Site icon Aksharathalukal

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

എല്ലാ ദിവസവും താൻ പോകും അവനെ റിമാന്റ് ചെയ്ത കണ്ണൂർ ജയിലിലേക്ക് ,,ഒരുപാടുനേരം പുറത്തുകാത്തു നിന്ന് അവസാനം അവന്റെ അടുത്ത് എത്തുമ്പോൾ മനസ്സു മുഴുവൻ തളർന്നുപോകും ,,

അവന്റെ മുഖത്തേക്ക് തല ഉയർത്തിവെച്ചു സംസാരിച്ചുതുടങ്ങുമ്പോൾ കരുതിവെച്ചവാക്കുകൾ പുറത്തേക്കുവരാതെ മനസ്സിനകത്തു തന്നെ ഉറക്കും ,

,അവനും തന്നോട് കാര്യമായി ഒന്നും പറയാറില്ല ,നേർത്തതായി ഒന്നുപുഞ്ചിരിച്ചു എന്നുവരുത്തും ,,,ആകെചോദിക്കുന്നത് ഉമ്മയെ ,,,,

എന്റെ ഉമ്മ മനസ്സുവിഷമിച്ചു മയ്യത്താവാതെ നീ നോക്കണം,, എന്ന് പറഞ്ഞുതുടങ്ങുമ്പോഴേക്കും അവന്റെ കണ്ണുനിറഞ്ഞുതുടങ്ങും ,,,

ഇന്ന് വിചാരണ ആയിരുന്നു ,,വീട്ടിൽ നിന്നും ആരും കാണാൻ വരരുത്എന്ന് അവൻ നിർബന്ധം പറഞ്ഞിട്ടുണ്ട് ,,,അവനെ വിഷമിപ്പിക്കേണ്ട എന്നുകരുതി അവരാരും ഇന്ന് വന്നില്ല

ജഡ്ജി നിങ്ങൾ കുറ്റം ചെയ്തോ എന്നുചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാ അവൻ മറുപടിപറഞ്ഞതു

ഇല്ലാ ഞാൻ ചെയ്തില്ല ,,ഞാൻ അജ്ജാതി കൂട്ടരല്ല

,,ചെറിയകുട്ടിയെപോലെ പൊട്ടി കരയുന്ന അവനെകണ്ടു ജഡ്ജിക്ക് ചെറിയ അലിവുതോന്നി കാണും,,,,,,

, പിന്നെ ഒന്നും അദ്ദേഹം ചോദിച്ചില്ല ,,

കരഞ്ഞുതളർന്ന അവനെ ഒന്നുതങ്ങാൻ അങ്ങോട്ട് അടുത്തപ്പോൾ പോലീസുകാരൻ തന്നെ നോട്ടം കൊണ്ടുഭയപ്പെടുത്തി മാറ്റിനിർത്തിച്ചു

അവന്റെ നെഞ്ചുപിടക്കുന്ന പിടപ്പ് തനിക്കറിയാം,, കൊച്ചുന്നാളിലെ ഉള്ള ഉറ്റ ചങ്ങാതി ആണ് ,,അവന്റെ ഉമ്മക്കും എന്റെ അമ്മയ്ക്കും രണ്ടാളും മക്കളെ പോലെയാണ് ,,,അതികം സുഹൃത്തുക്കളില്ലതെ ചെറിയ ചട്ടക്കൂടിനകത്തു ജീവിച്ചവനാണ് അവൻ ,,

എന്നലോ എല്ലാവർക്കും അവനെ ഒരുപാടു ഇഷ്ട്ടവും ആണ് ,,ആരോടും വാഴക്കിനൊ വയ്യാവേലിക്കൊ ഒന്നും പോകില്ല ,അവൻ ജയിലായി ഇന്നേ നിമിഷം വരെ തന്റെ അമ്മ ത ന്നോടൊന്നും മിണ്ടിയിട്ടില്ല ,

ഇപ്രാവശ്യം വരുമ്പോൾ തനിക്കുള്ള വിസയും ആയി വരാമെന്നു പറഞ്ഞാ ആള് പോയത് ഗൾഫിലേക്ക് ,,

പറഞ്ഞത് പോലെ തന്നെ വിസയും ആയി തന്നെയാണ് അവൻ വന്നത് ,,കൂടാതെ വേറൊരുപ്രത്യേകത കൂടിയുണ്ട് ഈ വരവിന് ,,,അവന്റെ നിക്കാഹുണ്ട് ഈ വരവിന്

