Skip to content

💙 ഇന്ദ്രബാല 💙 77 Last part

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

ശ്രീയുടെ നിലവിളിക്ക് മുന്നിൽ നിശബ്ദമായി തേങ്ങുവാൻ മാത്രമേ ആ മാതൃഹൃദയത്തിന് കഴിഞ്ഞുള്ളൂ….

 

 

” മോളെ കരയല്ലേ…. അവന് ഒന്നും വരില്ല…. ” – അമ്മ

 

 

” അമ്മേ എന്റെ ദേവേട്ടൻ…. എനിക്…. ” – ശ്രീ

 

 

” മോൾ കരയല്ലേ…. വയറ്റിൽ ഒരു ജീവൻ ഉള്ളതാണ് ഇൗ നേരം ഇങ്ങനെ ചെയ്താൽ അതിനും ദോഷം ആണ്…. ” – അമ്മ

 

 

 

പറഞ്ഞു തീർന്നതും പുറത്ത് കാറിന്റെ ശബ്ദം കേട്ടു….

 

 

” മോളെ…. ദെ ആനന്ദ് വന്നു എന്ന് തോന്നുന്നു…. വാ പോവാം സൂക്ഷിച്ച് എഴുന്നേൽക്കു ” – അമ്മ

 

 

ഉടനെ അവള് ഓടി ഇറങ്ങി….

 

 

” മോളെ പതിയെ പോ…. കുഞ്ഞു ഉള്ളതാണ്…  ” – അമ്മ

 

 

പക്ഷേ തന്റെ പ്രാണന്റെ അവസ്ഥയിൽ അവള് പലതും മറന്നിരുന്നു….. പക്ഷേ ദൈവം എന്നൊരു വ്യക്തി ഉള്ളതിനാൽ പരികുകൾ ഇല്ലാതെ അവള് താഴേയ്ക്ക് എത്തി….

 

 

പക്ഷേ അവിടെ കണ്ട കാഴ്ചയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൈ കാലുകൾ തളർന്നു ഹൃദയം പോലും നിലച്ച് പോകുന്നത് ആയി തോന്നി…..

 

 

 

________________________

 

 

 

 

( ജിത്തു )

 

 

 

അവളുടെ അലർച്ച എനിക് തംബുരു നാദം പോലെ കുളിർമ ആണ് തന്നത്…. അവളെ എന്റെ തട്ടകത്തിലേക് കൊണ്ടുപോവാൻ ആനന്ദ് വന്നതും ഞാൻ പുറത്തേക് ഇറങ്ങി പോയി….. അവളെകാൾ മുന്നേ അവിടെ എത്തണം…. അത് തന്നെയാണ് ഉദേശം…. ഇന്ന് അവസാനം ആണ് ചിറ്റെടതെ എല്ലാ സന്തധികളുടെയും…..

 

 

 

വണ്ടി ചെന്ന് നിന്നത് അധികം ആരും ശ്രദ്ധിക്കാത്ത ഒരു പഴയ ബംഗ്ലാവിന്റെ അടുത്താണ്….. കാടുകൾക്ക്‌ നടുവിൽ ഉള്ളൊരു സ്ഥലത്തേയ്ക്ക്…. ഇന്ന് ഇവിടെയാണ് ശ്രീ നിന്റെ അന്ത്യശ്വാസം….. എന്നും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അവൻ  അട്ടഹസിച്ചു…

 

 

അകത്ത് ഗുണ്ടകൾ എന്ന് തോന്നുന്ന ഒരുപാട് മല്ലന്മാരും ഉണ്ടായിരുന്നു…..

 

” അവർ എത്തിയില്ലെ… ” – ജിത്തു

 

 

” ഇല്ല സർ ആനന്ദ് സർ ഓൺ തേ വേ ആണ്…. Location ട്രേസ് ചെയ്യുന്നുണ്ട്….. ”

 

 

” അവൻ ചതികുക അല്ലാലോ…. അവന്റെ ഫോൺ കോൾസ് ഒക്കെ ഇല്ലെ…. ” – ജിത്തു

 

 

” അതേ സർ അവന്റെ ഫോൺ കമ്പ്ലീറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്…. ”

 

 

” ഗുഡ് അവന് ശെരിക്കും ദേവനോട് നല്ല ദേഷ്യം ഉണ്ട്…. പക്ഷേ അവനെ ഞാൻ ആദ്യമൊന്ന് സംശയിച്ചു…. ഹ സാരമില്ല…. ” – ജിത്തു

 

 

” പിന്നെ ആ ഹോസ്പിറ്റലിൽ കിടകുന്നവൻ എങ്ങനെയാ രക്ഷപ്പെടുമോ…. ” – ജിത്തു

 

 

” ഇല്ല സർ ആ കാറിന്റെ അവസ്ഥ വളരെ ഭീഗരം ആണ്…. ”

 

” ഒകെ… ” – ജിത്തു

 

 

”  ജിത്തു സർ മുകളിൽ ഇരിക്കുന്ന സർ കാര്യങ്ങള് അന്വേഷിച്ചു…. ”

 

 

” അവിടെ ഇരിക്കാൻ പറയൂ…. പ്രതികാരം അത് അദ്ദേഹത്തിനും കൂടി ഉള്ളത് അല്ലേ…. ” – ജിത്തു

 

” സർ ഇവിടേക്ക് ഏതോ കാർ വരുന്നുണ്ട്…. ”

 

 

” ആനന്ദ് സാറിന്റെ ആണെന്ന് തോന്നുന്നു…. ”

 

 

അങ്ങനെ അവള് ശ്രീ എന്റെ കൈപ്പിടിയിൽ….. അവളുടെ ഓരോ ചോദ്യത്തിനും ഉള്ള മറുപടി ഇന്ന് കൊടുക്കണം…. അവളുടെ അഹങ്കാരം ഇന്നത്തെ ദിവസം അവസാനിക്കും…. മരണ പിടച്ചിൽ നന്നായി ആസ്വദിച്ചു മാത്രമേ ഞാൻ നിന്നെ കൊല്ലൂ….

 

 

 

ഇതേ സമയം   അകത്ത് മറ്റൊരാൾ കൂടി ഉണ്ടായിരുന്നു….. തന്റെ കൂടപിറപ്പിന്റെ ഘാതകരെ കൊല്ലാൻ ആയി എല്ലാം നശിപിച്ചവൻ…. പക്ഷേ അവൻ അറിഞ്ഞില്ല…. നശിപ്പിക്കുന്നത് സ്വന്തം രക്തം തന്നെയാണെന്ന്…..

 

 

 

( ഇനി കുറച്ച് സമയം സംസാരിക്കുന്നത് ഞാൻ ആണ്… ഇവരുടെ ഒന്നും ഭാഗത്ത് നിന്ന് ഇത് പറയാൻ പറ്റുന്നില്ല)

 

 

 

കാറിന്റെ ശബ്ദം കേട്ടതും ജിത്തു വല്ലാതെ ഒന്നു അട്ടഹസിച്ചു….. അതിലേക്ക് നോക്കിയപ്പോൾ ശ്രീയെ ആനന്ദ് പിടിച്ച് കൊണ്ട് വന്നു….. അത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി…

ഉടനെ അവൻ തിരിഞ്ഞു നിന്ന് സംസാരിക്കാൻ തുടങ്ങി…..

 

 

” വരണം വരണം Mrs ശ്രീബാല ദേവൻ…. ചിറ്റെടം ഗ്രൂപ്പ് ചെയർമാൻ….. ഇൗ അടിയന്റെ ഗസ്റ്റ് ഹൗസിൽ വന്നാലും….. ” – ജിത്തു

 

 

” എന്താ നിങ്ങൾക്ക് വേണ്ടത്….. എന്തിനാ എന്നെ പിടിച്ച് കൊണ്ട് വന്നത്….. ” – ശ്രീ

 

 

” സിമ്പിൾ…. കൊല്ലാൻ…. ഇന്ന് നിന്റെ അവസാനം ആണ് ഇവിടെ….. ബലിതർപ്പണ ഇടം….. ” – ജിത്തു

 

 

പറഞ്ഞു തീർന്നതും പുറകിൽ ഒരു പൊട്ടിച്ചിരി കേട്ട് അവൻ തിരിഞ്ഞു….. അവിടെ നില്കുന്ന ആളെ കണ്ടതും അവൻ ഒന്നു അതിശയത്തോടെ നോക്കി…..

 

 

ദേവൻ 🔥

 

 

പക്ഷേ പെട്ടെന്ന് അത് ഇരയെ മുന്നിൽ കിട്ടിയ വേട്ടക്കാരന്റെ പോൽ തിളങ്ങി…

 

 

” ചതിച്ച് അല്ലേട നായിന്റേ മോനെ ” എന്നും പറഞ്ഞു ജിത്തു ആനന്ദിന് നേരെ ചീറി…..

