ഞാനും എന്റെ കുഞ്ഞാറ്റയും – 57, 58 ( അവസാന ഭാഗം )

5966 Views

njanum ente kunjattayum aksharathalukal novel by benzy

ങാ.. അതാ.. യിപ്പം കഥയായേ..

നിന്റെ കിച്ചാക്ക് അച്ഛനൊരു എട്ടിന്റെ പണി കൊടുക്കാമെന്ന് പറഞ്ഞപ്പോൾ.. എട്ട് പോരാ.. എമ്പത്തിയെട്ട് വേണണമെന്ന് പറഞ്ഞത് നീയല്ലേ.. സി.എം.. അവളെ .. ചേർത്ത് പിടിച്ച്

എന്നിട്ട് പറഞ്ഞു.. അച്ചനിനി ഈ വടിയും വേണ്ട.. മോളെ ..

സി.എം. വടി നിലത്തേക്കെറിഞ്ഞു..

പെട്ടെന്ന് കരച്ചിൽ നിർത്തി കൃഷ്ണ അച്ഛനെ നോക്കി.. ചോദിച്ചു..

അച്ഛാ… ശരിക്കും പറ്റോ?

ഊം..പിന്നെന്താ.. സി.എം. ആനന്ദത്തോടെ അവളെ ചേർത്തു പിടിച്ചു.. ദേവപ്രഭയും ശ്രീ നന്ദയും ഓടി വന്നു സി എമ്മിനെ ചേർന്നു നിന്നു…

എന്റെ മോനെ.. അമ്മയ്ക്ക് സന്തോഷം അടക്കാനാകണില്ല.. കേട്ടോ? ഗോമതിയമ്മ സി.എമ്മിന്റെ തലയിൽ തലോടി പറഞ്ഞു.

അന്ന് എല്ലാരും സന്തോഷത്തിലാണ് ഉറങ്ങാൻ കിടന്നത്… പക്ഷേ! കൃഷ്ണയ്ക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല. ഹരിയെ താൻ നാണം കെടുത്തിയോ.. എന്ന സംശയത്തിൽ അവൾ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കിച്ച ഫോൺ സ്വിച്ച് ഓഫാക്കിയിട്ടത് തന്നോടുള്ള ദേഷ്യം കൊണ്ട് തന്നെയാവും.

അവൾ ഫോണെടുത്ത് മാളുവിനെ വിളിച്ചു.

മാള്യേച്ചീ… കിച്ചായോട് ഒന്നു ഫോണെടുക്കാൻ പറയോ?

പോയി കിടന്നുറങ്ങടീ… കല്യാണം വരെ രണ്ടാളും മിണ്ടണ്ട.

എന്റെ പൊന്നു മാള്യേച്ചിയല്ലേ..?

പൊന്നും പവിഴവുമൊക്കെ തന്നെയാ.. എന്നെ കൊണ്ട് പറ്റില്ലന്ന് പറഞ്ഞാൽ പറ്റില്ല.

കല്യാണം ഉറപ്പിച്ചപ്പോൾ മാള്യേച്ചി വല്ലാണ്ട്ങ്ങ് മാറി..

‌ണ്ടാ.. മാറി.. അല്ലെങ്കിലും നിന്റെ കിച്ച അവിടന്ന് വന്ന് മുറിയിൽ കയറി വാതിലടച്ചു. ഒന്നും കഴിച്ചിട്ടു പോലുമില്ല. നീ.. ഫോൺ വയ്ക്കുന്നോ അതോ .. ഞാൻ വയ്ക്കണോ?

എന്നാപിന്നെ മാളുവേച്ചി വച്ചാൽ മതി.

മാളു ചിരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു. എന്നിട്ട് പതിയെ പടികൾ കയറി മുകളിൽ എത്തി. ഹരിയുടെ മുറിയുടെ വാതില്ക്കൽ തട്ടി വിളിച്ചു.

ഹരിയേട്ടാ.. . ഒന്നു തുറക്ക് കേട്ടോ? അത്താഴം കഴിക്കാനല്ല.. ആ കുഞ്ഞാറ്റ കയ്യിൽ വല്ല മെഴുകും കത്തിച്ചുരുക്കും.. അറിയാല്ലോ?

ഹരി.. പിടച്ചു കൊണ്ട് ചാടിയെഴുനേറ്റു വാതിൽ തുറന്നു.

അവളങ്ങനെ പറഞ്ഞോ?

പറയണോ ? അറിയില്ലേയേട്ടന്..?

മാളു തന്നെ ഫോൺ ഓൺ ചെയ്ത് കൃഷ്ണയുടെ നമ്പരിൽ ഡയൽ ചെയ്ത് അവന്റെ കയ്യിൽ വച്ച് കൊടുത്തു. എന്നിട്ട് ഹരിയെ ഒന്ന് നോക്കി ചിരിച്ച് അവൾ പുറത്തേക്ക് പോയ്..

ആദ്യ റിങ്ങിൽ തന്നെ.. അവൾ ഫോണെടുത്ത് കിച്ചാന്ന് വിളിച്ച് ഒറ്റ കരച്ചിൽ..

എന്താ.. എന്താ കുഞ്ഞാറ്റേ…?

കിച്ചായെ.. ഞാൻ.. കളിയാക്കാൻ വേണ്ടി മനപൂർവ്വം ……….

നിർത്ത്.. നിർത്ത്.. ഫോണിലായ് പോയ് ഇല്ലെങ്കിൽ നിന്നെ.. ഞാൻ

കിച്ച വന്നോ?… എന്നെ.. രണ്ട് തല്ലീട്ട് പൊയ്ക്കോ?

ഞാനവിടെ വന്നാലുണ്ടല്ലോ? തല്ലുകയല്ല ചെയ്യുന്നത്.. പൊക്കിയടുത്ത് ഇങ്ങ് കൊണ്ട് പോരും.. വരട്ടെ!

കൃഷ്ണ ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. അങ്ങനെയെങ്കിൽ വേണ്ട.

അതെന്താടീ…

വേണ്ട… ഞാൻ വയ്ക്കട്ടെ!

എന്തെങ്കിലും കഴിച്ചോ നീയ്യ്?

ഊം..ഹും.. വിശപ്പില്ല.. കഴിച്ചാലും ഇറങ്ങില്ലന്റെ കിച്ചാ.. എനിക്കത്രയ്കും സന്തോഷമുള്ള ദിവസാ…

ഞാനും കഴിച്ചില്ല… ആകെ.. ചമ്മി… നാറി. നാറ്റിച്ചു നീ….. നിന്നെ എന്റെ കയ്യിലൊന്നു കിട്ടിക്കോട്ടെ!

എന്ത് വേണേലും ചെയ്തോ..? പിണങ്ങരുത്.. മിണ്ടാതിരിക്കയും ചെയ്യരുത്.. അത് മാത്രം സഹിക്കില്ല.. ഞാൻ..

ഹരി ചിരിച്ചു. പിന്നേയ്… ഞാനങ്ങോട്ട് വന്ന് കാണില്ല കേട്ടോ? എന്നെ വന്ന് കണ്ടോണം കേട്ടല്ലോ? ?

ഊം..

കിടന്നോ.. ഇതിൽ ചാർജില്ല.

ശരി..

പിറ്റേ.. പ്രഭാതം…

സി.എം. ഗോവിന്ദനും ഉമ്മറത്തിരിക്കുമ്പോൾ.. അവിടെ അയൽ ഗ്രാമത്തിലെ പ്രസിഡന്റും വാർഡ് മെമ്പറും അവിടേക് വന്നു..

അവരെ സന്തോഷത്തോടെ രണ്ടാളും സ്വീകരിച്ചിരുത്തി..

അവർ വിഷമത്തോടെ ഗോവിന്ദനോട് ചോദിച്ചു. സ്ഥലമെടുപ്പിന്റെ കാര്യത്തിൽ ഞാവൽ പുഴയ്ക്ക് അനുകൂലമായ് എന്തെങ്കിലും തീരുമാനം ഉണ്ടോ?

വരട്ടെ! സർക്കാർ തീരുമാനമല്ലേ നോക്കാം..

ഞങ്ങളുടെ ഗ്രാമത്തിന്റെ എല്ലാ സഹായവും നിങ്ങൾക്കുണ്ടാവും. അത് പറയാനാ ഞങ്ങൾ വന്നത്.

തീർച്ചയായും വേണ്ടി വരും.. സ്ഥലമെടുപ്പിന്റെ ആദ്യത്തെതും രണ്ടാമത്തെതും ഞങ്ങൾ തടഞ്ഞു.. ഇതും നമുക്ക് തടയണം.

നാളെ കൂടുന്ന ഗ്രാമസഭയിൽ പ്രസിഡന്റും നിങ്ങടെ മറ്റു വാർഡ് മെമ്പറുമാരും വരണം. വരുമെന്ന് ഗോവിന്ദനും സി.എമ്മിനും ഉറപ്പു കൊടുത്ത ശേഷമാണ് അവർ പോയത്..

