Site icon Aksharathalukal

കാണിച്ചൊക്കെ തരാം ആരോടും പറയല്ലേ ചേച്ചി

sin story

പാപം
******

”കുഞ്ഞിന്റെ ശരീരത്തിലെ തൊലിയെല്ലാം പൊളിഞ്ഞു വരുന്നു ,കുളിപ്പിക്കാൻ പറ്റുന്നില്ല”

“ഇങ്ങനെയൊന്നും ആയില്ലേ ലേ അത്ഭുതമുള്ളൂ , മിണ്ടാപ്രാണികളെ അത്ര മാത്രം ഉപദ്രവിച്ചിട്ടില്ലേ അവൻ ”

“നീ അധികം ഉരയ്ക്കുകയൊന്നും വേണ്ട സോപ്പു വെള്ളം മേലൊഴിച്ച് നല്ല വെള്ളം കൊണ്ട് കഴുകിയെടുക്കാം അതാ നല്ലത് ,അധിക സമയം വെച്ചിരിക്കാൻ കഴിയില്ലാലോ മറവ് ചെയ്യാനുള്ള കുഴിയെടുത്ത് കഴിഞ്ഞു”

“എന്നാലും ആദ്യത്തെ കുഞ്ഞുതന്നെ ഇങ്ങനെ , പാവം സിന്ധുവിന്റെ കാര്യ മാലോചിക്കുമ്പോഴാ സങ്കടം”

“എന്തൊരു ഭംഗിയാ ന്റെ കുട്ടിയെ കാണാൻ , നല്ല തടിച്ചുരുണ്ട ഒരു മോള് തല നിറയെ മുടിയും , കണ്ണിൽ നിന്ന് മറയുന്നില്ല ആ മുഖം”

“നീ ഇവിടെ കിടന്ന് വിഷമിച്ചിട്ടെന്താ സുധേ അവർക്കതിനെ വിധിച്ചിട്ടില്ല അങ്ങനെ ചിന്തിച്ച് സമാധാനപ്പെടാം അല്ലാതെന്തു ചെയ്യാനാ ഇനി”

“എന്നാലും ഏട്ടാ എന്തോ എനിക്കു സഹിക്കുന്നില്ല , നമ്മുടെ മോന്റെ ഒരു വിധി ”

അച്ഛനും അമ്മയും പറയുന്നതെല്ലാം കേട്ട് ജീവച്ഛവമായിരിക്കുകയാണ് സുകു.

മരണമറിഞ്ഞ് വന്നവരിൽ ചിലർ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു

ശരിയായിരിക്കുമോ എന്റെ പ്രവർത്തിയുടെ ഫലമായിട്ടാണോ കുഞ്ഞിനിങ്ങനെ സംഭവിച്ചത്

നെഞ്ചു തകരുന്നല്ലോ ദൈവമേ

തല പൊട്ടിപ്പിളരുന്നു ,ഈ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്

“സിന്ധു വയറ്റിക്കണ്ണിയായിരുന്നപ്പോഴല്ലേ അവൻ പൂച്ചയെ ചാക്കിലായി തലയ്ക്കടിച്ചു കൊന്നത് , കർമ്മഫലം”

വടക്കേതിലെ ദാമുവേട്ടനാണ് പറയുന്നത് കൗസേച്ചിയുടെ ഭർത്താവ്

ശരിയാണ് കർമ്മഫലം

****************************************

“എടാ , സുകൂ നിനക്കറിയോ ഈ കരിമ്പൂച്ചകളേ കൊന്ന് രസായനം വെച്ചു കഴിച്ചാ നല്ല ആരോഗ്യം ഉണ്ടാകും ന്ന് ആ കണാരൻ വൈദ്യർ ആരോടോ പറയുന്നത് കേട്ടു”

“കരിമ്പൂച്ചയെയോ , നീ എങ്ങനെ കേട്ടു അത്”

“ഡാ, കഴിഞ്ഞ ദിവസം വൈദ്യരുടെ വീട്ടിലാരുന്നു എനിക്കു പണി ,അപ്പോ അവിടെ വൈദ്യരെ കാണാൻ വന്ന ആളോട് പറയുന്നത് കേട്ടു ”

“കരിമ്പൂച്ചാന്നു പറയുമ്പോ ‘…… ഡാ നമുക്കൊന്നു നോക്കിയാലോ”

“നീ എന്താ ഇത് പറയാത്തതെന്ന് ചിന്തിക്കാരുന്നു ഞാൻ , പക്ഷേ എവിടന്നാ ഇപ്പോ”

“അതിനൊക്കെ വഴിയുണ്ട് , ആ കുമാരിയേച്ചിയുടെ വീടിന്റടുത്ത് കുറച്ച് പൂച്ചകൾ കറങ്ങി നടക്കുന്നത് കാണാറുണ്ട് അതിലൊരുവൻ ഇവനാണ്”

“കൊടുകൈ , എന്നാ ബാ പോകാം”

“പൂച്ചയെങ്കിൽ പൂച്ച കരിമ്പൂച്ചയെങ്കിൽ കരിമ്പൂച്ച

ഹ ഹ ഹ ഹ ……..