 

 

” പിന്നെ നീ എന്താടാ പുല്ലേ കരുതിയത്…. ഞാൻ എന്റെ ദേവനെ ഒറ്റൂ കൊടുക്കും എന്നാ…. അതിന് നിന്നെ പോലെ നന്ദി ഇല്ലാത്ത ജന്മം അല്ല ഇൗ ആനന്ദ്….. ” – ആനന്ദ്

 

 

 

” ഡാ…. നായെ…. ” – ജിത്തു

 

 

” കിടന്നു കുരക്കാതെ ഡാ…. ചെറുപ്പം മുതൽ എന്റെ കൂടപിറപ്പ്‌ ആയവൻ ആണ് ദേവൻ….. ഇന്ന് എന്നെ ഇൗ കാണുന്ന നിലക്ക് ആകിയവർ ആണ് ചിറ്റെടത്ത്കാർ….. ഇതൊന്നുമല്ലാതെ എന്റെ പെങ്ങളാണ്‌ ശ്രീ…. എന്റെ ജീവൻ വരെ കൊടുക്കും ഇവർക്ക് വേണ്ടി…. പക്ഷേ ആ ദേവൻ എന്നോട് ചോദിച്ച സഹായം നിന്റെ കൂടെ നിൽക്കുക എന്നതാണ്…. അതേ ഞാൻ ചെയ്തിട്ട് ഉള്ളൂ…. ” – ആനന്ദ്

 

 

” ഞങ്ങൾക്ക് അറിയാം ജിത്തു നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട് എന്ന് അയച്ച് തന്ന ഫോട്ടോസ് എല്ലാം fake ആണ്…. എന്റെ കാറിന് മാത്രേ പ്രശ്നം ഉണ്ടായോളു പിന്നെ കുറച്ച് മുളക് പൊടിയും തേനും ചേർത്ത് ഇച്ചിരി ചോരയും ഉണ്ടാകി…. അത്രേ അവിടെ നടന്നൊള്ളു…. പിന്നെ ഇവളെ കൂട്ടാൻ ആനന്ദ് ചെന്നപ്പോൾ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു…. പക്ഷേ അന്നേരം ഇറങ്ങിയ നീ അത് ശ്രദ്ധിച്ചില്ല….. ” – ദേവൻ

 

 

എന്നും പറഞ്ഞു അവൻ ആർത്ത് ചിരിച്ചു…..

 

 

” ഇന്ന് നിന്റെ ഒക്കെ അന്ത്യമാണ് ദേവാ….. ” – ജിത്തു

 

 

പൊടുന്നനെ അവിടെ ചിരി മാറി കോപം നിറഞ്ഞു….. എന്തിനെയും ചുട്ട് ചാംബലാക്കൻ കഴിവുള്ള അഗ്നി അവന്റെ കണ്ണുകളിൽ ജ്വലിച്ചു…..

 

 

” ദേവകോപത്തിൽ ഭസ്മമാകാൻ പോകുന്നത് ഇവളല്ല നീയും നിന്റെ കൂട്ടരും പിന്നെ അയാളും ആണ്…. ” – ദേവൻ

 

 

അയാള് എന്ന് കേട്ടതും അവന്റെ മുഖത്ത് ചെറുതായി ഒരു ഭയം വന്നു….

 

 

” ഏത് അയാള്….. ” – ജിത്തു

 

 

അവൻ ഒന്നു പരുങ്ങി കൊണ്ട് ചോദിച്ചു…..

 

 

” നിങ്ങള് എന്താ കരുതിയത് ഞാൻ വെറും പോഴൻ ആണെന്നോ….. ഒന്നും അറിയാത്ത മനസ്സിലാകാത്ത വെറും പോഴൻ…… എങ്കിൽ നിനക്ക് തെറ്റി ഞാൻ അറിഞ്ഞിരുന്നു നിന്നിലൂടെ എനിക് എതിരെ കളികുന്ന അയാളെ…. അത് അറിഞ്ഞിട്ട് തന്നെയാണ് ദേവൻ കളി നടത്തിയത്…… പിന്നെ നിങ്ങൾക്ക് ആയുള്ള എന്റെ ആദ്യ സമ്മാനം…. അത് തന്നതിന് ശേശമാവാം ബാക്കി സംസാരം….. ” – ദേവൻ

 

 

 

എന്നും പറഞ്ഞു അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ച്….. നിമിഷ നേരംകൊണ്ട് ഒരു വണ്ടി പുറത്ത് വന്നു…..

 

 

” കയറി വാ ശരാ….. ” ദേവൻ പറഞ്ഞു തീർന്നതും ശരൺ ലക്ഷ്മിയും ആയി കയറി വന്നു…..

 

 

കോപത്തോടെ നോക്കുന്ന ലക്ഷ്മിയെ കണ്ടതും തന്റെ പതനം ഏകദേശം പൂർണം ആയെന്നു അകത്ത് ഇരികുന്നവന് മനസിലായി…..

 

 

ജിത്തു നന്നായി വിളറിയിരുന്നു….

 

 

” എന്തായി മോനെ ജിത്തു ആദ്യ സമ്മാനതിൽ തന്നെ നീ ഇങ്ങനെ വിളറിയാലോ…… ബാകി കൂടി വേണ്ടെ….. ” – ദേവൻ

 

 

അപ്പോഴാണ് ജിത്തുവിന്റെ ഉള്ളിലെ ഭർത്താവ് ഉണർന്നത്….. അവൻ ലക്ഷ്മിയുടെ നേർക്ക് തിരിഞ്ഞു….

 

 

” ഡീ നീ എന്തിനാ ഇങ്ങോട്ട് വന്നത്…. ” എന്നും ചോദിച്ച് അവൾക്ക് നേരെ ചീറിയതും അവന്റെ കരണത്ത് ഒരു പടക്കം പൊട്ടിയതും ഒന്നിച്ച് ആയിരുന്നു….

 

 

മറ്റുള്ളവർ എല്ലാവരും പകപ്പോടെ ലക്ഷ്മിയെ നോക്കി….

 

 

” താലി കെട്ടിയവനെ ദൈവമായി കാണണം എന്നാണ് എന്നെ പഠിപ്പിച്ചത്…. പക്ഷേ നീയെന്ന ചെകുത്താനെ എനിക് അങ്ങനെ കാണാൻ ആവില്ല….. എന്റെ കുഞ്ഞിന് വേണ്ടി എനിക് ഇത്രയെങ്കിലും ചെയ്യണം…. അല്ലെങ്കിൽ ഞാൻ ഒരു അമ്മ ആവില്ല….. ” – ലക്ഷ്മി

 

 

ലക്ഷ്മി എന്ന അമ്മയുടെ ദേഷ്യത്തിൽ ജിതുവിന്റെ ഉള്ളൊന്നു കാളി….. എന്ത് കൊണ്ടോ തന്റെ പതനം പൂർണം ആവുന്നത് അവൻ അറിഞ്ഞു…..

 

 

” എനിക് അറിയാം എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടാകും…… അത് എന്താണെന്ന് ലക്ഷ്മി തന്നെ പറയും….. ” – ദേവൻ

 

 

അവള് എന്തോ പറയാൻ തുടങ്ങിയതും ആരോ അവളുടെ തലയിൽ ശക്തമായി പ്രഹരിക്കാൻ ഒരു ശ്രമം നടത്തി….. പക്ഷേ അപ്പോഴേക്കും ശ്രീ അത് കണ്ടിരുന്നു….

 

 

 

” ലചൂ ചേച്ചി….. ” എന്ന അവളുടെ വിളി കേട്ട് ലച്ചു തിരിഞ്ഞതും അയാള് ആ ഇരുമ്പ് ദണ്ടും ആയി നിലം പതിച്ചു….

 

 

 

അയാളെ കണ്ടതും ലച്ചുവും ദേവനും ഒഴികെ ഉളളവരുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായി…..

 

 

 

ശ്രീ ഒരു താങ്ങിനായി ദേവന്റെ ചുമലിലേക്ക് ചാഞ്ഞു….

അതോടൊപ്പം കാറിൽ ഇരിക്കുന്ന അമ്മയുടെ കണ്ണുകളിലും  അയാളുടെ മുഖം കണ്ട് അൽഭുതം നിറഞ്ഞു…. അവരുടെ ചുണ്ടുകൾ അയാളുടെ പേര് മന്ത്രിച്ചു….

