Skip to content

എയ്ഞ്ചൽ – പാർട്ട് 81

  • by
angel story

ഇന്ന് നാജി എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞ ആ ഒരു നിമിഷം …  എന്റേ  കളിക്കൂട്ടുകാരി പാത്തൂസ് … അവൾ ഏറ്റവും കൂടുതൽ സന്തോഷിക്കുകയും എന്നാൽ അതിനേക്കാളേറേ ഒരുപാട് മാറി നിന്ന് കൊണ്ട് ആരോടും ഒന്നും തന്നേ പറയാൻ കഴിയാതേ ഒറ്റക്കിരുന്ന് കരയുകയും ചെയ്ത ദിവസമായിരിക്കും ഒരു പക്ഷേ    …  

 

കുട്ടിക്കാലം തൊട്ടേ അവളേ ജീവനായിരുന്നു ഈ ഞാൻ  …  ഞങ്ങൾ തമ്മിലുള്ള ബന്ധം പാത്തൂസ് നിന്നോട് മറച്ചു വെച്ചതിന് അവളോട് ഒരിക്കലും നിനക്ക് ദേഷ്യം ഒന്നും തോന്നരുത് ഷാന… എന്നും എൻറെ നന്മക്ക് വേണ്ടി മാത്രമേ അവൾ പ്രവർത്തിച്ചിട്ടുള്ളൂ… അത്രക്ക് കാര്യമാ ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം …

 

പലപ്പോഴും ഞങ്ങൾ തമ്മിലുള്ള ബന്ധം നിന്നോട് തുറന്ന് പറയാൻ പാത്തൂസ് ശ്രമിച്ചതാണ്… പക്ഷേങ്കിൽ ഞാനാണ് അതിനൊരു തടസ്സമായിട്ട് നിങ്ങൾക്കിടയിൽ നിന്നിരുന്നത്… ഒരു കണക്കിന് എന്റേ സാഹചര്യങ്ങളാണ് ഷാനാ ഇങ്ങനെയൊക്കേ എന്നേക്കൊണ്ട് ചെയ്യിപ്പിച്ചത്… 

 

നീയും ഷാനുവും കൂടുതൽ കൂടുതൽ അടുക്കും തോറും   എന്നെങ്കിലുമൊരിക്കൽ നിങ്ങളുടേ അടുപ്പം കാരണം ഞാൻ ഷാനുവിൽ നിന്നും അകലേണ്ടി വരുമോയെന്ന്    എനിക്ക് നല്ല ഭയമുണ്ടായിരുന്നു… 

 

പക്ഷേ എന്നേ നീ  ഇത്രയും കെയർ ചെയ്യുമ്പോൾ  ഇനിയും  ഞാൻ എല്ലാം മറച്ചു വെക്കുന്നത് ശരിയല്ലായെന്നെനിക്ക് പിന്നീട് പലപ്പോഴും തോന്നി തുടങ്ങുകയും ചെയ്തു…

 

പോട്ട ടാ  … കഴിഞ്ഞില്ലേയെല്ലാം .. എന്തായാലും പാത്തൂസ് ഇങ്ങട് വരട്ടേ… ഓൾക്ക് വെച്ചിട്ടിണ്ട് ഞാൻ ….

 

ന്നാലും …  ഓർമ്മ വെച്ച കാലം തൊട്ട് നീയും പാത്തൂസും തമ്മിൽ അത്രയും കാലം ഒരു മനസ്സെന്നപോൽ പരസ്പരം രണ്ട് പേരും എല്ലാമറിഞ്ഞു  സ്നേഹിച്ചിരുന്നിട്ട് കൂടി  പിന്നീട് അതേ പാത്തൂസിന്റേ മുന്നിൽ വെച്ച് കൊണ്ട് തന്നേ നിനക്കെങ്ങനെയാടാ നിച്ചൂ… നാജിയോടുള്ള ഇഷ്ടം തുറന്ന് പറയാൻ   കഴിഞ്ഞത്…

 

ഷാനാ … നാജിയായേ ആദ്യ നോട്ടത്തിൽ കണ്ടപ്പോൾ ഒരിഷ്ടം തോന്നിപ്പോയി എന്നുള്ളത് ശരിയാ … പക്ഷേ അത് ഇങ്ങനെയൊക്കേ ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. 

 

ഷാനുവും അവന്റേ വീട്ടുകാരും എന്റേ ലൈഫിൽ കഴിഞ്ഞതൊന്നും അറിയാതിരിക്കണമെങ്കിൽ അതിന്  എനിക്കും പാത്തൂസിനും ജീവിതത്തിൽ ഒരിക്കലും പരസ്പരം ഒന്നാകാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഞങ്ങളുടേ മനസ്സിനേ   പറഞ്ഞ് മനസ്സിലാക്കണമായിരുന്നു. പക്ഷേ എത്രയൊക്കേ ശ്രമിച്ചിട്ടും ഇതൊന്നും ഞങ്ങളുടേ മനസ്സിന് മാത്രം  ഉൾക്കൊള്ളാൻ കഴിയാതേ വന്നപ്പോൾ  അവസാനം പാത്തുവെങ്കിലും എന്നിൽ നിന്നും ഒന്നകന്നു പോകട്ടെ എന്ന് ഞാനും കരുതി. അതിന് എനിക്ക് നാജിയോടുള്ള എന്റേ ഇഷ്ടം അത് പാത്തൂസിനേ അറിയിക്കുകയല്ലാതേ വേറേ മാർഗമൊന്നും അന്ന് തോന്നിയതുമില്ല… 

 

ഒരു കണക്കിന് പറഞ്ഞാൽ ആദ്യമൊക്കേ നാജിയോടുള്ള എന്റേ സ്നേഹക്കൂടുതൽ കൊണ്ട് ഞാൻ അവളോട് അമിതമായി  അടുക്കാൻ വെമ്പൽ കൊള്ളുന്നത് പോലേ  പാത്തൂസിന്റേ മുന്നിലങ്ങ് ആടിത്തകർത്ത് അഭിനയിക്കുകയായിരുന്നു… 

 

അങ്ങനെയെങ്കിലും എന്റേ മനസ്സ് മുഴുവൻ പാത്തൂസിൽ നിന്നും ഇന്ന് ഏറേ അകലേയാണെന്ന് പാത്തൂസ് കരുതട്ടേ എന്ന് ഞാനും വിചാരിച്ചു…

 

പിന്നീട് വിധിയുടേ വിളയാട്ടം പോലേ  എങ്ങനെയോ പടച്ചോൻ  ഇവിടേ വരേ കൊണ്ടെത്തിച്ചു കാര്യങ്ങളെല്ലാം  ……

…………………………………………………………….

