Skip to content

ആരാച്ചാര്‍ | Aarachar by K.R. Meera

(2 customer reviews)

Book Details

BOOK NAMEആരാച്ചാര്‍ | Aarachar
AUTHORK.R. Meera
CATEGORYFiction
LANGUAGEMalayalam
NUMBER OF PAGES552 pages
PUBLISHERDC Books
PUBLISHING DATEDecember 15th 2012
EDITION
ISBN-10812643936X
ISBN-13978-8126439362
DIMENSIONS23.4 x 15.6 x 1.9 cm
READING AGE7 - 14 years
PRICE
EBOOK

ആരാച്ചാര്‍ | Aarachar Review

മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായാണ് എനിക്ക് കെ.ആർ. മീരയുടെ ‘ആരാച്ചാർ’ വായിച്ചപ്പോൾ അനുഭവപ്പെട്ടത്. നീതി നിർവ്വഹണത്തിന്റെ ഒരറ്റത്തെ കണ്ണിയാണ് ആരാച്ചാർ. പക്ഷേ ആ ജോലി ചെയ്യാൻ വേണ്ടത് അചഞ്ചലമായ മനസ്സാന്നിധ്യമാണ്. കോടതി ഉത്തരവ് പ്രകാരമാണെങ്കിലും ഒരു പ്രതിയെ തൂക്കികൊല്ലുക എന്ന കൃത്യമാണ് ഒരു ആരാച്ചാർക്ക് നിർവ്വഹിക്കാനുള്ളത്‌. നീതി ന്യായ വ്യവസ്ഥക്ക് വേണ്ടിയാണെങ്കിൽ പോലും ഒരു മനുഷ്യന്റെ ജീവൻ ആരാച്ചാരുടെ കൈകളിലൂടെയാണ് ഇല്ലാതാകുന്നത്. പൊതുവേ ഇതിനുള്ള മനക്കട്ടിയും ആരോഗ്യവും പുരുഷനു മാത്രമേ ഉള്ളൂവെന്നു വിശ്വസിച്ചു കഴിയുന്ന ഒരു ലോകത്തിനു പ്രഹരമേല്പിച്ചു കൊണ്ടാണ് ചേതന ഗൃദ്ധാമല്ലിക് എന്ന യുവതി ഈ ധൗത്യത്തിനു തയ്യാറാക്കുന്നത് – ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാർ!

ജനനം, പ്രണയം, വിധേയത്വം, അധീശത്വം, ഫെമിനിസം(തുല്യത), മരണം… അങ്ങനെ ജനനത്തിനും മരണത്തിനും ഇടയിൽ ഒരു മനുഷ്യജീവൻ അനുഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്.

പ്രണയത്തിന്റെ പല മുഖങ്ങൾ നമുക്കീ നോവലിൽ ദർശിക്കാനാകും.. ആരാച്ചാരുടെ മകളായി ഒരു പരമ്പരാഗത ആരാച്ചാർ കുടുംബത്തിൽ ജനിച്ചതിനാൽ മരണം എന്നത് ചേതനയുടെ ഭവനത്തിലെ ഒരു സ്ഥിരം വർത്തമാനവിഷയമായിരുന്നു. എന്നാൽ പ്രണയത്തെ അറിഞ്ഞപ്പോൾ അവൾ സ്വയം മനസ്സിലാക്കുന്നത്, ‘ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..’ എന്നാണ്. അതു പോലെതന്നെ മറ്റൊരു കഥാപാത്രം ആയ ചേതനായുടെ ഥാക്കുമാ സ്നേഹത്തെ കുറിച്ച് പറയുന്നതും ശ്രദ്ധേയമാണ്.. ‘പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സാധിക്കും..’ മരണത്തിന്റെ പല മുഖങ്ങൾ പോലെ സ്നേഹത്തിന്റെ പല മുഖങ്ങൾ നമുക്ക് ആരാച്ചാരിൽ കാണാം.

മുഖ്യ ആരാച്ചാർ ആയിരുന്ന ചേതനായുടെ അച്ഛൻ ഫണി ഭൂഷൺ ഗൃദ്ധാമല്ലിക് പറയുന്ന വാക്കും ശ്രദ്ധേയമാണ്, ‘മരിച്ചു കഴിഞ്ഞെന്നുറപ്പായാൽ പിന്നീട് അവരെ സ്നേഹിക്കരുത്. മരിച്ചവരെ സ്നേഹിക്കുന്നത് ജീവനുള്ളവരുടെ ചൈതന്യം നശിപ്പിക്കും..’