 

ശ്രീയേട്ടൻ 🔥

 

 

” ദേവേട്ടാ… അച്ഛൻ എന്താ ഇവിടെ….. ” – ശ്രീ

 

 

” അച്ഛനോ ആരുടെ അച്ഛൻ…. എനിക് മക്കൾ 2 ആണ് ജിത്തുവും ഗായത്രിയും പിന്നെ എന്ത് അർത്ഥത്തിൽ ആണ് നീ എന്നെ അച്ചനെന്ന് വിളിച്ചത്… ” – അച്ഛൻ

 

 

” അച്ഛാ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്…. ” – ശ്രീ

 

 

” ബാലേ വേണ്ട…. ഇയാള് എന്നെ ഇത്ര നാളും വളർത്തിയ അച്ഛൻ അല്ല…. ജിത്തുവിന്റെ മാത്രം അച്ഛനാണ്…. ” – ദേവൻ

 

 

” ദേവേട്ടാ എന്താ ഇങ്ങനെ ഒക്കെ…. ” – ശ്രീ

 

 

” നീ അറിയേണ്ടത് ആയി ഒരുപാട് കാര്യങ്ങള് ഉണ്ട് ശ്രീക്കുട്ടി…. നിന്റെ ലച്ചു ചേച്ചിയോട് ക്രൂരത ചെയ്തത് ജിത്തു മാത്രമല്ല ദെ ഇൗ നില്കുന്ന ഇയാള് കൂടിയാണ്….. അവള് പറഞ്ഞു തരും…. ” – ദേവൻ

 

 

അത് കേട്ടതും ലക്ഷ്മി അന്നത്തെ സംഭവങ്ങൾ പറയാൻ തുടങ്ങി….

 

 

” അന്ന് മുറിയിൽ വെറുതെ ഇരിക്കുമ്പോൾ ആണ് എനിക് എന്തോ വല്ലാത്ത ദാഹം തോന്നി…. താഴേയ്ക്ക് വിളിച്ചിട്ട് ആണെങ്കിൽ ആരും കേൾക്കുന്നില്ല അത് കൊണ്ട് ആണ് ഞാൻ മുറിക്ക് പുറത്തേക് ഇറങ്ങിയത് താഴെ പോയി വെള്ളവും കുടിച്ചു… ജിത്തു എങ്ങോട്ട് പോയെന്ന് അറിയില്ലായിരുന്നു അവനെ തപ്പി പോയപ്പോൾ ആണ് ഇവർ ഒരു മുറിയിൽ വാതിൽ അടച്ച് സംസാരിക്കുന്നത് കേൾക്കുന്നത്….. ആദ്യം ആരാണെന്ന് മനസിലായില്ല എങ്കിലും ഞാൻ പതിയെ വാതിൽ തുറന്നു നോക്കിയപ്പോൾ ഇവർ 2 പേരും ആയിരുന്നു…. ജിത്തുവിന്റെ കാര്യത്തിൽ എനിക് ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു…. പലപ്പോഴും ദേവനോഡ് ഒരു ദേഷ്യം ഉള്ളതായി തോന്നിയിരുന്നു…. പക്ഷേ അന്നത്തെ സംസാരങ്ങളിൽ നിന്നും മനസിലായി ജിത്തുവിനേക്കാൾ അധികം അച്ഛൻ നിങ്ങളെ വെറുക്കുന്നു എന്ന്…. അന്ന് നിങ്ങളെ കൊല്ലാൻ ആയി ഇവർ പ്ലാൻ ചെയുക ആയിരുന്നു…  ഞാൻ അത് വേഗം ഫോണിൽ പകർത്തി…. കാരണം തെളിവ് ഇല്ലാതെ വെറും ഒരു വാദം ജയികില്ല അല്ലോ…. പക്ഷേ അപ്പുറത്ത് ഉള്ള കണ്ണാടിയിലൂടെ അച്ഛൻ എന്നെ കണ്ടു…. അത് കണ്ടതും ഞാൻ മുറിയിലേക്ക് ഓടി കയറി വാതിൽ അടച്ചു…. ജിത്തു പല പ്രാവശ്യം വന്നു മുട്ടി എങ്കിലും ഞാൻ തുറന്നില്ല…. നിന്നെയും ദേവനേയും കൊറേ പ്രാവശ്യം വിളിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല….. അപ്പോഴാണ് താഴെ നീ വന്നതിന്റെ ശബ്ദം കേട്ടത്…. ഞാൻ വേഗം താഴേയ്ക്ക് വരിക ആയിരുന്നു അന്നേരവും ജിത്തുവും അയാളും മുകളിൽ നിന്ന് നമ്മളെ നോക്കുന്നുണ്ടായിരുന്നു… കൂടാതെ ഫോൺ എന്നിൽ നിന്ന് വാങ്ങുവാൻ ഒരു ശ്രമവും നടത്തി….എങ്ങനെ ഒക്കെയോ ഞാൻ രക്ഷപെട്ട് ഇറങ്ങി….  പക്ഷേ സ്വന്തം കുഞ്ഞിനെ കൊല്ലാൻ മാത്രം ഇയാള് അധഃപതികും എന്ന് ഞാൻ കരുതിയില്ല….. ” – ലച്ചു

 

 

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

 

 

 

” ചേച്ചി….. കരയല്ലേ…. ” – ശ്രീ

 

 

 

” നീ വന്നതും നിന്നെ കൂട്ടി ഞാൻ പുറത്തേക് പോയി…. പക്ഷേ അപ്പോഴും വിടാതെ നമ്മളെ പിന്തുടർന്ന ഇയാളുടെ ദുഷ്ടതയെ ഞാൻ കണ്ടില്ല…. വണ്ടിയിൽ കയറി ദേവനെ കിട്ടാത്തത് കൊണ്ട് ഞാൻ ശരണിന്റേ ഫോണിലേക്ക് അത് വാട്ട്സ്ആപ്പ് ചെയ്തു…. നിന്നോട് പറയാൻ തുടങ്ങിയതും മുന്നിലൂടെ വന്ന ടിപ്പർ നമ്മളെ ഇടിച്ച് തെറിപ്പിച്ചു അപ്പോഴും ഞാൻ കണ്ടിരുന്നു എന്നെ നോക്കി പുച്ചികുന്ന ഇൗ ചെന്നായയെ…. ” – ലച്ചു

 

 

 

” ഡീ…. ” – ജിത്തു

 

 

” വേണ്ട ജിത്തു അവള് എന്റെ പെങ്ങളാണ് ഞാൻ സഹിക്കില്ല അവൾക്ക് ഒരു പോറൽ പോലും ഏൽകുന്നത്…. ” – ദേവൻ

 

 

 

” അതേ ഞാൻ തന്നെയാണ് അത് ചെയ്തത്… ചിറ്റെടത്തേ നിങ്ങളുടെ ഓരോരുത്തരുടെയും നാശം കണ്ടാലേ എനിക് സമാധാനം കിട്ടു….. നിന്നെ ഞാൻ എന്റെ മകനായി കണ്ട് സ്നേഹിച്ചിരുന്നു….. പക്ഷേ എന്ന് നീ ചിറ്റെടത്തെ ലക്ഷ്മിയുടെ മകൻ ആണെന്ന് തിരിച്ച് അറിഞ്ഞോ അന്ന് വെറുത്തു ഞാൻ…. അന്ന് മുതൽ നീ എന്റെ ശത്രു ആണ്…. ഏറ്റവും വലിയ ശത്രു…. ” – അച്ഛൻ

 

 

അത് പറയുമ്പോഴേക്കും അയാള് കതകുക ആയിരുന്നു….

 

 

” ശ്രീയെട്ട…… ” – അമ്മ

 

 

മുന്നിൽ നടന്നത് ഒക്കെ കണ്ട് കരയാൻ മാത്രം വിധിക്കപ്പെട്ട ഒരു അമ്മയുടെ തേങ്ങൽ ആയിരുന്നു അത്….

 

 

അവരുടെ മനസ്സിൽ ആ നിമിഷം കടന്നു പോയത് തിരുമേനിയുടെ വാക്കുകൾ ആയിരുന്നു…. ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങളിൽ ഏറ്റം അധികം പരീക്ഷിക്കപെടാൻ വിധിക്കപ്പെട്ട വ്യക്തി ഞാൻ ആണ്…. ഇവരിൽ ഏത് കൂട്ടരുടെ ഒപ്പം നിൽക്കും ഞാൻ….. രണ്ട് പേരും വേണ്ടപെട്ടവർ…. ഒന്നു രക്ത ബന്ധം ആണെങ്കിൽ മറ്റേത് ഹൃദയ ബന്ധം….

ഒരു വ്യക്തി തകർന്നു പോകുന്ന നിമിഷം….. ഇതെല്ലാം ആ കുരുന്നു ശാപം ആണ്…. സ്വന്തം ചോരയാണെന്ന് പോലും ഓർക്കാതെ കൊന്നു ഒടുക്കപെട്ട….. ആ കുരുന്നിന്റെ ശാപം…. ഇൗ പാപങ്ങൾ ഒക്കെ അവർ എവിടെ ചെന്ന് കഴുകി കളയും…. അത് ഓർത്ത് ആ അമ്മ മനം തേങ്ങി….