                           

ആ ഇവിടേയുണ്ടായിരുന്നോ രണ്ടാളും … എന്നും ചോദിച്ചു കൊണ്ട് അതിനിടയിൽ പെട്ടന്നായിരുന്നു  ഫെബി  ഡോറും തുറന്ന് ഞങ്ങളുടേ അടുത്തേക്ക് കയറി വന്നത്….

 

ഈ നേരം ഒരുപാട് സമയത്തേ നിച്ചുവിന്റേ കഥകളെല്ലാം കേട്ട് കൊണ്ടിരുന്ന ഞങ്ങൾക്കിടയിൽ അവസാനം നല്ല കാഴ്ച്ചയായിരുന്നു ഫെബി വന്നപ്പോൾ അവൾക്ക് കാണാൻ കഴിഞ്ഞത്…

 

ഹ ബെസ്റ്റ് … ഇത് പൊളിച്ച് എന്തായാലും … നല്ല സീനാണല്ലോ ഞാൻ ഈ കാണുന്നത്… ടാ ഇത് നിന്റേ നാജിയല്ലടാ പൊട്ടാ…  ഭാഗ്യം ….എനിക്ക് പകരം വേറേ ആരേലും ഡോറും തുറന്ന് ഇവിടേക്ക് വരണായിരുന്നു… എന്നാ നല്ല രസാകും….

 

ഒന്ന് പോടീ …  എന്റേ പെങ്ങളൂട്ടീ എന്റേ അരികിൽ കിടക്കുന്നതിന്ന് നിനക്കെന്തിനാ ഇത്ര അസൂയ … നീ വേണേൽ ഇപ്പുറത്ത് വന്ന് കിടന്നോ … 

 

അയ്യടാ മോനേ …വേറേ പണിയില്ല… പിന്നേയ് ഈ പെങ്ങളൂട്ടിക്കഥയൊക്കേ നമ്മൾക്ക് അറിയാവുന്ന കാര്യം മാത്രമാണ്…. പക്ഷേങ്കിൽ ഇവിടേന്ന് വേറേ ആരേലും  വന്ന് ഡോർ തുറക്കുമ്പോ ഇത് പോലേ നിങ്ങൾ രണ്ടും കെട്ടിപ്പിടിച്ച് കിടക്കുന്നതൊക്കേ കണ്ടാൽ അവർ അത് ഏത് സെൻസിൽ എടുക്കും എന്ന്  കണ്ടറിയേണ്ടി തന്നേ വരും… പറഞ്ഞില്ലെന്ന് വേണ്ടാ…. 

 

ഉം… പിന്നേ… എന്നിട്ടാണല്ലോ  …. നേരത്തേ ഷാന എന്നേ കുളിപ്പിച്ചതിന് ഉമ്മച്ചി സമ്മതം മൂളിയത്… ഞങ്ങള് ഒരുമിച്ച് കിടന്നെന്ന് കരുതി അവരൊന്നും ഒന്നും വിചാരിക്കില്ല… നീ വെറുതേ എഴുതാപ്പുറം വായിക്കണ്ട …

 

ടാ . ടാ . ടാ. ഉമ്മച്ചി അതിന് സമ്മതം മൂളിയെന്ന് വെച്ച് … അത് പോലേയാകുമോ   നിങ്ങളേ ഇമ്മാതിരി കിടത്തമൊക്കേ കണ്ടാൽ … അതും കെട്ടിപ്പിടിച്ചിട്ട് … പോരാത്തതിന് ഡോറും അടച്ച്ക്ക് … രക്തബന്ധം കൊണ്ട് നിങ്ങൾ രണ്ടും എത്രയോ അകലേയാണ്.. അത് മറന്നില്ലേൽ നിങ്ങൾക്ക് കൊള്ളാം…

 

പിന്നേ നിച്ചു ഒരു കാര്യം കൂടേ … നീ ഇപ്പോ പറഞ്ഞത് പോലേ ഷാന നിന്നേ കുളിപ്പിച്ച കാര്യം… അത് അമ്മായിക്ക് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെന്നാണോ നീ വിചാരിച്ചത്… ഒക്കേ പോട്ടേ… നമ്മളേ ഷാനുവിനേയാണ് ഈ ഷാന കുളിപ്പിക്കട്ടേ എന്ന് ചോദിച്ചതെങ്കിൽ അമ്മായി അതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ … 

 

പിന്നേ സമ്മതിക്കാതേ … ഇപ്പോ ഞാനും അവർക്ക് ഷാനുവിനെ പോലെ തന്നെയല്ലേ … അപ്പോ പിന്നേ എന്തായാലും സമ്മതിക്കും….

 

സമ്മതിക്കുന്നത് കണ്ടറിയേണ്ടി തന്നേ വരും….ടാ നിച്ചു… ഞാൻ നിന്നേ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ലടാ ..എനിക്ക് നിങ്ങളേ കിടത്തം കണ്ട് സഹിക്കാഞ്ഞിട്ടുമല്ല… . ഇവള് നിന്നേ കുളിപ്പിച്ചതൊന്നും അമ്മായിക്ക് അല്ലേലും ഇഷ്ട്ടമായിട്ടുണ്ടാവില്ലടാ.. ഷാന പോയി ഈ കാര്യം ചോദിച്ചപ്പോ എങ്ങനേ വേണ്ടാ എന്ന് പറയാ വിചാരിച്ച്  അമ്മായി സമ്മതിച്ചതാവാനേ ചാൻസ് ഉള്ളൂ ….  