ഗോവിന്ദേട്ടാ.. ഇതിനിടയിൽ കല്യാണം വിളികൾ താമസിക്കുമല്ലോ? ദിവസങ്ങളോടിയിങ്ങെത്തുന്നത് അറിയുന്നതേയില്ല.

നീ.. ടെൻഷനാകണ്ട.. നമുക്ക് വേണ്ടത് ചെയ്യാം.

ഊം.. സി.എം. മൂളി..

അന്ന് തന്നെ ഹരിദാസ് ഗോവിന്ദനെ വിളിച്ചു. സ്ഥലമെടുപ് നടപടികളിൽ സർക്കാർ പിന്നോട്ടില്ലെന്നും വരുന്ന ഏഴാം തീയതി കളക്ടർ റവന്യൂ ഉദ്ദ്യോഗസ്ഥർ സർക്കാർ അധികാരികൾ തുടങ്ങി കുറെയധികം പേർ ഞാവൽ പുഴയ്ക്ക് വരുന്നുണ്ട്. അതിന് മുൻപ് ഹൈക്കോടതിയിൽ നിന്നും ഒരു സ്റ്റേ ഓർഡർ വാങ്ങുന്നതിന് ശ്രമിക്കൂ.. ഉടൻ നടക്കുമോന്ന് അറിയില്ല. എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യാനല്ലേ.. കഴിയൂ..

ശരി ഹരിദാസ്..?

പരസ്പരം സുഖാന്വേഷണങ്ങൾക്ക് ശേഷമാണ് ഫോൺ വച്ചത്.

സി.എമ്മും ഗോവിന്ദനും നേരെ ഗോകുലത്തിലേക്ക് പോയ്.

പത്രം വായിച്ചിരുന്ന ഹരി അവരെ കണ്ടതും പത്രം ഉയർത്തി വച്ച് മുഖം മറച്ച് വച്ചു.

രണ്ട് പേരും വന്നരികിലിരുന്നതും അവനവിടുന്ന് എഴുന്നേൽക്കാൻ പോയതും ഇരുവശത്ത് നിന്നും രണ്ട് പേരും ഹരിയെ പിടിച്ചിരുത്തി.

ടാ ഇരിക്കവിടെ എന്നിട്ട് … കേൾക്ക് … ഗോവിന്ദൻ ഹരിദാസ് പറഞ്ഞ കാര്യം ഹരിയോട് പറഞ്ഞു.

ഹരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു .

എന്ത് ചെയ്യും അച്ഛാ.. നമ്മൾ..?

ഞങ്ങടെ നെഞ്ചത്ത് ഒരു തുടി പെങ്കിലും അവശേഷിക്കുന്നിടത്തോളം.. ഇനിയൊരു തരിമണ്ണ് സർക്കാരു ണ്ണില്ല.

ഊം.. പറയാനെളുപാച്ഛാ..? ന്നാലും.. എന്തോ..?

കൈവിട്ട് പോകുമോ?

അതിന് മുൻപ് നമുക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ വാങ്ങണം.

കോടതി… പോകാൻ പറയച്ഛാ…വേറെ.. പണി. യൊന്നുമില്ലേ..?

ഇവിടെ.. ഈ ഗ്രാമത്തിൽ പാവപ്പെട്ടവനുണ്ണുന്ന ചോറിൽ ഒരു തുള്ളി മണ്ണിടാൻ നമ്മൾ ആരെയും അനുവദിക്കരുത്.

പിറ്റേ ദിവസം

ഗ്രാമസഭ കൂടി ഒറ്റ കെട്ടായ ഒരു തീരുമാനം എടുത്ത ശേഷമാണ് അന്ന് ഗ്രാമസഭ പിരിഞ്ഞത്.

ഞാവൽ പുഴ ഗ്രാമത്തിന്റെ മണ്ണ് കാത്തു സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തന്നെ കല്യാണ ഒരുക്കങ്ങളും ഏതാണ്ടൊക്കെ നടക്കുന്നുണ്ടായിരുന്നു..

ഒടുവിൽ ആ ദിവസം വന്നെത്തി..

കളക്ടറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും വാഹനം ഞാവൽപുഴ ഗ്രാമത്തിലെത്തി..

ഞാവൽ പുഴ ഗ്രാമത്തിലേക്ക് സ്വാഗതം എന്നെഴുതിയബോർഡ് കടന്നതും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പെട്ടെന്നു നിന്നു.. ഞാവൽ പുഴ ഗ്രാമത്തിലേക്ക് വാഹനം കടക്കാനനുവദിക്കാത ചെറിയ പാലം റോഡിൽ വമ്പിച്ച ജനക്കൂട്ടം..

പോലീസ് വാഹനങ്ങളിൽ നിന്നും പോലിസു ഉദ്ധ്യോഗസ്ഥർ ചാടിയിറങ്ങി..

ദയവ് ചെയ്ത് തടസ്സം നിൽക്കരുത്..

ഗ്രാമവാസികൾക്ക് ഗുണമുണ്ടാകുന്ന തരത്തിലാണ് സർക്കാർ തീരുമാനമടുത്തിട്ടുള്ളത്. മണ്ണിന് നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വില നല്കും സർക്കാർ.. ഉദ്ദ്യോഗസ്ഥരെ അവരുടെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കുക.. പ്ളീസ് ..

ഞങ്ങൾ ഗ്രാമവാസികളുടെ നന്മയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ദയവ് ചെയ്ത് തിരിച്ച പോണം .

ഞാവൽ പുഴ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ സി. എമ്മിന്റെയും ഗോവിന്ദമേനോന്റെയും നേതൃത്വത്തിൽ ഗ്രാമവാസികൾ പ്രതിഷേധം ശക്തമാക്കി ചെറിയ പാലം റോഡില്‍ സമരം ചെയ്തു കൊണ്ട് സര്‍വേ നടപടികള്‍ തടഞ്ഞു. വേളിമല വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനുള്ള നടപടിയുടെ ഭാഗമായി ഞാവൽ പുഴയിൽ സര്‍വേ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സര്‍വേ സംഘം സ്ഥലമെടുപ്പ് ആരംഭിച്ചപ്പോഴേക്കും സ്ത്രീകളടക്കം നിരവധിയാളുകള്‍ പ്രതിഷേധ പ്രകടനമായി നേരത്തേ സര്‍വേ തടഞ്ഞിരുന്നതാണ്.

വഷളാവുമെന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത്സമിതി നേതാക്കളും സര്‍വേസംഘവും അവിടെ വച്ച് നടന്ന കൂടിയാലോചന നടത്തി. ഗ്രാമസ്സംഘം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ചര്‍ച്ചക്ക് അവസരം ഒരുക്കുമെന്നും ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ വ്യക്തമാക്കിയതോടെ ഗ്രാമവാസികൾ രണ്ടാം വഴി തടഞ്ഞതാണ് സർ.

സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും കൂടിയാലോചനയുടെ കാര്യം ആലോചിക്കേണ്ടതില്ലെന്നും ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് ആവശ്യമുണ്ടെന്നും ഗ്രാമവാസികൾ ഒരേ സ്വരത്തിൽ മുറവിളി കൂട്ടിയതും. സ്ഥലത്തുണ്ടായിരുന്ന പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്ഥിതി വഷളാകുമെന്ന് കണ്ട സി.എമ്മിനെയും ഗോവിന്ദമേനോനെയും ഹരിയെയും തള്ളിമാറ്റി വ്യദ്ധരും സ്ത്രീകളും മുന്നിലേക്ക് എത്തി.

ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഞങ്ങളുടെ പ്രസിഡന്റിനെയും സി.എമ്മിനെയും കൊണ്ടുപോകാൻ ഞങ്ങൾ അനുവദിക്കില്ല.

പ്രസിഡൻറേ.. നിങ്ങൾ നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഞങ്ങളുടെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കണം.. കാര്യങ്ങൾ കൂടുതൽ വഷളാക്കരുത്. അരമണിക്കൂറിനകം കളക്ടർ എത്തും.

അത് തന്നെയാണ് സാർ ഞങ്ങൾക്കും പറയാനുളത്.. കാര്യങ്ങൾ വഷളാക്കരുത്.. ഹരി മുന്നിലേക്ക് ഇറങ്ങി..

അങ്ങോട്ടേക്ക് കണ്ണ് തുറന്ന് ഒന്ന് നോക്കണം സർ.. ഹരി ചൂണ്ടിയ ഭാഗത്തേക്ക് ഉദ്ദ്യോഗസ്ഥസംഘം നോക്കി.. പച്ചവിരിച്ച നെൽപ്പാടങ്ങളും. പാടത്തിനപ്പുറം

കണ്ണത്തൊദൂരം വരെ മനോഹരമായ പച്ച പടർന്ന കൃഷിത്തോട്ടങ്ങളും. തഹസീൽദാർ ഹരിയെ നോക്കി..