ഏതു ശപിക്കപ്പെട്ട നേരത്താണ് എന്നറിയില്ല ,വല്യമ്മയുടെ മകൾക്കു വീടുവെക്കാൻ നേരം കാശു ആവശ്യം വന്നപ്പോൾ താൻ ഇവനെവിളിച്ചു ചോദിച്ചത് ,,,

എടാ എന്റെ കയ്യിൽ കാശൊന്നുമില്ലെടാ ,,നിനക്കറിയില്ലേ റസിയയുടെ നിക്കാഹിന്റെ കടം തീർത്തു രണ്ടു മാസം കഴിഞ്ഞേ ഉള്ളു ,
,

എങ്കിലും താൻ ചോദിച്ചിട്ടു ഇല്ലാ എന്നുപറഞ്ഞ ബുദ്ധിമുട്ടുകൊണ്ടാകണം .

.

അന്നുരാത്രിഅവൻ വീണ്ടും വിളിച്ചു

,,ഞാൻ ഒരു കുറിവെക്കുന്നുണ്ട് അതുവിളിച്ചു തരാം ,

എപ്പോഴെങ്കിലും നിക്കാഹുനടക്കുവാണെങ്കിൽ അതിനു വേണ്ടിയുള്ള നീക്കിയിരിപ്പാണ് അത് ,,

,അവൻ വിഷമിച്ചാണ് തരുന്നത് എന്നറിഞ്ഞിട്ടും എനിക്ക് വേണ്ട എന്നുപറയാൻ തോന്നിയില്ല ,,കാരണം വല്യമ്മയുടെ മകളുടെ കള്ളക്കണ്ണീരായിരുന്നു അപ്പോഴെന്റെ മനസ്സിൽ മുന്നിട്ടുനിന്നതു ,,

,

മഴക്കുമുന്പേ വാർപ്പുതീർക്കണം ,,ഒരു മൂന്നുമാസത്തിനുള്ളിൽ കാശു തിരിച്ചുതരാം എന്നുപറഞ്ഞു വാങ്ങിയ കാശാണ് ഇപ്പൊ വര്ഷം മൂന്നായി

,,അതിനിടയിൽ അവൻ ഒരുപ്രാവശ്യം വന്നപ്പോഴും തന്നോട് ഈ കാശിനെ കുറിച്ചൊന്നും ചോദിച്ചില്ല ,,ഒടുവിൽ ലീവുകഴിഞ്ഞു എയർ പോർട്ടിൽ കൊണ്ടുവിടാൻ നേരം താൻ അങ്ങോട്ടുകയറിയാ പറഞ്ഞത് നിന്റെ നിക്കാഹിന്റെ സമയത്തു അതുഎപ്പോഴായാലും കാശു റെഡി ആയിരിക്കുമെന്ന്

ഇപ്രാവശ്യം അവൻ വന്നത് നിക്കാഹിനാണ് എന്നുപറഞ്ഞപ്പോൾ സന്തോഷം തോന്നിയെങ്കിലും,, മനസ്സിൽ വേവലാതിയും അതിന്റെ ഇരട്ടിയായി കുന്നുകൂടി

അവളുടെ വീട്ടിൽ പോയി കാശിന്റെ കാര്യം പറഞ്ഞു ,,അലസമയാണ് അവൾ സംസാരിക്കുന്നതു ,,,കാര്യം ഒന്നുകൂടി ശക്തമായ വാക്കുകൊണ്ട് ഓർമ്മപ്പെടുത്തി അവിടെ നിന്നും ഇറങ്ങി

തന്റെ ഭാഗത്തുനിന്നും കാശിന്റെ കാര്യം പറയത്തതുകൊണ്ടാവണം ,,അവൻ പറഞ്ഞു ,

എടാ ആ കാശു ,,എപ്പോഴാ കിട്ടുക ,,നിനക്കറിയാലോ അവിടുത്തെ എന്റെ ശമ്പളമൊക്കെ ,എന്റെ കയ്യിൽ കാര്യമായി ഒന്നുമില്ല ,,പെണ്ണിന്റെ വീട്ടിൽ നിന്നും ഒന്നുമേടിക്കുന്നുമില്ല ,,ഒന്നും തരാനാവാത്ത പാവം കൂട്ടരാണവർ ,,ഉമ്മയെപോലെ തന്നെ താനും നല്ല ദീനുള്ള പെണ്ണുമതിയെന്നേ ആഗ്രാഹിച്ചുള്ളു ,,,ഇനി ദിവസങ്ങൾ കുറച്ചേ ഉള്ളു ,,ഒരുപാടുകാര്യങ്ങൾ ചെയ്തുതീർക്കാൻ ബാക്കികിടക്കുന്നു ,,, എന്തെങ്കിലും ഒരു സാധ്യത ഉണ്ടെങ്കിൽ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു ,