 

നിങ്ങൾ ഓർക്കുന്നുണ്ടോ … കുറച്ചു മാസങ്ങൾക്ക് മുമ്പ് അമ്മായി ആദ്യമായി ഷാനയേ കണ്ട ആ ദിവസം നീ  അമ്മായിന്റേ മുന്നിൽ വെച്ച് ഇവളേ കെട്ടിപ്പിടിച്ച് കരഞ്ഞത് …

 

അന്ന് മുതൽ നിങ്ങള് രണ്ടും അമ്മായിന്റേ മുന്നിലേ ഒരു വലിയ ചോദ്യ ചിന്നമാ… പ്രത്യേകിച്ച് നിങ്ങള് തമ്മിലുള്ള ബന്ധത്തേ കുറിച്ച് … ഇന്നും അമ്മായിക്ക് ഒരു പിടുത്തവും കിട്ടിയിട്ടില്ല..

 

നിന്നേ കുളിപ്പിച്ച് ഒരുക്കാൻ മാത്രം നിങ്ങൾ തമ്മിൽ എന്ത് ബന്ധമാണെന്ന് കുറച്ച് നേരത്തേ കൂടി എന്നോട് ഒരു തമാശ രൂപത്തിൽ ചോദിച്ചതാ അമ്മായി  … ഞാൻ നിങ്ങൾക്ക് ടെൻഷൻ ആവേണ്ട എന്ന് കരുതി പറയാതിരുന്നതാ….

 

പക്ഷേ… ഇപ്പോ നിങ്ങളേ  ഈ കിടത്തമൊക്കേ കണ്ടപ്പോ എനിക്ക് നിങ്ങളോട് ഇതെല്ലാം പറയണം എന്ന് തോന്നി… 

 

നമ്മൾക്കിടയിലുള്ള ബന്ധം എന്താണെന്ന് നമ്മൾക്കേ അറിയൂ.. ഇവിടേയുള്ള മറ്റാർക്കും അതറിയില്ല…  അത് ഓർമ്മയിലിരിക്കട്ടേ രണ്ടാളുടേയും ….

 

അവസാനം ഷാനുവിന്റേ കാര്യം വരുമ്പോൾ ഖേദിക്കാതിരിക്കാനാ ഞാൻ ഈ പറയുന്നത് ഷാനാ …. അല്ലാതേ എനിക്ക് ഈ കിടത്തം കണ്ട് നിച്ചു പറഞ്ഞ പോലേ അസൂയ തോന്നിയിട്ടൊന്നും അല്ലാ … 

 

ഇപ്പോഴും അമ്മായിടേ മുന്നിൽ നിങ്ങൾ രണ്ടും ഉത്തരം കിട്ടാത്ത വലിയൊരു ചോദ്യ ചിന്നം മാത്രമാണ്  … 

 

അതിന് ഫെബി …. ഉമ്മച്ചിന്റെ മുന്നിലേ ആ ഒരു ചോദ്യത്തിന്റേ ഉത്തരം  ഉമ്മച്ചിക്ക് മനസ്സിലാകുന്ന ദിവസം വരേ മാത്രമേ കാണൂ എന്നോടുള്ള ഇവരുടേയൊക്കേ സ്നേഹവും പരിചരണവും കരുതലുമൊക്കേ .. പിന്നേ ഞാൻ ഈ വീട്ടിൽ നിന്നും എപ്പോ പുറത്തായെന്ന് ചോദിച്ചാൽ പോരേ. അല്ലേ ഷാന…..

 

ഏയ് …  അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലടാ …  ഇത്രയും കാലം ആരെയും ഒന്നും തന്നേ അറിയിക്കാതെ  നീ പിടിച്ചു നിന്നില്ലേ … ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും… വെറുതെ ആവശ്യമില്ലാത്തതൊന്നും ആലോചിച്ച് ഓരോന്ന് വരുത്തി വെക്കണ്ടാ….

 

ആ നിച്ചൂ…. പിന്നേ .. ഒരു കാര്യം അറിഞ്ഞോ നീ …. ഇവള് നാളേ ഷാനുവിന്റേ അടുത്തേക്ക് പോകുന്നത് നിന്നോട് പറഞ്ഞോ  ? നാളേ ഞങ്ങൾക്ക് അവിടെ പോയിട്ട് വേണം മോനേ …. നമ്മളേ ഷാനുവിനേയും ഇവളേ കാക്കുവിനേയും പഴയത് പോലേ തന്നേ ഉഷാറാക്കി ഇവിടേക്ക് തിരിച്ച് കൊണ്ട് വരാൻ … അല്ലേടീ ഷാനാ ..

 

എന്നു പറഞ്ഞതും ഷാനയുടെ മുഖം പെട്ടെന്ന് 

തന്നേ ഷാനുവിന്റേ ഉമ്മ പറഞ്ഞതെല്ലാം  മനസ്സിലേക്ക് വീണ്ടും കടന്ന് വന്നത് പോലേ ആകേ മൂഖഭാവമായി… 

 

എന്തുപറ്റി ഷാന നിനക്ക് പെട്ടെന്ന് ഒരു മാറ്റം …. എന്തെങ്കിലും പ്രശ്നമുണ്ടോ … 

 

എന്ത്  പ്രശ്നം … എനിക്കൊരു പ്രശ്നവുമില്ലടീ…

 

പിന്നെന്താ … ഞാൻ പറഞ്ഞപ്പോൾ നിൻറെ മുഖം പെട്ടന്ന് വാടിയത്.. ഹ….കൂളാവടോ …. ഞാനല്ലേ പറയുന്നത്… നാളെ നമ്മൾ അവിടെ എത്തി കഴിഞ്ഞാൽ നമ്മുടെ ഷാനുവിനേയും നിൻറെ കാക്കുവിനേയുമൊക്കേ ഇവിടേക്ക് തന്നേ തിരിച്ച് കൊണ്ട് വന്നിരിക്കും . അത് ഞാൻ ചുമ്മാ തമാശക്ക് പറയുന്നതല്ല മോളേ …. നീ കണ്ടോ … പിന്നേ വെറുതേ അതൊക്കേയോർത്ത് ഇപ്പോൾ തന്നേ   നിന്റേ മുഖം വാട്ടാൻ നിക്കണ്ടാ ….പറഞ്ഞേക്കാം ഞാൻ..