പല വികാരങ്ങളുടെ പല ഭാവങ്ങളാൽ സമ്പുഷ്ടമായ ഈ നോവൽ വളരെ വ്യക്തതയോടെയും ഒഴുക്കോടെയുമാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. അതിനാൽ വായാനയിൽ ഒരിടത്തും മടുപ്പ് അനുഭവപ്പെട്ട സാഹചര്യം ഉണ്ടായില്ല.

കഥാപാശ്ചാത്തലം കൊൽക്കത്തയാണെന്നതിനാൽ നോവലിൽ ഉടനീളം ചെറിയ ചെറിയ ബംഗാളി ഭാഷാപ്രയോഗം നമുക്ക് കാണുവാനാകും. ചില വാക്കുകൾ, അവ തനതു ഭാഷയിൽ പ്രയോഗിച്ചാലേ പൂർണത വരൂ എന്നുള്ളതിനാലാകാം കെ.ആർ.മീര ഇപ്രകാരം ചെയ്തിരിക്കുന്നത്. നോവൽ എഴുതുവാൻ എഴുത്തുകാരി നടത്തിയ അന്വേഷണങ്ങളെ അഭിനന്ദിച്ചേ മതിയാകൂ.. ഒപ്പം നോവൽ മുൻപോട്ടു വയ്ക്കുന്ന ചില പ്രസക്തമായ ചോദ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്..

 1. വധശിക്ഷ എന്നത് ഒഴിവാക്കേണ്ടതാണോ അല്ലയോ?
 2. സ്ത്രീപുരുഷ തുല്യത പുരുഷൻ അംഗീകരിക്കുന്ന അളവുകോൽ വച്ചല്ലേ ഇപ്പോളും തിട്ടപ്പെടുത്തിയിരിക്കുന്നത്?
 3. നിയമത്താൽ തുല്യത ലഭിച്ചാൽ തന്നെയും ചിന്താഗതിയിൽ തുല്യത സാധ്യമാണോ??

നോവൽ വായിച്ചു കഴിയുമ്പോൾ നാം നമ്മിലും സമൂഹത്തിലും ചൂഴ്ന്നു നോക്കി ഉത്തരം കണ്ടെത്താൻ ശ്രമിക്കേണ്ടുന്ന മേല്പറഞ്ഞതല്ലാത്ത ചോദ്യങ്ങളും ആരാച്ചാരിലുണ്ട്. ചോദ്യങ്ങളുടെയും ചിന്തകളുടെയും ഒരു കുടുക്ക് എഴുത്തുകാരിക്കു നമ്മെയണിയിക്കുവാൻ കഴിയുന്നു എന്നതിനാൽ തന്നെയും ആരാച്ചാർ വളരെ പ്രസക്തമായ ഒരു നോവലാകുന്നു.

 

ആരാച്ചാര്‍ | Aarachar Summary

ആരാച്ചാർ – ഒരുപാട് അവാർഡുകൾ കിട്ടിയ ഈ എഴുതിയത് കെ ആർ. മീരയാണ്. കൊൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ ആരാചാർ കുടുംബത്തിലെ അംഗങ്ങളായ ഫണീഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെയും മകൾ ചേതന മല്ലിക്കിന്റെയും കഥയാണ് ഈ പുസ്തകത്തിലൂടെ പറയുന്നത് .

വധ ശിക്ഷക്ക് വിധിക്കപെട്ട യതീന്ദ്രനാഥ് ബാനർജിയുടെ ദയാഹർജി ഗവർണർ തള്ളിയെന്ന വാർത്തയോട് കൂടിയാണ് ഈ കഥ ആരംഭിക്കുന്നത് . നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവും ഉള്ള ആരാച്ചാർ കുടുംബത്തിലെ അവസാനത്തെ കണ്ണികളാണ് ചേതന മല്ലിക്കും അവരുടെ പിതാവ് ഗൃദ്ധാ മല്ലിക്കും .

