Site icon Aksharathalukal

ജീവാംശമായി – Part 7

ജീവാംശമായി - തുടർകഥകൾ

ഭാര്യയുടെ പേര് എന്താ..
ഡോക്ടർ പ്രണവ് സാറിനോട് ചോദിച്ചപ്പോൾ എന്റെ ചാണകത്തിൽ വീണത് പോലെ ഉള്ള നിൽപ്പ് കണ്ടാണോ എന്ന് അറിയില്ല അവിടെ നിന്ന എല്ലാരും ചിരി അടക്കി പിടിക്കാൻ ശ്രമിച്ചു..

അമ്മയ്‌ക്ക ഇപ്പോൾ എങ്ങനെ ഉണ്ട്..
ഗൗരവത്തോടെ ഡോക്ടർ പറഞ്ഞത് ഒന്നും ചെവി കൊടുക്കാതെ ചോദിച്ചു..

അമ്മ നല്ല സ്റ്റഡി ആയി ഇരികുനത് കണ്ടില്ലേ… അത്ര കേറിങ് അല്ലേ രണ്ട മരുമക്കളും….
പറഞ്ഞു കൊണ്ട് അയാൾ ചേച്ചിയെയും ഒപ്പം എന്നെയും നോക്കി… അമ്മാവൻ എന്റെ പുക കണ്ടേ അടങ്ങു..

ഡോക്ടർ അമ്മയെ പരിശോധിക്കുമ്പോൾ മറ്റൊരാൾ എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ എന്നെ നോക്കി കൊണ്ട് നിന്നു… നോക്കുന്നത് കണ്ടാൽ തോന്നും ഞാൻ അങ്ങേരുടെ ഭാര്യയാണ് എന്ന് നെറ്റിയിൽ ഒട്ടിച്ച കൊണ്ട് നടക്കുന്നത് പോലെ… ഇനിയും ഇവിടെ നിന്നാൽ ആരോഗ്യം കേട് ആവും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ അവിടെ നിന്നും പ്രണവ് സാറിന്റെ മുഖത്തു നോക്കാതെ നേരെ താഴേക്ക്‌ ചെന്നു…

ഗായത്രി.. മാഡത്തിന് ഇപ്പോൾ പ്രശ്നം ഒന്നുമില്ലലോ…

മാഡത്തിന് അല്ലലോ എനിക്ക് അല്ലെ പ്രശ്നം ഉണ്ടാകാൻ പോവുന്നത്..
ശാന്ത ചേച്ചി ചോദിച്ചപ്പോൾ എന്റെ നാവിൽ നിന്നും മറുപടിയും വന്നു..

നീ എന്തൊക്കെയാ പറയുന്നേ..

ഏഹ്… ഒന്നില്ല.. മാഡത്തിന് കുഴപ്പം ഒന്നുമില്ല…
അപ്പോൾ രോഹിണി ചേച്ചിയും അവിടേക്ക് വന്നു… നേരത്തെ പോലെ തന്നെ ചേച്ചിയുടെ മുഖത്തു ഒരു കളിയാക്കി ചിരി ഉണ്ടായിരുന്നു ..

ശാന്തേച്ചി അറിഞ്ഞോ… ഇവിടെ ഇപ്പോൾ മരുമക്കൾ രണ്ടാണ്…
ചേച്ചി എന്നെ നോക്കി കളിയാക്കി കൊണ്ട് ശാന്തേച്ചിയോട് പറഞ്ഞു..

രണ്ടു പേരോ.. ഒന്ന് രോഹിണി മോള്… മറ്റേ ആൾ ആരാ… പ്രണവ് സാറിന്റെ കല്യാണം അതിന് കഴിഞ്ഞില്ലലോ..
ശാന്തേച്ചി ഒന്നും മനസ്സിലാവാതെ ചോദിച്ചു..

ദേ ചേച്ചി കഷ്ട്ടം ഉണ്ടെ…ചുമ്മാ കളിയാക്കുന്നത്…

അഹ്…എന്റെ കണ്ടുപിടിത്തം അലല്ലോ… ഡോക്ടരുടെ കണ്ടു പിടിത്തം അല്ലേ..

അല്ല.. എന്താ ശരിക്കും സംഭവിച്ചത്…
ശാന്ത ചേച്ചി ചോദിച്ചപ്പോൾ നടന്നത് എല്ലാം രോഹിണി ചേച്ചി വിശദം ആയി പറഞ്ഞു കൊടുത്തു… എല്ലാം കേട്ടു കഴിഞ്ഞു രണ്ടു പേരും എന്നെ നോക്കി ചിരിച്ചു…

ഇങ്ങനെ ചിരിക്കേണ്ട ഒരു കാര്യവും ഇല്ലാ… അയാൾക്ക്‌ ഒരു അബത്തം പറ്റി ചോദിച്ചത് അല്ലേ…

മ്മ്… എന്തായാലും നീ എന്റെ കൂടെ വാ..

അയ്യോ എന്റെ പൊഞ്ഞു ചേച്ചി ഞാൻ ഇല്ലാ… ആ ഡോക്ടർ പോയി കഴിഞ്ഞതിന് ശേഷം ഞാൻ വരാം…

അതല്ല.. അമ്മയുടെ ഒരു ഗുളിക അവിടെ റൂമിൽ നോക്കിട്ടു കണ്ടില്ല അത് നോക്കാൻ ആണ്..
ചേച്ചി പറഞ്ഞപ്പോൾ ഞാനും പിന്നെ ഒന്നും പറയാതെ പിന്നാലെ പോയി…