 

അതേയ് ഫെബി … നാളേ ഞാൻ ഒറ്റക്ക് പൊക്കോട്ടെടീ ഹോസ്പിറ്റലിലേക്ക് …. പ്ലീസ് …. 

 

ഒറ്റക്കോ ..ഏയ്. വേണ്ട… വേണ്ട…  അല്ലേലും അതെങ്ങനെ ശരിയാകും…. ഞാൻ നേരത്തെ അവരെ മുന്നിൽ വെച്ച് നിൻറെ കൂടെ വരുന്നില്ല എന്ന് തമാശ പറഞ്ഞെന്ന് കരുതി . അയ്യടീ മോളേ.. അങ്ങനെ ഞാൻ ഇല്ലാതെ നീ എന്റെ ആപ്പാന്റേ കൂടെ പോകുന്നത് എനിക്കൊന്നു കാണണല്ലോ  ഷാനാ …. 

 

ഫെബീ…. നിന്നോട് ഞാൻ പറഞ്ഞത് ഞാൻ തനിയേ  പൊക്കോളാം എന്നാണ്… അതിൽ നിൻറെ ആപ്പയും എൻറെ കൂടെ ഉണ്ടാവില്ല… 

 

ഹ… ബെസ്റ്റ് … നീ പോയതുതന്നെ… അതും ഒറ്റയ്ക്ക് …. ജീവിതത്തിൽ ഇതുവരെ ഒറ്റയ്ക്ക്   എവിടെയും പോകാത്ത ആളാ .. പോരാത്തതിന് ഇങ്ങനെയൊരു സിറ്റുവേഷനും … നിന്നെ വിട്ടതു തന്നെ മോളെ …  അല്ലെടീ… എന്താ ഇപ്പോൾ നിനക്ക്  ഒറ്റയ്ക്ക് പോകാൻ മാത്രം ഒരു പൂതി. . . . ആപ്പ വരാമെന്ന് പറഞ്ഞതല്ലേ നിൻറെ കൂടെ  . പിന്നെ എന്താ പ്രശ്നം….

 

ഹേയ് ഒന്നുമില്ല… എനിക്ക് ഒറ്റക്ക് പോകണം എന്ന് തോന്നി. ഞാൻ പറഞ്ഞു.. അത്രയേ ഉള്ളൂ……

 

നീ നടക്കുന്ന കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്  ഷാന……

 

അതൊക്കെ വേണമെന്നു വിചാരിച്ചാൽ നടക്കും ഫെബി … നടന്നേ തീരൂ….

 

നിനക്ക് വട്ടാ …. നല്ല മുഴുത്ത വട്ട്… നിന്നോട് സംസാരിക്കാൻ വന്ന എന്നേ വേണം പറയാൻ …. അല്ലടാ …. നിച്ചൂ… നീ കേൾക്കുന്നില്ലേ ഇവൾ ഈ പറയുന്ന മണ്ടത്തരമെല്ലാം ….

 

അത് പിന്നേ ഫെബീ… അവള് …അല്ലെങ്കിൽ വേണ്ടാ…. ഒന്നുല്ലാ …. ടീ ഷാനാ … ഞാൻ നിന്നോട് പറഞ്ഞതൊക്കേ മറന്നു പോയോ ഇത്ര പെട്ടന്ന് … പറയുന്നവർ എന്തേലും പറയട്ടെ … നീ അതൊന്നും ഇപ്പോ കാര്യമാക്കണ്ടായെന്ന് പറഞ്ഞില്ലേ ഞാൻ. ഉമ്മച്ചിന്റേ അടുത്ത്ന്ന് കേൾക്കേണ്ടി വന്നതെല്ലാം വിട്ടു കളയ് ഇപ്പോ.. എന്നിട്ട് നാളെ ഷാനുവിന്റേ അടുത്തേക്ക് ഉപ്പാൻറെ കൂടെ  നിങ്ങൾ പോണം  ….   പോയിട്ട് തിരിച്ചുവരുമ്പോൾ ഷാനുവും കാക്കുവും ഒക്കേ ഉണ്ടാവണം നിങ്ങളുടെ കൂടെ …അതായിരിക്കണം നീ ഇവിടെ നിന്നും പോകുമ്പോൾ എനിക്ക് തരുന്ന വാക്ക് …..

 

അമ്മായി പറഞ്ഞതൊക്കെ വിട്ടുകളയാനോ ? അതിന് അമ്മായി നിന്നോട് എന്താ പറഞ്ഞത് ഷാനാ  ? നിങ്ങൾ എന്താണ് ഈ പറയുന്നത് …  ഒന്ന് മനസ്സിലാവുന്ന കോലത്തിൽ പറ …

 

ഏയ് … അതൊന്നുമില്ലടോ…  അവള് നാളേ വരികയും ചെയ്യും … നിങ്ങള് നാളേ പോകും ചെയ്യും… ശരിയല്ലേ ഷാന..

