അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.
നാലുകെട്ട് | Naalukettu Review
വായിക്കണമെന്ന് മനസ്സിൽ കൊണ്ടുനടന്ന ഒരു നോവൽ. കൂടുകാരന്റെ കൈയിൽ ഇത് ഇരിക്കുന്നത് കണ്ടപ്പോൾ ഒരു രീതിയിൽ തട്ടിപറിക്കുക തന്നെ ആയിരുന്നു എന്നു തന്നെ പറയാം. ഗ്രാമവും പഴമയും എന്നും മനസ്സിൽ കൊണ്ടുനടക്കുന്നത് കൊണ്ടായിരിക്കാം ആദ്യം കേട്ടപോൾ തന്നെ ഇത് വായിക്കണം എന്ന് മനസ്സിൽ ഉറപ്പിക്കാൻ കാരണം.
എല്ലാവരും ഇത് കാലങ്ങള്ക്കു മുൻപ് കേരളത്തിൽ നിലനിന്നിരുന്ന വ്യവസ്ഥിതി എന്നുപറയുമ്പോൾ അത്രയ്ക്ക് പഴകിയോ എന്നും ഇതിനു ഇപ്പോഴും പ്രാധാന്യം ഇല്ലേ എന്നുമാണ് ഞാൻ ചിന്തിച്ചത് .കാലം ഇത്രയും കഴിഞ്ഞിട്ടും മനുഷ്യന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നിപോകുന്നു. എല്ലാവരും ഉള്ളപോൾ ആരെയും ഗൗനിക്കതെയും നിഗുടനന്ദം ലഭിക്കുന്ന പക പോക്കൽ നടത്തുന്ന മനുഷ്യൻ എല്ലാരും അകന്നു അകന്നുപോയ് ഒട്ടപെടിലിന്റെ വേദന അനുഭവിക്കുമ്പോൾ തിരിച്ചു അവരിലേക്ക് വരാനുള്ള ശ്രമവും നടത്തുന്നു. ഈ മനുഷ്യ സ്വഭാവത്തെ തുറന്നു കാണിക്കുന്ന എം. ടി. സാറിന്റെ ഈ നോവലിൽ പച്ച മനുഷ്യന്റെ ജീവിതം കോറിയിട്ടിരിക്കുന്നു .
പ്രതാപകലതുനിന്നു ബന്ധു ജനങ്ങളുടെ കൊള്ളരുതാത്ത പ്രവർത്തികൾ കൊണ്ട് നാശത്തിലേക്ക് കൂപ്പുകുത്തിയ ആ തറവാടിനു കാലിക പ്രാധാന്യം ഉണ്ടെന്നു തോന്നിപോകുന്നു. ചുറ്റും തിരിഞ്ഞു സമുഹതിലെക്കു നോക്കിയാലും കാണുന്നത് അതുതന്നെ അല്ലെ ? അടക്കിഭരിക്കുന്ന ഒരാൾ, അടിച്ചമാര്തപെട്ട ശബ്ദങ്ങൾ, സ്വജനപക്ഷവതം, താമസ്കരിക്കപെട്ട ജീവിതങ്ങൾ എല്ലാറ്റിനും അവസാനം തിരസ്കരണത്തിന്റെ ഏറ്റവും ഒടുവിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയും അത് മുതലാക്കി കൂട്ടിയിടിക്കുന്ന മുട്ടനടുകളുടെ ചോര നക്കികുടിക്കാൻ നടക്കുന്ന ഒരുകൂട്ടരും. അതുപോലെ സഹായഹസ്തം നീട്ടുന്നവരെ അപമാനിക്കുകയും ക്രുശിക്കുകയും ചെയുന്ന ഒരുകൂട്ടരും എഷിണിയിൽ ആനന്ദം കണ്ടെത്തുന്ന ആളുകളും. ഇതെല്ലം ഇപ്പോഴും പലരൂപത്തിലും ഭാവത്തിലും നമ്മുടെ ചുറ്റിലും നടക്കുന്നത് തന്നെ അല്ലെ . പെറ്റമ്മയുടെ സ്നേഹം ബന്ധുക്കളുടെ മൂല്യവും മനസിലാക്കാതെ പോകുന്ന ആളുകള് നമ്മൾ തന്നെയല്ലേ? ആത്മാർത്ഥ സ്നേഹം മനസിലാക്കാതെ ചുറ്റിലും ഉള്ള ആളുകളുടെ വക്കുവിശ്വസിച് മൂഡ സ്വർഗത്തിലേക്ക് യാത്ര ചെയുന്ന അപ്പുണ്ണി പലരുടെയും പ്രതിനിധി ആണെന്ന് തോന്നിപൊയ്. എന്നിട്ട് എല്ലാം നേടി ഒന്നുമില്ലതവനെ പോലെ നിൽക്കുന്ന അപ്പുണ്ണിയെ കണ്ടപ്പോൾ സഹതാപം ആണു തോന്നിയത്.