എവിടെ വച്ചത് എന്ന് ഓർമയില്ല… ഞാൻ റൂമിൽ നോക്കാം നീ ഇവിടെ ഹാളിൽ നോക്ക്…
എന്ന് പറഞ്ഞു കൊണ്ട് ചേച്ചി റൂമിലേക്ക്‌ പോയി.. ഞാൻ ഹാളിൽ നോക്കാൻ തുടങ്ങി..
അപ്പോൾ ആണ് അവിടെ ഒരു ഷെൽഫിന്റെ മുകളിൽ ഇരികുനത് കണ്ടത്… പറഞ്ഞിട്ട് എന്ത് കാര്യം.. ഇവിടെ ഉള്ള എല്ലാ സാധനത്തിനും ഒടുക്കത്തെ പൊക്കം ആണ്…
കൈ എത്തി നോക്കി കിട്ടിയില്ല… ഒന്ന് രണ്ട തവണ ചാടി നോക്കി… എന്നിട്ടും രക്ഷയില്ല… അങ്ങനെ വിട്ടു കൊടുക്കാൻ പാടില്ലാലോ… മൂന്നാമത് ഒന്ന് ചാടിയതും കാലിനു ഗ്രിപ്പ് കിട്ടിയില്ല… വന്ന വീഴാൻ പോയതും ഒരാൾ പിടിച്ചു.. ചേച്ചി ആയിരിക്കും എന്ന് കരുതി തിരിഞ്ഞതും പ്രണവ് സർ… അല്പം മനുഷത്വം ഒക്കെ ഉണ്ട് അപ്പോൾ…

എന്തിനാടി ചുമ്മാ കിടന്ന് ചാടുന്നേ…

അത്… ഗുളിക…
എന്ന് പറഞ്ഞു ഞാൻ മുകളിൽ ചുണ്ടി കാണിച്ചു..

എന്തൊക്കെ പിറുപിറുത്തു കൊണ്ട് മുകളിൽ നിന്നും സർ ഗുളിക എടുത്ത് എന്റെ കൈയിൽ തന്നതും പിന്നിൽ നിന്നൊരു അശരീരി കേട്ടു…

നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ…
അങ്ങേരു എന്നെ കൊല്ലാതെ ഇവിടെ നിന്നും പോവില്ല… ആ ചോദ്യം പ്രണവ് സാറിനു ഒട്ടും ഇഷ്ടമായില്ല എന്നത് ആ മുഖത്തു നിന്ന തന്നെ വ്യക്തം..

ഇവൾ എന്റെ ഭാര്യ അല്ല… ഇവിടത്തെ വേലക്കാരിയാ..
പുച്ഛത്തോടെ സർ പറഞ്ഞപ്പോൾ ഞെട്ടലോടെ ഡോക്ടർ നിന്നു… സത്യമാണ് പറഞ്ഞത് എങ്കിലും അല്പം മയത്തിൽ ഒക്കെ പറഞ്ഞു കൂടെ എന്ന് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി പോയി..

ഓഹ്.. Iam sorry Mr. പ്രണവ്…. ഞാൻ കരുതി…

പ്രണവ് സർ മറുപടി ഒന്നും പറയാതെ പോകാൻ തുടങ്ങിയതും..
Mr. Pranav..
ഡോക്ടർ വിളിച്ചപ്പോൾ സർ നോക്കി…

നിങ്ങൾ തമ്മിൽ നല്ല മാച്ചാണ് കേട്ടോ..
എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ പോയി…. എന്ത് നല്ല മനുഷ്യൻ… അയാൾ പോലും അറിയാതെ അയാൾ എന്റെ കുഴി തൊണ്ടിട്ടു പോയി…
ഞാൻ പരുങ്ങലോടെ സാറിന്റെ മുഖത്തു നോക്കി.. ഭാഗ്യത്തിന് അപ്പോൾ രോഹിണി ചേച്ചി വന്നു..

ഗായത്രി ഗുളിക കിട്ടിയോ…. അഹ്.. നീയും ഇവിടെ ഉണ്ടായിരുന്നോ..
രോഹിണി ചേച്ചി സാറിനോട് ചോദിച്ചപ്പോഴും ഒന്നും പറയാതെ മുകളിലേക്ക് പോയി…

എന്ത് പറ്റി അവന്..

മറുപടിയായി ഒരു ചിരി മാത്രം ഞാൻ ചേച്ചിക്ക് സമ്മാനിച്ചു..

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലും വലിയ പൊട്ടലും ചിറ്റലും ഇല്ലാതെ പോയി…. സതി മാഡം വേദന മുമ്പത്തെ കാളും ഉഷാർ ആയി നടന്നു തുടങ്ങി… ഒപ്പം എന്നോടുള്ള സ്നേഹവു കൂടി വന്നു…. ചുരുക്കി പറഞ്ഞാൽ അവിടെ ഇപ്പോൾ പ്രണവ് സർ ഒഴികെ ബാക്കി എല്ലാരും സ്നേഹത്തോടെ ആണ് എന്നോട് പെരുമാറുന്നത്… അവിടെ ജോലിക്ക് നിക്കുന്നതിൽ ഏറ്റവും പ്രായം കുറവ് എനിക്കായത് കൊണ്ടാവാം ഒരു കരുതലും അവർക്ക് ഉണ്ടായിരുന്നു…. പ്രണവ് സാറിനു ഒഴികെ…

മോളെ… രോഹിണി കുഞ്ഞിന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്..
അടുക്കളയിൽ വരുന്നതിനൊപ്പം ശാന്ത ചേച്ചി പറഞ്ഞു…

ആണോ..
ഞാൻ ഹാളിലേക്ക് പോകാൻ തുടങ്ങിയതും ഒന്ന് നിന്നു… അല്ല രോഹിണി ചേച്ചിയെ പോലെ ആയിരിക്കോ അവരും.. അതോ പ്രണവ് സാറിനെ പോലെ എന്തിനും ഏതിനും പിടിച്ച തിന്നാൻ നിക്കുന്നത് പോലെ ആയിരിക്കോ…

നീ എന്താ ആലോചിക്കുന്നേ…
മറുപടി പറയാൻ തുടങ്ങിയതും രോഹിണി ചേച്ചി അവിടേക്ക് വന്നു…

അഹ്.. നീ വാ… എന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്താം…
എനിക്ക് പറയാൻ ഒരു ഗ്യാപ് പോലും തരാതെ ചേച്ചി എന്റെ കൈയും പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു..