യതീന്ദ്രനാഥ് ബാനർജിയുടെ വധ ശിക്ഷ തള്ളിയതറിഞ്ഞ് ഗൃദ്ധാ മല്ലിക്ക്‌ വളരെ സന്തോഷവാനാണ്. ഏറെ കാലത്തിനു ശേഷം താൻ എപ്പോഴും അഭിമാനത്തോടെ മറ്റുള്ളവരോട് പറയാറുള്ള “നീതി നടപ്പാക്കുക ” എന്ന തന്റെ കുല തൊഴിൽ നടപ്പിലാക്കാൻ സാധിക്കാനിടയുള്ളതിനാലായിരുന്നു അതിനു കാരണം . ജനാധിപത്യത്തിൽ വധ ശിക്ഷ കുറവായിരുന്നതിനാൽ ഗൃദ്ധാ മല്ലിക്കിനെ സംബന്ധിച്ചു ഇത് ഒരു സുവർണാവസരമായിരുന്നു. പ്രായാധിക്യം മൂലം ഉള്ള തന്റെ അവശതയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു . ആരാച്ചാർ ജോലി നിർവഹിക്കണമെങ്കിൽ തന്റെ മകൾ ചേതനക്ക്‌ സർക്കാർ ജോലി കൊടുക്കാൻ വ്യവസ്ഥ വെച്ചു . തന്റെ മകളെ സർക്കാരിന്റെ ഔദ്യോഗിക ആരാച്ചാരായി നിയമിക്കണമെന്നതായിരുന്നു ഗൃദ്ധാ മല്ലികിന്റെ ആവശ്യം . ഗൃദ്ധാ മല്ലിക്കിനെ ഇത്തരത്തിലൊരു ആവശ്യത്തിലേക്ക് എത്തിച്ചത് സഞ്ജീവ് കുമാർ മിത്ര എന്ന മാധ്യമ പ്രവർത്തകനായിരുന്നു . 22 വയസുള്ള ഒരു സ്ത്രീ ആരാച്ചാർ ആവുമ്പോൾ ഉണ്ടാകുന്ന വാർത്ത പ്രാധാന്യത്തിന്റെയും മാധ്യമ ടെലിവിഷൻ റേറ്റിംഗ് ആണ് സഞ്ജീവ് കുമാറിന്റെ ഈ താല്പര്യത്തിനു കാരണം. ആദ്യം സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിച്ചെങ്കിലും പിന്നീടുള്ള പല സംഭവ വികാസങ്ങളും (സ്ത്രീ പുരുഷ സമത്വം പോലുള്ളത് ) കണക്കിലെടുത്ത്‌ ചേതനയെ സർക്കാർ ആരാച്ചാരായി അംഗീകരിക്കുകയായിരുന്നു . ഇതോടു കൂടി ചേതന ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാരാവുകയും തന്റെ ജോലി നിർവഹിക്കുകയും ചെയ്യുന്നിടത് ഈ പുസ്തകം അവസാനിക്കുന്നു .

വർത്തമാന കാലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക അവസ്ഥകളും പൊള്ളത്തരങ്ങളും ഈ പുസ്തകത്തിലൂടെ എഴുത്തുകാരി നമ്മെ ഓർമപ്പെടുത്തുന്നു. സമകാലീന വർഷങ്ങളിലെ മാധ്യമ പ്രവർത്തനത്തിന്റെ അഴുകിയ പിന്നാമ്പുറങ്ങളും മനുഷ്യത്വ രഹിതവും നീതീകരിക്കാനാവാത്തതുമായ പ്രവർത്തനങ്ങളും സഞ്ജീവ് കുമാർ മിത്ര എന്ന മാധ്യമ പ്രവത്തകനിലൂടെ നമുക്ക്‌ കാണിച്ചു തരുന്നു . തീർച്ചയായും ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം.

 

ആരാച്ചാർ I Aarachar I Book Review

 

About the K.R. Meera

മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1970 ഫെബ്രുവരി 19 ന്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ ‍ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

 

ആരാച്ചാര്‍ | Aarachar

മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായാണ് എനിക്ക് കെ.ആർ. മീരയുടെ 'ആരാച്ചാർ' വായിച്ചപ്പോൾ അനുഭവപ്പെട്ടത്. നീതി നിർവ്വഹണത്തിന്റെ ഒരറ്റത്തെ കണ്ണിയാണ് ആരാച്ചാർ. പക്ഷേ ആ ജോലി ചെയ്യാൻ വേണ്ടത് അചഞ്ചലമായ മനസ്സാന്നിധ്യമാണ്. കോടതി ഉത്തരവ് പ്രകാരമാണെങ്കിലും ഒരു പ്രതിയെ തൂക്കികൊല്ലുക എന്ന കൃത്യമാണ് ഒരു ആരാച്ചാർക്ക് നിർവ്വഹിക്കാനുള്ളത്‌. നീതി ന്യായ വ്യവസ്ഥക്ക് വേണ്ടിയാണെങ്കിൽ പോലും ഒരു മനുഷ്യന്റെ ജീവൻ ആരാച്ചാരുടെ കൈകളിലൂടെയാണ് ഇല്ലാതാകുന്നത്. പൊതുവേ ഇതിനുള്ള മനക്കട്ടിയും ആരോഗ്യവും പുരുഷനു മാത്രമേ ഉള്ളൂവെന്നു വിശ്വസിച്ചു കഴിയുന്ന ഒരു ലോകത്തിനു പ്രഹരമേല്പിച്ചു കൊണ്ടാണ് ചേതന ഗൃദ്ധാമല്ലിക് എന്ന യുവതി ഈ ധൗത്യത്തിനു തയ്യാറാക്കുന്നത് - ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാർ!

