Site icon Aksharathalukal

എയ്ഞ്ചൽ – പാർട്ട് – 11

angel story

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part -11📝

💘💘💘💘💘💘💘💘💘💘

ഷാന എവിടെ………????

ഇങ്ങള് എന്താ അമ്മായി ഈ ചോദിക്ക്ന്നെ.. അവളിവിടെ അല്ലെ ഉള്ളത്.

ഇവിടെയോ.. അവള് പുഴേന്ന് കുളിച്ചോളാം എന്ന് പറഞ്ഞ് നിങ്ങളെ പുറകേത്തന്നെ വന്നിരുന്നല്ലോ…

ഞങ്ങളെ പുറകെയോ

പടച്ചോനെ … ന്റെ കുഞ്ഞ് ഇതെവിടെപ്പോയി… അള്ളാ….

മോനേ … ഷാനീ … ടാ

എന്താ ഉമ്മച്ചിയേ ..ഇങ്ങനെ കൂവുന്നേ …

മോനേ…… ഷാന അവള് പുഴക്ക് എത്തീട്ടില്ലാന്ന്.. അമ്മായി ഒക്കെ അവ്ട്ന്ന് തിരിച്ച് വന്ന്.. മോളേ അവരൊന്നും കണ്ടില്ലാന്ന് .. മോന് ഒന്ന് പോയി നോക്ക്.. ഉമ്മച്ചിക്ക് എന്തോ പേടിയാകുന്നു.

ഇങ്ങളെന്താ… ഉമ്മച്ചിയേ.. ഓള് ആദ്യായ് ട്ടൊന്നും അല്ലല്ലോ പുഴക്ക് പോണത്.

ഉമ്മച്ചിന്റെ സമാധാനത്തിന് മോനൊന്ന് പോയി നോക്ക്.. ന്റെ കുട്ടി ഒറ്റക്ക് ആദ്യായ്ട്ടാ പോണത്.

ഉം’. ശരി…… ഉമ്മച്ചി

…………………………………………………………….

അള്ളാ…. ന്റെ ഡ്രസ്സ് ഒക്കെ ഇതെവ്ടെ പോയി.. എത്ര നേരായി ഞാൻ നോക്കുന്നു.തിരയാൻ എനി എവിടെം ബാക്കിയില്ലല്ലോ. ഞാൻ ഇവിടെ വെച്ചിട്ടെന്നെ ആണല്ലോ കുളിക്കാൻ പുഴയിലേക്ക് ഇറങ്ങിയത്.

ഈ തോർത്ത് മുണ്ട് ഉടുത്ത് മാത്രം വീട്ടിൽ പോക എന്നുള്ളത്… അയ്യേ ചിന്തിക്കാൻ കൂടി വയ്യ…. അതെന്തായാലും നടക്കില്ല..

ഇത് ഇവ്ട്ന്ന് എടുക്കാൻ ഇതാരാ വന്നത്.

എനിയിപ്പോ അമ്മായിമാര് എല്ലാരും കൂടെ ഇവിടെ ഒളിച്ചു നിന്നതങ്ങാനും ആണോ..

ഡ്രസ്സ് ഒക്കെ മാറ്റിവെച്ച് എന്നെ പറ്റിക്കാൻ..

ഏയ് അതെന്തായാലും അല്ല. അങ്ങനെയാണേൽ അവർ വരണ്ട സമയം എപ്പൊയോ കഴിഞ്ഞു.

അവർക്കും അറിയാല്ലോ .. വീട്ടിൽ എല്ലാവരും എത്തിക്കാണുംന്ന്…സമയം പോകാണല്ലോ അള്ളാ..

വീട്ടിൽ എല്ലാവരും എത്തിയിട്ടുണ്ടാകും.. ന്നിട്ടും ബർത്ത്ഡേക്കാരി മാത്രം ഇവിടെ ഇങ്ങനെ.. എന്തൊരു പരീക്ഷണാ ഇത്.