ഗ്രാമീണ പശ്ചാത്തതലത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോയ് സാധാരണ ജനങ്ങളിളുടെ ഒരു സമുഹതിന്റെയും അതിലുടെ നമ്മുടെ തന്നെയും സ്വാഭാവ വൈവിധ്യങ്ങളെയും കാണിച്ചു തന്ന എം ടി യുടെ സൃഷ്സ്ടി വൈഭവം എടുത്ത് പറയേണ്ടത് തന്നെ ആണ് . അദേഹം എന്നെ ശരിക്കും കഥ നടക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ട് പൊയ് . ആ നാലുകെട്ടും എന്റെ മുൻപിൽ ഇപ്പോഴും ഉണ്ട് . ഇത് എം. ടി സർ-ന്റെ ഞാൻ വായിക്കുന്ന രണ്ടാമത്തെ നോവലാണ് . രണ്ടിലും എം . ടി യുടെ കഥാവധാരണ രീതി അതി ഗംഭീരം. വളരെ ചെറിയ ഭാവങ്ങൾ പോലും അതി സൂഷ്മതയോടെ അതി മനോഹരമായി നമ്മിലേക്ക് പകർന്നു നല്കുന്ന അവതരണ ശൈലി അസൂയാവഹമാണ് .
മനസ്സിൽ തങ്ങി നില്കുന്ന ഒരു അപ്പുണ്ണിയെയും ഒരു വലിയ നാലുകെട്ടും കുറേയധികം മനുഷ്യരെയും തന്ന ടി സർ-നു ഒരായിരം നന്ദി.
By Jaise Joseph
നാലുകെട്ട് | Naalukettu Summary
എം.ടി യുടെ കൃതികളില് വായിക്കുന്ന ആദ്യത്തെ നോവലാണ് അര നൂറ്റാണ്ടിനപ്പുറം പ്രസിദ്ധീകരിച്ച നാലുകെട്ടെന്ന ഉത്കൃഷ്ടമായ നോവല്‍. അപ്പുണ്ണി എന്ന ഹൃദയസ്പര്‍ഷമായ കഥാപാത്രത്തിന്റെ സഞ്ചാരത്തെ ‘നാലുകെട്ടില്‍’ അത്ഭുതമാം രീതിയില്‍ കൂടല്ലൂരിന്റെ സാമ്പത്തിക സാമൂഹിക ചരിത്രങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും സഗീതാത്മകമായ എഴുത്തിലൂടെ എം ടി വരച്ചിടുന്നു. സാമ്പത്തികശാസ്ത്രപരമായി മുതലാളിത്തവും അര്‍ദ്ധനാടുവാഴിത്തവും തമ്മിലും സാമൂഹികശാസ്ത്രപരമായി പാരമ്പര്യങ്ങളും ആധുനികതയും അവശേഷിപ്പിക്കുന്ന ആര്‍ദ്രമായ അംശങ്ങളും തമ്മിലുള്ള സംഘര്‍ഷം ആവിഷ്ക്കരിക്കുകയാണ് നാലുകെട്ടില്‍. ഗൃഹാതുരത്വത്തിന്റെ സകലവിധ ആസ്വാധനവും വായനക്കാരെ അനുഭവിപ്പിക്കാന്‍ പറ്റിയ ഇതിലും നല്ലകൃതി മലയാളത്തില്‍ വേറെയുണ്ടൊ എന്ന് സംശയമാണ്.
സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ സാമൂഹികപരിണാമചരത്രത്തെ വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിക്കുകയാണ് നാലുകെട്ടില്‍. നായര്‍ സമുദായത്തിലെ നാലുകെട്ടു കൂട്ടുകുടുംബവ്യവസ്ഥയുടെ ബാഹ്യാന്തര ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടല്‍മൂലം കാലാനുസ്സ്രതമായ തകര്‍ച്ചയില്‍നിന്നും അതിന്റെ അടുത്തഘട്ടമായ അണുകുടുംബ വ്യവസ്ഥയിലേക്ക് പരിണമിക്കുന്ന കഥയാണ് നാലുകെട്ട്. പലരും നിരീക്ഷിച്ചതുപോലെ ആദ്യത്തെ രണ്ട് ഭാഗം; ഏകദേശം70 പേജുകള്‍ കഴിയണം നോവലിലെ യഥാര്‍ത്ഥ ചിത്രത്തിലേക്ക് ഇറങ്ങി വരാന്‍. തുടര്‍ന്നു വായിക്കുന്തോറും കഥയും കാര്യവും കൂടുതല്‍ ഗൗരവത്തിലും വേഗത്തിലും തീരുന്നു. 1950കള്‍ക്ക് ശേഷമുള്ള കേരളത്തിന്റെ സാമൂഹിക പശ്ചാതലം അതിന്റെ സമ്പൂര്‍ണ ഗൃഹാതുരത്വത്തിന്റെ ചുവടുകളോടെ വര്‍ണ്ണിക്കുകയാണ് ലേഖകന്‍.
സെയ്താലിക്കുട്ടി എന്നമനുഷ്യനെ അപ്പുണ്ണിയുടെ അച്ഛന്‍ കൊന്തുണ്ണിനായരെ കൊന്ന അയാളെ അപ്പുണ്ണി വളര്‍ന്ന് വലുതായാല്‍ പ്രതികാരം ചെയ്യും എന്ന സൂചനയോടെയാണ് നാലുകെട്ടെന്ന നോവല്‍ ആരംഭിക്കുന്നത്.
സാധാരണ രീതിയില്‍
പകതീര്‍ക്കല് രംഗങ്ങളിലൂടെ കഥതുടരും എന്ന സസ്പന്‍സോടെ വായന പുരോഗമിക്കുമ്പോള്‍, പിന്നീട് അപ്പുണ്ണിയുടെ ദുഃഖകരമായ ജീവിതത്തിന് ഹേതുവായ സെയ്താലിക്കുട്ടി തന്നെ അപ്പുണ്ണിയുടെ ജീവിതം ക്ലേശകരമല്ലാത്ത മാര്‍ഗ്ഗത്തില്
മാറ്റുവാന്‍ സഹായിക്കുന്ന ഒരു കഥാപാത്രമായി വികസിക്കുന്നു. അവസാനം സെയ്താലികുട്ടി വഴി കിട്ടിയ ജോലിയിലൂടെ സമ്പാദിച്ച പണംകൊണ്ട് ഒരുകാലത്ത് പുഴുത്തപട്ടിയെപോലെ ആട്ടിഇറക്കിയ വലിയമാമ്മനില്‍ നിന്നും നാലുകെട്ട് തറവാട് അപ്പുണ്ണി വിലക്ക് എടുക്കുന്നു.