 

 

 

പക്ഷേ പ്രതീക്ഷിക്കാതെ മുന്നിൽ ഭാര്യയെ കണ്ട ഷോക്കിൽ ആയിരുന്നു അയാള്…. ആരിൽ നിന്നും ഇതൊക്കെ മറക്കണം എന്ന് ആഗ്രഹിച്ചുവോ അയാളെ തന്നെ മുന്നിൽ കണ്ടതിൽ അയാള് നന്നായി പരിഭ്രമിച്ചു….

 

 

” മാലതി നീ എന്താ…. ” – അച്ഛൻ

 

 

” അത് കൊണ്ടാണല്ലോ അച്ഛന്റെയും മകന്റെയും കാര്യങ്ങള് ഒക്കെ കാണാൻ ആയത്…. എങ്ങനെ കഴിഞ്ഞു ശ്രിയെട്ട നമ്മുടെ മോൻ അല്ലേ ദേവൻ…. ” – അമ്മ

 

 

” അല്ല…. അവൻ ചിറ്റെടത്തെ ആണ് ” – അച്ഛൻ

അതൊരു അലർച്ച ആയിരുന്നു….

 

 

” ലക്ഷ്മിയുടെ കുഞ്ഞു നഷ്ടമായതോടെ അവളുടെ ഓർമ കൂടി നശിക്കും എന്ന് ഇവർ കരുതി പക്ഷേ അതിനൊക്കെ വിപരീതം ആയി അവൾക്ക് ഒരു കുഴപ്പവും ഉണ്ടായില്ല…. അവള് എല്ലാത്തിനെയും അതിജീവിച്ചു….. ഇതറിഞ്ഞ ഇവർ അവൾക്ക് ഡിപ്രഷൻ മറ്റും ഗുളിക നൽകി അവളെ അങ്ങനെ ഒരു അവസ്ഥയിലേക്ക് ആകുവാൻ നോക്കി…. അതിനായി ഞങ്ങളെ പോലും അടുപ്പിച്ചില്ല…. പക്ഷേ മുകളിൽ ദൈവം എന്നൊരാൾ ഉള്ളത് ഇവർ ഓർത്തില്ല…. ഇയാളുടെ പ്രവർത്തികളിൽ സംശയം തോന്നിയ ശ്രീ ആണ് മരുന്നുകളെ കുറിച്ച് ഒന്നു അന്വേഷിക്കാൻ പറഞ്ഞത്…. അവളുടെ അനുമാനങ്ങൾ ശേരിയും ആയിരുന്നു…. ലക്ഷ്മി ഇവിടെ നിന്നാൽ ഇത് തുടരും എന്ന് ഉറപ്പായപ്പോൾ ഇവളെ രക്ഷിക്കാൻ ഞങ്ങൾ കണ്ട ഏക മാർഗമാണ് ഇവളെ ചിറ്റെടത്തേക് അയകുക എന്നത്…. ഞങ്ങൾ അതറിഞ്ഞു എന്ന് മനസ്സിലായാൽ ഇവർ ലക്ഷ്മിയെ കൊല്ലാൻ പോലും മടിക്കില്ല എന്ന് ഞങ്ങൾ ഊഹിച്ചു… അതിനാൽ ലക്ഷ്മിയുടെ കാര്യത്തിൽ ഇവരെ വിശ്വസിച്ച പോലെ തെറ്റിദ്ധരിപ്പിച്ച്…. ശരൺ ഇവൾക്ക് ആവശ്യമായ മറ്റു മരുന്നുകൾ നൽകി…. എന്നിട്ടും ജിത്തു കാണാൻ ചെല്ലുമ്പോൾ ഇവൾ വയ്യാത്ത പോലെ അഭിനയിച്ചു… വയ്യാതെ ആയപ്പോൾ ഇവൾ ഫോൺ ഓപ്പൺ ചെയാൻ അഛനെന്ന് മാത്രമേ പറഞ്ഞുള്ളൂ…. പക്ഷേ ആ അച്ഛൻ നിങ്ങളാണെന്ന് മനസ്സിലാകാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു…. മനസ്സിലായപ്പോൾ പോലും തെളിവുകൾ പൂർണം ആയിരുന്നില്ല…. കൂടാതെ അറിയണം നിങ്ങളുടെ പകയുടെ കാരണം….. അതിന് വേണ്ടി മാത്രമാണ് ഞങ്ങൾ എല്ലാവരും ഇന്ന് ഇവിടെ നില്കുന്നത്….. ” – ദേവൻ

 

 

 

” എന്റെ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രതികാരം അതിന്റെ കാരണം നിന്നോട് പറയേണ്ട കാര്യമില്ല…. പിന്നെ എനിക് പ്രതികാരം നിങ്ങളോട് ആണ് ചിറ്റെടത്തെ സന്തത്തികളോട്….. ” – അച്ഛൻ

 

 

” കൊന്നൊടുക്കും നിങ്ങളെ ഓരോരുത്തരെയും…… സ്റ്റീഫ…. അടിച്ച് ഒതുക്കട ഇവന്മാരെ….. ” – ജിത്തു

 

 

ജിത്തുവിന്റെ ആജ്ഞ കേട്ടതും അവിടെ നിന്നിരുന്ന മല്ലന്മാർ ദേവനൊക്കെ നേരെ തിരിഞ്ഞു…..

 

 

ഒരു വശത്ത് പണത്തിനായി എന്തും ചെയ്യുന്ന പത്ത് പതിനഞ്ച് ഗുണ്ടകൾ നിരന്നപ്പോൾ മറു ഭാഗത്ത് പരിശുദ്ധമായ സൗഹൃദം എന്ന ബന്ധത്തിന് ആയി ജീവൻ പോലും നൽകുന്ന കൂട്ടുകാർ നിരന്നു…..

 

 

അംഗബലത്തിൽ ആദ്യ ആളുകൾ മുന്നിട്ട് നിന്നെങ്കിലും സ്നേഹത്താൽ കെട്ടപെട്ട സൗഹൃദത്തിന് മുന്നിൽ അടിയറവ് പറയാനേ അവർക്ക് കഴിഞ്ഞുള്ളൂ…..

 

 

 

ദേവനും ആനന്ദും ശരത്തും ശരണും സാമും അതുലും ആദിയും ഒക്കെ നിരന്നപോൾ അവിടം ഒരു യുധകളമാവാൻ അധികം സമയം എടുത്തില്ല…..

 

 

ഗുണ്ടകൾ ഒക്കെ വടിവാൾ കൈയിൽ എടുത്ത് അതിന്റെ മൂർച്ച കാട്ടിയതും ദേവൻ ശരത്തിന് നേരെ തിരിഞ്ഞു….

 

 

” ശരത്തെ ഡിക്കിയിൽ നിന്ന് നമ്മുടെ tools ഇങ്ങ് എടുത്തേക്….. ” – ദേവൻ

 

 

നിമിഷ നേരം കൊണ്ട് ഒരു കെട്ട് ഹോക്കി സ്റ്റിക്കുമായി അവൻ വന്നു…..

 

 

ഓരോരുത്തരുടെ കൈകളിലും അവരവരുടെ ആയുധങ്ങൾ നിരന്നു…..

 

 

ഗുണ്ടകളുടെ കൂട്ടത്തിലെ നേതാവ് എന്ന് തോന്നുന്നവൻ മറ്റൊരാൾക്ക് നിർദ്ദേശം നൽകി…..

അയാള് ദേവന് നേരെ വടിവാൾ ഓങ്ങി വന്നതും ശരൺ അവന്റെ തലയിൽ ഹോക്കി സ്റ്റിക് കൊണ്ട് പ്രഹരിച്ചതും ഒന്നിച്ച് ആയിരുന്നു….. ആന്നേരവും ദേവന്റെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു….. അടി കൊണ്ടവൻ ചക്ക വെട്ടിയ പോലെ നിലത്തേക്ക് വീണു….

 

 

അത് കണ്ടതും ബാക്കിയുള്ളവർ ഒക്കെ കൂടി ഒന്നിച്ച് അവർക്ക് നേരെ വന്നു….. ദേവന് നേരെ വന്ന അവന്റെ നെഞ്ചില് ചവിട്ടി തലയിൽ അധി ശക്തമായി പ്രഹരിച്ചു…. അവനിൽ നിന്നും ആഹ് എന്നൊരു ശബ്ദം ഉയർന്നു…..

 

 

ശരീരത്തിലെ മുറിവിൽ നാവ് പുറപ്പെടുവിക്കുന്ന മണിനാദം…..

 

 

 

ശരണിനു എതിരെ വന്ന ഗുണ്ട അവന് നേരെ വാൾ വീശിയെങ്കിലും ഒരു അനായസിയെ പോലെ അതിൽ നിന്നും ഒഴിഞ്ഞു മാറി നിലത്തേക്ക് വീണ അവന്റെ മുതുകിൽ ശരൺ താണ്ഡവം ആടി…..