 

അതെന്ത് ചോദ്യാ നിച്ചൂ… പിന്നേ  ഷാന അവളേ ഷാനുവിന്റേ അടുത്തേക്കല്ലാതേ വേറേ എവിടേക്ക് പോകാൻ… നീ നോക്കിക്കോ ഈ പെണ്ണിന് നാളേ ഇനി അവിടേ എത്തണത് വരെ ഉറക്ക്  ഉണ്ടാവില്ല…. ഇവള് പോയില്ലേൽ പിന്നെ വേറെ ആര് പോകാൻ … പിന്നേ ഷാന… ആ ചെക്കൻ ഹോസ്പിറ്റലിൽ കാത്തിരിക്കുന്നുണ്ടാകും  അവൻറെ ഷാന വരുന്നതും നോക്കി…. അല്ലെടാ നിച്ചൂ …

 

പിന്നല്ലാതേ ….. അത് കൊണ്ട് നല്ല കുട്ടിയായിട്ട് ഇപ്പൊ മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ നാളെ പോകാനുള്ള പരിപാടി നോക്ക്… ചെല്ല്… ഹ …. ചെല്ലടോ.

 

നിച്ചു… എന്നാലും ….

 

ഒരു എന്നാലും ഇല്ല …. ഞാൻ പറയുന്നത് അങ്ങട് കേട്ടാൽ മതി….. 

…………………………………………………………….

 

അള്ളാ …. എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ…. ഇനിയും ഞാൻ കാരണം ആർക്കെങ്കിലും  എന്തെങ്കിലും സംഭവിക്കേണ്ടി വന്നാൽ അതെനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നില്ലല്ലോ…… പ്രത്യേകിച്ച് ഷാനുവിന്റേ ഉമ്മയിൽനിന്നും അങ്ങനെയൊക്കെ കേൾക്കേണ്ടി വന്നല്ലോ എന്നോർക്കുമ്പോഴാണ് കൂടുതൽ സങ്കടം….

 

എൻറെ ഷാനുവിനെയും കാക്കുവിനെയും കാണാഞ്ഞിട്ടാണേൽ മനസ്സിന് ഒരു സമാധാനവും കിട്ടണില്ല … എത്ര മാസങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു അവരോടൊത്തുള്ള നല്ല നല്ല നിമിഷങ്ങൾ ചിലവഴിച്ചിട്ട് ….. ഇനി എന്നാണാവോ  ഞങ്ങൾക്ക് പഴയതുപോലേയുള്ള ആ  സന്തോഷകരമായ ദിവസങ്ങൾ വീണ്ടും തിരിച്ചുകിട്ടുക ….  

 

കഴിഞ്ഞതെല്ലാം ആലോചിക്കുമ്പോൾ എൻറെ മനസ്സാണേൽ വിങ്ങി പൊട്ടുകയാണ് … എന്തൊക്കെ കാര്യങ്ങളാ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ നടന്നത്.

 

ടീ ഷാന…. ടീ …. ഏത് ലോകത്താ പെണ്ണേ …. ഞാൻ നേരത്തെ നിച്ചുവിനോട് പറഞ്ഞത് പോലെ തന്നെ ആയല്ലോടീ പെണ്ണേ നിന്റേ കാര്യം….  നാളേ ഇനി അവിടേ എത്തണത് വരേ നിനക്കുറക്കൊന്നും ഉണ്ടാവില്ലാലേ … 

 

ഏയ് … അതൊന്നുമല്ല ഫെബി …  ഞാൻ കഴിഞ്ഞുപോയ ഓരോന്ന് ആലോചിച്ച് അങ്ങനേ കിടന്ന് പോയതാ. പിന്നേ ഉറക്കം …. അതൊക്കെ പോയിട്ട് എത്രനാളായടീ ….. 

 

സാരല്ല ഷാനാ… കഴിഞ്ഞതെല്ലാം കഴിഞ്ഞ് …ഞാൻ പിന്നെ കഴിഞ്ഞ് പോയ ഒന്നിനേക്കുറിച്ചും ഒന്നും തന്നേ ചിന്തിക്കാൻ നിൽക്കാറേയില്ല ….. ചിന്തിച്ചാൽ തന്നേ ടെൻഷൻ അടിക്കാനേ നേരം കാണൂ…. അല്ലേലും കുറേ ടെൻഷൻ അടിച്ചതുകൊണ്ട് മാത്രം നഷ്ടപ്പെട്ടതൊന്നും നമുക്ക് തിരിച്ചു കിട്ടില്ലല്ലോടാ…

 

അല്ലെടീ ഷാനാ… നീ ഇപ്പോ എന്തിനാ ഇങ്ങട് എന്റേ കൂടേ പോന്നത്… ഞാൻ വിചാരിച്ചു രാത്രിയും നീ ഷാനുവിന്റേ വീട്ടിൽ തന്നെ നിലയുറപ്പിക്കുമെന്ന് …. ആ…. അതിനൊക്കേ ഇനിയും സമയം ഉണ്ടല്ലോലേ….

 

ഒന്ന് പോടീ … എനിക്കെന്തോ ഇപ്പോ ആ വീട്ടിൽ നിൽക്കാനൊന്നും തോന്നുന്നില്ല ഫെബീ…. 

 

അതെന്താ മോളേ നിന്റേ ഷാനു അവിടേ ഇല്ലാത്തോണ്ടാ ? അല്ലെങ്കിൽ നീ എപ്പോഴും മിസ്സ് ചെയ്യുന്നത് ആ വീടായിരുന്നല്ലോ.. ഇപ്പോ ഇതെന്ത് പറ്റീ…

 

ഏയ് .. അതൊന്നുമല്ലടോ … 

 

ശരി.. ശരി… തൽക്കാലം ഞാൻ വിശ്വസിച്ച് … ഇപ്പോ നീ കിടന്നുറങ്ങാൻ നോക്ക്  … നാളേ രാവിലേ നേരത്തേ പോകേണ്ടതല്ലേ നമുക്ക് ….

 

ടീ ഫെബീ… ..ഇങ്ങനെ പോയാൽ ഞാൻ ഇവിടെ ഉള്ള എല്ലാവർക്കും ഒരു അധികപ്പറ്റായി മാറുമോ ടീ…..

