Site icon Aksharathalukal

അഞ്ചൽ ഓട്ടക്കാരൻ Malayalam Story

anjal ottakaran malayalam story

പരിമിതമായ യാത്രാ സൗകര്യങ്ങളും,
വാർത്താ വിനിമയ സംവിധാനങ്ങളും 
നിലനിന്നിരുന്ന പണ്ടുകാലത്തെ
പോസ്റ്റുമാന്റെ യഥാർത്ഥ പേരായിരുന്നു
“‘ അഞ്ചൽ ഓട്ടക്കാരൻ “.. !

ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്ക്കാരിക
തനിമയും, പ്രൗഢിയും വിളിച്ചോതുന്ന
അഞ്ചൽ ഓട്ടക്കാരനിൽ നിന്നാണ് ഇന്ന്
നാം പോസ്റ്റുമാൻ എന്ന വിളിക്കുന്ന
സംവിധാനം രൂപം കൊണ്ടത്.
കത്തുകൾ എഴുതുകയും, കത്തുകൾക്കായി
കാത്തിരിക്കുകയും ചെയ്ത ആ പഴയ കാലം
പുതിയ തലമുറയ്ക്ക് അന്യമാണ്.

മാസങ്ങളോളവും, ആഴ്ചകളോളവും കത്തുകൾക്കായി കാത്തിരുന്ന ആ പഴയ കാലം ഗൃഹാതുരുത്വമുണർത്തുന്ന ഓർമ്മകളായി സ്വദേശത്തും, വിദേശത്തുമായി കഴിഞ്ഞിരുന്നവർക്കു ഓർമ്മയിൽ സൂക്ഷിക്കുവാൻ ഇപ്പോളും കഴിയുന്നുമുണ്ട്.. !
എന്നാൽ ദ്രുത ഗതിയിൽ ചലിക്കുന്ന
വിവരം സാങ്കേതിക വാർത്താ വിനിമയ സംവിധാനങ്ങുടെ അതിപ്രസരം
ലോകമാകെ പരന്നുകൊണ്ടിരിക്കുമ്പോഴും, കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോഴും
കത്തുകളെഴുതി ശീലിച്ചവർക്കും,
കത്തുകൾക്കായി കാത്തിരിക്കുന്നവർക്കും
അത്‌ സുഖമുള്ള ഒരോർമ്മയാണിന്നും.

ലോകത്തിന്റെ വർണ്ണ വിസ്മയം മുഴുവൻ
ഒരു വിരൽത്തുമ്പിലേക്കു ഒതുങ്ങി കഴിഞ്ഞിരിക്കുന്ന ഇക്കാലത്തു
പോസ്റ്റുമാന്റെ പഴയ രൂപമായ അഞ്ചൽ ഓട്ടക്കാരനെക്കുറിച്ചുള്ള പരിമിതമായ അറിവുകൾ വളരെയേറെ കൗതുകം പകരുന്നു.. !

വളരെയേറെ ദുർഘടമായ കാട്ടുവഴികളിൽ കൂടി പോലും ഓടി അലഞ്ഞിരുന്നവരാണ്
അഞ്ചൽ ഓട്ടക്കാർ.. !
ഒറ്റപെടുമ്പോൾ, കാട്ടുമൃഗങ്ങളുടെ ശല്യം നേരിടേണ്ടി വരുമ്പോൾ ഓട്ടക്കാരൻ
മരത്തിലോ മറ്റോ അഭയം തേടും.
വീണ്ടും മരത്തിൽ നിന്നിറങ്ങി ഓട്ടം തുടരും.
കാക്കി ഉടുപ്പും, മുണ്ടും തൊപ്പിയുമാണ് വേഷം. കയ്യിൽ കല്ലൻ മുളയുടെ വടി, വടിയുടെ മുകൾ ഭാഗത്ത്‌ ഇരുമ്പു വളയം,
വളയത്തിൽ മൂന്ന് മണി, ഈ വടി നിലത്തു കുത്തി സാമാന്യം വേഗത്തിൽ ഓടുന്നതാണ് അഞ്ചൽ ഓട്ടക്കാരന്റെ രീതി.
സമയം തെറ്റാതെ ഒരു പോസ്റ്റാഫീസിൽ നിന്നും സമയ ബന്ധിതമായി മറ്റൊരു പോസ്റ്റാഫീസിൽ ചെല്ലണം.

തിരുവിതാംകൂർ മഹാരാജാവിന്റെ പടമുള്ള ആദ്യത്തെ സ്റ്റാമ്പും, കവറും അഞ്ചൽ ആഫിസ് വഴിയാണ് നടപ്പിലാക്കിയത്.
പണ്ടത്തെ തപാൽപ്പെട്ടിയുടെ നിറം പച്ചയായിരുന്നുവെങ്കിലും രണ്ട് ഡിപ്പാർമെന്റുകൾ തമ്മിൽ ഒന്നായപ്പോൾ
ഇന്ന് നാം കാണുന്ന തപാൽ പെട്ടിയുടെ
നിറം ചുവപ്പായി.. !
കാലാന്തരത്തിൽ പല പദവികളും നേടിയെടുത്താണ് പഴയ അഞ്ചലോട്ടക്കാരൻ
ഇപ്പോൾ നാം കാണുന്ന പോസ്റ്റുമാൻ
എന്ന നിലയിലേക്ക് ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമായി എത്തപ്പെട്ടത്.

അഞ്ചൽ ഓട്ടക്കാരന്റെ വഴിമുടക്കുന്നത്
ക്രെമിനാൽ കുറ്റമായിരുന്നു പണ്ട് കാലത്ത്.
രാജാവിനുപോലും അഞ്ചലോട്ടക്കാരൻ പോയി കഴിഞ്ഞേ പോകാവൂ.. !

ഒരിക്കൽ മഹാരാജാവ് കുതിരവണ്ടിയിൽ വരുമ്പോൾ അഞ്ചലോട്ടക്കാരൻ
വഴിയിൽ മൂത്രം ഒഴിച്ചുകൊണ്ടോടുന്നത്
കണ്ടിട്ട്….

“” ഇതെന്താ ഇങ്ങനെ..?
എന്നു ചോദിച്ചു. അപ്പോൾ അഞ്ചലോട്ടക്കാരൻ ഇങ്ങനെ പറഞ്ഞു.

“” സമയത്തു ചെല്ലണം…
“” അല്ലെങ്കിൽ പണി.. പാപ്പനംകോട്ടാണ്..

എന്നു പറഞ്ഞു..

അങ്ങിനെയാണ്
പണിഷ്മെന്റ് ട്രാൻസ്ഫർ ന്

“” പണി പാപ്പനംകോട്ടാണ്..
എന്ന പഴഞ്ചൊല്ലുപോലും.. ഉണ്ടായത്
എന്നു പറയപ്പെടുന്നു…. !

4.3/5 - (3 votes)
Exit mobile version