 

 

ശരത്തും അച്ചായനും ഒട്ടും കുറവില്ലാതെ തന്നെ അവന്മാർക്ക് നന്നായി കൊടുത്തു…..

 

ആദിക്കൂം ആനന്ദിനും അടി ഇടി പരിചയം ഇല്ലാത്തത് കൊണ്ട് കുറച്ച് അടി ഒക്കെ കൊണ്ടു…. പക്ഷേ അവർ ഒന്നിച്ച് ചേർന്ന് അടിക്കാൻ തുടങ്ങി….. അതോടെ അവരും നന്നായി തന്നെ കൊടുത്തു….

 

 

 

ഓരോ ഗുണ്ട വീഴുമ്പോഴും ജിത്തുവിന് തന്റെ മരണ മണി മുഴങ്ങുന്നത്‌ കേൾക്കാമായിരുന്നു…. ഒരു വേള ദേവന്റെ താണ്ഡവം കണ്ട് തന്റെ മരണം അവൻ ഉറപ്പിച്ചു…..

 

 

 

ഗുണ്ടകൾ ഓരോന്നായി നിലതെറ്റി വീണു…. അവസാനം ജിത്തുവും അച്ഛനും ദേവനും കൂട്ടരും മാത്രമായി…..

 

 

തള്ള പക്ഷി തന്റെ ചിറക്കിന് കീഴിൽ കുഞ്ഞുങ്ങളെ ഒളിപികുന്നത് പോലെ നിസ്സഹായ ആയ ആ അമ്മ തന്റെ മരുമകളെയും കുഞ്ഞിനെയും സംരക്ഷിച്ചു…..

 

 

 

തന്റെ കൂട്ടാളികൾ എല്ലാം നിലം പതിച്ചു എന്ന് മനസ്സിലായ ജിത്തു തന്റെ ധൈര്യം ഒന്നുകൂടി ഊട്ടി ഉറപ്പിച്ച് ദേവന് നേരെ തിരിഞ്ഞു….. ഗുണ്ടകളുമായി മല്ലിടുന്ന ദേവനെ പിറകിൽ നിന്ന് ചവിട്ടി…. പ്രതീക്ഷിക്കാത്ത നീക്കം ആയത് കൊണ്ട് അവൻ മുഖമടച്ച് വീണു….. അത് കണ്ടതും അച്ഛന്റെ ഉള്ളിൽ സന്തോഷം തിര തല്ലി…..

 

 

പക്ഷേ പിന്നെ നടന്നത് ഒക്കെ അയാളുടെ ആ സന്തോഷം തല്ലി കെടുത്തുന്നത് ആയിരുന്നു…..

 

 

മുഖമടച്ച് വീണ ദേവന്റെ മുതുകിൽ ചവിട്ടാൻ ജിത്തു ഒരു ശ്രമം നടത്തി എങ്കിലും അത് പാടെ തളളി കൊണ്ട് ആ കാലിൽ വലിച്ച് അവനെ നിലത്തേക്ക് ഇട്ടു…..

 

 

 

പിന്നെ അവിടെ നടന്നത് പൂര അടി ആയിരുന്നു….. ദേവൻ എന്ന സിംഹത്തിന്റെ ശൗര്യത്തിനും കൈകരുത്തിനും മുന്നിൽ ജിത്തു വെറും മാൻപേട ആയിരുന്നു…. പ്രതികരിക്കാൻ ആവാതെ അവൻ തല്ല് കൊണ്ട് വീണു….

 

 

 

മറ്റുള്ളവർ എല്ലാം ദേവനെ അവന്റെ പ്രതികാരം തീർക്കാൻ വിട്ട് കൊടുത്തു….. അതൊക്കെ മാറി നിന്ന് വെറുതെ ആസ്വദിക്കുക മാത്രമാണ് മറ്റുള്ളവർ ചെയ്തത്…..

 

 

 

പക്ഷേ അതിനിടയിൽ പ്രതികാരവുമായി ദേവന് നേരെ അടുത്ത് കിടന്ന വാളുമായി അച്ഛൻ ചെന്നത് അവർ ശ്രദ്ധിച്ചില്ല……

 

 

ദേവന്റെ പുറകിൽ ചെന്ന് അയാള് വാൾ ഓങ്ങിയതും അത് കണ്ട ആദി ദേവനേയും പിടിച്ച് നിലത്തേക്ക് ഉരുണ്ടതും ഒന്നിച്ച് ആയിരുന്നു…. അങ്ങനെ ഒരു നീക്കം അച്ഛൻ പ്രതീക്ഷിക്കാതെ ഇരുന്നതിനാലും അവശനായി കിടന്നിരുന്ന ഒരു ഗുണ്ടയുടെ കൈയിൽ തട്ടി അയാള് മുന്നിലേക്ക് വേച്ച് പോയി….. ദേവനെ കൊല്ലാൻ ആയി കൈയിൽ കരുതിയ വടിവാൾ ജിത്തുവിന്റെ ഹൃദയം പിളർത്തി… അവിടെ നിന്ന് രക്തം ചീറ്റി……

 

 

അത് കണ്ടതും നിസ്സഹായയായ ആ അമ്മ ജിത്തു എന്ന് അലറി വിളിച്ച് കൊണ്ട് ബോധ ശൂന്യയായി നിലംപതിച്ചു……

 

 

തന്റെ മകന്റെ രക്തം കണ്ട് ആ അച്ഛൻ നടുങ്ങി….. പ്രതികാരതിനായി അന്യന്റെ ചോര വീഴ്ത്തുന്നവരും സ്വന്തം ചോരയുടെ മുന്നിൽ നിസ്സഹായൻ ആകുമല്ലോ…..

 

 

 

ചേതനയറ്റ തന്റെ മകന്റെ ശരീരം കണ്ട് അയാള് സമനില തെറ്റിയവനെ പോലെ പെരുമാറി….. അയാളുടെ നിലവിളി അവിടെ പ്രതിബിംബനം കൊള്ളിച്ചു…..

 

 

ഒരു വേള ആ കാഴ്ച അവിടെ നിന്നിരുന്നവരുടെ പോലും കണ്ണുകൾ നനയിച്ചു….. ദേവന്റെയും ലച്ചുവിന്റെയും ഒക്കെ കണ്ണുകളിൽ നീർമണികൾ ഉതിർന്നു…..

 

 

എത്ര ദുഷ്ടൻ ആയിരുന്നു എങ്കിലും അവനെ വെറുക്കാൻ സാധിച്ചിരുന്നില്ല……

 

 

 

പക്ഷേ ആ കാഴ്ച അയാളിലെ പകയെ വളർത്തിയുള്ളു….. ഇൗ നേരം കൊണ്ട് ശ്രീ അമ്മയുടെ മുഖത്ത് വെള്ളം തളിച്ച് അവരെ എഴുന്നേൽപ്പിച്ചിരുന്ന്…..

 

 

അവരെ അവള് അവിടെ ഉള്ളൊരിടത് ഇരുത്തി……

 

 

മകന്റെ മരണം കൂടി കണ്ടത്തോടെ പക എന്ന വികാരം അയാളെ ബുദ്ധി ശൂന്യൻ ആകി….. അയാള് കൈയിൽ കരുതിയ ഒരു കത്തിയുമായി ശ്രീക്ക് നേരെ അടുത്തു…..

 

 

” ഇൗ കുഞ്ഞല്ലേ ചിറ്റെടത്തേ അടുത്ത അവകാശി…..എന്റെ മകനെ എന്റെ കൈ കൊണ്ട് തന്നെ കൊല്ലിച്ച്…. പക്ഷേ അവനെ ഒറ്റക്ക് അയക്കില്ല ഞാൻ…. കൂടെ 2 പേരുണ്ടാകും നീയും നിന്റെ കുഞ്ഞും….. ” – അച്ഛൻ

 

എന്നും പറഞ്ഞു അയാള് കത്തിയുമായി കുത്താൻ ആജ്ഞതും ആ കത്തി അമ്മ പിടിച്ച് വാങ്ങി ദൂരെ കളഞ്ഞു…..

 

 

” ശ്രീയേട്ട……. എന്തിനാണ് ഇൗ ക്രൂരത…. മകനെ പറഞ്ഞു മനസിലാക്കേണ്ടതിന് പകരം നിങ്ങള് എന്തിനാണ് ഇൗ ക്രൂരത ഒക്കെ ചെയ്തത്….. എപ്പോഴാണ് നിങ്ങള് ഇത്ര ദുഷ്ടൻ ആയത്…. എനിക് അറിയണം ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ഇഷ്ടമല്ലാത്ത എന്റെ ശ്രീയെട്ടൻ എന്ന് മുതലാണ് ഒരാളെ കൊല്ലാൻ മാത്രം അധപതിച്ചത് എന്ന്….. ” – മാലതി

 

 

പക്ഷേ ഇൗ വാക്കുകൾ ഒന്നും അയാളെ ലവലേശം ബാധിച്ചില്ല…… അത് കൊണ്ട് അയാള് ഒരു പുച്ഛം കലർന്ന ചിരിയാണ് അതിനു മറുപടിയായി നൽകിയത്…..എന്നിട്ട് അയാള് പറഞ്ഞു തുടങ്ങി…..