പ്രവീൺ സാറിനോട് സംസാരിച്ചു കൊണ്ട് ഇരുന്ന് രണ്ട പേരും രോഹിണി ചേച്ചിയെയും പിന്നിൽ നിക്കുന്ന എന്നെയും നോക്കി.. ഞാനും അവരുടെ മുഖത്തു നോക്കി..

ഇതാ ഗായത്രി… ഞാൻ പറയാറില്ലേ…
അപ്പോൾ അവർ രണ്ടുപേരും എനിക്ക് ഒരു പുഞ്ചിരി നൽകി തിരികെ ഞാനും…
വളരെ ഒന്ന് രണ്ട കാര്യങ്ങൾ മാത്രമേ സംസാരിച്ചു എങ്കിലും അവർ രണ്ടുപേരും ചേച്ചിയെ പോലെ തന്നെ പാവമാണ് എന്ന് എനിക്ക് മനസിലായി.. മാത്രമല്ല ആ അമ്മയുടെ തലോടലിലൂടെ ഉള്ള സംസാരത്തിൽ ഒരു അമ്മയുടെ സ്നേഹവും എനിക്ക് തോന്നി…. ആ സ്നേഹം അനുഭവിച്ചിട്ടില്ലാത്തത് കൊണ്ട് ആയിരിക്കും ….
പ്രവീൺ സാറിന്റെ അമ്മയും അച്ഛനും താഴേക്കു വന്നു…സന്തോഷത്തോടെ ഒപ്പം സ്നേഹത്തോടെ ഉള്ള അവരുടെ എല്ലാ സംസാരവും കേട്ടപ്പോൾ അറിയാതെ നെഞ്ച് ഒന്ന് പിടഞ്ഞു പോയി..ഇത് പോലെ ഒരു ഭാഗ്യം അനുഭവിക്കാൻ എനിക്ക്
യോഗമില്ലലോ…

ശാന്ത ചേച്ചി ചായ എല്ലാർക്കും കൊണ്ട് വന്നു കൊടുത്തു… അവരുടെ കുടുംബകാര്യം ആയതു കൊണ്ട് തന്നെ ഞാൻ അല്പം മാറി നിന്നു… എത്രെയൊക്കെ സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലും അടുക്കളകാരി ഒരിക്കലും കുടുംബക്കാരി ആവില്ലലോ…

പ്രണവിന്റെ കല്യാണ ആലോചന ഏതു വരെ ആയി..

ആലോചനകൾ വന്നിട്ട് എന്ത് കാര്യം അവന് കല്യാണത്തിനോട് ഒന്നും ഒരു താല്പര്യമില്ല..

അല്ല.. ഇനി അവനു വല്ല പ്രണയവും അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ… അതു കൊണ്ട ആണോ കല്യാണത്തിന് മുടക്കം പറയുന്നത്…
രോഹിണി ചേച്ചിയുടെ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരി ആണ് വന്നത്… നേരെ ഒന്ന് ചിരിക്കാൻ പോലും അറിയാത്ത ആ സാധനം അല്ല ഇനി ഒരു പെണ്ണിനെ പ്രേമിക്കാൻ…… പിനീടാണ് മനസിലായത് എന്റെ മുഖത്തു മാത്രം അല്ല അവിടെ ഇരുന്ന് എല്ലാരുടെയും മുഖത്തും ആ ചിരി ഉണ്ടായിരുന്നു…

പ്രേമം… അതും അവന്.. അച്ചൻ നടക്കുന്ന കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്‌…
സ്വന്തം അനിയനെ കുറിച്ച് എന്റെ അതെ അഭിപ്രായം ആണ് പ്രവീൺ സാറിനും ആണ് എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി…

പതിവ് പോലെ ചെറിയ തട്ടലും പ്രണവ് സാറിന്റെ പൊട്ടലുമായി എന്റെ ജീവിതം മുഞ്ഞോട്ട് പോയി…

അഹ്.. ഗായത്രി വന്നോ.. ഞാൻ നിനെയും കാത്തു ഇരിക്കുക ആയിരുന്നു… കുടുംബ ക്ഷേത്രത്തിൽ ഉത്സവം നടക്കുക അല്ലേ.. അതു കൊണ്ട് ഞങ്ങൾ അവിടേക്ക് പോകുകയാണ്.. രാത്രി ആകും ചിലപ്പോൾ വരാൻ.. മാത്രമല്ല ഏതോ പാർട്ടി കാരുടെ റോഡ് തടയൽ ഒക്കെ ഉണ്ട്.. അതുകൊണ്ട് ജോലി ഒകെ തീർത്തു പെട്ടന്ന് ഇറങ്ങണം കേട്ടോ
അത്രെയും പറഞ്ഞു സതി മാഡം പോയി… മുമ്പ് എവിടെ എങ്കിലും പോവുകയാണെങ്കിൽ ചെയ്തു തീർക്കേണ്ട ജോലികൾ മാത്രം പറഞ്ഞിട്ട് പോകുന്ന മാഡം ആയിരുന്നു ഇപ്പോൾ എവിടെ പോകുന്നു എന്ന് പോലും എന്നോട് പറഞ്ഞിട്ട് പോകുന്നത്… ഒരു വിഴ്ച്ചയിൽ എല്ലാ മനുഷ്യരും പഠിക്കും…

മാഡം പോയതിന് പിന്നാലെ രോഹിണി ചേച്ചിയും എന്റെ അടുത്ത യാത്ര പറയാൻ വന്നു….

എല്ലാരും പോകുനുണ്ട് അല്ലേ..

പ്രണവ് ഒഴികെ എല്ലാരുമുണ്ട്… അവന് ഈ അമ്പലവും കാര്യങ്ങൾ ഒന്നും ദഹിക്കില്ല…

ശരിയാ അതിനു ചാത്തൻ സേവയാണ് നല്ലത്…
എന്ന് മനസ്സിൽ പറഞ്ഞു..

കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും പോയി..അവരുടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആയതു കൊണ്ട് തന്നെ പൂരിഭാഗം പണിക്കാരും അവിടെ ആയിരുന്നു… ഞാനും ശാന്ത ചേച്ചിയും രാഘവേട്ടനും ഉൾപ്പടെ വളരെ കുറച്ച് ജോലിക്കാർ മാത്രമേ ഇവിടെ ഉണ്ടായിരുന്നോള്ളൂ…

ഉച്ചയൊക്കെ കഴിഞ്ഞപ്പോൾ തന്നെ എല്ലാ ജോലിയും തീർന്നിരുന്നു…
നമ്മുക്ക് ഇറങ്ങാം.. ഇനിയും നിന്നാൽ ബസ് കിട്ടില്ല… ഏതോ പാർട്ടിക്കാരുടെ ജാഥയും വഴി തടയലും ഒക്കെ ഉണ്ട്..

ഞങ്ങൾ രണ്ടാളും ഇറങ്ങാൻ തുടങ്ങിയതും അകത്തുനിന്ന് ഫോൺ ബെൽ അടിച്ചു…

പ്രണവ് സർ മുകളിൽ ആണ് ഞാൻ പോയി എടുക്കാം….
ശാന്ത ചേച്ചി അകത്തേക്ക് പോയി…
ഞാൻ അവിടെ തന്നെ നിന്നു… അപ്പോൾ ആണ് എല്ലാ ജോലിക്കാരും പോയി എന്ന് മനസിലായത്…

മോളെ നിന്റെ അനിയത്തിയാ.. .. ശബ്‌ദം കേട്ടിട്ട് എന്തോ അത്യാവശ്യം ഉള്ളത് പോലെ തോനുന്നു…

ഞാൻ ജോലിക്ക് വരുമ്പോൾ വല്ല അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ ആണ് ഇവിടത്തെ നമ്പർ അവൾക്ക് കൊടുത്തത്…. പതിവ് ഇല്ലാതെ ഇപ്പോൾ എന്താ ഒരു വിളി..

ചേച്ചി പൊയ്ക്കോ… എന്നെ കാത്തു നിന്ന ബസ് കളയണ്ടാ… നാളെ കാണാം..
ശാന്ത ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ അകത്തേക്ക് ചെന്നു ഫോൺ എടുത്തു..

ഹലോ..

ചേച്ചി…
അവളുടെ ശബ്‌ദം വ്യക്തം അല്ലായിരുന്നു എങ്കിലും നല്ല പതർച്ച ഉള്ളത് പോലെ എനിക്ക് തോന്നി…

സ്വാതി.. എന്താ മോളെ..

ചേച്ചി എന്നെ ആരൊക്കെയോ തട്ടി കൊണ്ട് ഒരു ഗോഡൗണിലേക്ക് കൊണ്ട് വന്നിരിക്കുകയാ….എനിക്ക് പേടി ആവുകയാ ചേച്ചി…
വിതുമ്പി കൊണ്ട് അവൾ പറഞ്ഞപ്പോൾ ഒരു നിമിഷം രക്തം മൊത്തം തലച്ചോറിലേക്ക് ഇരച്ചു കയറുന്നത് പോലെ എനിക്ക് തോന്നി..

മോളെ… നീ എന്തൊകെയാ പറയുന്നേ… നീ ഇപ്പോൾ എവിടെയാ…

സ്കൂളിന്റെ അടുത്തുള്ള ഒരു ഗോഡൗണിൽ ആണ്….ഇപ്പോൾ ആരും കാണാതെ അതിൽ ഒരാളുടെ ഫോണിൽ നിന്നാ ഞാൻ വിളിക്കുന്നെ…എനിക്കു പേടി ആവുകയാ… ചേച്ചി പെട്ടന്ന് വാ..
അത്രെയും പറഞ്ഞ പിന്നെ ഒന്നും കേൾക്കാൻ പറ്റില്ല..

ഹലോ… സ്വാതി..
ഫോൺ പൂർണമായും ഡിസ്റ്റകണക്ട് ആയി..

എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു പോയി… ഈശ്വരാ എന്റെ അനിയത്തി…. ഞാൻ പെട്ടന്ന് പുറത്തേക്കു പോയി… പക്ഷെ ശാന്ത ചേച്ചി ഉൾപ്പടെ എല്ലാരും പോയിക്കഴിഞ്ഞിരുന്നു…
നിസ്സഹായത മാത്രം ആയിരുന്നു അപ്പോൾ എനിക്ക് ചുറ്റും.. എന്റെ സ്വാതി… ആരോട് സഹായം ചോദിക്കും… അപ്പോൾ ആണ് ആ മുഖം മനസ്സിൽ തെളിഞ്ഞത്. പ്രണവ് സർ..

ഞാൻ വീണ്ടും അകത്തേക്ക് ചെന്നു.. മുകളിൽ കയറാൻ തുടങ്ങിയതും സർ താഴേക്കു വന്നു..
എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകാൻ തുടങ്ങിയതും പിന്നിൽ നിന്നും ഞാൻ വിളിച്ചു..

സർ..
തിരിഞ്ഞു നോക്കിയത് അല്ലാതെ ഒന്നും ചോദിച്ചില്ല..

അത്… എന്റെ അനിയത്തി…
നിറഞ്ഞ കണ്ണുകളൊടെ എല്ലാം ഞാൻ സാറിനോട് പറഞ്ഞു…
ദയവുചെയ്ത് സഹായിക്കണം….
അപ്പോഴും ആ മുഖത്തു ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു…

നിനക്കോ നിന്റെ കുടുംബത്തിനോ എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് അല്ല ചോദിക്കേണ്ടത്.. നിന്റെ അനിയത്തിയെ ആരോ പിടിച്ചു കൊണ്ട് പോയി എന്നലേ പറഞ്ഞത്.. ഒരു കാര്യം ചെയ്യ്.. പോയി പോലീസ് സ്റ്റേഷനിൽ പറ…
എന്ന് പറഞ്ഞൂ വീണ്ടും പോകാൻ തുടങ്ങിയതും ഞാൻ വീണ്ടും തടസ്സമായി നിന്നു..

