Skip to content

Onam Quiz 2024 in Malayalam [29 Questions & Answers]

മലയാളികളുടെ[അവലംബം ആവശ്യമാണ്] ദേശീയോൽസവമാണ് ഓണം[അവലംബം ആവശ്യമാണ്. ഈ വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിതി എന്ന ഒരുകഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്.അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.

Onam Offers 2024 – Online Shopping Festival

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

ഓണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Onam Quiz Questions & Answers


ഓണപ്പൂവ് എന്ന വിശഷമുള്ള പൂവ് ?

കാശിത്തുമ്പ

ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വർഷം?

1961

രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതു പേരിൽ?

അമ്മായിയോണം

ഓണം ആഘോഷിക്കുന്നത് എന്നാണ്?

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

‘ഓണപ്പാട്ടുകാർ’ എന്ന കവിത ആരെഴുതിയത്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

മഹാബലിയുടെ പിതാവിന്റെ പേര്?

വിരോചനൻ

ഓണം കേറാമൂല ‘എന്ന പ്രയോഗത്തിന്റെ അർഥം ?

കുഗ്രാമം

മഹാബലി എന്ന വാക്കിനർത്ഥം എന്താണ്?

വലിയ ത്യാഗം ചെയ്‌തവൻ

നാലാം ഓണം ഏതു മഹാന്റെ ജന്മദിനം?

ശ്രീനാരായണഗുരു

മഹാബലിയുടെ യഥാർത്ഥ പേര് എന്താണ്?

ഇന്ദ്രസേനന്‍

സംഘകൃതികളിൽ ഓണം ഏത് പേരിലാണറിയപ്പെടുന്നത്?

ഇന്ദ്രവിഴ

അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത്?

മൂലം നാൾ

മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെ ?

തമിഴ്നാട്

മഹാബലിയുടെ പത്നിയുടെ പേര് എന്താണ്?

വിന്ധ്യാവലി

തിരുവോണത്തിന്റെ തലേദിവസം ഏത് നാളാണ് ?

ഉത്രാടം

വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ ആരാണ് മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

അസുരഗുരു ശുക്രാചാര്യൻ

ഓണപ്പൂക്കൾ പറച്ചില്ലേ നീ- യോണ കോടിയുടുത്തില്ലേ ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടിലേ – ഓണത്തെക്കുറിച്ചുള്ള ഈ കാവ്യശകലം ആരുടെ ?

ചങ്ങമ്പുഴ

തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?

മധുരൈ കാഞ്ചി

എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?

ചോതിനാൾ മുതൽ

തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

തൃക്കാക്കരയപ്പന്

വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

കശ്യപൻ

വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

അദിതി

ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

അഞ്ചാമത്തെ

ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

എട്ടാം സ്കന്ധം

മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് ?

വിശ്വജിത്ത്‌ എന്ന യാഗം

വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

ത്രേതായുഗത്തിൽ

മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?

ബാണാസുരന്‍

മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

ഭൃഗുകച്ഛം എന്ന സ്ഥലത്ത്

എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?

ഉത്രാടനാള്

Source: Wikipedia

Don`t copy text!