
24 Hour പ്രണയം
താഴെ പറയുന്ന കഥ നിങ്ങളുടെ ഭാവനപ്രകാരം മുഴുവനാക്കു..അക്ഷരത്താളുകളിൽ വിജയിയാകു..
നേടു.. ഒന്നാം സമ്മാനം : 1000 രൂപ✨
പിന്നീടുള്ള 5 പേർക്ക് പുസ്തകങ്ങൾ✨ സമ്മാനമായി ലഭിക്കുന്നു..
എന്നാൽ കഥ തുടങ്ങിയാലോ..
നിങ്ങൾ ഇനി കുറച്ച് നേരത്തേക്ക് ഈ കഥയിലെ ഐശ്വര്യ ആണ്. ഐശ്വര്യ അറിയപ്പെടുന്ന ഒരു യൂട്യൂബർ ആണ്. പ്രണയ ദിനത്തിനോട് അനുബന്ധിച്ച് ഐശ്വര്യ തന്റെ ചാനലിൽ ഒരു വെത്യസ്ത എപ്പിസോഡ് നടത്തുവാൻ തീരുമാനിക്കുന്നു. 24 Hour Love ചലഞ്ച്.. എന്നാൽ ഈ ചലഞ്ച് തന്റെ ജീവിതത്തെ മാറ്റി മറക്കുന്ന ഒന്നായി തീരുമെന്ന് പ്രതീക്ഷിക്കാതെ ആയിരുന്നു ചലഞ്ചിന്റെ തുടക്കം..
ഐശ്വര്യ അന്ന് അതിരാവിലെ ഉണർന്ന് പ്ലാൻ ചെയ്ത പ്രകാരം ഒരുപാട് ദൂരം യാത്രക്ക് ശേഷം ഒരു ഗ്രാമത്തിൽ എത്തിചേരുന്നു.. അവിടെയെത്തി ഐശ്വര്യ തന്റെ ഇന്നത്തെ എപ്പിസോഡിനെ പറ്റി പറഞ്ഞ് തുടങ്ങുന്നു..
ഹായ് ഫ്രണ്ട്‌സ്.. ഇന്നത്തെ എന്റെ പ്രണയദിനം തുടങ്ങുന്നത് 24 Hour ചലഞ്ച് ലുടെ ആണ്.. ഇന്ന് ഞാൻ നിൽക്കുന്നത് എന്നെ കുറിച്ച് അധികം കേൾക്കുവാൻ സാധ്യത ഇല്ലാത്ത ഒരു തനി നാടൻ ഗ്രാമത്തിൽ ആണ്. ഞാൻ ദേ ആ കാണുന്ന തട്ടുകടയിൽ പോയി കുറച്ച് വിശ്രമിക്കുവാൻ പോകുവാണ്. ഇന്ന് ഞാൻ ആദ്യം കാണുന്ന ഒരാളായി പ്രണയം അഭിനയിക്കാൻ പോകുന്നു.. ഈ പ്രണയത്തിന്റെ കാലാവധി 24 മണിക്കൂർ മാത്രം ആണ്.. 24 മണിക്കൂർ കഴിയുമ്പോൾ ഞാൻ ഈ ചലഞ്ചിനെ പറ്റി അയാളോട് അവതരിപ്പിക്കും..
ഇനി നിങ്ങളുടെ ഊഴമാണ്.. ആരെയായിരിക്കും കണ്ടിട്ടുണ്ടാകുക. എന്തായിരിക്കും പിന്നീട് സംഭവിച്ചിട്ടുണ്ടാകുക.. 24 മണിക്കൂറിനു ശേഷം പ്രണയം അവസാനിപ്പിക്കുവാൻ അവൾക്ക്/അവനു പറ്റുമോ.. അയാൾ തന്റെ ഭാവി വരനായി മാറുമോ😍 അതോ കഷായം കലക്കേണ്ടി വരുമോ 🙄 നിങ്ങളുടെ ഭാവന എന്തുമാകട്ടെ.. അത് കഥയായി വിരിയട്ടെ…
നിങ്ങൾ എഴുതുന്ന കഥക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിമായിരിക്കും വിജയിയെ തീരുമാനിക്കുന്നത്.. അതിനാൽ കഥ നിങ്ങളുടെ ഫ്രണ്ട്സിനു മാക്സിമം ഷെയർ ചെയുവാൻ മറക്കല്ലേ. ആദ്യ വിജയിക്ക് കാത്തിരിക്കുന്നത് 1000 രൂപയാണ്.. പിന്നീടുള്ള 5 പേർക്ക് പുസ്തകങ്ങൾ ലഭിക്കുന്നു.
അപ്പോൾ ഒരു കഥ തുടങ്ങുവാൻ തുടക്കം തന്നിട്ടുണ്ട്.. ഇനി ബാക്കി വേഗം ഇങ്ങോട്ട് പോരട്ടെ..
വേഗം എഴുതു.. അക്ഷരത്താളുകളിൽ പബ്ലിഷ് ചെയ്യൂ.. വിജയിയാകു..
ഈ മത്സരം വളരെ ചുരുങ്ങിയ ദിവസം മാത്രം.. ഫെബ്രുവരി 6 തൊട്ട് 15 വരെ.. അധികം ആലോചിക്കാതെ കഥ വേഗം പോരട്ടെ 👍🏻❤️
കഥ എങ്ങനെ മത്സരത്തിൽ പങ്കെടുക്കാം ?
താഴെ പറയുന്ന മാർഗ്ഗത്തിലൂടെ വളരെ എളുപ്പത്തിൽ മത്സരത്തിൽ പങ്കെടുക്കാം
- Aksharathalukal ആപ്പിൽ പോകുക. ഇല്ലാത്തവർക്ക് പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. Download Now
- എഴുതുന്ന സെക്ഷനിൽ വന്ന് സ്റ്റോറി എന്നത് എടുക്കുക.
- കഥ എഴുതുക. (കഥയുടെ തുടക്കം മുകളിൽ തന്ന ആശയത്തിന് അനുസരിച്ചു ആയിരിക്കണം )
- കാറ്റഗറി ആയിട്ട് “Love”,“Valentine’s Day Competition” ഈ രണ്ട് കാറ്റഗറി സെലക്ട് ചെയുക.. ഈ രണ്ട് കാറ്റഗറികൾ സെലക്ട് ചെയുന്ന കഥകൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുന്നത്
- കഥ പബ്ലിഷ് ചെയ്യുക
- ഫ്രണ്ട്സിന് ഷെയർ ചെയ്ത് മാക്സിമം ലൈക്ക് വാങ്ങുക.
റൂൾസ്
- കഥയുടെ തുടക്കം മുകളിൽ തന്ന ആശയത്തിന് അനുസരിച്ചു ആയിരിക്കണം
- കഥ തീരെ ചെറുതായി പോകാതിരിക്കുവാൻ ശ്രദ്ധിക്കുക
- കാറ്റഗറികൾ ശരിയായി തന്നെ ചേർക്കുക
- ആരുടേയും രചനകൾ കോപ്പി ചെയ്യരുത്. സ്വന്തം രചന തന്നെ ആയിരിക്കണം.
- കഥക്ക് കിട്ടിയ ലൈക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുന്നത്
അപ്പോൾ എല്ലാവർക്കും വിജയാശംസകൾ 😊👍🏻