Skip to content

ഡെയ്സി

daisy novel

ഡെയ്സി – 1

മോളേ ഡെയ്സി…….. ഇതിന് സമ്മതിക്കു മോളേ….. അപ്പച്ചന് വേറെ വഴിയില്ലാത്തോണ്ടല്ലേ … അറിയാല്ലോ….. നിനക്ക് താഴെ രണ്ടെണ്ണം കൂടിയുണ്ട്… സഹായത്തിനായി കർത്താവ് ഒരാൺതരിയെ അപ്പച്ചന് തന്നിട്ടില്ല.. എന്തെങ്കിലും ഒന്നായിപ്പോയാൽ പോലും ആശ്വസിക്കാൻ….. അടുക്കളയിൽ അമ്മച്ചിക്കൊപ്പം… Read More »ഡെയ്സി – 1

daisy novel

ഡെയ്സി – 2

പിറ്റേന്ന് മംഗലത്തേക്ക് പോകാൻ അമ്മച്ചി സമ്മതിച്ചില്ല…… ഉള്ളതിൽ വച്ചേറ്റവും നല്ല സാരി തന്നെ ഉടുപ്പിച്ചു തന്നു ….. കൊന്ത മാത്രം ഒട്ടി കിടന്നിരുന്ന കഴുത്തിലേക്ക് അന്നയുടെ മാല ഊരി ഇട്ടുകൊടുത്തു….. അന്നയ്ക്കത് തീരെ ഇഷ്ടമായില്ലെങ്കിലും… Read More »ഡെയ്സി – 2

daisy novel

ഡെയ്സി – 3

ഞാൻ വിളിച്ചാൽ വരുവോ പള്ളിയിൽ മനസ്സമ്മതത്തിന്….. ഡെയ്സി ശിവയോട്  ചോദിച്ചു….. നല്ല കാര്യമായി…. എന്നിട്ടു വേണം ഈ വട്ടനെ കണ്ടിട്ട് ആളുകൾ പരക്കം പായാൻ….വേണ്ട…വിളിക്കണ്ട…. നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ ആവില്ല….. ശിവ പറഞ്ഞു….… Read More »ഡെയ്സി – 3

daisy novel

ഡെയ്സി – 4

രാവിലെ മാധവൻ ശിവയുടെ അടുത്തേക്ക് വന്നപ്പോൾ ഇന്നലെ നടന്നതിന്റെ യാതൊരു ഭാവവും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല…ക്ഷീണവും… സാധാരണ അങ്ങനെ അല്ല നടക്കുക…. രണ്ടു മൂന്നു ദിവസത്തേക്ക് ക്ഷീണം ഉണ്ടാവും……. എപ്പോഴും മയക്കം ആയിരിക്കും….അദ്ദേഹം അടുത്തു… Read More »ഡെയ്സി – 4

daisy novel

ഡെയ്സി – 5

എന്നത്തേയും പോലെ തന്നെ ഡെയ്സി അതിരാവിലെ ഉറക്കമുണർന്നു… അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മച്ചി നല്ല പണിയിലായിരുന്നു…. കുറച്ചു നേരം കൂടി കിടന്നോളാൻ മേലായിരുന്നോ കൊച്ചേ…. എന്തിനാ ഇപ്പോൾ എണീറ്റത്….. അമ്മച്ചി ചോദിച്ചതിന് മറുപടി പറയാതെ നിന്നു…… Read More »ഡെയ്സി – 5

daisy novel

ഡെയ്സി – 6

ഡെയ്സിക്കൊപ്പം പകൽ സമയമെല്ലാം റിൻസിയുമുണ്ടായിരുന്നു കൂടെ… അതുകൊണ്ട് റോയിക്ക് ഡെയ്സിയെ ഒന്നടുത്തു കാണാൻ പോലും കിട്ടിയില്ല… പിന്നെ ഡെയ്സി മനഃപൂർവം അടുത്തേക്ക് പോയതുമില്ല….അമ്മച്ചിക്ക് വിശ്രമം കൊടുത്തുകൊണ്ട് ഡെയ്സി അടുക്കളയിൽ കയറി…. ഒരു സഹായി ആയിട്ട്… Read More »ഡെയ്സി – 6

daisy novel

ഡെയ്സി – 7

തന്നെ കാണുമ്പോൾ ശിവയുടെയും ശിവച്ഛന്റെയും മുഖത്തു കാണുന്ന സന്തോഷം ആയിരുന്നു മനസ്സിൽ നിറയെ….. അതുകൊണ്ട് തന്നെ കാലുകൾക്ക് നല്ല വേഗത ഉണ്ടായിരുന്നു…. ധൃതിയും… കരിയിലകൾ ചവുട്ടി മെതിച്ചു വരാന്തയിലേക്ക് കയറി…… ശബ്ദം കേട്ട് വെളിയിലേക്ക്… Read More »ഡെയ്സി – 7