 

ഉം… പിന്നേ… നീ ഇവിടെ എല്ലാവർക്കും ഇപ്പോ അധികപ്പറ്റല്ലേ ….. അതുകൊണ്ട് മോള് ഒരു കാര്യം ചെയ്യൂ … എൻറെ അടുത്തു നിന്നും ഒരു എട്ടടി മാറീട്ട് അങ്ങ് മൂലയിൽ പോയി കിടന്നോ ….  അല്ല പിന്നേ… 

 

മിണ്ടാതേ കിടന്നുറങ്ങാൻ നോക്കടീ പോത്തേ …. അവളൊരു ഒലക്കമ്മലേ  സംശയങ്ങൾ….

…………………………………………………………….  സമയം രാവിലേ 9:30… നീണ്ടു കിടക്കുന്ന പാതയോരങ്ങളെ ലക്ഷ്യമാക്കി മനസ്സിലൂടേ  ഓടി പാഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം പടച്ച റബ്ബിന് വിട്ടു കൊടുത്തു കൊണ്ട് അങ്ങനേ ഒരു 10 മിനിറ്റ് കൂടേ കഴിഞ്ഞാൽ ഞാനെന്റേ കൂടപിറപ്പുകളുടേ അടുത്തെത്തി ചേരുമെന്ന അതിയായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതെ യാത്ര തുടർന്നുകൊണ്ടേയിരുന്നു….

 

ഞങ്ങൾക്ക് ആർക്കും ഒരു കുഴപ്പവും വരുത്താതെ  അവരുടെ അടുത്ത് എത്രയും പെട്ടന്ന് തന്നേ എത്തിക്കണമേ എന്ന് മാത്രമാണ് എന്റേ മനസ്സിൽ ഞാൻ മന്ത്രിച്ചു കൊണ്ടിരുന്നത്. 

 

വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ ഷാനുവിന്റേ ഉമ്മയിൽ നിന്നും വലിയൊരു പ്രതികരണവും സന്തോഷവുമൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും നിച്ചുവിനേ തനിച്ചാക്കി പോന്നതിൻറെ വിഷമം ഞങ്ങളുടേ എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ കൂടി അതൊന്നും തെല്ലും പുറത്തു കാണിക്കാതെ എന്നേ ഷാനുവിന്റേ അടുത്തെത്തിക്കാൻ വേണ്ടി അവന്റേ മുഖത്ത് ഞാൻ കണ്ട തിളക്കവും വെപ്രാളവും സന്തോഷവും മാത്രമാണ്  ഇന്ന് ഇവിടം വരെ എന്നേ കൊണ്ടെത്തിച്ചത്…

 

അങ്ങനേ യാതൊരു തടസ്സവും കൂടാതെ ഹോസ്പിറ്റലിന്റേ മുറ്റത്ത് തന്നേ എത്തി ചേർന്നപ്പോൾ അതിന് ആദ്യമായി പടച്ച റബ്ബിനേ സ്തുതിച്ചുകൊണ്ട്  കൂടപ്പിറപ്പുകളെ ലക്ഷ്യമാക്കി നടന്നു നീങ്ങി… 

 

ഓരോ ചുവട് വെക്കുമ്പോഴും കഴിഞ്ഞു പോയ പല കാര്യങ്ങളും മനസ്സിലേക്ക് കുടിയേറാൻ ശ്രമിച്ചെങ്കിലും അതിനൊന്നുമൊരിടം നൽകാതേ ഇനിയും ടെൻഷനടിച്ച് കളയാനുള്ളതല്ല എൻറെ ജീവിതം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഐ സി.യു വിന് മുന്നിൽ എത്തിയതും പാവം ന്റെ ഉമ്മച്ചി നീണ്ടുകിടക്കുന്ന  നിരത്തിവെച്ച കസേരകൾക്കിടയിൽ  ചുമരിൽ തല ചായ്ച്ചു കണ്ണടച്ചു അങ്ങനേ ഇരിക്കുന്നു….  

 

ഉമ്മച്ചി നല്ല മയക്കത്തിലാണെന്ന് തോന്നുന്നു എന്ന് ഫെബി പറഞ്ഞെങ്കിലും ആ കഷ്ടപ്പെട്ടുകൊണ്ടുള്ള ഇരുത്തത്തേ  അങ്ങനൊരു പേര് കൊണ്ട് വിശേഷിപ്പിക്കാൻ 

എനിക്ക് തോന്നിയതേയില്ല….

 

വലിയ ആകാംശയോടേ വേഗം പോയി ഐ.സി.യു വിന്റേ ഡോറിലേ ഗ്ലാസ്സിലൂടേ കണ്ണും നട്ട് അകത്തേക്ക്  നോക്കിയെങ്കിലും പഴയത് പോലേ തന്നേ ഒന്നും തന്നേ കാണാൻ കഴിഞ്ഞതേയില്ല… 

 

എങ്കിലും പ്രതീക്ഷ കൈവിടാതെ വൈകാതേ തന്നേ  ഞാൻ എന്റേ കൂടപ്പിറപ്പുകളേ കണ്ടിരിക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. 

 

പക്ഷേ അവിടെ എത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞെങ്കിലും പ്രതീക്ഷകൾ മാത്രം ബാക്കിയായി ….. 

 

പടച്ച റബ്ബിന്റേ പരീക്ഷണം ഈ പടപ്പിനു നേരെ പടച്ചുവിട്ടു കൊണ്ട് സ്വയം പഴിചാരേണ്ടി വരുമ്പോൾ ഒരൽപ്പമാശ്വാസത്തിന്  പ്രതീക്ഷകൾ മാത്രമെന്നേ പിൻതുടർന്നുകൊണ്ടിരിക്കുകയാണെന്നുള്ള സമാധാനത്തിൽ ഞാൻ ഓരോ കണക്കുകൂട്ടലുകൾ മനസ്സിൽ കുറിച്ച് കൊണ്ട് ഞങ്ങളുടെ എയ്ഞ്ചലിനേ ലക്ഷ്യം വെച്ച് നടന്നു നീങ്ങി…

 

പക്ഷേങ്കിൽ ഒരുപാട് അലഞ്ഞു നടന്നു എന്നല്ലാതേ എയ്ഞ്ചലിനേ എവിടേയും കാണാൻ കഴിഞ്ഞതേയില്ല….