അവന്റെ വാക്കുകൾ അമ്പുപോലെ നെഞ്ചിലേക്ക് തുളച്ചുകയറുകയാണ് ,,ആകെക്കൂടി മനസ്സുമരവിച്ചപോലെ ,,രണ്ടുകൽപിച്ചു അവനേയും കൂട്ടി അപ്പോൾ തന്നെ വല്ല്യമ്മയുടെ മകളുടെ വീട്ടിലേക്കു വിട്ടു ,അവിടെ അവളും രണ്ടുമക്കളും മാത്രമേ ഉള്ളു

,

അവനെ നേരിൽ കാണിച്ചു അവന്റെ നിക്കാഹ് ആണ് എന്തായാലും കാശുകൊടുക്കണം എന്നൊക്കെ പറഞ്ഞിട്ടും അവൾക്കു ലവലേശം കൂസലില്ല ,,

,

അവളുടെ നിൽപ്പ് കണ്ടപ്പോൾ തന്റെ സകല കണ്ട്രോളും പോയി ,ദൈഷ്യത്തിൽ നല്ലവണ്ണം ശകാരിച്ചു ,അതിനെ അവൾ തെറിവിളികൊണ്ടു നേരിട്ടപ്പോൾ ചുറ്റുവട്ടം ഉള്ളവർ അവിടേക്കുവന്നു ,,അനുജനായ തന്നെക്കണ്ടു പലരും തിരിച്ചുപോയി ,,അപ്പോഴൊക്കെ വഴക്കുവേണ്ട എന്നുപറഞ്ഞു തന്നെ മാറ്റിനിർത്താനാണ് അവൻ നോക്കിയത്

പൂർണ്ണമായും മനസ്സുതളർന്നു,, രാത്രി പതിനൊന്നുമണിയായപ്പോഴേക്കും അവനെയും വീട്ടിലിറക്കി സ്വന്തം വീട്ടിൽ കയറി ,

,,അമ്മയോട് കാര്യം പറഞ്ഞു ,,,’

ഇടയിൽ നിന്നു അവൾക്കു കാശുമേടിച്ചുകൊടുത്തതിന് അമ്മഒരുപാടു ശകാരിച്ചു ,

,

,,മനസ്സിൽ നന്മയുള്ളോനാ ഓൻ ,,,അവനെ കരയിച്ചാൽ ദൈവം പൊറുക്കൂല ,,,നമുക്ക് നമ്മുടെ വീടുപണയം വെച്ചായാലും അവനു കാശുകൊടുക്കണം ,,അമ്മപറഞ്ഞതു അക്ഷരം പ്രതി ശരിയാണ് എന്ന് എനിക്കും തോന്നി

എനിക്കറിയാം അമ്മയ്ക്ക് അങ്ങനയെ ചിന്തിക്കാൻ പറ്റൂ ,,കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും ഒരു ചെറിയ തുക അവൻ എല്ലാമാസവും അമ്മയ്ക്ക് അയച്ചുകൊടുക്കും ,,ആഴ്ചയിൽ ഒരുതവണയെങ്കിലും അമ്മയെ വിളിച്ചു സംസാരിക്കും ,,,ഒരുപക്ഷെ അമ്മയുടെ മനസ്സിൽ എന്നേക്കാൾ സ്ഥാനം അവനായിരുന്നു ,

,

അവളോട് വഴക്കിട്ടു ഉള്ള ഊര്ജ്ജം മൊത്തം പോയതുകൊണ്ടാകണം ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി ,

,

ഫോൺ നിർത്താതെ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത് ,

,

സമയം നോക്കുമ്പോൾ ഒരുമണി ,

,

ഷരീഫിന്റെ ഉമ്മയുടെ നമ്പർ

എന്താ ഉമ്മാ ?

മറുതലക്കൽ കരഞ്ഞുകൊണ്ട് ഉമ്മ

,,പോലീസുകാര് വന്നു ഷരീഫിനെ ബലമായി പിടിച്ചുകൊണ്ടുപോയി ,,അവരെന്റെ മുന്നിൽനിന്നു എന്റെകുഞ്ഞിനെ അടിച്ചൊക്കെയാ ജീപ്പിൽ കയറ്റി കൊണ്ടുപോയത് ,ആലോചിക്കും തോറും നെഞ്ചുപിടക്കുന്നു മോനെ ,അവനെന്തു തെറ്റാ ചെയ്തത് ,,,നീയറിയാത്ത ഒരുകാര്യവും അവനില്ലാലോ ?