daisy novel

ഡെയ്സി – 8

രാവിലെ പള്ളിയിൽ നിന്നും തിരികെ നടന്നു വന്നപ്പോൾ വല്ലാത്ത ദാഹം തോന്നി….. ഒരു പരവേശം പോലെ……. മരത്തിന്റെ തണലിൽ കുറച്ചു നേരം നിന്നു……. മുഖത്തു പൊടിഞ്ഞ വിയർപ്പ് സാരിതുമ്പു കൊണ്ട് തുടച്ചു…..അമ്മച്ചിയും റിൻസിയും ജാൻസി… Read More »ഡെയ്സി – 8

daisy novel

ഡെയ്സി – 9

ഡെയ്സിയുടെ വയർ വീർത്തു…അതിനനുസരിച്ചു അസ്വസ്ഥതകളും കൂടി കൂടി വന്നു…. മുഖത്തു ഭംഗി കൂടി….. ഡെയ്സിയുടെ ഇഷ്ടമനുസരിച്ചു റോയി കുറച്ചു നാളായി കുടിക്കാറില്ലായിരുന്നു….. പക്ഷേ ഒരു ദിവസം വന്നപ്പോൾ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു…. മുഖത്ത് നല്ല ദേഷ്യം… Read More »ഡെയ്സി – 9

daisy novel

ഡെയ്സി – 10

ഡെയ്സി കണ്ണു വലിച്ചു തുറക്കാൻ ശ്രമിച്ചു….. പറ്റുന്നില്ല… കൺപോളയ്ക്ക് ഒക്കെ കനം വെച്ചത് പോലെ…. കരഞ്ഞു കരഞ്ഞു എപ്പോഴാണ് ഉറങ്ങിയതെന്ന് പോലുമറിയില്ല…… എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വയറിൽ നല്ല വേദന…. പൊത്തിപ്പിടിച്ചു ഒന്നുകൂടി എഴുന്നേൽക്കാൻ ശ്രമിച്ചു….… Read More »ഡെയ്സി – 10

daisy novel

ഡെയ്സി – 11

അമ്മച്ചി റിൻസിയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്….. റോയിയോട് ആ ഭ്രാന്തൻ ചെക്കൻ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിടാൻ ചെന്നത്രെ…… റോയി അവനെ നല്ല വണ്ണം പെരുമാറിയെന്നാ കേട്ടത് …. ആ ചെക്കന്… Read More »ഡെയ്സി – 11

daisy novel

ഡെയ്സി – 12

ഡെയ്സിയുടെ വീട്ടിൽ എല്ലാവരെയും ഇറക്കി വിട്ടിട്ട് റോയ് പോകുമ്പോൾ ഒരു നോട്ടം പ്രതീക്ഷിച്ചതുപോലെ ഡെയ്സി ഇറങ്ങിയ ഇടത്തുനിന്നും അനങ്ങാതെ നിന്നു……..വണ്ടി കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾപതിയെ അകത്തേക്ക് കയറി…….. അകത്തേക്ക് കയറിയപ്പോൾ അന്നയും ആനിയും അമ്മച്ചിയോട്… Read More »ഡെയ്സി – 12

daisy novel

ഡെയ്സി – 13

കുഞ്ഞു ഉറങ്ങിയപ്പോൾ മെല്ലെ കിടത്തി തട്ടി കൊടുത്തു…….. എഴുന്നേറ്റപ്പോൾ റോയിച്ചൻ ഉണ്ടായിരുന്നു മുറിയിൽ……. പോകാൻ തുടങ്ങിയപ്പോൾ പിന്നിൽനിന്ന് ഡെയ്സി എന്നുള്ള പതിഞ്ഞ വിളി കേട്ടു……… അമ്പരപ്പോടെ അതിലേറെ സന്തോഷത്തിൽ പെട്ടെന്ന് തിരിഞ്ഞു നോക്കി……ഒരുപാട് നാളുകൾക്ക്… Read More »ഡെയ്സി – 13