മനസ്സിന് നല്ല കുളിർമ്മ തോന്നുന്നില്ലേ സർ. വെയിലും മഴയും ഒന്നും വകവയ്ക്കാതെ പകലന്തിയോളം പണിയെടുക്കുന്ന ഞങ്ങളുടെ ഇ സഹോദരങ്ങളിൽ പലരുടെ കുടുംബത്തിലും ഇന്നും വൈദ്യുതി അനുവദിച്ച് കൊടുത്തിട്ടില്ല നമ്മുടെ സർക്കാർ. നൂറ് ന്യായികരണങ്ങളാണ് നിരത്തുന്നത്. ഗ്രാമത്തിനും മറ്റുള്ളവർക്കും എല്ലാം വൈദ്യുതി ലഭിക്കുന്നതിനാവശ്യമായ് ഞങ്ങൾ കണ്ടെത്തിയ പ്രോജക്ട്..

കോടതി റദ്ദാക്കി.. ഇഴജന്തുക്കളുടെയും ചെന്നായ്ക്കളുടെയും ശല്യം സഹിച്ച് ഉൾപ്രദേശങ്ങളിൽ ഇരുളിൽ കഴിയുന്ന ഇവരെ മാറ്റി പാർപ്പിക്കാൻ ഞങ്ങളുടെ സ്വന്തം വയൽ പാടങ്ങളിലൊരല്പം നികത്താൻ നമ്മുടെ നിയമം അനുവദിക്കുന്നില്ല. ഏക്കറുകണക്കിന് പാടം നികത്തി അമ്യൂസ്മെന്റ് പാർക്കും സ്വിമ്മിങ് പൂളും കെട്ടാൻ അതേ നിയമം വഴിമാറുന്നു. എന്ത് നീതിയാണ് സർ…

കണ്ടില്ലേ.. 17 വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ സുന്ദരമായിരുന്ന കൃഷിയിടങ്ങളാണ് സാർ വറ്റിവരണ്ട് ഉപയോഗശൂന്യമായ ഉണക്കപുല്ലു പിടിച്ച് നിൽക്കുന്നത്.

ഉത്തരവിൽ പറഞ്ഞ പണികൾ നടത്താൻ ഇതുവരെയും കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാ.. സർ ഞങ്ങളുടെ മുൻതലമുറക്കാർ കഷ്ടപ്പെട്ട ഈ ഭൂമി നക്കാപിച്ച കാശു കൊടുത്ത് പിടിച്ചെടുത്തത്. ഈ ഭൂമി ഞങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മുടെ സംസ്ഥാനത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും നെല്ലരികളും നല്കാൻ കഴിയുമായിരുന്നു. 12 രൂപയ്ക്ക് മുകളിൽ ഇവിടുന്ന് ഒരു പച്ചക്കറിയും പോകുന്നില്ല. ഇത് മാർക്കറ്റുകളിൽ നാല്പത് മുതൽ 90 വരെ വിറ്റ് കാശു വാങ്ങുമ്പോൾ എല്ലുമുറിയെ പണിയെടുത്ത് കഷ്ടപ്പെടുന്നവന് കിട്ടുന്നത് രണ്ടാ മൂന്നോ രൂപയാണ്. ഈ എടുത്ത സ്ഥത്തിന്റെ അവകാശികളായ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം ജോലി വാഗ്ദാനം ചെയ്തു സർക്കാർ . പതിനേഴ് വർഷം കഴിഞ്ഞു എവിടെ സർ ആ പറഞ്ഞ ജോലി. സർക്കാരേറ്റെടുത്ത ഭൂമിയിൽ തന്നെ വർഷമായ കേസ് നടക്കുന്ന ഈ ഹാജിക്കാടെ ഭൂമിയുടെ വില ഇത് വരെ അദ്ദേഹത്തിന് കിട്ടിയിട്ടില്ല. 48 വർഷമായ് നടക്കുന്ന ഒരു കേസിന് വിധി തീർപ്പാക്കാൻ കോടതിയുടെ മുന്നിൽ ഈ വൃദ്ധൻ ഈ എത്ര നാൾ കൂടി കയറിയിറങ്ങണം സർ..

ഞങ്ങൾ ജനങ്ങൾക്കുണ്ടായിരുന്ന രണ്ട് വിശ്വാസങ്ങളാണ് സർ ഈ സർക്കാരും കോടതിയും. ആ വിശ്വാസങ്ങളാണ് ഞങ്ങൾക്ക് ഇന്ന് നഷ്ടമായ് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് ഞങ്ങളിൽ അവസാനത്തെ ആളുടെ ജീവനുമെടുത്ത ശേഷം മാത്രമേ.. ഇവിടെ ഇനിയൊരു സർവ്വേ.. നടക്കൂ..

വേളിമലയിറക്കത്തിൽ മനുഷ്യന്റെ കാലു പതിയാത്ത ഒത്തിരി സ്ഥലമുണ്ട് സർ.. അവിടെ എത്രവേണമെങ്കിലും അളന്നെടുത്തോ? ഞങ്ങളുടെ അന്നം വിളയുന്ന ഈ പൊന്നു ഭൂമിയിൽ ഒരു സർവ്വേയും നടക്കില്ല. വേണങ്കിൽ വിനോദ സഞ്ചാരികൾ വേളിമലക്കു മുകളിൽ നിന്ന് ഈ സുന്ദരഭൂമി കാണാനുള്ള സംവിധാനം ഞങ്ങളുണ്ടാക്കി തരാം.

വെറുതെ.. സമയം കളയാതെ അനുസരിക്കുന്നതാവും നിങ്ങൾക്ക് നല്ലത്. പോലീസ്.. മുന്നോട്ട് വന്നു.

ഇല്ല. തരില്ല വിട്ടുതരില്ല.. ഞാവൽ പുഴ ഞങ്ങൾ വിട്ടുതരില്ല..

ഗോവിന്ദൻ ഉറക്കെ വിളിച്ചു.. അതേറ്റ് പിടിച്ച് .. ഓരോരുത്തരും ഉറക്കെ ഉറക്കെ പറഞ്ഞു. ഞാവൽ പുഴ ഗ്രാമത്തിന് വേണ്ട.. മുറവിളി വേളിമലയിൽ തട്ടി പ്രതിധ്വനിച്ചു. സി.എം നല്ല സ്ഫുടതയോടെ ഓരോ വാക്കും ഉറക്കെ പറയുന്നത് കേട്ട് കൃഷ്ണ അമ്മയെ ഇറുകെ പിടിച്ചു. സന്തോഷം കൊണ്ടവളുടെ കണ്ണു നിറഞ്ഞു.

കളക്ടറുടെ വണ്ടി വന്നതും അതിനു പിന്നാലെ ഒരു വലിയ ജനക്കൂട്ടം.. അയൽഗ്രാമവാസികളുടേതായിരുന്നു അത്.

മുന്നിലും പിന്നിലുമായ് തടിച്ച് കൂടിയ രണ്ടു ഗ്രാമവാസികളുടെ പതറാത്ത വിശ്വാസത്തിന് മേൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കി

അര മണിക്കൂറിനുള്ളിൽ വന്ന ഉദ്ദ്യോഗസ്ഥരും പോലീസും തിരികെ പോയി..

സന്തോഷം കൊണ്ട് എല്ലാരും ആർപ്പുവിളിച്ചു.

സി.എം കയ്യുയർത്തി എല്ലാരോടും പറഞ്ഞു. ഞങ്ങളുടെ മക്കളുടെ വിവാഹമാണ് 25ാം തീയതി.. ഈ ഗ്രാമം വിട്ടു കൊടുക്കാതിരിക്കാനുള്ള ശ്രമത്തിൽ കല്യാണം വിളികളൊന്നും പൂർത്തിയായിട്ടില്ല.. ഇവിടെ വച്ച് വിളിക്കുന്നതിൽ.. വിരോധം തോന്നരുത്…

എല്ലാരും വരണം ഞങ്ളുടെ കുട്ടികളെ അനുഗ്രഹിക്കണം..

സന്തോഷത്തോടെ എല്ലാരും കല്യാണത്തിന് ഉണ്ടാകുമെന്ന് മറുപടി പറഞ്ഞു

കല്യാണ ദിവസം രാവിലെ വേളിമല ദേവിയുടെ നടയിൽ വച്ച് കൃഷ്ണയുടെയും മാളവികയുടെയും കഴുത്തിൽ ഹരികൃഷ്ണനും വിഷ്ണുവും തുളസിമാല ചാർത്തി. ആ സുന്ദര നിമിഷത്തിന് സാക്ഷിയാകാൻ ഗ്രാമവാസികളൊന്നടങ്കം വന്നിരുന്നു..