ഉമ്മ ഫോൺ വെക്കൂ ഞാൻ സ്റ്റേഷൻ വരെ ഒന്നുപോയിനോക്കട്ടെ ,,,ഉമ്മ ബേജാറാവാതെ ഇരിക്കൂ ,ഞാൻ ഉടനെ അവനെയും കൂട്ടി പുരയിലേക്കു വരും ,

കിടന്ന കിടപ്പിൽ ഇട്ട കുപ്പായവും ഇട്ടു സ്റ്റേഷനിലേക്ക് കയറുമ്പോൾ കരളലിയിക്കുന്ന കാഴ്ച യായിരുന്നു അവിടെ ,,മുഖമൊക്കെ കരിപാളിച്ചിരിക്കുന്നു അവന്റെ ,,നല്ലവണ്ണം അവർ അവനെ മര്ദിച്ചിരുന്നു

S I യോട് പോയി കാരണം ആരാഞ്ഞപ്പോൾ ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി ,സ്ത്രീയെ ശാരീരിക മായി ഉപദ്രവിക്കാൻ നോക്കി എന്നതായിരുന്നു കേസ്

നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞിട്ടും ,,അവർക്കൊന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടു ഉള്ളപോലെ

,

,കാരണം ഈ കാര്യങ്ങൾ മാറ്റിപ്പറയുന്നത് കേൾക്കാൻ അവരും ഇഷ്ടപ്പെടുന്നില്ല ,,,,,അറസ്റ്ചെയ്തുകൊണ്ടുവന്നപാടേ അറിയാവുന്ന മാധ്യമ പ്രവർത്തകരെ ഒക്കെ വിളിച്ചു അവർ ആ വാർത്ത കൈമാറിയിരുന്നു

,

,സ്ത്രീകളോടുള്ള പരിഗണനക്കു മുൻപിൽ
അവൻ എന്ന പുരുഷൻ തീർത്തും അവഗണിക്കപ്പെട്ടു

,

, അവനെ പിന്നീട് ഒന്നുകാണാനോ സംസാരിക്കാനോ പോലും അവർ സമ്മതിച്ചില്ല

ഭയപ്പെട്ടതുപോലെ പോലെ തന്നെ സംഭവിച്ചു പിറ്റെന്നാൾ അത്യാവശ്യം നല്ല രീതിയിൽ തന്നെ വാർത്താമാധ്യമങ്ങളിൽ വാർത്തയും വന്നു ,,,പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനിടയിൽ ഇവിടെ വരെ വന്നു സത്യം എന്തെന്നറിയാനുള്ള മാന്യതയും അവർകാണിച്ചില്ല

അവൾ എന്തിനാണ് തന്നെ ഒഴിവാക്കി ,,ആ പാവത്തിനെ ഇതിൽ കുടുക്കിയത് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല ,

,

ഇന്നലെ അവളുടെ വക്കീൽ തന്റെ അടുത്ത് വന്നു,, രണ്ടു ലക്ഷം രൂപ കൊടുത്താൽ കേസ് കോംപ്രമൈസിന് സമ്മതിക്കാം എന്ന് പറഞ്ഞു ,,, കൂടാതെ കുടുംബത്തിൽ ഒരു പ്രശനം വേണ്ട എന്നുവെച്ചാ നിന്റെ പേരുപറയാത്തതു എന്നും പറഞ്ഞു ,

,

അവൾക്കു കാശിനു ആർത്തിയാണ് എന്നെനിക്കറിയാം ,അവനെ ഇതിൽ കുടുക്കിയാൽ നാളെയും കുറച്ചുകൂടി കാശു ഊറ്റാനുള്ള വകുപ്പുണ്ടാകും എന്നുകരുതികാണും ,

,ഞാൻ ഓട്ടകാലണ ആണ് എന്നും അവൾക്കറിയാം ,,കൂടാതെ കുടുംബസ്വത്താണ്‌ ഭാഗം ചെയ്യാനുള്ളത് ,,ഈ സമയത്തു തന്നെ ഇതിൽ കുടുക്കിയാൽ തന്റെ സഹോദരങ്ങൾ എല്ലാം ഇതിൽ നിന്നും മാറിനിൽക്കും എന്നൊക്കെ കരുതിക്കാണും

അവൾ ചോദിച്ച രണ്ടുലക്ഷത്തിനു പകരം എന്റെ ഓഹരിവിറ്റു അഞ്ചു ലക്ഷം വേണമെങ്കിൽ ഞാൻ കൊടുത്തേനെ ,