ആരേലും എന്നെ പറ്റിക്കാണേൽ പ്ലീസ് ഒന്ന് മുന്നിൽക്ക് വാ….. എനിക്ക് പേടിയാകുന്നു.😥😥😥😥😥😥😥😥😥😥😥

എവിടെ ആരോട് പറയാൻ ,, ആര് കേൾക്കാൻ… ന്റെ ഉപ്പച്ചി ബർത്ത് ഡേക്ക് ൻക് അത്രക്ക് ഇഷ്ടപ്പെട്ട് വാങ്ങിച്ച ഡ്രസ്സാ.. 👗എനി ഞാൻ എങ്ങനെ പോകും ന്റെ ഉപ്പച്ചിന്റെ അടുത്ത്….

സമയം പോകുംതോറും ഞാൻ കരഞ്ഞു കരഞ്ഞു തളരാൻ തുടങ്ങി.😓😓😓😓😓😓😓

എന്താ…. മോളേ… എന്ത് ..പറ്റി…കൊറേ നേരായല്ലോ ഇവിടെ .. വീട്ടിൽ പോകുന്നില്ലേ.

ഞാൻ തലയുയർത്തി നിഷ്കളങ്കമായി അയാളെ ഒന്ന് നോക്കി.

എന്ത് പറ്റി മോളേ… എന്തിനാ കരയുന്നേ…. എന്നും ചോദിച്ച് അയാൾ എന്റെ അടുത്തേക്ക് വന്നു..

ഞാൻ നടന്നതെല്ലാം പറഞ്ഞു…

അതിന് മോൾ ഇവിടെ ഇരുന്നിട്ട് എന്താ കാര്യം.. വീട്ടിൽക്ക് പോ… ഡ്രസ്സല്ലേ. പോയത് പോയി..

ഞാൻ ഇങ്ങനെ എങ്ങനെ പോകും.. കൊറേ വീടിന്റെ മുന്നിലൂടെ പോണം ന്റെ വീട്ടിൽക്ക്.. അത് മാത്രല്ല… വീട്ടില് കുറേ വിരുന്നുകാരൊക്കെ വന്നിട്ടുണ്ടാകും….

മോള് ആരെ മോളാ……. ഇവിടെ എവിടെയാ…

ഞാൻ…ഷഹബാസ്… അക്കരയിലേ..

അക്കരയിലോ… നീ എങ്ങനെ ഇവിടെയെത്തി…

അത്… അത് .. ഞാൻ .. ഈ തോണി കണ്ടപ്പോ എന്റെ പുതിയ ഡ്രസ്സ് ചളിയാകണ്ട എന്ന് വെച്ച്….

ഓ…… അങ്ങനെയാണല്ലേ… മോള് ഒരു കാര്യം ചെയ്യ് .എന്റെ കൂടെ വാ …ദേയ് അതാണ് എന്റെ വീട്…. എന്റെ മോളെ ഡ്രസ്സ് ഉണ്ടാകും തരാൻ തൽക്കാലം..

മോളെ തിരക്കൊക്കെ കഴിഞ്ഞ് സാവകാശം കൊണ്ട് തിരിച്ച് തന്നാൽ മതി….

എങ്ങനെയെങ്കിലും എനിക്കെന്റെ വീട്ടിൽ എത്തണം.. അതിന് എനിക്ക് ഒരു ഡ്രസ്സ് കിട്ടിയേ പറ്റൂ.. ഞാൻ പിന്നേ ഒന്നും ചിന്തിക്കാതെ കണ്ണൊക്കെ തുടച്ച് അ വീട് ലക്ഷ്യമാക്കി അയാളെ കൂടെ പോകാൻ തീരുമാനിച്ച്…

ന്നാലും ന്റെ ഉപ്പച്ചിന്റെ ഗിഫ്റ്റ് …

…………………………………………………………….

അള്ളാ ന്റെ കാന്താരിയെ ഇവിടെ എവിടെയും കാണാനില്ലല്ലോ… ഇവളിതെവിടെ പോയി…

ഷഹന…….. ഷഹന……..

വിളി കേൾക്കുന്നില്ലോ.. എനി ഇവിടെ എവിടെയും ഇല്ലല്ലോ നോക്കാൻ ബാക്കി..

അള്ളാ.. ന്റെ കുഞ്ഞോൾക്ക് ഒരപകടവും വരുത്തല്ലേ.. അവളെ കാത്തോളണേ..