വേളിമലയിൽ കൊത്തിവച്ച കൃഷ്ണയുടെ ശില്പം കണ്ട് സി.എമ്മും ഗോവിന്ദനും ഒഴികെ മറ്റെല്ലാ പേരും അത്ഭുതപ്പെട്ടു പോയ്.. ഹരിയെ ഓരോരുത്തരും പ്രത്യേകം പ്രത്യേകം അഭിനന്ദിച്ചു..

കൃഷ്ണയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ ഹരിയെ ഒന്നു നോക്കി. പിന്നെ അവൾ അടുത്തു നിന്ന ഹരിയുടെ കണ്ണുകളിലേക്ക് നോക്കി. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ ഹരിയെ ഇറുകെ പുണർന്നു..

എല്ലാരുടെ കണ്ണും നിറഞ്ഞ നിമിഷം അവരെ തനിച്ച് വിട്ട് ഓരോരുത്തരായ് മലയിറങ്ങി.

കൃഷ്ണയുടെ മുഖം ഹരി മെല്ല യുയർത്തി എന്നിട്ട് ചോദിച്ചു.

ഇഷ്ടായോ…?

ഊം.. കിച്ചായയൊ.. കൂടുതലിഷ്ടം.

ഹരി ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് നിറഞ്ഞ് നിന്ന കണ്ണുനീർ തുടച്ചു മാറ്റി.

വിഷ്ണവും കുറച്ച് വിദ്യാർത്ഥികളും അവരുടെ അരികിലെത്തി.

ടാ… മാല ചാർത്തല് മാത്രേ കഴിഞ്ഞുള്ളൂ… താലി മുഹൂർത്തതിന് സമയം ആകുന്നതിന് മുൻപ് ക്ഷേത്രത്തിലെത്തണം വന്നേ..

സർ.. പ്ലീസ്..

ഞങ്ങൾ കുറച്ച് ഫോട്ടോസെടുത്തോട്ടെ വേളിമലയുടെയും പിന്നെ ഞാവൽ പുഴയുടെയും..!

ങാ.. വേഗം ആകട്ടെ!

മലയിറങ്ങുമ്പോൾ വിഷ്ണു മാളുവിനോട് ചോദിച്ചു..

നടക്കാൻ ബുദ്ധിമുട്ടുണ്ടോ മാളൂ..?

ഊം… ഹും.. പടിക്കെട്ട് കേറാൻ പേടിയാരുന്നു. ഇതിപ്പോ… ചരിവല്ലേ..?

സൂക്ഷിച്ച് .. വിഷ്ണു അവളുടെ കൈ പിടിച്ചു. മെല്ലെ അവൾക്കൊപ്പം നടന്നു. ഇനി പേടിക്കണ്ട. ഞാനുണ്ട് കൂടെ.

മാളുവിന്റെ മനസ്സുനിറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖത്തേക്ക് അടർന്ന് വീണ കണ്ണുനീർ വിഷ്ണു തുടച്ചു കളഞ്ഞു. എന്നിട്ട് പറഞ്ഞു.

കരയണ്ട.. മാളൂ… എനിക്ക് തന്നെ ഒത്തിരിയിഷ്ടായിരിക്കുന്നു. വേളിമല ദേവിക്ക് ഞാനൊരു വാക്ക് കൊടുത്തിട്ടാ.. ഞാൻ തന്റെ കഴുത്തിൽ തുളസിമാല ചാർത്തിയത്.

നനഞ്ഞ മിഴികൾ ഉയർത്തി മാളു വിഷ്ണുവിനെ നോക്കി

കണ്ണുകളിലെ ചോദ്യം മനസ്സിലാക്കി വിഷ്ണുപറഞ്ഞു..

തന്നെ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാമെന്ന്.

മാളുവിന്റെ കണ്ണൂ വീണ്ടും നിറഞ്ഞപ്പോൾ വിഷ്ണു പറഞ്ഞു.

ആദ്യത്തെ ദിവസമല്ലേ.. എല്ലാരും ഉള്ളത് കൊണ്ട് എനിക്കിത്തിരി ചമ്മലുണ്ട്.. ഇല്ലെങ്കിൽ ഞാൻ മാളുവിനെ എടുത്ത് കൊണ്ട് ചരിവിറങ്ങിയേനെ..

മാളു.. ചിരിച്ചു കൊണ്ട് പറഞ്ഞു.

ഈ വാക്ക് തന്നെ ധാരാളം.. വിഷ്ണുവേട്ടാ.

കൃഷ്ണ ക്ഷേത്രത്തിൽ വച്ച് നടന്ന നല്ല മുഹുർത്തത്തിൽ ഹരികൃഷ്ണനും വിഷ്ണുവും കൃഷ്ണപ്രിയയുടെയും മാളുവിന്റെയും കഴുത്തിൽ താലി ചാർത്തി.. ഗ്രാമവാസികളുൾപെടെയുള്ള എല്ലാർക്കും ഒരുത്സവത്തിന്റെ സന്തോഷമായിരുന്നു..

സദ്യവട്ടങ്ങളൊക്കെ കഴിഞ്ഞ്.

ആനന്ദും.. അമൃതയും അവരുടെ ബന്ധുമിത്രാദികൾക്കൊപ്പം വിഷ്ണുവിനെയും മാളുവിനെയും കൊണ്ട് അവരുടെ വീട്ടിലേക്ക് പുറപ്പട്ടു.

ദൂരയാത്രയായതിനാലും.. ഹരിയെയും കുഞ്ഞാറ്റയെയും ബുദ്ധിമുട്ടിക്കണ്ടാന്നും കരുതി മറ്റ് ചടങ്ങുകളെല്ലാം അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു.

അത്താഴത്തിന് ശേഷം കുഞ്ഞാറ്റയുടെ ചെവിയിൽ ഹരി പറഞ്ഞു..

ദേ.. പിന്നെ, കിച്ചാ കിച്ചാ..ന്ന് വിളിച്ച് എടുത്ത് ചാടി വരാതെ .. ഒരു നവവധുവിന്റെ എല്ലാ ഭാവത്തോടും വന്നേക്കണം കേട്ടോ?

ഹരി പറഞ്ഞിട്ട് കൈ കഴുകി മുറിയിലേക്ക് പോയി..

വിരലുനക്കി ആലോചിച്ച് ഇരുന്ന കൃഷണയോട് ഗോമതിയമ്മ ചോദിച്ചു.

എന്താ മോളെ ആലോചിക്കുന്നത്..?

അച്ഛമ്മേ.. ഈ നവവധുവിന്റെ ഭാവങ്ങളെന്നു പറഞ്ഞാൽ എന്താ..?

ഗോമതിയമ്മ ചിരിച്ച കൊണ്ട് പറഞ്ഞു..

എന്തീശ്വരാ.. ഈ കുട്ടിയുടെ കാര്യം..?

പറച്ചമ്മേ…?

എടീ… നാണം വേണമെന്നാ ഹരിയേട്ടൻ പറഞ്ഞത്..നിനക്കങ്ങനൊരു സാധനം തീരെയില്ലാന്ന് ആ പാവത്തിനറിയാം.. ശ്രീനന്ദ.. ചിരിച്ച് കൊണ്ട് പാത്രങ്ങൾ പെറുക്കി അടുക്കളയിലേക്ക് പോയി.

ന്റെ മോള് ഹരി കുട്ടന്റെ അടുത്ത് പൊയ്ക്കോ? നാണമൊക്കെ തനിയെ വരും..

വരില്ലച്ചമ്മേ… ? ഞാനല്ലേ.. പറയുന്നത്.. ശ്രീനന്ദ വീണ്ടും വന്നു പറഞ്ഞു..

ആരു പറഞ്ഞു.. ന്റെ കുട്ടീടെ ചുണ്ടിലും കണ്ണിലുമെല്ലാം അതേയുള്ളൂ…

കൃഷ്ണ.. അച്ഛമ്മേ..ന്ന് വിളിച്ച് കെട്ടിപ്പിടിച്ചു കവിളത്തൊരുമ്മ നല്കി.

അച്ഛമ്മേ.. ഹരിയേട്ടൻ വിളിച്ചാൽ ഞാൻ പൂജാ മുറിയിലുണ്ടെന്ന് പറയണം..

കുറെ.. വഴക്കും പരാതിയുമൊക്ക കേട്ടിട്ടാണെങ്കിലും.. ന്റെ കിച്ചായെ എനിക്ക് തന്നെ തന്നല്ലോ ന്റെ കൃഷ്ണൻ.. മനസ്സ് നിറഞ്ഞൂന്ന് ഞാനൊന്ന് പറയട്ടെ!

കൃഷ്ണയുടെ കണ്ണ് നിറഞ് തുകി..

അയ്യേ.. കരയണ്ട.. മോളെ .

രണ്ടാളും ഒന്നായല്ലോ? ദീർഘായുസ്സായിരിക്കും. ഞങ്ങൾക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട്. ആദ്യ വിരുന്നൊക്കെ കഴിഞ്ഞ് നാലാളും കൂടി.. പോകാൻ പറ്റുന്ന കൃഷ്ണ ക്ഷേത്രങ്ങളിലൊക്കെ പോണം. പ്രാർത്ഥിച്ച് ചിരിച്ച മുഖവുമായ് വേണം നിന്റെ കിച്ചാടടുത്ത് പോകാൻ..