,

, പക്ഷെ അതുകൊണ്ടു അവനു നഷ്ടപ്പെട്ടതൊക്കെ തിരിച്ചുകിട്ടുമോ ,

,മറ്റുള്ളവരുടെ മുൻപിൽ പീഡനക്കാരനായ അവനെ എല്ലാവരും ആ കണ്ണോടുകൂടിയല്ലേ നോക്കുള്ളു ,,കുടുംബത്തിലെ ഒരു കല്യാണത്തിനുപോലും അവനെ ഇനിആരെങ്കിലും ക്ഷണിക്കുമോ ,,,കൃത്യസമയത്തു തിരിച്ചുകയറാൻ പറ്റാത്തത് കൊണ്ട് അവനു നഷ്ടപെടുന്ന അവന്റെ ജോലി ,തുടർന്നങ്ങാട്ടുള്ള അവന്റെ ജീവിതം എങ്ങന്നെ അവൻ തുഴഞ്ഞുകൊണ്ടുപോകും ,

,

,ആകെയുള്ള ഒരു സമാധാനം കാര്യങ്ങൾ അറിഞ്ഞപ്പോൾ പെണ്ണും പെണ്ണിന്റെ വീട്ടുകാരും അവനെ തള്ളിപ്പറഞ്ഞില്ല എന്നുള്ളതാണ്

എങ്ങനെയും അവൾക്കു രണ്ടുലക്ഷം കൊടുത്തു അവനെ ഇതിൽ നിന്നും മോചിപ്പിക്കണം ,,എല്ലാ നിയമങ്ങളും ആദ്യം സ്ത്രീക്ക് വേണ്ടി പച്ചക്കൊടി പിടിക്കുന്ന ഈ നാട്ടിൽ ഇനിയും ഒരു സ്ത്രീയോട് യുദ്ധത്തിനുപോയാൽ ദയനീയമായി തോൽക്കുകയെ ഉള്ളു ,,

,

അവസാനവട്ടം കണ്ടപ്പോൾ അവൻ കണ്ണുനിറഞ്ഞു പറഞ്ഞതാ ,,,ഇതു എന്റെ വിധിയാണ് ,,അത് അനുഭവിച്ചേപറ്റൂ ,,,പടച്ചോന്റെ കിത്താബ് മാറ്റയെഴുതാൻ നമുക്ക് പറ്റില്ല ,, എങ്കിലും ഇനി ഞാൻ ആ നാട്ടിലൊട്ടില്ല ,,ആരുടെയും മുഖത്തുനോക്കാനുള്ള ശക്തിയില്ല എനിക്ക്.. അവരുടെ ചോദ്യശരങ്ങൾ ഏറ്റുവാങ്ങാൻ ഈ നെഞ്ചിനു ഉറപ്പു പോരാ ,,,,ഉമ്മയെയും കൂട്ടി ആരും കാണാത്ത ,,എന്നെ അറിയാത്ത ദൂരെ ഒരിടത്തേക്ക് പോകണം ,, അവിടെയും വല്ലപ്പോഴുമെങ്കിലും നീ വരണം ,,,ഈ ലോകത്തു നിന്നെപോലുള്ള ചെങ്ങായി എനിക്ക് നീയേ ഉണ്ടാകൂ ,

,

ഒന്നും പറയാതെ തിരിഞ്ഞുനടക്കുമ്പോൾ മനസ്സുകൊണ്ട് ഒരായിരം വട്ടം അവന്റെ കാലിൽ വീണു മാപ്പിരക്കുകയായിരുന്നു ഞാൻ ,, നീയല്ല ചെങ്ങായി , ,,,,നിന്നെപ്പോലെ ഒരാളെ ചങ്കായി,,ചങ്ങായിആയി ,കിട്ടിയ ഞാനാണ് ഭാഗ്യവാൻ ,,,,

***********************************************************************************************************************************************

ഈ കഥ കൊണ്ട് പൊതുവായി ആരെയും കുറ്റക്കാരിയാക്കിയതല്ല ,,,, എങ്കിലും ഇങ്ങനെ യുള്ള കാര്യങ്ങൾ കൂടി ഇതിനിടയിൽ നടക്കുന്നുണ്ട് ,,എല്ലാവരിലും ആണിലും പെണ്ണിലും എല്ലാത്തിലും ചെയ്യാത്ത തെറ്റിന് ജീവിതം നഷ്ടപ്പെടുന്ന കുറച്ചു ജന്മങ്ങൾ നമുക്കിടയിൽ ഉണ്ട് ,,, ഈ കഥ അവരുടേതാണ്

ലതീഷ് കൈതേരി

4.5/5 - (4 votes)
Exit mobile version