“ഡാ ….. ശ്രദ്ധിക്ക് ട്ടോ , ആരേലും കണ്ടാ പണി പാളും”

“പിന്നേ ….. നീയൊന്നു മിണ്ടാതിരിയെട , പണി പാളുകയല്ല ,വരുന്നവൻമാർക്ക് കൂടി കൊടുക്കേണ്ടി വരുമോന്നാ എന്റ ടെൻഷൻ”

“ഇതിനെയും കൊണ്ട് ഇനി എവിടെ ചെന്നാ നമ്മൾ …”

“അതിനൊക്കെ വഴിയുണ്ട് ശ്രീധരേട്ടന്റെ പറമ്പിലെ പാറപ്പുറത്ത് പോകാം അതാകുമ്പോ അങ്ങനെ ആരും അങ്ങെത്തില്ല നമ്മടെ കര്യവും നടക്കും”

” എങ്കിൽ നടക്ക്”

“എന്താട ഇതിൽ എന്താടാ നിങ്ങൾ രണ്ടു പേർക്കും ഇവിടെ പരിപാടി , എന്താടാ സുകൂ ചാക്കിലാക്കി പാറപ്പുറത്തടിക്കുന്നത് ,വല്ല കൂർക്കയും മറ്റു മാണോ”

“ഹാ ! … ആരിത് കൗസേച്ചിയോ ,നിങ്ങളെന്താ ഈ വഴി”

“ഞാനപ്പുറത്തെ പറമ്പിൽ ന്ന് ചുള്ളിയൊടിക്കാൻ വന്നതാ , നിങ്ങളെന്താ ഇവിടെ ചെയ്യുന്നത്”

“അതൊന്നുമില്ലേച്ചി , വെറുതേ ..”

“നീ ചാക്കിലെന്താണന്ന് എന്നെ കൂടെ കാണിച്ചു താടാ
ഞാനാരോടും പറയുല”

“കാണിച്ചൊക്കെ തരാം ആരോടും പറയല്ലേ ചേച്ചി ,വിഹിതം കൊടുക്കാനാവുല , ഇതാ നോക്ക്”

” അയ്യോ , ന്റ സുകൂ നീയിതെന്താ കാണിച്ചത്”

“അല്ലാത്ത സമയത്ത് നീ ഓരോ പോക്രിത്തരം കാണിക്കുന്ന പോലാണോടാ ഈ സമയം,
ഈ സമയത്ത് നീ ഇതൊന്നും ചെയ്തുട മോനെ ”

“ഓ …’ ഇപ്പോ എന്താ , സമയത്തിന് കൊഴപ്പം”

“നിന്നോടി താരും പറഞ്ഞു തന്നില്ലേ ട
നിന്റെ കെട്ട്യോള് ഗർഭമായിരിക്കല്ലേ അതും ഏഴാം മാസം ,

ഇതുവരെ നീ ചെയ്ത ദ്രോഹങ്ങളെക്കാൾ നീ അച്ഛനാകാൻ പോണ സമയത്ത് ചെയ്യുന്നതാ കൂടുതൽ തിരിച്ചടിക്കുക”

“ഹ ഹ ഹ …

ഒന്നു പോയേ കൗസേച്ചി , ഓരോ അന്ധവിശ്വാസവുമായ് വന്നേക്കന്ന്‌ , നിങ്ങൾക്കൊന്നും നേരം വെളുത്തില്ലേ ഇതുവരെ

ഒന്നു പോയേ നിങ്ങള്”

“ഞാൻ പറയാനുള്ളത് പറഞ്ഞ്. , നീ എന്താന്നു വെച്ചാ ചെയ്യ് , അനുഭവിക്കുമ്പോ പഠിച്ചോളും , ഞാൻ പോണ്”

ആ…. പൊയ്ക്കോ പൊയ്ക്കോ

ആ … അതേയ് പിന്നേയ്

ഈ കാര്യം ഇനി വേറെ എവിടേം പോയി വിളമ്പാൻ നിക്കണ്ട നിങ്ങള്
കേട്ടല്ലോ”

“ഞാനാരോടും പറയാൻ പോണില്ല . നീയായി നിന്റെ പാടായി. അവന്റ കൂടെ നടക്കുന്ന നീയും മോശമല്ലല്ലോട രമേശേ ”

“ഓ … അങ്ങനാട്ടേ , ഡാ സുകൂ നീ അതിനെ ഇങ് താ ബാക്കി കാര്യം ഞാനായിക്കോളാം ”

……………………………………………………..

