പറഞ്ഞു.. അച്ചനിനി ഈ വടിയും വേണ്ട.. മോളെ ..
സി.എം. വടി നിലത്തേക്കെറിഞ്ഞു..
(തുടരും)
❤️❤️❤️ ബെൻസി❤️❤️❤️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ബെൻസി മറ്റു നോവലുകൾ
Appo kunjatta kichaye kondu istam parayichu poli ayitto e part 🥰🥰🥰