ഉം…

പൂജാമുറിയിൽ നിന്നും ഹരിയുടെ മുറിയുടെ വാതിൽക്കൽ വന്നു നിന്നു അവൾ. പിന്നെ അവൾ വാതിൽ മെല്ലെ തുറന്നു.

ഊം.. വന്നോ.. വന്നോ.. ഹരിവിളിച്ചതും അവൾ ഹരിയുടെ അരികിലെത്തി..

ഇരിക്ക്..

അവൾ ഇരുന്നു.

സന്തോഷായോ നിനക്ക്?

ഊം..

മുഖത്ത് നോക്കി പറയെടീ..

കൃഷ്ണ മുഖമുയർത്തി ഹരിയെ നോക്കി..

എനിക്ക് നാണം വരുന്നില്ല കേട്ടോ?

ണ്ടാ.. വരുന്നില്ലെങ്കിൽ വരണ്ട.. പത്താം ക്ലാസ്സ് ജയിച്ചതിന് ഞാൻ നിനക്ക് തന്ന സമ്മാനമെവിടെ?

അത് വീട്ടിലാ.

ഊം.. ഹരിമേശ തുറന്ന് ഒരു താക്കോലെടുത്തു.. പിന്നെ അവളുടെ കയ്യ് പിടിച്ച് അടുത്ത മുറിയിലേക്ക് പോയി. വാതിലിനരികിലെത്തിയതും.

ഹരി പറഞ്ഞു..

തുറന്നോ?

ഇത് കിച്ചാടെ പ്രോജക്ട് റൂമല്ലേ..

ആണ്.. നീ.. തുറക്ക്.

കൃഷ്ണ വാതിൽ തുറന്നു. ഹരിയവളുടെ കൈപിടിച്ച് അകത്ത് കയറി ഹരി ലൈറ്റിട്ടു..

ആ നിമിഷം കൃഷ്ണ അത്ഭുതം കൊണ്ട് വായ് പൊളിച്ചു..

ഹരിയവളുടെ ഭാവപകർച്ച കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

ഞാവൽപുഴ ഗ്രാമം ……….കുറെ ഛായങ്ങളിൽ ആ മുറിയിലൊതുക്കി വച്ചിരിക്കുന്നു തന്റെ കിച്ചാ. പുഴക്കരയിൽ വലിയൊരു ഞാവൽ മരത്തിന്റെ ചോട്ടിൽ ഇരിക്കുന്ന കിച്ചായും കിച്ചയുടെ തോളിൽ തലചായ്ച്ച് കിച്ചായുടെ ഈ കുഞ്ഞാറ്റയും ന്റെ കൃഷ്ണാ.. എന്തൊക്കെ.. മായാജാലങ്ങൾ… മറ്റൊരു കോണിൽ.. ഉണ്ടാക്കിവച്ച മരത്തിന്റെ ചില്ലയിലെല്ലാം.. തന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങി കളഞ്ഞെന്ന് കരുതിയ അലങ്കാര വസ്തുക്കൾ.. തട്ടുണ്ടാക്കി വച്ചിരിക്കുന്നു…അവൾ ഹരിയുടെ ചിത്രത്തിനു മുന്നിൽ വന്നു നിന്നു . എന്നിട്ട് ഹരിയെ നോക്കി. പിന്നെ.. ചില്ല് പൊട്ടുപോലെ.. പൊട്ടികരഞ്ഞ് കൊണ്ടവനെ .. കെട്ടിപിടിച്ചു..

എത്ര പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ലായിരുന്നു. പിടിയും വിടുന്നില്ലായിരുന്നു. പ്രോജക്ട് റൂമായത് കൊണ്ട് ഒരിക്കലും ഞാനോ മാളേച്ചിയോ ഇവിടെ കയറണമെന്ന് വാശിപിടിച്ചിരുന്നില്ല. ഈയുള്ളിലെ സ്നേഹം മുഴുവൻ എന്തിനാ.. കിച്ചാ ഇത്രനാളും ഇങ്ങനെ ഒളിപ്പിച്ച് വച്ചത്. അങ്ങനെ ഒളിപ്പിച്ചില്ലായിരുന്നെങ്കിൽ ഒരു രണ്ടാം കെട്ടുകാരിയായി …..

പോട്ടെ! വാ..നമുക്ക് മുറിയിൽ പോകാം. ഒരു വിധം അവളെ ഹരി കട്ടിലിൽ കൊണ്ട് ഇരുത്തി. എന്നിട്ട് അവളുടെ വലത് കാലിൽ അവൻ പാദസരം അണിയിച്ചു.

കിടന്നോ.ഹരി പറഞ്ഞു.എന്നിട്ട്

ഹരിയുടെ മാറിലേക്ക് കൃഷ്ണയുടെ തല ചയ്പ്പിച്ച് വെച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ തഴുകി അവൻ അവളെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.

ഒടുവിൽ അവൻ സ്നേഹാർദ്രമായ് അവളെ വിളിച്ചു…

കുഞ്ഞാ…..റ്റേ…..

ഊം..

കിച്ച ജോലിക്ക് പോകുമ്പോൾ ന്റെ കുഞ്ഞാറ്റക്ക് കിച്ചായെ കാണാതെ വല്ലാണ്ട് വിഷമമാകും. ഇല്ലേ..?

ഊം.. പറയാനുണ്ടോ?

കിച്ചാക്കും.. അതേ.. അത് കൊണ്ട് കിച്ചാ പോകുമ്പോൾ നിന്നെ കൂടി കൊണ്ട് പോകും. മാളുവും വരും കേട്ടോ? നമുക്ക് നാലാൾക്കും കൂടി അടിച്ച് പൊളിക്കാം അവിടെ.

സാന്തോഷായോന്റെ കുഞ്ഞാറ്റക്ക്..

കുഞ്ഞാറ്റ.. ഹരിയുടെ ഷർട്ടിന്റെ ബട്ടണിലെ പിടിവിട്ടു.. മെല്ലെ എഴുനേറ്റിരുന്നു..

എന്ത് പറ്റി? ഹരിയും തലയണ കുത്തി നിർത്തി അതിലേക്ക് ചാരിയിരുന്നു കൊണ്ട് ചോദിച്ചു..

ഞാനെങ്ങും ഇല്ല.. ഈ ഗ്രാമം വിട്ടൊരു ലോകം എനിക്ക് വേണ്ട..

അപോ.. ഞാനോ? ഞാൻ എത്രയോ.. ദൂരെയാണ് ജോലി ചെയ്യുന്നത്. ഞാനെവിടെയോ.. അവിടെയാണ് നീയും ഉണ്ടാകേണ്ടത്.

കിച്ച എന്ത് പറഞ്ഞാലും ഞാനില്ല.

എന്താ.. കാര്യം.. അതു കൂടി പറയ്യ്.

എന്നെ കൊണ്ട് പോയി പഠിപ്പിക്കാനല്ലേ.. ഞാനില്ല.

ഹരി ഉറക്കെ.. ചിരിച്ചു കൊണ്ട് പറഞ്ഞു. അപോ..ന്റെ കുഞ്ഞാറ്റയ്ക് ബുദ്ധിയുണ്ട്. എന്തായാലും കണ്ട് പിടിച്ചല്ലോ? ഒരാഴ്ച കഴിഞ്ഞ് ഞാൻ പോകുമ്പോൾ എന്റെ കൂടെ വരാൻ മനസ്സിനെ പ്രാപതമാക്കണം.. കേട്ടല്ലോ? ഹരിസാറിന്റെ പെണ്ണിന് വിദ്യാഭ്യാസമില്ലെന്ന് എന്റെ വിദ്യാർത്ഥികളെ കൊണ്ട് പറയിക്കരുത് ..

ഓ..ഹോ.. കിച്ചാ ടെ ഉള്ളിലിരുപ്പും അതാണല്ലേ.. എന്നാൽ കേട്ടോ?

കിച്ച.. പറഞ്ഞോണ്ടാ. ഞാൻ പത്ത് എഴുതിയെടുത്തത്. കിച്ച.. പറഞ്ഞാൽ ഞാനെന്തും.. കേൾക്കും. പഠിക്കുന്ന കാര്യം ഒഴികെ.

കിച്ചവരുന്നത് വരെ .. ഞാൻ എന്തെങ്കിലും അടുക്കള ജോലിയും തയ്യലും ഇടയ്ക്ക് നമ്മുടെ കൃഷിപണികളുമൊക്കെ നോക്കി കഴിഞ്ഞോളാം ഞാൻ

പ്ളസ്ടൂ .. കഴിഞ്ഞ്.. നിന്നെ നിന്റെ ഇഷ്ടത്തിന് വിടാം.