സർ ഞാൻ കാലു പിടിക്കാം…. സഹായിക്കണം…

ഒരേ കാര്യം ആവർത്തിക്കാൻ എനിക്ക് താല്പര്യമില്ല..
അത്രെയും പറഞ്ഞു നടന് നീങ്ങി ..

മരിച്ചുപോയ നിങ്ങളുടെ അനിയത്തിയെ ഓർത്തിട്ട എങ്കിലും…
എന്റെ ആ വാക്കുകൾ കേട്ടപ്പോൾ സർ അവിടെ നിന്നു.. ഞാൻ അടുത്തേക്ക് ചെന്നു…

എന്റെ അനിയത്തിയുടെ ജീവന്റെ കാര്യമാണ് സഹായിക്കണം…
അനിയത്തിയുടെ കാര്യം പറഞ്ഞത് കൊണ്ടാണോ എന്ന് അറിയില്ല ആ കണ്ണുകൾ പതിയെ അലിയുന്നത് ഞാൻ അറിഞ്ഞു…

ഒരു നിമിഷത്തെ മൗനത്തിനു ശേഷം സർ ചോദിച്ചു..
ഏത് ഗോഡൗൺ ആണ്…

പതിനഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ അവിടെ എത്തി… പെട്ടന്ന് തന്നെ ഞാൻ കാറിൽ നിന്നും ഇറങ്ങി.. നേരത്തെ എന്റെ വാക്കുകളുടെ ശക്തി കൊണ്ടാണോ അതോ എന്റെ നിസ്സഹായ അവസ്ഥ കണ്ടാണോ എന്ന് അറിയില്ല സാറും പെട്ടന്ന് തന്നെ പുറത്ത ഇറങ്ങി…

സാറിന്റെ പിന്നാലെ ഞാൻ അ ഗോഡൗണിലേക്ക് കയറി… മൊത്തം പൊടിയും എല്ലാം പിടിച്ചു കിടക്കുവായിരുന്നു അവിടെ… വിശാലമായി കിടക്കുന്ന അവിടെ എല്ലാടത്തും ഞങ്ങൾ നോക്കി… പക്ഷെ ഒരിടത്തും സ്വാതിയെ മാത്രം അല്ല ഒരു മനുഷ്യകുഞ്ഞിനെ പോലും ഞങ്ങൾ കണ്ടില്ല…

നീ എന്താ മനുഷ്യനെ കളിയാക്കുവാണോ… എവിടെ നിന്റെ അനിയത്തി…
കുറച്ച് മുമ്പ് വരെ സാറിന്റെ കണ്ണിൽ കണ്ട ദയ ഒന്നും ഇപ്പോൾ ഇല്ലാ…

സത്യമാണ് ഞാൻ പറഞ്ഞെത്.. ഇവിടെ ഉണ്ട് എന്നാ അവൾ വിളിച്ച പറഞ്ഞത്..

പറഞ്ഞു എങ്കിൽ പിന്നെ എവിടെ….
ഉച്ചത്തിൽ ഉള്ള സാറിന്റെ സംസാരം അവിടെ എല്ലാം പ്രതിധ്വനിക്കുനത് പോലെ തോന്നി… അപ്പോൾ എന്റെ ഉള്ളിലും ഭയം കൂടിയിരുന്നു..
സർ എന്റെ അടുത്തേക്ക് വന്നു..
അതോ… വേറെ എന്തെങ്കിലും പ്ലാൻ ആണോ ഇത്..

എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്നു..

ഇനി എന്തായാലും സ്വന്തം അനിയത്തിയെ നീ തന്നെ അങ്ങ് കണ്ടുപിടിച്ചാൽ മതി…
അത്രെയും പറഞ്ഞു സർ തിരിഞ്ഞു നടന്നതും ഒരു നിമിഷം അവിടെ നിന്നു… അപ്പോൾ ആണ് ഞാനും അത് ശ്രദ്ധിക്കുന്നത്..

തുറന്നു കിടന്ന ഗോഡൗണിന്റെ വാതിൽ ഇപ്പോൾ അടഞ്ഞു കിടക്കുന്നു..അതും കൂടെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് ഉയർന്നു … സർ എനിക്ക് നേരെ ഒരു രൂക്ഷ നോട്ടം നൽകിട്ട വാതിൽ തുറക്കാൻ ശ്രമിച്ചു…

പക്ഷെ അത് പുറത്ത നിന്നും പൂട്ടിയിരിക്കുക ആയിരുന്നു…തട്ടിയും ചവുട്ടിയുമായി സർ അത് തുറക്കാൻ ശ്രമിച്ചു.. പക്ഷെ പറ്റില്ല… അവസാനമായി അതിൽ ഒരു ചവിട്ടും കൊടുത്ത സർ എന്റെ അടുത്തേക്ക് വന്നു…

എന്റെ രണ്ട കൈയിലും മുറുകെ പിടിച്ചു

സത്യം പറയടി… എന്താ ഇതൊക്കെ..
ദേഷ്യം പ്രതിധ്വനിക്കുന്ന വാക്കുകൾ ആയിരുന്നു…

എ…എനിക്ക് അറിയില്ല സത്യമാണ് ഞാൻ പറയുന്നത്..

സർ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും അ വാതിൽ തുറന്നതും ഒരുമിച്ച് ആയിരുന്നു… ഞങ്ങൾ രണ്ടാളും അവിടേക്ക് നോക്കിയപ്പോൾ രണ്ട മൂന്നു ആളുകൾ ആയിരുന്നു….

എന്താ ഇവിടെ…
അതിൽ ഒരാളുടെ അർത്ഥം വച്ചുള്ള സംസാരം കേട്ടപ്പോൾ ആണ് സാറിന്റെ പിടി എന്റെ കൈകളിൽ മുറുകി ഇരിക്കുന്ന കാര്യം ഓർത്തത്…ഞാൻ പെട്ടന്നു അല്പം മാറി നിന്നു…

അവരുടെ അർത്ഥം വച്ചുള്ള നോട്ടമോ സംസാരമോ ഗൗനിക്കാതെ സർ പോകാൻ തുടങ്ങിയതും

അഹ്.. അങ്ങനെ അങ്ങ് പോയാലോ…

എന്താ സദാചാരം ആണോ..