 

അതിനിടയിലാണ് ആദിയുടേ ഐഷു എന്റേ മനസ്സിലേക്ക് ഓടിയെത്തിയത്… അവളേയും ഒന്ന് കാണാം… കൂടേ എയ്ഞ്ചലിനേ കുറിച്ചും അനേഷിക്കാം എന്ന് കരുതി ഞാൻ മുമ്പ് ഐഷുവിനേ കണ്ട അവളുടേ റൂം ലക്ഷ്യമാക്കി നടന്നെങ്കിലും അവര് ഡിസ്ചാർജ് ചെയ്ത് ഹോസ്പിറ്റലിൽ നിന്നും പോയി എന്നാണെനിക്കറിയാൻ കഴിഞ്ഞത് … 

 

ഞാൻ ആ ഐഷുവിൽ നിന്നും അറിയാൻ ആഗ്രഹിച്ച എന്തൊക്കെയോ കാര്യങ്ങൾക്ക് ഉത്തരം നൽകാതേ ഒടുക്കം അവളും എന്നിൽ നിന്നും അകന്നു കഴിഞ്ഞു എന്ന് ചിന്തിച്ചപ്പോൾ അതൊരു നൊമ്പരമായി എന്റേ മനസ്സിൽ എവിടേയോ ബാക്കിയായി….

 

അവസാനം എയ്ഞ്ചലിനേയും ഐഷുവിനേയും ന്റേ കൂടപ്പിറപ്പുകളേയും ഒന്നും തന്നേ കാണാൻ കഴിയാത്തതിന്റേ വിഷമവും പേറി 

തിരിച്ച് എന്റേ ഉമ്മച്ചിയുടേ അടുക്കലേക്ക് നടന്നു നീങ്ങി…. 

 

എയ്ഞ്ചലിനേ കണ്ടു പിടിക്കാൻ കഴിഞ്ഞില്ലായെങ്കിൽ ഒരു പക്ഷേ ഞാൻ ഇവിടെ നിൽക്കുന്നതിൽ ഒരർത്ഥവും ഉണ്ടാവില്ല … എൻറെ കൂടപ്പിറപ്പുകളെ എനിക്ക് കാണാനുള്ള ആകെ ഒരു പ്രതീക്ഷ എയ്ഞ്ചൽ മാത്രമാണ്…

 

ഒടുക്കം ആ പ്രതീക്ഷയും നഷ്ടപ്പെട്ടു ഐ സി യു വിന്റേ വരാന്തയിൽ കൂടേ എന്ത് ചെയ്യണമറിയാതേ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു.. 

 

അതേയ് ഉമ്മച്ചിയേ … ഇങ്ങളിതെപ്പോയാ ഞങ്ങളേ എയ്ഞ്ചലിനേ അവസാനായിട്ട് കണ്ടത്.. ഞാൻ എല്ലായിടത്തും നോക്കി… എവിടേയും കാണാനില്ലല്ലോ. 

 

അവര് ഹോസ്പിറ്റലിലേക്ക് വരാനാകുന്ന തേയുള്ളൂ മോളേ … നൈറ്റ് ഡ്യൂട്ടിയാ… അത് വരേയൊന്നും നിങ്ങള് ഇവിടേ നിൽക്കണ്ടാ… ഇരുട്ടുന്നതിന്ന് മുമ്പ് വീട്ടിലെത്താൻ നോക്ക് മക്കള് ….

 

ഉമ്മച്ചി … പ്ലീസ് … എത്ര പ്രാവശ്യായി ഞാൻ പറയുന്നു ഞങ്ങള് ഇവിടേ നിന്നോളാമെന്ന് … ഇങ്ങള് ഷാനൂന്റേ ഉപ്പച്ചിന്റേ കൂടേ വീട്ടിലേക്ക് പൊക്കോ… ഞാനും ഫെബിയും ഇവിടേ നിന്നോളാം… ന്റേ ഉമ്മച്ചിയല്ലേ… നല്ല കുട്ടിയായിട്ട് ഉമ്മച്ചിന്റേ ഈ മോള് പറയണത് കേൾക്ക് ….

 

അതൊന്നും ശരിയാകില്ല മോളേ … രാത്രി എങ്ങനെയാ ഇവിടേ ഉമ്മച്ചി നേരം വെളുപ്പിക്കുന്നതെന്ന് എന്റേ മക്കൾക്ക് അറിയാഞ്ഞിട്ടാ …  അപ്പോ ഈ ഉമ്മച്ചി എങ്ങനെയാ നിങ്ങളേ ഇവിടേ തനിച്ചാക്കി പോകാ…. ആ ഷാനൂന്റേ ഉപ്പാനേ ആവശ്യല്ലാതേ വെറുതേ കഷ്ടപ്പെടുത്താതേ വേഗം വീട്ടിലേക്ക് തന്നേ തിരിച്ചു പോകാൻ നോക്ക് മക്കള്…

 

ഉമ്മച്ചി പ്ലീസ് …. 