 

 

” ഉറുമ്പിനെ പോലും നോവിക്കാത്തവൻ….. ” എന്ന് പറഞ്ഞു അയാള് വീണ്ടും പുച്ഛിച്ചു…..

 

 

” ശ്രീയേട്ട….. ” – മാലതി

 

 

എന്നും പറഞ്ഞു അവർ അയാളുടെ കൈകളിൽ പിടിച്ചു…. അയാള് ഉടനെ ആ കൈകൾ തട്ടി മാറ്റി…..

 

 

” അതേ ഡീ ഞാൻ ദുഷ്ടൻ ആണ് പരമ ദുഷ്ടൻ….. ” – അച്ഛൻ

 

 

എന്നും പറഞ്ഞു അയാള് ചീറി…. അയാളുടെ കണ്ണുകളിൽ പക എരിഞ്ഞു….

 

 

” മാലൂ നിനക്ക് അറിയില്ലേ എന്റെ പഴയ സ്വഭാവം…. ഇൗ ശ്രീധരൻ ആരായിരുന്നു എന്ന്…. ദേഷ്യം വന്നാൽ ആരെയും കൊല്ലാൻ പോലും തയ്യാറായിരുന്ന ആ ശ്രീധരനെ ആണോ നീ ഉറുമ്പിനെ പോലും നോവിക്കാത്തവൻ എന്ന് പറഞ്ഞത്… ” – അച്ഛൻ

 

 

എന്നും പറഞ്ഞു അയാള് സ്വയം പുച്ഛിച്ചു….

 

 

പക്ഷേ അമ്മയുടെ ഉള്ളിൽ നിന്നിരുന്നത് ഒരു മുപ്പത് വർഷം മുമ്പ് ഉള്ള അവരുടെ ഭർത്താവിന്റെ സ്വഭാവം ആയിരുന്നു…. എന്തിനും ഏതിനും ദേഷ്യം കാണികുന്നവൻ….

അതിനായി എന്തും നശിപ്പിക്കുന്ന ഒരാള്…. പക്ഷേ ഇന്ന് അതിൽ നിന്നും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു….

 

 

” അങ്ങനെ ഉണ്ടായിരുന്ന എന്നെ ഇൗ കാണുന്ന പോലെ ആകിയ അയാളെ നീ ഓർക്കുന്നുണ്ടോ….. എന്റെ അനിയനെ ഓർമ ഉണ്ടോ നിനക്ക്….. ” – അച്ഛൻ

 

 

” ജഗനാഥൻ 🔥 ” – അമ്മ

 

 

” അപ്പോ എന്റെ ഭാര്യ മറന്നിട്ട്‌ ഇല്ല എന്റെ അനിയനെ…. എന്റെ ജീവൻ ആയിരുന്ന എന്റെ അനിയനെ…. എന്നിലെ കാപാലികനെ നശിപ്പിച്ച് നല്ലവൻ ആകിയ എന്റെ അനിയനെ….. അല്ലേ…. ” – അച്ഛൻ

 

 

” ശ്രീയേട്ടാ….. അവൻ എന്റെ കൂടി അനിയൻ ആയിരുന്നില്ലേ…. പഞ്ച പാവം മറ്റുള്ളവരുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഒരു പുണ്യാതമാവ്…. അവൻ നാട് വിട്ട് പോയത് അല്ലേ പിന്നെ ഇതിപ്പോ എന്താ…. ” – അമ്മ

 

 

” നീ ഇൗ സംരക്ഷിക്കാൻ നോക്കുന്ന ഇവർ ആരാണെന്ന് അറിയുമോ…. ചിറ്റെടത്തേ അവകാശികൾ… എന്റെ ജഗന്റേ കൊലയാളികൾ….. ” – അച്ഛൻ

 

അയാള് ദേഷ്യം കൊണ്ട് വിറകുക ആയിരുന്നു….

( ജഗൻ ആരാണെന്ന് ഓർമ ഉണ്ടല്ലോ അല്ലെ…. ദേവന്റെ അച്ഛൻ… ലക്ഷ്മിയുടെ കാമുകൻ…. )

 

 

” ശ്രീയേട്ട നമ്മുടെ ജഗൻ അവൻ മരി….. ” അവർക്ക് വാക്കുകൾ പൂർത്തിയാകാൻ കഴിയുന്നുണ്ടായിരുന്നില്ല….

 

 

 

” അതേ മാലൂ ആരെയും ദ്രോഹികാത്ത എന്റെ പൊന്നു അനിയനെ സ്നേഹിച്ച് വഞ്ചിച്ചതാണ് ഇൗ നില്കുന്ന ഇവന്റെ അമ്മ… ” – അച്ഛൻ

 

എന്നും പറഞ്ഞു അയാള് ദേവന് നേരെ ചൂണ്ടി….

 

 

ഇതേ സമയം ദേവനും ചിന്തയിൽ ആയിരുന്നു…. തന്റെ അച്ഛന്റെ ചേട്ടൻ ആണോ ശ്രീയച്ചൻ…. അങ്ങനെ എങ്കിൽ എന്ത് കൊണ്ടാണ് ഒരു ഊരുതെണ്ടി എന്ന് എന്റെ അച്ഛനെ മുത്തശ്ശി പറഞ്ഞത്…. അവന്റെ മനസ്സിൽ സംശയങ്ങൾ കുമിഞ്ഞു കൂടി….

 

 

” എന്റെ അനിയൻ ആയിരുന്നില്ല മകൻ ആയിരുന്നു ജഗൻ… അമ്മയോട് വഴക്കിട്ട് പോയപ്പോഴും അവനുമായി ഞാൻ ഒരു ബന്ധം വെച്ചിരുന്നു…. അതിൽ നിന്നുമാണ് അവന് ഒരു പെൺകുട്ടിയോട് പ്രണയം തോന്നി എന്ന് അറിഞ്ഞത്…. സത്യത്തിൽ ഞാൻ അതിൽ സന്തോഷവാനായിരുന്ന്…. അവൾക്ക് അവനെ കുറിച്ച് ഒന്നും അറിയില്ല എന്നും അവൻ എന്നോട് പറഞ്ഞു…. ആ പെൺകുട്ടി ആയിരുന്നു ചിറ്റെടത്തെ ഒരേയൊരു അവകാശി മഹാലക്ഷ്മി…. മറ്റൊരു ബന്ധം വന്നപ്പോൾ അവള് അവനെ ചതിച്ചു…. അവളുടെ ആങ്ങള മാധവൻ അവനെ കൊന്നു…. അന്ന് മുതൽ പ്രതികാരമാണ് എനിക് ഇൗ കുടുംബത്തിനോട്….. ഇതൊക്കെ ഞാൻ അറിഞ്ഞത് ഇവരുടെ വലിയച്ചൻ പറഞ്ഞിട്ടാണ്…. പ്രതികാരം വീട്ടാൻ ആദ്യം ഞാൻ ഇൗ ശ്രീയെ ഒരു ആക്സിഡന്റിൽ കൊല്ലാൻ നോക്കി…. പക്ഷേ ദേവൻ അവളെ രക്ഷിച്ചു…. അപ്പോഴും ദേവനെ ഞാൻ സ്നേഹിച്ചിട്ടുള്ളു…. എന്റെ മകനായി….. ഇവനെ എനിക് എന്റെ ജഗനെ പോലെയാണ് തോന്നിയത്… അത് കൊണ്ട് ജിത്തുവിനേക്കാൾ ഒരു പടി അധികം ഇവനെ ഞാൻ സ്നേഹിച്ചു…. അന്ന് ആ സത്യം അറിയുന്ന വരെ ഇവൻ അവളുടെ മകൻ ആണെന്ന് അറിയും വരെ…. എന്റെ അനിയനെ ചതിച്ച് ലക്ഷ്മിയുടെയും അവളുടെ ഭർത്താവിന്റെയും കുഞ്ഞാണെന്ന് അറിയും വരെ…. എന്റെ അനിയന്റെ മരണത്തിന് കാരണമായ ചിറ്റെടത്തേ ഓരോ സന്തത്തിയെയും കൊല്ലണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു…. അതിനായി ഇവരുടെ വീട്ടിൽ ഞാൻ കല്യാണം ആലോചിച്ചു….. നീ ഇവളെ വിവാഹം ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു…. രണ്ടിനെയും കൊല്ലാൻ ആയിരുന്നു എന്റെ ഉദ്ദേശം…. അതോടെ ഇൗ കുടുംബം നശിക്കും എന്ന് എനിക് ഉറപ്പായിരുന്നു…. ഞാൻ ചിലപ്പോൾ മരിക്കുമായിരിക്കാം പക്ഷേ അതിനൊപ്പം ഇവരിൽ ഒരാളെ എങ്കിലും ഞാൻ കൊണ്ടുപോകും ഉറപ്പാണ്…. എന്റെ അനിയന് വേണ്ടിയുള്ള എന്റെ സമ്മാനം….. ” – അച്ഛൻ

 

 

 

ഉടനെ അയാളെ മറ്റൊരാൾ തിരിച്ച് നിറുത്തി കരണത്ത് ഒന്നു കൊടുത്തിരുന്നു….. നോക്കിയപ്പോൾ മാധവൻ ആണ്…. ശ്രീയുടെ അച്ഛൻ…. ദേവൻ വിളിച്ചിട്ട് കുറച്ച് നേരത്തേയാണ് അദ്ദേഹം എത്തിയത്….