എന്നെ കൊണ്ട് വയ്യ …. വയ്യ. ഗർഭിണിയാകുമ്പോൾ പിന്നേം.. പഠിത്തം നിർത്തേണ്ടി വരും..

അയ്യടാ.. ന്റെ മോള് .. അങ്ങനെ കടന്നൊന്നും ചിന്തിക്കണ്ട. നരുന്താണെങ്കിലും മനസ്സിലിരുപ്പ് കൊള്ളാല്ലോ?ഹരി പൊട്ടി ചിരിച്ചു കൊണ്ടവളെ കളിയാക്കി.. ഗർഭിണിയായാകാൻ മുട്ടി നിക്കുവാണെന്ന് കണ്ടാൽ പറയില്ല കേട്ടോ? അവൻ പിന്നെയും ചിരിച്ചു.

പ്ളീസ് കിച്ചാ. ഞാൻ കാലു പിടിക്കാം.. വെറുതെ എന്നെ പിണക്കല്ലേ..? ഞാൻ പഠിക്കില്ല.

ങാ..നീ.. പിണങ്ങിയാലും വേണ്ടില്ല.. നീ പളസ് ടു പാസാകാതെ, നിന്റെ ഒരുദ്ദേശവും നടക്കില്ല. അത് വരെ നീയെന്റെ ഭാര്യയാകില്ലെന്നർത്ഥം.

എന്നാൽ കേട്ടോ? കിച്ചാടെ ഭാര്യയാകാൻ മരണം വരെ കാത്തിരിക്കേണ്ടി വന്നാലും പാഠ പുസ്തകം കയ്യ് കൊണ്ട് തൊടുമെന്ന് കിച്ച സ്വപ്നത്തിൽ പോലും വിചാരിക്കണ്ട . അവൾ തലയിലിരുന്ന പൂവ് ഇളക്കി കട്ടിലിന്റെ കോണിലൊരേറ്.

കുഞ്ഞാറ്റേ.. പൂവെടുക്ക്. ? എടുക്കാൻ..

അവൾ നീങ്ങി.. പൂവെടുത്തു.

ഉം.. തലയിൽ വയ്ക്ക്..

അവൾ മുഖം വീർപ്പിച്ച് കൊണ്ട് തലയിൽ പൂവെച്ചു.

അവനവളുടെ താടി പിടിച്ചുയർത്തി. എന്നും ഇതു പോലെ പൂചൂടി വേണം.. നീ.. യെന്റരികിൽ വരാൻ.

കൃഷ്ണയുടെ മുഖം തെളിഞ്ഞില്ല.

നീ.. ഇത്രയും സുന്ദരിയായിരുന്നോ?

ഇരു കൈകൾ കൊണ്ട് മെല്ലെ അവളുടെ മുഖം അവൻ കൈവെള്ളയിലൊതുക്കി..

അവളുടെ ചുവന്ന അധരങ്ങളിൽ അവന്റെ ചുണ്ടൊന്നമർത്തി.. പിന്നെ അവളുടെ കണ്ണുകളിലേക്കവൻ നോക്കി.. അവൾ മിഴി താഴ്ത്തി ചിരിച്ചു. അവളുടെ മുഖവും ശരീരവും ചെറുതായൊന്നു വിറകൊള്ളുന്നതവൻ അറിഞ്ഞു. അവൻ മെല്ലെ… വളരെ .. മെല്ലെ.. അവൾക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ അവളെ വിളിച്ചു..

കുഞ്ഞാറ്റേ… ?

അവളുടെ ശബ്ദം പുറത്ത് വരാതെ .. വല്ലാതെ… നേർത്തു പോയ്.

കുഞ്ഞാറ്റേ… അവൻ അവളുടെ മുഖം പിടിച്ചുയർത്തി.. അവന്റെ നോട്ടം നേരിടാനാകാതെ .. അവളുടെ കണ്ണുകളിൽ വിരിഞ്ഞ നാണം അവൻ കാണാതെ.. അവൾ മിഴികളിൽ പൂട്ടിവച്ചു.

അപോ.. നിനക്ക് നാണിക്കാനും അറിയാമല്ലേ… അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു..

ലോകം കീഴടക്കിയ സന്തോഷമുണ്ടായിരുന്നു അവന്.. തന്റെ കുഞ്ഞാറ്റയെ സ്വന്തം നെഞ്ചോട് ചേർത്തു വയ്ക്കുമ്പോൾ.

പിറ്റേ ദിവസം സി.എമ്മിനോടും ഗോവിന്ദനോടും അച്ഛമ്മയോടുമെല്ലാം കൃഷ്ണയെ കൊണ്ട് പോകുന്ന കാര്യം പറഞ്ഞു ഹരി.

എല്ലാർക്കും അത് വിഷമമായ്.

എന്നാൽ കൃഷ്ണ ഉറപ്പിച്ചു പറഞ്ഞു.

ഞാൻ വരില്ല.. ഇവിടെ നിന്ന് എന്നെ കൊണ്ട് പോകല്ലേ..കിച്ച.. കിച്ച വരുന്ന ദിവസം എന്നെ ഇവിടിരുത്തി പഠിപ്പിച്ച് തന്നാൽ മതി. ഞാൻ പഠിച്ചോളാം…

നോക്കച്ഛമ്മേ.. ഇവൾക്കെന്നോട് ഒരു സ്നേഹവുമില്ല.

സ്നേഹമൊക്കെയുണ്ട്. ഞങ്ങളെ പിരിയാൻ അവൾക്ക് സങ്കടം ഉണ്ട്. തുറന്ന് പറഞ്ഞില്ലെങ്കിലും അതാ കാര്യം. സി.എമ്മും ആകെ വിഷമിച്ച് പോകും. അവള് ഇവിടെ നിക്കട്ടടാ. മാളുവും പോയ് കിലുക്കാംപെട്ടി പോലെ ഓരോന്ന് പറഞ്ഞ് ഞങ്ങളെ ചുറ്റി പറ്റി നിക്കണ കുട്ടിയാ. ന്റെ മോൻ ഇങ്ങോട്ട് എവിടെയങ്കിലും മാറ്റം വാങ്ങാൻ നോക്ക്. ന്റെ കണ്ണടയുംവരെയെങ്കിലും അവളിവിടെ നിക്കട്ടെ!

ഹരി കൃഷ്ണയെ നോക്കി.

സ്നേഹമുണ്ട് കിച്ചാ.. കിച്ച പഠിപ്പിക്കുന്ന ക്ലാസ്സിലിരുത്തിയല്ലല്ലോ എന്നെ പഠിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഞാൻ വരാം.

നിന്നെ… ഞാൻ… അവനവളുടെ ചെവിയിൽ പിടിച്ചു..

മാളുവിന്റെയും വിഷ്ണുവിന്റെയും ആദ്യ വിരുന്ന് കഴിഞ്ഞ് അടുത്ത ദിവസം മാളുവും വിഷ്ണുവും തിരികെ പോയ്. അടുത്ത ദിവസം ഒരു ഫോൺ വന്നതും ഹരികൃഷ്ണൻ സി.എമ്മിനെയും ഗോവിന്ദനെയും കൂട്ടി പുറത്തേക്ക് പോയ്. തിരിച്ച് വന്നത് രണ്ട് വിദേശികൾക്കൊപ്പമാണ്…

ഗോവിന്ദന്റെ ഓഫീസ് റൂമിൽ കയറി അവർക്കൊപ്പം രണ്ട് മണിക്കൂർ സംസാരിച്ച ശേഷമാണ് അവർ തിരികെ പോയത്.

ഹരി സന്തോഷത്തോടെ വന്ന് കുഞ്ഞാറ്റയോടു പറഞ്ഞു. ദാ.. നിനക്ക് എന്റെ പ്രണയ സമ്മാനം..

ഒരു ഫയൽ അവൻ അവളുടെ നേരെ.. നീട്ടി..

അവൾ സി.എമ്മിനെയും ഗോവിന്ദമേനോനെയും മാറി മാറി നോക്കി..

ധൈര്യമായിട്ട് നോക് മോളെ പഠിക്കാനുള്ള പ്രിന്റഡ് നോട്ട്സൊന്നുമല്ല. സി.എം. പറഞ്ഞു.

കൃഷ്ണ ഫയൽ തുറന്നു ..

AMCOS BIG INDUSTRIES

അതിനു താഴെ ഇംഗ്ലീഷിലെഴുതി പിടിപ്പിച്ച വരികളിലൂടെ അവൾ വേഗത്തിൽ കണോടിച്ചു.. പിന്നെ അടുത്ത പേജ് മറിച്ചു.

KUNJATTA

A project of plastic Recycling plant.

