Site icon Aksharathalukal

മലയോരം

malayoram novel

കൊലകൊമ്പൻ, കാവൽ എന്നീ നോവലുകൾക്ക് ശേഷം എഴുതുന്ന ,

പ്രകൃതിയോട് മല്ലിട്ടു ജീവിക്കുന്ന, നിഷ്കളങ്കരായ  ഒരു കൂട്ടം മനുഷ്യരുടെ ഹൃദയബന്ധങ്ങളിലൂടെ കടന്നു പോകുന്ന ഒരു ത്രികോണ പ്രണയകഥയാണ്  മലയോരം….

പ്രണയം, കുടുംബബന്ധങ്ങൾ, അതിജീവനം, ആക്ഷൻ, കോമഡി എന്നീ വിവിധ തലങ്ങളിലൂടെ നിങ്ങളിലെത്തുന്ന ഈ നോവലിൽ തെങ്കാശിയും ഒരു പ്രധാന ഘടകമാണ്. എന്നാൽ തെങ്കാശിയുടെ സമീപപ്രദേശങ്ങളായി ചില സങ്കൽപ്പികസ്ഥലങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. കാരണം ഈ നോവലിൽ പുഴ, പാലം, കാട് എന്നിവയെല്ലാം അഭിവാജ്യഘടകങ്ങൾ ആണ് എന്നുള്ളതുകൊണ്ടാണ്.

പ്രതിസന്ധികളെ അതിജീവിച്ചവർക്കേ  നിലനിൽപ്പുള്ളു.  ജീവിതത്തിൽ ചിലർ കരിനിഴൽ വീഴ്ത്തുമ്പോൾ വിധിയെ പഴിച്ചോ,  നിസഹായാവസ്ഥയെ കുറിച്ച് വേവലാതിപ്പെട്ടോ,നെടുവീർപ്പെടാതെ  നെഞ്ചുവിരിച്ചു, ചങ്കുറപ്പോടെ അവർ നേർക്കു നേരെ  തിരിഞ്ഞു നിന്നാൽ അവിടെ അതിജീവനത്തിന്റെ തുടക്കമായി.

ഇവിടെ തെറ്റും ശരിയും കൂട്ടികിഴിച്ചു നോക്കാതെ,മനസാക്ഷിയെ ചേർത്തു പിടിച്ചു, തന്നെ സ്നേഹക്കുന്നവർക്ക് വേണ്ടി ചങ്കുറപ്പിന്റെ പിൻബലത്തിൽ പോരാടാൻ ഇറങ്ങുന്ന നായകനെ കാണാം . പ്രാണനിൽ ഉരുകിയുണരുന്ന നിസ്വാർത്ഥ പ്രണയത്തിന്റെ തീക്ഷണ ഭാവങ്ങൾ വ്യെതസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന നായികമാരിലൂടെ കഥയിലുടനീളം വായനക്കാർക്ക് അനുഭേദ്യമാകും.

കണ്ണീരും, കിനാവുകളും,നോവുകളും,മോഹങ്ങളും, സ്വൊപ്നങ്ങളും  പരസ്പര വിശ്വാസത്തിൽ അലിഞ്ഞു ചേർന്ന  അടിയുറച്ച സുഹൃത്ബന്ധങ്ങളും, രക്തബന്ധങ്ങളും, മലയോരത്തിൽ പ്രതിഫലിക്കും.

വായനക്കാർക്ക് നല്ലൊരു വായനാനുഭവം സമ്മാനിക്കും മലയോരം എന്നതിൽ സംശയം വേണ്ട.

അനാഥനായ  നായകന്റെ ജീവിതത്തിൽ അപ്രതീക്ഷമായി കടന്നു വരുന്ന  വ്യത്യസ്ത സ്വഭാവമുള്ള രണ്ട് പെൺകുട്ടികളും , അവരുടെ പ്രണയത്തെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും,പ്രതിസന്ധികളും,ആണ്  പ്രണയവും സെന്റിമെൻസും ആക്ഷനും കൂട്ടിയിണക്കി ത്രില്ലെർ ആയി വായനക്കാരോട് ഈ കഥയിലൂടെ പറയുന്നത്.

ഒരു എന്റർടൈനർ   എന്നതിൽ കവിഞ്ഞു ഈ കഥയ്ക്ക് മറ്റൊരു സാമൂഹ്യ പ്രതിബദ്ധ്യതയും ഇല്ല.

True Love is unconditional, but relationship  is always conditional. Better you both know, what your red lines are………

   മലയോരം

…….വായിക്കുക…. സന്തോഷിക്കുക……

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.1/5 - (165 votes)
Exit mobile version