 

ഹലോ …. ആഹാ …എല്ലാരുമുണ്ടല്ലോ ഇവിടേ … എന്താ കാന്താരീ ഉമ്മച്ചിനോട് ഒരു പ്ലീസ് ഒക്കേ  … ഇതെപ്പോയെത്തി ഇവിടേ …

 

എന്നും ചോദിച്ച് കൊണ്ട് നല്ലൊരു പരിചയമുള്ള ശബ്ദം എന്റേ കാതുകളിൽ തുളച്ചു കയറിയതും ഞാൻ പെട്ടന്ന് തന്നേ തിരിഞ്ഞു നോക്കി…

 

ആശ്വാസം എന്ന് പറയാലോ … തേടിയ വള്ളി കാലിൽ ചുറ്റിയത് പോലേയല്ലേ നമ്മളേ എയ്ഞ്ചൽ ഒരു മാലാഖയേ പോലേ എന്റേ മുന്നിൽ തന്നേ നല്ലൊരു പുഞ്ചിരിയോടേ  വന്ന് നിൽക്കുന്നത്…

 

ഈ ഒരു സമയം എന്റേ സന്തോഷമെല്ലാം പറഞ്ഞറിയിക്കാവുന്നതിനേക്കാളും അപ്പുറമായിരുന്നു…  അത് കൊണ്ട് തന്നേ അതൊക്കേ എങ്ങനെയൊക്കെയോ ഞാനങ്ങ് പ്രകടിപ്പിച്ച് തീർത്തു എന്ന് തന്നേ പറയാം….

 

ന്റേ ഉമ്മച്ചിയേ… ഇനി ഇങ്ങള് എന്തൊക്കേ പറഞ്ഞാലും ശരി… ഞാനിവിടേന്ന് പോകുന്ന പ്രശ്നമേയില്ല..  ഹ..ഹ..

 

ഈ പെണ്ണിന്റൊരു കാര്യം… ഷാനാ പറയ്ണത്

കേൾക്ക് നീ …. ഒന്ന് നേരം കളയാതേ വീട്ടിലേക്ക് പോകാൻ നോക്കടീ  … മോളെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്ക് അവളേ … ഇവിടെത്തേ അവസ്ഥ എന്നേക്കാളും നന്നായിട്ട് മോൾക്കറിയാലോ … 

 

ഇങ്ങള് ടെൻഷൻ ആവണ്ടാ ഉമ്മാ … ഷാനന്റേ ആഗ്രഹം ഇവിടേ നിൽക്കാനാണേൽ അവള് നിൽക്കട്ടേ ഇവിടേ… കഴിഞ്ഞ ദിവസം വന്നപ്പോഴും അവള് ഇതേ വാശിയിലല്ലായിരുന്നോ … പിന്നേ ഇന്നൊരു ദിവസം നിൽക്കുമ്പോ അവൾക്ക് തന്നേ മനസ്സിലായിക്കോളും ഇവിടത്തേ അവസ്ഥകളൊക്കേ . … 

 

അതെന്നേ… അങ്ങനേ പറഞ്ഞു കൊടുക്ക് ഈ ഉമ്മച്ചിക്ക് …അല്ലെങ്കിലും  ഇവിട്ത്തേ അവസ്ഥകളൊക്കേ ഈ ഞാനും മനസ്സിലാക്കേണ്ടതല്ലേ …  ന്റെ ഉമ്മച്ചിക്ക്  ഞാനിപ്പോഴും ചെറിയ കുട്ടിയാന്നാ  വിചാരം .. വളർന്ന് പന്തലിച്ചതൊന്നും ഉമ്മച്ചി അറിഞ്ഞിട്ടില്ലാന്നാ തോന്നണേ … 

 

ഹാ … പിന്നേ ഉമ്മാ ഇങ്ങള് ധൈര്യത്തിൽ ഇന്ന് വീട്ടിലേക്ക് പൊക്കോളൂ … ഞാനുണ്ടാകും ഷാനന്റേ കൂടേ ഇവിടേ …. പോരാത്തതിന് എനിക്കും ഒരു കമ്പനിയാകല്ലോ … 

 

ന്നാലും മോൾക്ക് അത് ഒരു ബുദ്ധിമുട്ടാകും മോളേ … മോള് ഇവിടേ ജോലിയെടുക്കാൻ വന്നതല്ലേ ..

പോരാത്തതിന് രാത്രി കിടക്കണ കാര്യമൊക്കേ വല്യ കഷ്ടാ ഇവിടേ… അതൊന്നും ഈ പെണ്ണിന് പറഞ്ഞാൽ ഇപ്പോ തലേ കേറൂല മോളേ ….

 

അവള് രാത്രി കിടക്ക്ണ കാര്യം ഓർത്തൊന്നും ഇങ്ങള് ടെൻഷൻ ആവണ്ട ഉമ്മച്ചിയേ… അതെല്ലാം ഞാൻ റെഡിയാക്കി കൊടുത്തോളാം  .. ഇങ്ങളിന്ന് ധൈര്യായിട്ട് വീട്ടിലേക്ക് പൊക്കോളൂ…. ഞാനല്ലേ പറയണേ … 

 

അങ്ങനേ ഒരുപാട് നേരത്തേ സംസാരങ്ങൾക്കൊടുവിൽ മനസ്സില്ലാമനസ്സോടേ എന്റേ ഉമ്മച്ചിയും ഷാനുവിന്റേ ഉപ്പയും കൂടേ എന്നേയും ഫെബിയേയും ഹോസ്പിറ്റലിൽ നിർത്തി കൊണ്ട് വീട്ടിലേക്ക് യാത്ര തിരിച്ചു….. 

 

രാത്രി ഒരു 8 മണിക്ക് ശേഷം കാണാം എന്നും പറഞ്ഞ് ഞമ്മളേ എയ്ഞ്ചലാണേൽ ഡ്യൂട്ടിക്കും പോയി…

 

അങ്ങനേ  എയ്ഞ്ചലിന്റേ സഹായത്തോടേ ഹോസ്പ്പിറ്റലിൽ നിൽക്കാൻ അവസരം കിട്ടിയതിന്റേ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു എനിക്ക് ….  

 

ഇനിയടുത്തത് എങ്ങനെയെങ്കിലും  എന്റേ  ഷാനുവിനേയും കാക്കുവിനേയും ഒരു നോക്കെങ്കിലും കാണുക എന്നുള്ളതാണ്…  അടുത്ത  ശ്രമങ്ങളൊക്കേ അതിന് വേണ്ടിയാകണം…  

 

                            തുടരും                   

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

✍✍ *രചന – ഫർഷാദ് ഷ വയനാട്*

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!