 

 

അന്നേരം ശ്രീധരൻ ചത്ത് കിടക്കുന്ന തന്റെ മകനെ പോലും ഓർത്തില്ല അയാളുടെ കണ്ണുകൾ പ്രതികാരം എന്ന മൂടൽ മഞ്ഞിനാൽ മൂടപെട്ടിരുന്നു….

 

 

” ഇത് എന്തിനാണെന്ന് അറിയുമോ നിനക്ക്…. തിരിച്ച് വരുമെന്ന് ഒരു പ്രതീക്ഷ ഇല്ലാതെ ഇരുന്നിട്ടും ജീവിത അവസാനം വരെ തന്റെ കാമുകനായി കാത്തിരുന്ന എന്റെ ശുദ്ധയായ പെങ്ങളെ മോശമായി പറഞ്ഞതിന്…. ചതിച്ചെന്ന് ലോകം മുഴുവൻ അവളോട് പറഞ്ഞിട്ടും അവന്റെ കുഞ്ഞിനെ കളയാൻ ആവോളാം പറഞ്ഞിട്ടും അത് ചെയ്യാതെ സ്വന്തം ജീവൻ പോലും പകരം നൽകി അയാളെ വിശ്വസിച്ച എന്റെ മാലഖയായ പെങ്ങളെ നീ വെറും ചതി എന്നൊരു വാക്ക് കൊണ്ട് അധിക്ഷേപിച്ചതിന്….. ” – മാധവൻ

 

 

” ഡാ…. ” – അച്ഛൻ

 

 

” അനങ്ങരുത് നീ…. കൊല്ലും ഞാൻ…. നീ പറഞ്ഞില്ലേ ഞാൻ നിന്റെ അനിയനെ കൊന്നു എന്ന്…. ആഗ്രഹിച്ചിരുന്നു എന്റെ പെങ്ങൾക് വയറ്റിൽ ഉണ്ടാകി മുങ്ങിയ അവനെ കൊല്ലാൻ…. പക്ഷേ അത് എന്റെ ദുഷ്ടനായ ഏട്ടന്റെ പണിയാണെന്ന് അറിഞ്ഞപ്പോൾ സഹധാപവും തോന്നിയിരുന്നു…. ” – മാധവൻ

 

 

” എന്താ… എന്താ നിങ്ങള് പറഞ്ഞത്…. വയറ്റിൽ ഉണ്ടാകി എന്നോ…. ” – അച്ഛൻ

 

 

” അതെടോ…. അവളെ നിർബന്ധിച്ച് മറ്റൊരാളുമായി വിവാഹം ചെയ്തിരുന്നു…. പക്ഷേ അപ്പോഴാണ് അവൾക്ക് അവൻ കുഞ്ഞെന്ന് ഒരു സമ്മാനം നൽകിയിരുന്നു എന്ന് ഞങൾ അറിഞ്ഞത്…. അത് നശിപ്പിക്കാൻ ഒരുപാട് പറഞ്ഞു… പക്ഷേ അവള് ജീവൻ കൊടുത്തും തന്റെ മകനെ സംരക്ഷിച്ചു…. ” – മാധവൻ

 

 

” അപ്പോ ആ മകൻ…. ” – അച്ഛൻ

 

 

അയാളിൽ അന്നേരം ഒരു അച്ഛന്റെ വാത്സല്യം നിറഞ്ഞു….

 

 

” പ്രസവത്തിൽ കുഞ്ഞുങ്ങൾ രണ്ടായിരുന്ന്…. അവരാണ് ഇൗ വളർന്നു നില്കുന്നത്…. ഒന്നു നീ നിന്റെ മകനായി സ്നേഹിച്ച ദേവൻ മറ്റൊന്ന് ശരൺ…. ഇവരാണ് ജഗന്റെയും ലക്ഷ്മിയുടെ യും മക്കൾ…. ” – മാധവൻ

 

 

കേട്ട വാർത്ത അയാളിൽ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചു…. തന്റെ അനിയന്റെ ചോരയെ ആണോ ഞാൻ കൊല്ലാൻ നോക്കിയത്….

 

 

” ദേവാ…… ശരൺ…. ” – അച്ഛൻ

 

 

” നിങ്ങൾക്ക് അങ്ങനെ വിളിക്കാൻ ഉള്ള അവകാശം പോലുമില്ല…. നശിപ്പിക്കാൻ നോക്കിയപ്പോൾ ഒരിക്കൽ എങ്കിലും അന്വേഷിച്ചിരുന്നു എങ്കിൽ സ്വന്തം മകനെ നഷ്ടമാകുമായിരുന്നോ…. ” – മാധവൻ

 

 

അയാള് ഒരു ആശ്രയത്തിന് ആയി മാലതിയുടെ ചുമലിൽ താങ്ങി….

 

 

” തെറ്റായി പോയി…. ഞാൻ പാപിയാണ്‌ കൊടും പാപി…. എനിക് അർഹത ഇല്ല…. ഇൗ ലോകത്തിൽ ജീവിക്കാൻ അർഹത ഇല്ല…. മാലൂ എന്നോട് ക്ഷമിക്കണം…. നമ്മുടെ മോനെയും ഞാൻ ഇൗ കൈകളാൽ ഇല്ലാതാക്കി…. അർഹത ഇല്ല എനിക്…. ” എന്നും പറഞ്ഞു അയാള് കൈയിൽ ഇരുന്നിരുന്ന കത്തി സ്വന്തം ശരീരത്തിൽ കുത്തി ഇറുക്കി….

 

 

 

” ശ്രീയേട്ട…… ” – അമ്മ

 

 

 

” അച്ഛാ….. ” – ദേവൻ

 

 

ആ നിമിഷം തന്നെ ശ്രീയുടെ വയറ്റിൽ അതി കഠിനമായ ഒരു വേദന ഉണ്ടായി…. തിരുമേനിയുടെ വാക്കുകൾ പോലെ സർവ ദുഷ്‌ടതകളുടെയും നാശത്തിൽ സർവ ഐശ്വര്യങ്ങളുടെയും പ്രതീകമായി ആ കുരുന്നു പിറക്കാൻ നേരം ആയി….

 

 

അവർ എല്ലാവരും കൂടി ചേർന്ന് 2 പേരെയും ഹോസ്പിറ്റലിൽ എത്തിച്ചു….

 

______________________________

 

 

 

2 വർഷങ്ങൾക്ക് ശേഷം……

 

 

 

” ദേവേട്ടാ…. ഏട്ടൻ ആണ് ആ കൊച്ചിനെ കൂടി ചീത്ത ആകുന്നത്…. എത്ര വട്ടം പറഞ്ഞിട്ട് ഉണ്ട് വെള്ളത്തിൽ കളികരുത് എന്ന്…. പറഞ്ഞ കേൾകിലല്ലോ….” –

 

 

ഞാൻ ആരാണെന്ന് മനസ്സിലായോ നിങ്ങൾക്ക് നിങ്ങളുടെ ശ്രീയാണ്‌…. പിന്നെ ഇപ്പോ പറഞ്ഞത് അച്ഛനോടും മോനോടും ആണ്…. ദേവെട്ടന്റേ ആഗ്രഹം പോലെ ഒരു ആൺകുട്ടി പിറന്നപ്പോൾ അതിനു ദേവെട്ടന്റെ എല്ലാ കുറുമ്പും രണ്ട് ഇരട്ടിയായി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല…. വെള്ളം എന്ന് പറഞാൽ പ്രാന്താണ് ചെക്കന്…. അതിന് ഒപ്പം തുള്ളുന്ന ഒരു അച്ഛനും…. രണ്ടും കൂടി ബാത്ത് ടബ്ബിൽ കിടന്നു ഉരുണ്ട് മറിയുക ആണ്…. ഞാൻ അങ്ങോട്ട് ചെല്ലട്ടെ അല്ലെങ്കിൽ ഇന്ന് ഒന്നും അവർ കേറില്ല….