അന്ന് ആ പൂച്ചയെ തല്ലി കൊന്ന പോലെ പല പല ജീവികളെ പിന്നേയും താൻ ഉപദ്രവിച്ചിരിക്കുന്നു

ഏപ്രിൽ ഫൂളിന്റെ അന്ന് കിഴക്കേ തൊടിയിലെ തോട്ടിൻ കരയിൽ നിന്ന് കിട്ടിയ പാമ്പിനെ തല്ലി കൊന്ന് പൊതിയായി പലർക്കും സമ്മാനമാണെന്ന് പറഞ്ഞ് കയ്യിൽ വെച്ചു കൊടുത്തതും ,കീരിയെ പിടിച്ച് തോലുരിഞ്ഞു സ്റ്റഫ് ചെയ്തതും , അങ്ങനെ അങനെ ….. എത്രയെത്ര മിണ്ടാപ്രാണികളെ …

ദൈവമേ ………..

ഈ പാപിയോട് പൊറുക്കണേ …..

“മതി മോനെ കരഞ്ഞത് , കരയരുതെന്ന് പറയാൻ ഈ അമ്മയ്ക്ക് കഴിയില്ല എന്നാലും സഹിക്കാതെ വേറെ വഴിയില്ലാലോ”

“അമ്മേ….. ഞാൻ , ഞാൻ ചെയ്ത ക്രൂരതയുടെ ഫലമാണോ അമ്മേ ന്റെ മോള് , ന്റെ മോള് പോയത്”

“അങ്ങനെ ചോദിച്ചാ , മോനെ അമ്മയെന്താ ന്റ കുട്ടിയോട് പറയ്യാ …

അന്ന് നിന്നോട് അങ്ങനെയൊന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോഴൊന്നും നീ കേട്ടില്ല , നല്ലത് പറഞ്ഞു തന്നിരുന്നവരെയെല്ലാം നീ പരിഹസിച്ചു തള്ളി

മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് തന്നെ പാപമാണെന്ന് നിനക്കറിയാവുന്നതല്ലേ

പ്രത്യേകിച്ച് ,ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന സമയത്ത് ,ദൈവത്തെ വിചാരിച്ച് പ്രാർത്ഥനയോടെ ,സൽകർമ്മങ്ങൾ ചെയ്യണമെന്നാ പണ്ട് മുതലേ എല്ലാരും വിശ്വസിച്ചും ചെയ്തും വരുന്നത്

നീ അതൊന്നും പറഞ്ഞുതന്നിട്ടും ചെവികൊണ്ടില്ല … അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യമില്ല മോനെ ഇനിയെങ്കിലും അമ്മേടെ കുട്ടി നല്ല രീതിയിൽ ജീവിക്കണം

സിന്ധുവിനെ വിഷമിപ്പിക്കരുത് അവൾ ഒരു പാവം പെണ്ണാണ് , നാളെ കഴിഞ്ഞ് അവളെ ഡിസ്ചാർജ് ചെയ്യില്ലേ ”

അതേ അമ്മേ ,

“മോൻ കിടന്നോ അമ്മ പശുവിന് കുറച്ച് പുല്ലിട്ട് കൊടുത്തിട്ട് വരാം”

“അമ്മേ ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ലമ്മേ , സത്യം സത്യം ന്റെ അമ്മയാണേ സത്യം.”

****************************************

അവൻ ചെയ്ത പാപഫലമാണോ എന്തോ , നമ്മുടെചില വിശ്വാസങ്ങൾ വലിയ സത്യങ്ങളാണ്

നമ്മൾ ചെയ്യുന്ന പാപങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും അതിന്റെ ബാക്കി നമ്മൾ ടെ വരും തലമുറയും.

വിശ്വാസമാണ് ഇത് , നൂറ്റാണ്ടുകളായ് മനുഷ്യർ കൊണ്ട് നടക്കുന്ന സത്യവിശ്വാസം

തെറ്റു കുറ്റങ്ങളുണ്ടാകാം ,എന്റെ മനസ്സിൽ വന്ന ചെറിയൊരു ആശയം തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കൂട്ടോ

പ്രജിഷ.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (4 votes)
Exit mobile version