തൽക്കാലം ഉപ്പച്ചിനെ വിളിച്ച് കാര്യം പറയാ.. ഉമ്മച്ചിനോട് പറഞ്ഞാൽ ശരിയാവില്ല….. ഉമ്മച്ചി അറിയാത്തതാ നല്ലത്.

…………………………………………………………….

മോള്… വാ അകത്തേക്ക്

വേണ്ട .. ഞാൻ ഇവിടെ നിന്നോളാം.

വീടിന്റെ ഉമ്മറത്ത് നിന്നാണോ ഡ്രസ്സ് മാറുന്നത്.. മോള് വാ അകത്തേക്ക്.. ഞാൻ എന്റെ മോളെ വിളിക്കാ.. മോള് കയറിയിരിക്ക്

അയാളെ പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേട് തോന്നിയപ്പോയാണ് വീടിന്റെ മുറ്റത്ത് തന്നെ ഞാൻ നിന്നത്..

പക്ഷെ മോളെ വിളിക്കാം എന്ന് പറഞ്ഞപ്പോ ഞാൻ അ വീടിന്റെ അകത്തേക്ക് കയറി…..

മോള് ഇവിടെ ഇരിക്ക്ട്ടോ…..

ഉം……

ഇതെന്തിനാ… ഈ വാതിലടക്കുന്നേ…

അതൊന്നുമില്ല മോളേ…. ഇവിടെ വാതിൽ തുറന്ന് വെക്കാറില്ല. ഞാൻ പോയി ഡ്രസ്സ് എടുത്തിട്ട് വരാം…

എവിടെ ചേട്ടന്റെ മോള്…

അവളിവിടെ ഇല്ല.. കുറച്ച് കഴിയും വരാൻ…

എന്നും പറഞ്ഞ് ചേട്ടൻ അകത്തേക്ക് പോയി…എനിക്കെന്തോ എല്ലാം കൂടെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ ഒരു തോന്നൽ..

അയാൾ വരുമ്പോഴേക്കും രക്ഷപ്പെടാം എന്ന് വെച്ചാൽ ഡോറിന്റെ മുകളിലാ ലോക്ക്..

എന്തെങ്കിലും വെച്ച് അതിന്റെ മുകളിൽ കയറണം. അതിന് ഇവിടെയൊന്നും ഒന്നും കാണുന്നുമില്ല.

റൂമൊക്കെ കണ്ടിട്ട് ആൾത്താമസം ഇല്ലാത്തത് പോലെ..

എന്റെ കയ്യും കാലൊന്നും നിലത്തു റക്കുന്നില്ലല്ലോ..

ഇങ്ങോട്ട് വരണ്ടില്ലായിരുന്നു… പടച്ചോനെ എന്നെ കാക്കണേ.. സമയം ഒരു പാടായി .. എല്ലാവരും എന്നെ തിരക്കുന്നുണ്ടാകും..

എങ്ങനെയൊന്ന് ഇവ്ട്ന്ന് ഒന്ന് പോകാ…..

ഇതാ മോളെ ഡ്രസ്സ്….

ഞാൻ അയാളെ നോക്കിയതും ആകെ ഞെട്ടിത്തരിച്ചു പോയി.

എനിക്ക് എന്റെ ഉപ്പച്ചി തന്ന ബർത്ത് ഡേ ഡ്രസ്സ് അയാൾടെ കയ്യിൽ ,

ഇതെങ്ങനെ ഇയാൾടെ കയ്യിൽ..അപ്പോ ഇയാള് ആണോ അ ഡ്രസ്സ് അവ്ട്ന്ന് എടുത്ത് മാറ്റിയത്.

എന്നെ മനപ്പൂർവ്വം ഇങ്ങോട്ട് കൊണ്ട് വന്നതാണോ എനി…. അങ്ങനെയെങ്കിൽ എന്തിനാണ് ഇയാൾ ഇവിടെ കൊണ്ട് വന്നത്.. എന്താണ് ഇയാളെ ഉദ്ദേശം.. എനിക്ക് എന്റെ വീട്ടിൽ പോണം.. എങ്ങനെയെങ്കിലും ഇവ്ട്ന്ന് രക്ഷപ്പെട്ടേ തീരൂ….

 

തുടരും….

Click Here to read full parts of the novel

Rate this post
Exit mobile version