 

 

” ജഗ്ഗു ഇങ്ങ് കേറി വന്നെ…. ദേവേട്ടാ അവനെ ഇങ്ങ് വിട്… അല്ലെങ്കിൽ അവന് പനി പിടിക്കും…. ” – ശ്രീ

 

 

മോന്റെ പേരാണ് കേട്ടോ അത്…. ശെരിക്കും പേര് ജഗദേവൻ എന്നാണ്…. അവന്റെ മുത്തശ്ശന്റെ പേര് കൂട്ടിയാണ് ഇട്ടിരിക്കുന്നത്…. ഇച്ചിരി പഴയ പേരാണ്… പക്ഷേ അത് മതിയെന്ന് എല്ലാവരും തീരുമാനിച്ചു… പക്ഷേ അവനെ വീട്ടിൽ വിളിക്കുന്നത് ജഗ്ഗു എന്നാണ്….

 

 

” എന്താണ് ഭാര്യെ ചൂടിൽ ആണല്ലോ…. ” – ദേവൻ

 

 

” ദെ മനുഷ്യ കൊച്ചിനെ ഇങ്ങ് തന്നെ വീട്ടിൽ പോകണ്ടേ…. ഞായാറാഴ്ച കല്യാണം ആണ് ” – ശ്രീ

 

 

ആരുടെ ആണെന്ന് ആവും കരുതുന്നത് അല്ലേ… ഇന്ന് എന്റെ 2 ആങ്ങളമാരുടെ വിവാഹം ആണ്… മനസിലായില്ല അല്ലേ…. ശരത്തിന്റെയും ശരൺ ഏട്ടന്റെയും…. ലച്ചു ചേച്ചി ആദ്യമൊന്നും സമ്മതിച്ചില്ല എങ്കിലും എല്ലാവരും നിർബന്ധിച്ചപ്പോൾ ശരൺ ഏട്ടനും ആയുള്ള വിവാഹത്തിന് സമ്മതിച്ചു…. പക്ഷേ ഇപ്പോ നല്ല പ്രണയം ആണ് കേട്ടോ….

 

 

സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല….

ഞാൻ വേഗം അവരെ പിടിച്ച് കേറ്റട്ടെ…. എങ്ങനെ ഒക്കെയോ പിടിച്ച് ഉടുപ്പിച്ച് താഴേയ്ക്ക് ചെന്നു….

 

 

” ആ മക്കൾ ഇറങ്ങാറായോ….. ” – അച്ഛൻ

 

 

” ആ അച്ഛാ… അമ്മ എന്തേ അടുക്കളയിൽ ആണോ…. ” – ശ്രീ

 

 

” എന്താ മോളെ…. ” – അമ്മ

 

 

” ഞങ്ങൾ ഇറങ്ങുക ആണ് കേട്ടോ…. ” – ശ്രീ

 

 

” ശെരി മോളെ…. ” – അമ്മ

 

 

” മക്കൾ പോയി വാ…. ” – അച്ഛൻ

 

 

 

ഞങ്ങൾ വേഗം കാറിൽ കയറി ചിറ്റെടത്തെക് പുറപെട്ടു…. വഴിയിൽ ഉടനീളം പഴയ സംഭവങ്ങൾ ഒക്കെ എന്റെ ഉള്ളിലൂടെ കടന്നു പോയി….

 

 

കുത്തേറ്റ് എങ്കിലും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ അച്ഛൻ രക്ഷപ്പെട്ടു…. അതിന് ശേഷം പഴയ പോലെ ആയി… എല്ലാവരോടും സ്നേഹം മാത്രമുള്ള അച്ഛൻ…. ശരൺ ഏട്ടനും ഇപ്പോ മിക്യ സമയവും വീട്ടിൽ ഉണ്ടാകും…. ഇൗ വീടിലെ മരുമകൾ ആയി തന്നെ ലക്ഷ്മി ചേച്ചി വരുന്നു…. ബിസിനസ് എല്ലാം അച്ഛൻ ദേവെട്ടനെ ഏൽപ്പിച്ചു…. ചിറ്റെടത്ത ഹോസ്പിറ്റൽ ഇപ്പോ ശരൺ ഏട്ടനാണ് നോക്കി നടത്തുന്നത്….

 

 

അപ്പോഴേക്കും വീട്ടിൽ എത്തിയിരുന്നു…. അവിടെ എല്ലാവരും നേരത്തെ തന്നെ ഹാജർ വെച്ചിട്ട് ഉണ്ട്…. അച്ചായനും അന്നമ്മക്കും ഒരു മാലാഖ കുഞ്ഞിനെ തന്നെ ദൈവം കൊടുത്തു…. പേര് angel…. ജഗ്ഗുവിനേകാൾ 6മാസം ഇളയത്…. ഗായത്രിയും സൂര്യയും pregnant ആണ്…. റിതിക് ഏട്ടനും ആമിക്കും ഒരു മകൻ ജനിച്ചു… പേര് adhweidh…. 1 വയസ്സ് ഉള്ളൂ…

 

 

ആദി ഏട്ടനും നിതികക്കും ഒരു പൊന്നുമോൾ ആണ്… പേരിടൽ ഉടനെ വരുന്നു….

 

 

 

അപ്പോഴേക്കും ശരത് എന്നെ വന്നു തട്ടി….

 

 

” എടാ…. ” – ശ്രീ

 

 

” ആഹാ എന്റെ ക്രൈം പാർട്ണർ എത്തിയോ… ” – ശരത്

 

 

എന്നും പറഞ്ഞു അവൻ ജഗ്ഗുവിനെ വിളിച്ചിട്ട് പോയി…. ശരത്താണ് അവന്റെ ക്രൈം പാർട്ണർ…. ഇടക്ക് ജഗ്ഗൂ അവനെ കുനിച്ച് നിറുത്തി ഇടികുന്നത് കാണാം…. അവനെ അവിടെ ഏൽപ്പിച്ച് ഞാനും ദേവെട്ടനും മുറിയിലേക്ക് പോയി…. ഞാൻ കുളിച്ച് ഫ്രഷ് ആയി വന്നപ്പോൾ ദേവേട്ടൻ ബാൽക്കണിയിൽ നിൽക്കുക ആണ്….

 

 

ഞാൻ വേഗം പുറകിലൂടെ കെട്ടിപ്പിടിച്ചു….

 

 

” എന്താണ് ഒരു ആലോചന…. ” – ശ്രീ

 

 

” ഒന്നുമില്ല ഇൗ മുല്ല കണ്ടപ്പോൾ പഴയത് ഒക്കെ ഓർക്കുക ആയിരുന്നു… നിന്നെ കണ്ടത് ഒക്കെ…. ” – ദേവൻ

 

 

” ആഹാ… ” – ശ്രീ

 

 

പറഞ്ഞു തീർന്നതും ഏട്ടൻ എന്റെ മുഖത്തേക്ക് മുല്ലപ്പൂ വിതറി….

 

 

” ദേവേട്ടാ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ കുറുമ്പ് കാട്ടി…. ഉടനെ ദേവെട്ടന്റെ അധരങ്ങൾ എന്റെ അധരങ്ങളുമയി കോർത്തു…

 

 

ആവേശത്തോടെ അവർ പുണർന്നു കൊണ്ടിരുന്നു….

 

 

( അതേ ഇങ്ങ് പോന്നേക്ക്‌ നമ്മൾ എന്തിനാ കട്ടുറുമ്പ് ആകുന്നത്…. വാ വാ…. )

___________________

ഇനി തുടരുന്നില്ല…. അപ്പോ തീരുകയാണ് ഇന്ദ്ര ബാല…. എത്രമാത്രം നന്നായി എന്ന് അറിയില്ല… പക്ഷേ ഒന്നു പറയാം… എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി ഒരുപാട് നന്ദി…. അത് കൊണ്ടാണ് ഇത് ഇത്രയും നീണ്ട് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു… മടുപിച്ചില്ല എന്ന് കരുതുന്നു അറിയില്ല… അങ്ങനെ ആയെങ്കിൽ ക്ഷമിക്കുക… അപ്പോ please എല്ലവരും അഭിപ്രായങ്ങൾ പറയണം… Please…. എനിക് അറിയണം… എന്നാലേ ഇനി എഴുതണോ എന്ന് അറിയൂ…. അപ്പോ ബൈ…. ഇനി ബാലയും ദേവനും ഇല്ല… ഇനി അവരൊക്കെ ജീവിക്കട്ടെ നിങ്ങളുടെ ഓർമകളിൽ മാത്രം…💙💙 )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 thoughts on “💙 ഇന്ദ്രബാല 💙 77 Last part”

  1. Good Story!!! Felt like watching a commercial movie with love,comedy,romance and ofcourse lot of twists. Keep writing!!! Waiting for your new story ☺️

Leave a Reply

Don`t copy text!