Skip to content

ഓർമയിൽ ഒരു പരീക്ഷക്കാലം

മാർച്ച്‌ 4 തൊട്ട് 31 വരെ അക്ഷരത്താളുകൾ നടത്തിയ ‘ഓർമ്മയിലെ ഒരു പരീക്ഷാക്കാലം’ എന്ന തലക്കെട്ടിൽ നടത്തിയ കഥാമത്സരത്തിന്റെ വിജയികളെ ആണ് ഇവിടെ പറയുന്നത്.

ഇത് ഒരു മത്സരമായി കാണുന്നതിന് ഉപരി മത്സരിച്ച ഓരോ വ്യക്തിക്കും അവരുടെ വിദ്യാലയജീവിതത്തിലെ ഒരു മധുരം നുണയുവാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. പലവരും അവരുടെ സ്വന്തം സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഓർമ്മയിലെ മറക്കാനാവാത്ത ചില അനുഭവക്കുറുപ്പുകൾ തന്നെയായിരുന്നു പങ്ക് വെച്ചത്. ഓരോ കഥ വായിക്കുമ്പോഴും ഓരോന്നും ഓരോ തരത്തിൽ നല്ലത് തന്നെയായിരുന്നു. അതിൽ നിന്ന് 3 എണ്ണം തിരഞ്ഞെടുക്കുക തീർത്തും പ്രയാസകരമായിരുന്നു. എങ്കിലും admin ടീമിന് തിരഞ്ഞെടുക്കുക തന്നെ വേണമായിരുന്നു.

ഇതിൽ ഒന്നാം സ്‌ഥാനം നേടിയത്..
?Danish John??

മീനമാസത്തിലെ വരിക്കച്ചക്കയുടെ തേൻ മധുരം നുണഞ്ഞ ഡാനിഷിന്റെ എഴുത്ത് വായനക്കാരനെ മനോഹരമായ പരീക്ഷകളുടെ പരീക്ഷണങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്നു. ബാല്യകാലത്തിൽ നിന്ന് യൗവ്വനത്തിലേക്ക് എത്തിയപ്പോൾ തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിന്റെ കെട്ടുപാടുകളും കഥാകൃത്ത് എഴുത്തിൽ വിലയിരുത്തുന്നു.സമയമില്ലായ്മയിൽ നിന്ന് ഫീലുണർത്തുന്ന എഴുത്ത് ഒന്നാമതെത്തുന്നു.

രണ്ടാം സ്‌ഥാനം നേടിയത്..
?Sunil Kumar??

പണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഉയർച്ചതാഴ്ച്ചകൾ നിലനിന്നിരുന്ന കാലഘട്ടത്തിലെ പരീക്ഷയോർമ്മയേയും വിദ്യാലയ ജീവിതത്തേയും തഴുകിയുണർത്തിയ നേർച്ചിത്രമാണ് സുനിൽകുമാറിന്റെ രചന.പക്ഷം ചേർന്ന് മാർക്കിടുന്ന,ശിക്ഷ നടപ്പാക്കുന്ന;അന്നത്തെക്കാലത്ത് പല വിദ്യാർത്ഥികളും അനുഭവിച്ച ഓർമ്മയിലേക്ക് വായനക്കാരനെ കൂടെക്കൂട്ടിയ രചന രണ്ടാം സ്ഥാനത്തിന് അർഹമാകുന്നു.

മൂന്നാം സ്‌ഥാനം നേടിയത്…
?Satheesh Iyyer??

ജനപ്രിയ കഥയായി തിരഞ്ഞെടുത്തത്..
♦Anna Benny

malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

ടീച്ചർ ക്ലാസ്സിൽ ഉത്തരക്കടലാസ് വിതരണം ചെയ്തപ്പോൾ എന്റെ കണ്ണുകൾ ഗീതുവിലായിരുന്നു… അവൾക്ക് ഈ വിഷയത്തിന് ഫുൾ മാർക്ക്ക്കുണ്ട്, എന്നാലും എനിക്ക് ഫുൾ കിട്ടിയാൽ മുഴുവൻ വിഷയങ്ങളുടെയും മാർക്ക് കൂട്ടുമ്പോൾ ഞാനാകും ഫസ്റ്റ്….. അതിന്റെ ടെൻഷൻ… Read More »ഓർമയിൽ ഒരു പരീക്ഷക്കാലം

malayalam story

സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

“അമ്മയ്ക്കെന്നോട് ദേഷ്യമാണോ…?” മകളുടെ ആ ചോദ്യം നെഞ്ചില്‍ തുളച്ചുകയറിയെങ്കിലും കേള്‍ക്കാത്തമട്ടില്‍ അമ്മ തന്റെ ജോലികളില്‍ മുഴുകി. അവള്‍ അമ്മയുടെ പുറത്ത് തലോടിക്കൊണ്ട് അല്പംകൊഞ്ചലോടെ പറഞ്ഞു. ” ഇത്തിരി മാര്‍ക്ക് കുറഞ്ഞതിന് എന്നോടിത്ര ദേഷ്യമെന്താണമ്മേ…? അധ്യാപകരും,കൂട്ടുകാരും,വീട്ടുകാരും… Read More »സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

എട്ടിലെ പരീക്ഷാക്കാലം.. ക്‌ളാസിൽ അത്യാവശ്യം നല്ല മാർക്ക് വാങ്ങി പഠിക്കുന്നത് കുറച്ചു പേരെ ഉള്ളൂ അതിൽ ഞാനും ഉണ്ട്. എന്റെ ബാല്യം അത്ര നല്ലതല്ല. നല്ല ഉടുപ്പോ, നല്ലൊരു നിക്കറോ ഇട്ടുകൊണ്ട് പോവാൻ എനിക്കുണ്ടായിരുന്നില്ല… Read More »ഓർമയിൽ ഒരു പരീക്ഷക്കാലം

malayalam story

മീനമാസത്തിലെ വരിക്കച്ചക്ക

ദിവസത്തിന്റെ കാതലായ പത്ത്‌ മണിക്കൂറിലതികം ഓഫീസ്‌ മുറിയുടെ ചില്ലു ജാലകത്തിനകത്തായതുകോണ്ട്‌ നടന്നു വന്ന വഴികളിൽ പലതും ഇന്ന് ഓർമ്മയിൽ തങ്ങിനിൽക്കുന്നില്ല. അപ്രതീക്ഷിതമായി ചിലതൊക്കെ കാണുമ്പോൾ മരവിച്ചു പോയ മാറാലകൾ തുടച്ചു നീക്കി ചിലതെല്ലാം പൊടിതട്ടിയെടുത്ത… Read More »മീനമാസത്തിലെ വരിക്കച്ചക്ക

Don`t copy text!