പിന്നീട് ഓടിച്ച് വായിച്ച് പോയതെങ്കിലും ….. എല്ലാം മനസ്സിലായില്ലെങ്കിലും …. ഒന്നവൾക്ക് മനസ്സിലായി.. താൻ ആർക്കും വിട്ടുകൊടുക്കാതെ.. വച്ചിരുന്ന തന്റെ സ്വപ്നം .. തന്റെ പ്രിയപെട്ടവർ ഒരു വിദേശ കമ്പിനിക്ക് കൈമാറിയ രേഖകളാണ് തന്റെ കയ്യിലിരുന്ന് വിറയ്ക്കുന്നതെന്ന്.

അവൾ ഹരിയെ ദയനീയമായ് നോക്കി.

മനസ്സിലായില്ല അല്ലേ..? കിച്ച വിശദമായ് പറഞ്ഞ് തരാം. ഇനിയിത് പിടിക്ക്.. ഇത് നിന്റെ പേരിലുള്ള ചെക്കാണ്. തന്റെ മുന്നിലേക്ക് നീട്ടിയ ചെക്കിലോ.. അതിലെഴുതിയ തുകയിലോ.. അവൾ നോക്കിയില്ല. ഹരിയുടെ മുന്നിൽ നിന്നും പിന്നിലേക്ക് ചുവടുകൾ വയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

കുഞ്ഞാറ്റേ..

വിളിക്കണ്ട… അങ്ങനെ വിളിക്കണ്ട. അവൾ ആ ഫയൽ സെറ്റിയിലേക്ക് വലിച്ചെറിഞ്ഞു..

ഞാൻ പറഞ്ഞില്ലേ.. ഗോവിന്ദാ.. അവളെ ഇപ്പോ.. അറിയിക്കണ്ടാന്ന് ..

ഓ.. അപ്പോ.. അച്ഛമ്മയ്ക്കും അറിയായിരുന്നുവല്ലേ.. എല്ലാരും കൂടി അറിഞ്ഞ് കൊണ്ടെന്നെ ചതിക്കുകയായിരുന്നുവല്ലേ..

ചതിക്കേ.. നീയെന്താ.. പറയുന്നത്..

അതെ.. ചതി തന്നെ.. പണത്തിന് വേണ്ടി.. ഈ ഗ്രാമത്തിലെ പാവങ്ങൾക്ക് കിട്ടേണ്ടിയിരുന്ന വെളിച്ചമാണ്.. നിങ്ങളെല്ലാം കൂടി കെടുത്തി കളത്തത്.

മോളെ.. അച്ഛൻ പറയട്ടെ!

വേണ്ട.. ആരും മിണ്ടണ്ട എന്നോട്. കുഞ്ഞാറ്റയെയാ.. നിങ്ങൾ വിറ്റത്..

അവൾ കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി.

ചെല്ല് മോനെ.. ഗോമതിയമ്മ പറഞ്ഞു..

കുറച്ച് കഴിയട്ടെ! ഇപ്പോ.. പോയാൽ കടിച്ച് കീറും.

കുറെ സമയം കഴിഞ്ഞ് ഹരി കൃഷ്ണയെ തിരക്കി ഇറങ്ങി. പതിവിടങ്ങളിലൊന്നും കാണാതെ വിഷമിച്ചൊടുവിൽ കണ്ടു പിടിച്ചു കുഞ്ഞാറ്റയെ.

പുഴയോരത്തെ ഞാവൽമരച്ചോട്ടിൽ പുഴയിലെ ഓളങ്ങളിലേക്ക് നോക്കി യിരിക്കുന്നു. ശബ്ദം ഉണ്ടാക്കാതെയവൻ അരികിലെത്തി.

മെല്ലെയവളുടെ അരികിലിരിക്കാൻ തുടങ്ങിയതും.. അവൾ ചാടിയെഴുന്നേറ്റു. പിന്നെ തിരിഞ്ഞ് നടക്കാൻ ഭാവിച്ചതും ഹരി അവളുടെ കയ്യിൽ പിടിത്തമിട്ടു.

ബലം പിടിച്ചിട്ട് കാര്യമില്ലന്നറിഞ്ഞിട്ടാവും അവൾ കൈവിടുവിക്കാൻ ശ്രമിച്ചില്ല. എന്നാലും മുഖം തിരിച്ചവൾ നിന്നു. ഹരി ബലമായവളെ പിടിച്ച് തനിക്കഭിമുഖമായ് നിർത്തി.

അവളുടെ കണ്ണ്നീർ തോർന്നിട്ടില്ലായിരുന്നു അപ്പോഴും.

എന്തിനാ.. നീയിങ്ങനെ കാര്യം മനസ്സിലാക്കാതെ കരയുന്നത്..

കരഞ്ഞ് തീർത്തിട്ട് ചോദിക്ക്.. കിച്ചായോട് ? ഇല്ലെങ്കിൽ കരച്ചിൽ നിർത്ത്. ഞാൻ പറയാം.

പോക്കറ്റിൽ നിന്നും തുവാലയെടുത്തു ഹരിയവളുടെ മുഖം തുടച്ചു.

നോക്ക്.. നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടി തന്നെയാ.. കിച്ച അത് ചെയ്തത്.. സി.എമ്മും അച്ഛനും വിഷ്ണുവും കട്ട സപോർട്ടും തന്നു.

നിനക്കറിയാല്ലോ? ഈ പ്രോജക്ടുമായ് കിച്ചാ.. എത്രയാ .. കേറിയിറങ്ങിയത്.. കോടതി വരെ തള്ളികളഞ്ഞതല്ലേ.. നമ്മുടെ പ്രോജക്ട്.

ഓരോ വർഷവും എത്ര വിദ്യാർത്ഥികളാ പുതിയ കണ്ടുപിടുത്തങ്ങളുമായ് കോളജിന്റെ പടിയിറങ്ങുന്നത്. പത്രത്തിലൊരു വാർത്ത വരും. അത് കഴിഞ്ഞാൽ പിന്നെ ഒരറിവും ഉണ്ടാകില്ല. അവരെ പ്രോത്സാഹിപ്പിക്കാനോ? അത് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക സഹായമോ.. ഒന്നും ചെയ്യില്ല സർക്കാർ. എന്നും അന്യസംസ്ഥാനങ്ങളെയും അന്യരാജ്യങ്ങളെയും ആശ്രയിക്കാനാണിഷ്ടം. ഇത് സർക്കാർ ഏറ്റെടുത്താലും.. എന്നെങ്കിലുമൊരിക്കൽ വിദേശ കമ്പനികൾക്കിത് അവർ വിൽക്കും.

നമ്മുടെ പ്രോജക്ട് നമ്മുടെ സംസ്ഥാനത്തിന് വേണ്ട. പിന്നെ ആവശ്യമുള്ളവർക്ക് ഉപകരിക്കട്ടെ!

നിശ്ചിത വ്യവസ്ഥയോടെയാ.. കിച്ച അത് കൈമാറിയത്.

നാളെ .. ഈ കുഞ്ഞാറ്റയുടെ പേരിലുള്ള പ്ലാന്റ് ലോകം അറിയും.. വർഷാവർഷം നിന്റെ പേരിൽ വരുന്ന പ്ലാന്റിന്റെ ലാഭവിഹിതം കൊണ്ട് ഓരോ പ്രദേശങ്ങളിലായ് വൈദ്യുതി കണക്ഷനെത്തുന്ന സംവിധാനമുണ്ടാക്കും നമ്മൾ. കൃഷ്ണ പ്രതീക്ഷയോടെ.. അതിലേറെ സ്നേഹവായ്പോടെ അവനെ നോക്കി.

ഹരിയവളെ ചേർത്തു പിടിച്ചു.. എന്നിട്ട് പറഞ്ഞു.. ഈ വരുന്ന അവധിക്കാലത്ത് ഞാനും എന്റെ കുഞ്ഞാറ്റയും വിഷ്ണുവും മാളുവും ഒക്കെകൂടി പുതിയൊരു പ്രോജക്ട് ചെയ്യും..

അവൾ മുഖമുയർത്തി ഹരിയെ നോക്കി?

പാസ്റ്റിക്കിൽ നിന്നും.. പെട്രോൽ.

എന്നാൽ സന്തോഷായോ?

ഊം..

ന്റെ കുഞ്ഞാറ്റ പറ നാളെ നമ്മുക്ക് രണ്ടാൾക്കും മാത്രം ഒരു യാത്ര പോകണം. അത് ന്റെ കുഞ്ഞാറ്റ പറയുന്ന ഒരു സ്ഥലത്ത് . അത് എവിടെയാണെങ്കിലും.. കൊണ്ട് പോയിരിക്കും.. ഈ കിച്ച

സത്യാണോ? മാറ്റി പറയില്ലല്ലോ?

ഹരി ചുറ്റിലും ഒന്ന് നോക്കി. എന്നിട്ട് അവളുടെ നെറുകയിൽ ഒരുമ്മ നൽകി. എന്നിട്ട് പറഞ്ഞു.

പറഞ്ഞോ? എവിടെ പോകാനായിഷ്ടം.

വഴക്ക് പറയരുത്..

ഇല്ലാ… പറഞ്ഞോ?….