ആണെങ്കിൽ…

ആണെങ്കിൽ പുല്ല് ആണ്.. മാറി നിക്കടോ…
സർ അവരെആരെയും ഗൗനിക്കാതെ പുറത്ത പോയി… പിന്നാലെ ഞാനും… പുറത്ത വന്നപ്പോൾ ആണ് അവിടെയും കുറച്ച് ആളുകൾ കൂടിയിരിക്കുന്നത് കണ്ടത്…
എല്ലാം കണ്ടു തകർന്ന അവസ്ഥയിൽ ഞാൻ… കവിളിൽ നനവ് തട്ടിയപ്പോൾ ആണ് കരയുകയാണ് എന്ന് പോലും മനസിലായത്..
പക്ഷെ അ ആൾകൂട്ടത്തിൽ ഒരു പരിചിതമായ മുഖം ഞാൻ കണ്ടു…. ചെറിയമ്മ….
എന്നെ കണ്ടപ്പോൾ ഒരു വിജയ ഭാവം ആയിരുന്നു അവരുടെ മുഖത്തു എങ്കിൽ എന്റെ കൂടെ സാറിനെ കണ്ടപ്പോൾ മുഖത്തു അടി ഏറ്റത് പോലെ അവർ നിന്നു…

രണ്ടു പേരും കൂടെ എന്തായിരുന്നു അകത്തു…
വീണ്ടും സദാചാര കൂട്ടത്തിന്റെ ചോദ്യം ഉയർന്നപ്പോഴും ഒന്നും ഗൗനിക്കാതെ സർ പോകാൻ തുടങ്ങിയതും ഒരാൾ സാറിന്റെ ഷർട്ടിൽ പിടി മുറുക്കി..

ഇതിന് ഒരു തീരുമാനം ഉണ്ടക്കിട്ട് നീ ഇവിടെ നിന്നും പോയാൽ മതി…

കൈ എടുക്ക്…

ഇല്ലങ്കിൽ..

അ ചോദ്യത്തിന് കരണം അടിച്ച ഒരു മറുപടി ആയിരുന്നു സാറ കൊടുത്തത്…
ഡാ..

തൊട്ടുപോകരുത്.. നിന്റെ ഒക്കെ സദാചാരം എന്റെ അടുത്ത വേണ്ടാ..

പിന്നെ ഇവിടെ ഒരു പെണ്ണുമായി നിനക്ക് എന്ത് പരുപാടി ആയിരുനടാ…

സർ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
ഇവൾ നിന്റെ മോള് ഒന്നുമല്ലലോ..ഞങ്ങൾ തമ്മിൽ പല ബന്ധങ്ങളും കാണും… അതൊക്കെ ഇവിടെ ഒരുത്തനെയും ബോധിപ്പിക്കേണ്ടാ കാര്യം എനിക്ക് ഇല്ലാ..
ദേഷ്യം കൊണ്ട് മാത്രം ആണ് സാറിന്റെ നാവിൽ നിന്നും അ വാക്കുകൾ വന്നത് എങ്കിലും അതിന്റെ പ്രത്യാഘാതം ഓർത്ത് വിങ്ങിയ നെഞ്ചുമായി ഞാൻ നിന്നു…

ഡാ.. നീ എന്റെ മോളെ നശിപ്പിച്ചു അല്ലെ..
ആ കൂട്ടത്തിൽ നിന്നും ചെറിയമ്മ മുഞ്ഞോട്ട് വന്നു… അവരെ കണ്ടപ്പോൾ സർ അവരുടെ മുഖത്തു നോക്കി പിനീട് എന്റെയും… ഒരു പുച്ഛത്തോടെ സർ എന്റെ നേർക്ക് തിരിഞ്ഞു…

ഓഹ്.. അപ്പോൾ അമ്മയുടെയും മോളുടെയും പ്ലാൻ ആയിരുന്നു അല്ലേ എല്ലാം..
അ വാക്കുകൾ കേട്ടപ്പോൾ പ്രതികരിക്കണം എന്ന് ഉണ്ട എങ്കിലും ഒന്ന് അനങ്ങാൻ പോലും വയ്യാതെ ഞാൻ നിന്നു..

ഒന്ന് ഓർത്തോ… ഇത് ഇവിടെ കൊണ്ട് തീരുന്നില്ല.. ഇതിനൊക്കെ നീ അനുഭവിച്ചിരിക്കും…
സാറിന്റെ അ വാക്കുകൾ എപ്പോഴത്തെയും പോലെ ദേഷ്യത്തിന്റെ സ്വരം മാത്രം അല്ലായിരുന്നു… ഒരു ഭീഷണിയും അ സ്വരത്തിൽ ഉണ്ടായിരുന്നു…

വീണ്ടും കത്തി ജ്വലിക്കുന്ന കണ്ണുകളൊടെ എന്നെ നോക്കിയതിന് ശേഷം സർ പോയി…കൂടി നിക്കുന്ന ആളുകളുടെ അടക്കം വച്ചുള്ള സംസാര കേട്ട് എല്ലാം തകർന്ന അവസ്ഥയിൽ ഞാനും…

ഇവൾ നാണം കെടുത്തിയില്ലേ ഞങ്ങളെ… ഇനി മറ്റുള്ളവരുടെ മുഖത്തു എങ്ങനെ നോക്കും
.
ചെറിയമ്മയുടെയും അച്ഛന്റെയും നിർത്താതെ ഉള്ള കുത്തു വാക്കുകൾ കേട്ടപ്പോഴും മുറിയിൽ നിന്ന ഇറങ്ങാതെ അവസാനം ഇടർന് വീണ കണ്ണീരോടെ ഞാൻ ഇരുന്നു…

ചേച്ചി… എന്താ ഇത്… എന്തൊകെയാ. അമ്മ പറയുന്നത്..