URL: Link

Author: K.R. Meera

Editor's Rating:
4.02

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for ആരാച്ചാര്‍ | Aarachar by K.R. Meera

 1. Aby Chacs

  Publishing date is given as 1970
  Pls correct

  • Aksharathalukal

   Thanks for the correction.

 2. RAZAL NOUSHAD

  ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാനീ പുസ്തകം വായിക്കാനെടുക്കുന്നത്. അതിനാല്‍ തന്നെ ഉള്ളിലൊരു തോന്നലും ഉണ്ടായിരുന്നു ഇതെന്റെ പ്രതീക്ഷകള്‍ക്കൊത്ത അനുഭവം തരാതിരുക്കുമോ എന്ന്. വായിച്ച് കഴിഞ്ഞ് കുറച്ച് സമയത്തേക്കും ഈ പുസ്തകം ഞാന്‍ ആസ്വദിച്ചോ എന്ന് എനിക്കു സംശയമുണ്ടായിരുന്നു.
  സ്ത്രീകളോടുള്ള ഇന്ത്യന്‍ സാമുധായിക വ്യവസ്ഥകളെ നിശിതമായ സംഭവങ്ങളിലൂടെ എടുത്ത് കാട്ടിരിരിക്കുന്നു. ഒരു സ്ത്രീ എന്ന നിലക്ക്, ഈ പുസ്തകം എന്നെ ഒരുപാട് വ്യസനിപ്പിച്ചു എന്നും കൂടി കൂട്ടിചേര്‍ക്കേണ്ടിവരും. ശതകോടി വര്‍ഷങ്ങള്‍ മുന്പ് തൊട്ട് തുടങ്ങിയ അടിച്ചമര്‍ത്തലും അവഹേളനവും മൂലം സ്വാഭിമാനം പോലും നഷ്ടപ്പെട്ട ഒരു സ്ത്രീ സമൂഹത്തിന്റെ ബലഹീനതകള്‍ പലതും ചേതനയുടെ സമര്‍ത്ഥമായ പതിമൂന്ന് കെട്ടുള്ള തൂക്കുകയറിനെ പോലെ എന്നെ ശ്വാസം മുട്ടിച്ചു.
  ചരിത്രവും വര്‍ത്തമാന കാലവും ഇടകലര്‍ത്തി ഉള്ള എഴുത്ത് ശൈലി പരാമര്‍ശിക്കാതെ വയ്യ. നമ്മുടെ സ്വഭാവം നാം ജീവിതത്തിലൂടെ കടന്ന് പോയിട്ടുള്ള പല സംഭവ വികാസങ്ങളാല്‍ സ്വാധീനപ്പെട്ടതാണ് എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ നാമോരോരുത്തരും ജീവിക്കുന്ന ജീവിതവും ചെയ്യുന്ന ഒരോ പ്രവര്‍ത്തിയും നമുക്കുമുന്നെ മണ്ണടിഞ്ഞ് പോയ അനേകായിരം തലമുറകളടങ്ങുന്ന നമ്മുടെ പിതാമഹന്‍മാരുടെ കര്‍മങ്ങളാല്‍(നല്ലതും ചീത്തയും) സ്വാധീനപ്പെട്ടിരിക്കുന്നു എന്ന് എഴുത്തുകാരി പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. പാഴ് ചരിത്രം എന്നൊന്നില്ല. ചരിത്രം മറന്നുകൊണ്ട് മാനവരാശിക്കൊരു നിലനില്പുമില്ലതാനും. ചിലയിടങ്ങളില്‍ ചരിത്രം പറച്ചില്‍ ഒരല്പം കൂടിയോ എന്നും ഓര്‍ക്കുകയിണ്ടായി. എങ്കിലും ലളിതമായ അവതരണ ശൈലിയിലോടെ എഴുത്തുകാരി എന്റെ മനം കവര്‍ന്നു.
  ഇനി എനിക്കു പറയാം. ഞാനീ പുസ്തകം വളരെയധികം ആസ്വദിച്ചു.

Add a review

Your email address will not be published. Required fields are marked *

Don`t copy text!