ഊം.. എനിക്ക് രാകേഷേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.. പിന്നെ രാകേഷേട്ടന്റെ കുഞ്ഞിനെയും..

ഛേയ്.. നീ. നീയെന്തിനാ ആ തെണ്ടിയെ ഓർക്കുന്നത്.

പിണങ്ങല്ലേ കിച്ച… താലി പൊട്ടിച്ചെറിഞ്ഞ് അന്ന് ഞാൻ അഭിമാനത്തോടെയാ പടിയിറങ്ങിയതെങ്കിലും, സ്വന്തം ചേച്ചിയുടെയും താലി കെട്ടിയ പുരുഷന്റെയും മുന്നിൽ അപമാനിക്കപെട്ട ഒരു സ്ത്രീയാണ് ഞാനവർക്ക്. ആ അപമാനത്തിന്റെ വേദന എനിക്കേ.. അറിയൂ. അവരുടെ മുന്നിൽ കിച്ച കെട്ടിതന്ന താലിയുമയ് എന്റെ കിച്ചയുടെ കയ്യ് പിടിച്ച് അഭിമാനത്തോടെ നില്ക്കണം എനിക്ക്. എന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ച അവർ കാണണം എന്റെ ഈ സൗഭാഗ്യത്തെ.പിന്നെ അവൾ വാക്കുകൾ കിട്ടാതെ കരഞ്ഞു..

കരയല്ലേ.. നമുക്ക് പോകാം. ഇതിപ്പോ.. എന്റെ ആവശ്യമാണ്.. അവന്റെ വഴി പിഴച്ചിട്ടാണെങ്കിലും നിന്നെയെനിക്ക് തന്നതിന് ഒരു നന്ദി കൂടിപറയണം.. നാളെ രാവിലെ നമുക്ക് പോകാം. എന്താ.

ഊം..

ഇപ്പോൾ വാ.. വീട്ടിലെല്ലാരും കാണാതെ.. വിഷമിക്കും. എന്നിട്ട് നമുക്ക് ഇന്ന് ഈ ഗ്രാമത്തിലെ എല്ലാ.. വഴികളിലൂടെയും ഒരു ചെറിയ യാത്ര.

ഞാൻ റെഡി.

വീട്ടിലെത്തിയതും എല്ലാരും മുറ്റത്തുണ്ട്.

എവിടുന്ന് കിട്ടി മോനെ.. ഗീതു ചോദിച്ചു..

ഹരിചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു..

ങാ..പിന്നെ ഞാനെന്റെ കുഞ്ഞാറ്റയുമായ് ഒന്നു ഇവിടെയൊക്കെ ചുറ്റിവരാം. ഊണ് ആമിനുമ്മാടെ വീട്ടിന്ന് കഴിക്കും. കേട്ടോ?

ഹരി സൈക്കിളെടുത്തു.

സൈക്കിള് വേണ്ട.. കിച്ചാ

ബൈക്ക് മതി.

ങേ.. നിനക്ക് പേടിയല്ലേ.. ഗോമതിയമ്മ ചോദിച്ചു.

അതൊക്കെ.. പണ്ട് .. ഇപ്പോ.. തീരെയില്ല.

ഹരി ബൈക്കെടുത്തു സ്റ്റാർട്ടാക്കി.. കേറിക്കോ? കിച്ച പതുക്കെ ഓടിക്കാം.

അവൾ ബൈക്കിൽ കയറിയിരുന്നു. എല്ലാർക്കും കൈവീശി. എന്നിട്ട് അവൾ ഹരിയുടെ തോളിൽ പിടിച്ചിരുന്നു.

ആദ്യം ഹരിയവളെ കൊണ്ട് പോയത്. ആശാൻ ലൈബ്രറിയിൽ.

ഇവിടെയെന്താ.. കിച്ചാ..

നിനക്കിഷ്ടപ്പെട്ട പുസ്തകമെടുത്തോ?

വിശ്വസിക്കാമോ?

ഊം..

കേൾക്കാത്ത താമസം അവൾ

നോവലുകൾ തിരഞ്ഞു.. ഒട്ടുമിക്കതും വായിച്ചതാ കിച്ച.

ദാ.. ഇത് നോക്കിയേ.. ഹരി ഒരു പുസ്തകം അവൾക്ക് നേരെ നീട്ടി..

കൃഷ്ണയത് വാങ്ങി നീക്കി..

നിലാവേ…… നീയും.

അവൾ ഉള്ളടക്കം ഒന്നോടിച്ചു.. വായിച്ചു.

ആരാ.. റൈറ്റർ?

അറിയില്ല.. പേരു നോക്കി അവൾ പറഞ്ഞു.. പുതിയതാണെന്ന് തോന്നുന്നു.

വേറെയെടുക്കണോ?

വേണ്ട.. ഇത് മതി. പേരിഷ്ടായി.

ഊം.. എന്നാൽ വാ.

ബൈക്കിലിരിക്കുമ്പോൾ ഹരി പറഞ്ഞു.. സൈക്കിൾ മതിയാരുന്നു. അതാകുമോൾ നിന്റെ തലമുടിയിലെ കാച്ചെണ്ണയുടെ മണം പ്രത്യേക ഒരനുഭൂതിയാ. പിന്നെ എന്റെ കൈകളിൽ ഒതുക്കി നീയറിയാതെ നിന്റെ തലയിലൊരുമ്മയൊക്കെ തന്ന് … അത് മതിയാരുന്നു..

മതിയാരുന്നു കിച്ചാ.. കല്യാണത്തിന് മുന്നേ കിച്ചായെന്നെ വിടാതെ പിടിച്ചില്ലേ..? ഇനി ഞാനാ.. കിച്ചായെ വിടാതെ പിടിക്കേണ്ടത്. ഞാനേ.. ചൂടു വെള്ളത്തിൽ വീണ പൂച്ചയാ.. പച്ചവെള്ളം കണ്ടാലും പേടിക്കും.

ഓ.. അത് ശരി.. എന്നാലെന്റെ പൂച്ച കുട്ടി കിച്ചായെ അള്ളിപിടിച്ചോ. ഞാനെന്റെ കുഞ്ഞാറ്റയെം കൊണ്ട് ഞാവൽ പുഴയാകെ പറക്കാൻ പോകയാ…

അവൻ ബൈക്ക് സ്റ്റാർട്ടാക്കി.. അവൾ അവനെ ഇറുകെ.. പിടിച്ചു..

സ്നേഹത്തിന്റെ പുതിയ തലങ്ങളിലേക്ക് ഹരി അവന്റെ കുഞ്ഞാറ്റയെയും കൊണ്ട് പറന്നു…

ശുഭം.

ഒരു എഴുത്തുകാരിയാകാൻ എഴുതുന്നതല്ല. വെറുതെ.. എഴുതുന്നതാ.. അത് കൊണ്ട് തന്നെ എന്റെ പോരായ്മകൾ എനിക്ക് നന്നായറിയാം.. നിങ്ങൾ ഇവിടെയും ക്ഷമിക്കുമെന്നെനിക്കറിയാം.

അടുത്ത കഥയായ

നിലാവേ.. നീയും എഴുതി തുടങ്ങണം.

പിന്നെ നയനയുടെ അച്‌ഛനും നയനക്കും തല്ല് കൊടുക്കാത്തതിന്റെ ഒരു പോരായ്മ മുൻപ് വായിച്ചവരെല്ലാം പറഞ്ഞു. കഥയിലാണെങ്കിൽ പോലും ആരെയും കൂടുതൽ ഉപദ്രവിക്കുന്നത് ഇഷമില്ലാത്തത് കൊണ്ടാ…

ബെൻസിത്തായോട് ക്ഷമിക്കണം കേട്ടോ?

പിന്നെ നിനക്കായ് മാത്രം പബ്ളീഷ് ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലാണ്. അടുത്ത മാസം അവസാനമോ.. അതിനു മുൻപോ .. അതൊരു പുസ്തകമായ് എന്റെ കയ്യിലെത്തും.. രണ്ട് നോവലുകളും വായിച്ച് സപോർട്ടും സ്നേഹവും ഒക്കെ തന്ന എല്ലാർക്കും.. ഒരിക്കൽ കൂടി എന്റെ സ്നേഹം പ്രാർത്ഥന എല്ലാം…

ഒരാളെ പോലും മറക്കില്ലന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്.

സ്നേഹത്തോടെ

നിങ്ങളുടെ ബെൻസിത്ത

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ഞാനും എന്റെ കുഞ്ഞാറ്റയും – 57, 58 ( അവസാന ഭാഗം )”

  1. സൂപ്പറായി. ഇനിയും എഴുതുമല്ലോ. കാത്തിരിക്കുന്നു മികച്ച മറ്റൊരു നോവലിനായി. All the best

  2. Super.engane oru story vayichittilla.kazhinjappol vishamam atitto.Bensithayude kunjattkykm kichayum ente manasil ane ullathe santhosham konde kannunirayunnu

Leave a Reply