സ്വാതി ചോദിച്ചപ്പോഴും മറുപടി ഇല്ലായിരുന്നു എനിക്ക്.. പതിയെ എല്ലാം ഞാൻ അവളോട് പറഞ്ഞു..

ഞാൻ വിളിച്ചു എന്നോ…ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്…

എനിക്ക് അറിയില്ല മോളെ… ഒന്നും അറിയില്ല…

ചേച്ചിയെ ആരോ ചതിച്ചത് ആണ്..

സ്വാതിയുടെ അ വാക്കുകൾ നേരത്തെ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു..

ചേച്ചിയെ അടുത്ത അറിയുന്ന ആരോ തന്നെ യാണ്… എനിക്ക് എന്തെങ്കിലും പറ്റിയാൽ ചേച്ചി ഒന്നും ചിന്തിക്കാതെ ഇറങ്ങും എന്ന് ഉറപ്പ് ഉള്ള ഒരാൾ..

അങ്ങനെ ഒരാളെ ഉള്ളു ഇവിടെ..

സ്വാതി എൻ്റെ മുഖത്തു നോക്കി ഉത്തരം തിരഞ്ഞപ്പോൾ കണീർ തുടച്ചു കൊണ്ട് ഞാൻ മുറിക്ക് പുറത്ത ഇറങ്ങി… തല ഉയർത്തി പിടിച്ചു കൊണ്ട് തന്നെ…

കുടുംബത്തിന് അപമാനം ഉണ്ടാക്കി തന്ന അസത്തെ…

മതി..
എന്റെ ഉറച്ച വാക്കുകൾ കേട്ട് ചെറിയമ്മ നിശ്ശബ്ദയായി..

നിങ്ങൾക്ക് എന്നോട് ദേഷ്യമാണ് എന്ന് അറിയാം… പക്ഷെ ഇത്ര മാത്രം ദ്രോഹം എന്നോട് ചെയ്യാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്

ഞാൻ.. ഞാൻ എന്ത് ചെയ്‌തു എന്നാ നീ പറയുന്നത്..
അവർ പരുങ്ങലോടെ ചോദിച്ചതും അ സുധി അകത്തു ദേഷ്യത്തോടെ കയറി വന്നു..

ചേച്ചിയുടെ ഒറ്റ വാക്ക് വിശ്വസിച്ചാണ് ഞാൻ അ ഗോഡൗണിൽ കയറി ഇരുന്നത്.. അവസാനം ആളുകൾ കൂടിയപ്പോൾ ഇവളുടെ കൂടെ പിടിച്ചത് ഏതോ ഒരുത്തനെ…

അയാളുടെ അ വാക്കുകൾ കൂടെ കേട്ടപ്പോൾ എന്റെ എല്ലാ സംശയങ്ങളും വ്യക്തമായി…

ഓഹ്.. അപ്പോൾ അങ്ങനെ ആണ് അല്ലേ….
എന്റെ സമ്മതത്തോടെ ഇയാളുമായുള്ള എന്റെ വിവാഹം നടക്കില്ല എന്ന് ഉറപ്പ് ആയപ്പോൾ കണ്ടു പിടിച്ച അവസാന മാർഗം ആണ് അല്ലേ…

അതേടി… അത് തന്നെയാ സത്യം.. സ്വാതിയുടെ പേര് പറഞ്ഞ നിന്നെ അവിടെ വിളിച്ചു വരുത്തി… നിനക്ക് മുമ്പ് തന്നെ സുധി ആ ഗോഡൗണിൽ കയറിയിരുന്നു.. ആളുകൾ കൂടുമ്പോൾ നിനെയും സുധിയേയും ഒരുമിച്ച് പിടിക്കാൻ… പക്ഷെ എല്ലാ തെറ്റി പോയി.. അവിടേക്ക് നീ ഒറ്റയ്ക് വരും എന്ന് വിചാരിച്ച ഞങ്ങൾക് തെറ്റി.. വേറെ ഒരുത്തനെയും കൊണ്ട് വന്ന എല്ലാം നശിപ്പിച്ചു….
ചെറിയമ്മ കലി തുള്ളി കൊണ്ട് പറഞ്ഞു..

അമ്മയ്‌ക്ക എങ്ങനെ കഴിയുന്നു ഇങ്ങനെ ദുഷ്ട ആവാൻ…

സ്വാതി.. നീ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടണ്ടാ..

ഇടപെടും.. ഞാൻ കാരണം ആണ് ചേച്ചിക്ക് ഈ മാനക്കേട് സഹിക്കേണ്ടി വന്നത്… ഇനി ചേച്ചിയുടെ ഭാവിയെ കുറിച്ച് അമ്മ ഓർത്തിട്ടുണ്ടോ…

അപ്പോഴും പദ്ധതി ഒന്നും നടക്കാത്തതിന്റെ നിരാശ ആയിരുന്നു അയാളുടെ മുഖത്തു..

സുധി നീ വിഷമിക്കണ്ടാ.. ഒരു കണക്കിന് ഇങ്ങനെ ഒക്കെ നടന്നത് നല്ലത് ആണ്..

വേറെ ഒരുത്തന്റെ കൂടെ പിടിച്ച ഇവളെ ആര് കെട്ടാൻ ആണ്… നിനക്ക് തന്നെ ഇവൾ സ്വന്തമാകും…
അവരുടെ വാക്കുകൾ കേട്ടപ്പോൾ ആ സ്ത്രീയെ പച്ചയ്ക് കത്തിക്കാൻ ആണ് തോന്നിയത്..

പക്ഷെ അവൻ അത്ര ചില്ലറക്കാരൻ ഒന്നുമല്ല.. അവന്റെ കുടുംബവും..

നീ അതൊന്നും ഓർത്ത് പേടിക്കണ്ടടാ… എന്തൊക്കെ പറഞ്ഞാലും പണക്കാർ ആയ അവർ ഇവിടെ വന്ന തന്നെ എല്ലാ പ്രശ്നവും ഒതുക്കി തീർക്കാൻ നമ്മുക്ക് കാല് പിടിക്കും… ആ ചുളുവിൽ കുറച്ച് കാശും നമ്മുക്ക് ഒപ്പിക്കാം..