daisy novel

ഡെയ്സി – 14

മനസ്സിന് ആകെയൊരു ബുദ്ധിമുട്ട് പോലെ തോന്നി ഡെയ്സിയ്ക്ക് ഇന്ന്….. ഇടയ്ക്കിടെ വന്നു കുഞ്ഞിനെ തൊട്ടു നോക്കും…. പിന്നെ കയ്യെടുത്തു സ്വന്തം ശരീരത്തിൽ വെച്ചു നോക്കും…… ഇത് തന്റെ ശരീരത്തിൽ ചേർത്തു പിടിച്ചതിന്റെ ചൂടാണോ…. അല്ല…… Read More »ഡെയ്സി – 14

daisy novel

ഡെയ്സി – 15

ആരും ഡെയ്സിയുടെ മുഖത്തു നിന്നും കണ്ണെടുത്തില്ല…… ഇവൾക്ക് ദേഷ്യപ്പെടാൻ അറിയുമോ…… വായിൽ കോലിട്ടാൽ പോലും മൗനം പാലിക്കുന്നവൾ…. ക്ഷമയുടെ അങ്ങേയറ്റം വരെ പോകുന്നവൾ…… അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത് അവളുടെ മാറ്റം കണ്ടപ്പോൾ….. നമുക്ക് പോകാം… Read More »ഡെയ്സി – 15

daisy novel

ഡെയ്സി – 16

കുഞ്ഞിനു പേരിട്ടോ മോളേ…… ശിവച്ഛൻ കുഞ്ഞിനെ കളിപ്പിച്ചിരിക്കുമ്പോൾ ഡെയ്സിയോട് ചോദിച്ചു…….. അവൾ ഇല്ലെന്ന് തലയാട്ടി…… എന്തെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ നീ……… അതിനും ഇല്ലെന്ന് തലയാട്ടി….. നിനക്ക് തലയാട്ടാനല്ലാതെ വേറെന്തെങ്കിലും അറിയുമോന്നു ശിവ കളിയായി ചോദിച്ചപ്പോൾ… Read More »ഡെയ്സി – 16

daisy novel

ഡെയ്സി – 17

പണ്ടത്തെ ആ സന്തോഷവും ചിരിയുമൊന്നും ഡെയ്സിയിൽ ഇല്ലെന്ന് ശിവയ്ക്കും മാധവനും മനസ്സിലായി…. തങ്ങൾ രണ്ടാളും കാരണമാണ് അവളുടെ സന്തോഷം നഷ്ടമായത്….. കഴിവതും അവളെ സന്തോഷിപ്പിക്കാൻ രണ്ടാളും ശ്രമിച്ചുകൊണ്ടേയിരുന്നു ….. അതിനൊപ്പം തന്നെ റോയിയോടൊന്നു സംസാരിക്കാൻ… Read More »ഡെയ്സി – 17

daisy novel

ഡെയ്സി – 18

ഒന്ന് അവന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അച്ചോ…….ആകെ ഒരു ഏനക്കേടാ……..കാലിൽ തടി വീണതിന്റെ വേദനയാണെങ്കിൽ മാറുന്നില്ല…….  ആകെ ഒരു സമാധാനക്കേടാ അവരുടെ ജീവിതത്തിൽ……..  റോയിയുടെ അമ്മച്ചി അച്ചനോട് പരാതി പറഞ്ഞു…… അതിന് അവന്റെ ഭാര്യ… Read More »ഡെയ്സി – 18

daisy novel

ഡെയ്സി – 19

മോളേ …….അച്ചൻ നീട്ടിവിളിച്ചു…….. ആ കുഞ്ഞും അതിന്റെ അമ്മയും ഒരേപോലെ തിരിഞ്ഞു നോക്കി……. തലയിൽ നിന്നും സാരി ഊർന്നു അവളുടെ തോളിലേക്ക്  വീണു……. ഡെയ്സി…..  റോയിയുടെ ശബ്ദം കുറച്ച് ഉച്ചത്തിൽ ആയിപ്പോയി…… ലിസി അവളെ… Read More »ഡെയ്സി – 19

daisy novel

ഡെയ്സി – 20

ശിവ കുഞ്ഞിന്റെ കൈയ്യിൽ പിടിപ്പിച്ചു പടം വരപ്പിയ്ക്കുന്നത് അടുത്തിരുന്നു നോക്കി കാണുകയായിരുന്നു ഡെയ്സി…….. ശിവ പറയുന്നത് പോലെ തന്നെ വളരെ ശ്രദ്ധയോടെ കുഞ്ഞ് അനുസരിക്കുന്നുണ്ട്…….. രണ്ടാളുടെയും കണ്ണുകൾ ആ ചിത്രത്തിലാണ്….. അവളെ സ്നേഹിക്കാൻ അവളുടെ… Read More »ഡെയ്സി – 20

Don`t copy text!