Site icon Aksharathalukal

പാത

aksharathalukal-malayalam-kavithakal

നീളുന്ന പാതയോ അകലുന്ന നേരമോ
മനസ്സിൻ വിങ്ങലിൻ അടയാളമായി ….
തുടരുന്ന യാത്രയിൽ നീയെന്നും അന്യയായി
നിൽപത്തിങ്ങോ അകലത്തിതാ…
പോകുക മർത്യാ നീ എരിവേനലിൻ ശകടത്തിൽ
ജീവിതമാം പാത തേടിയങ്ങായി …
പകലല്ല ഇരവല്ല മഞ്ഞല്ല മഴയല്ല
കാലുകൾക്കിന്ന് മുറിവേകുന്നു …
അങ്ങ് ദൂരെയെങ്ങോ കളഞ്ഞുപോയൊരാ ഭൂതകാലമേ നീയാണെൻ കാലിൻ പ്രതിനായകൻ …
തളരില്ല വാടില്ല പിന്നിടും ഈ പാത
എരിവേനൽ ശകടത്തിൽ നിന്നുകൊണ്ടേ …
മുന്നിലെ ശൂന്യമേ മറയുക നിത്യമായി ..
തളരാൻ വയ്യെനിക്കാവതില്ലേ ….
തുടരണം ഈ യാത്ര മുന്നോട്ട് തന്നിതാ
എത്തണം എനിക്കുമാ ചക്രവാളത്തിലായി…
കറങ്ങുന്നു ചക്രമോ കാലത്തിൻ കൈയിലായി
നീളുന്നു പാതയോ അനന്തമായി ……

3.7/5 - (4 votes)
Exit mobile version