അമ്മ എന്ന് പറയാൻ തന്നെ എനിക്ക് ഇപ്പോൾ അറപ്പാണ്…
എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് സ്വാതി അകത്തേക്ക് പോയി..

അപ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്ന നിന്നത്..ഞാൻ മുറിയിലേക്ക് ചെന്നു…
പക്ഷെ എന്റെ ശ്രദ്ധ പിടിച്ചത് പരിചിതമായ ആ രണ്ട ശബ്‌ദങ്ങളിൽ ആയിരുന്നു
..

എന്റെ ഊഹം തെറ്റിയില്ല… അധികം വയ്ക്കാതെ തന്നെ സതി മാടവും രോഹിണി ചേച്ചിയും എന്റെ മുറിയിലേക്ക് വന്നു..

തളർന്നു ഇരുന്ന ഞാൻ അവരെ കണ്ടപ്പോൾ എണീച്ചു… പക്ഷെ അവർ രണ്ടുപേരുടെയും മുഖത്തു നോക്കാൻ എന്ത് കൊണ്ടോ എനിക്ക് കഴിഞ്ഞില്ല..

എന്താ ഗായത്രി ശരിക്കും സംഭവിച്ചത്..

എന്റെ നാവിൽ നിന്നും എന്തെങ്കിലും വരുന്നതിനു മുമ്പ് തന്നെ ആ സ്ത്രീ എന്റെ അമ്മ എന്നുള്ള കഥാപാത്രം നന്നായി അഭിമായിച്ചു തുടങ്ങി..

എന്റെ പൊഞ്ഞു മോൾക്ക്‌ ഈ ഗതി വന്നല്ലോ.. ആരോ എന്റെ കുട്ടിയെ ചതിച്ചത് ആണ്…. എന്റെ മോളുടെ ഭാവി തകർന്നില്ലേ…
അങ്ങനെ ഓരോന്നു പറഞ്ഞ അവർ കള്ള കണീർ പൊഴിച്ചു… അത് എല്ലാം വിശ്വസിച്ച മാടവും ചേച്ചിയും..

മാഡം എന്റെ അടുത്തേക്കായി വന്നു..
ഇതൊക്കെ അറിഞ്ഞപ്പോൾ ഒരു സമാധാനവും ഇല്ലായിരുന്നു… അതു കൊണ്ടാണ് ഈ രാത്രി തന്നെ ഇവിടേക്ക് വന്നത്..
ഒരു നെടുവീർപ് ഇട്ടു കൊണ്ട് മാഡം തുടർന്നു…
പ്രണവ് ഒരു തെറ്റും ചെയ്യില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്….. അതെ വിശ്വാസം കുറച്ച് നാളുകളുടെ പരിചയമേ ഉള്ളു എങ്കിലും നിന്നോടും ഉണ്ട്..

നമ്മൾ വിശ്വസിച്ചു കൊണ്ട് എന്ത് കാര്യം… നാട്ടുകാരെ ആര് വിശ്വസിപ്പിക്കും.. നിങ്ങൾ ഒക്കെ പണക്കാർ ആയത് കൊണ്ട് തന്നെ ഇതൊന്നും നിങ്ങൾക്ക് വലിയ പ്രശ്നമാവില്ല പക്ഷെ എന്റെ പൊഞ്ഞു മോളുടെ കാര്യമോ….

അവരുടെ വാക്കുകൾ എല്ലാം കേൾക്കുമ്പോൾ ഒരു തരം അറപ്പ് ആയിരുന്നു എനിക്ക്.. എങ്കിലും മൗനം പാലിച്ചു ഞാൻ നിന്നു..

നിങ്ങളുടെ എല്ലാ പ്രശ്നത്തിനും പരിഹാരമായി ആണ് ഞാൻ വന്നിരിക്കുന്നത്..
മാഡം അത് പറഞ്ഞപ്പോൾ കൈ നിറയെ വരാൻ പോകുന്ന പണത്തിനേ കുറിച്ച് ഓർത്ത് ചെറിയമ്മയുടെ മുഖം തെളിഞ്ഞപ്പോൾ എല്ലാം നഷ്ടപെട്ടവളേ പോലെ ഞാൻ നിന്നു.. പക്ഷെ മാഡത്തിന്റെ നാവിൽ നിന്നും വന്ന അടുത്ത വാക്കുകൾ ഞങ്ങൾ എല്ലാരേയും ഒരു പോലെ ഞെട്ടിച്ചു..

ഗായത്രിയെ പ്രണവ് കല്യാണം കഴിക്കും…
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ആ വാക്കുകൾ എന്റെ ചെവിയിൽ മുഴുകി നിന്നു…

സത്യമാണോ അമ്മേ..
ചിരിച്ചു കൊണ്ട് രോഹിണി ചേച്ചി ചോദിച്ചു എങ്കിലും പെട്ടന്ന് ആ മുഖം വാടി..
പക്ഷെ പ്രണവ്.. അവൻ സമധിക്കുമോ..

പ്രണവിന്റെ സമ്മതവും സമ്മതകുറവും ഞാൻ നോക്കുന്നില്ല…. ഗായത്രിക്ക് സമ്മതം ആണെങ്കിൽ ഈ വിവാഹം നടക്കും ഉടനെ തന്നെ…
മാഡത്തിന്റെ ഉറച്ച വാക്കുകൾ കേട്ട് ഈ പ്രശ്നത്തിന്റെ പേരിൽ പണം തട്ടാൻ ഉള്ള എല്ലാ പ്രദീക്ഷയും തകർന്ന നിരാശ ആണ് ചെറിയമ്മയുടെ മുഖത്തു തെളിഞ്ഞു എങ്കിൽ… ഈ കാര്യങ്ങൾ എല്ലാം അറിയുമ്പോൾ ഉള്ള പ്രണവ് സാറിന്റെ പ്രതികരണം ഓർത്ത് ഉള്ള പേടി ആണ് എന്റെ മുഖത്തു നിറഞ്ഞത്…

*************************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (13 votes)
Exit mobile version