മരുമക്കത്തായ വ്യവസ്ഥയില്‍ വലിയമ്മാമ എന്ന ഗൃഹനാഥന്‍ നിശ്ചയിച്ച തനിക്ക് ഇഷ്ടമല്ലാത്ത കല്യാണത്തിന് തയ്യാറാവാതെ പാറുക്കുട്ടി കോന്തുണ്ണിനായര്‍ എന്ന നാട്ടിലെ പ്രമുഖ പകിടകളിക്കാരന്റെ കൂടെ വടക്കെപ്പാടം നാലുകെട്ട് വിട്ട് ഒളിച്ചോടുന്നു. അവരില്‍ ജനിച്ച കുട്ടി അപ്പുണ്ണിയുടെ വളരെ ചെറുപ്പത്തില്‍തന്നെ
ഒരുനാള്‍ സൈതാലിയുടെ വീട്ടിലെ സദ്ദ്യക്കിടെ ഭക്ഷണത്തില്‍ വിഷം കലര്‍ന്ന്
കോന്തുണ്ണിനായര് മരിക്കുകയായിരുന്നു. യഥാര്‍ത്ത ചരിത്രം കോന്തുണ്ണിനായരെ ആട്ടിറച്ചിയില്‍ വിഷം കലര്‍ത്തി സൈതാലി കൊല്ലുകയായിരുന്നെന്ന് മുത്താച്ചിയില്‍ നിന്നും മറ്റും പറഞ്ഞുകേട്ട കഥകളിലൂടെ അപ്പുണ്ണി ധരിച്ച് വെച്ചിരിക്കുകയാണ്.
പാറൂട്ടിയുടെയും അപ്പുണ്ണിയുടെയും പ്രയാസവും വ്യസനവും നിറഞ്ഞ ജീവിതം കോന്തുണ്ണിനായരുടെ മരണത്തോടെ തുടങ്ങുന്നു. ഇല്ലത്ത് കുഞ്ഞാത്തോലിന്റെ വീട്ടില് പകലന്തിയോളം ജോലിചെയ്ത് അച്ഛന്റെ മരണശേഷം പറൂട്ടിഅമ്മ അപ്പുണ്ണിയെ വളര്‍ത്തി വലുതാക്കി . അച്ഛന്റെ സുഹൃത്ത് ശങ്കരന്‍യരുടെ സഹായത്തോടെ അപ്പുണ്ണിയെ ഹൈസ്കൂളില്‍ ചേര്‍ത്തി. വീട്ടിലെ നിത്യചെലവുകള്‍ക്കു പുറമെ അപ്പുണ്ണിയുടെ സ്കൂളിലേക്കു വേണ്ട അത്യാവശ്യം പുസ്തകത്തിനും സമയത്ത് സ്കൂളില്‍കൊടുക്കേണ്ട ഫീസിനും യൂനിഫോമിനും ഒക്കെകൂടിയുള്ള പണം അമ്മയുടെ ഇല്ലത്തുനിന്നുള്ള ജോലിയിലൂടെ കിട്ടുന്ന വേതനം ഒരിക്കലും മതിയാവുമായിരുന്നില്ല. അങ്ങനെ കഷ്ടപ്പാടുകള്‍ക്കിടല് കൗമാരകലഘട്ടത്തില്‍ വളര്‍ന്ന്കൊണ്ടിരിക്കുന്ന അപ്പുണ്ണി തന്റെ അമ്മയും ശങ്കരന്‍നായരും തമ്മിലുള്ള അടുപ്പം നാട്ടുകാര്‍ വികലമായി കണക്കാക്കുകയും കൂടി ചൈയ്തപ്പോള്‍ അമ്മയുടെ എല്ലാ ദുര്‍വിധികളിലും ദുരഭിമാനംതോന്നി അവിടെ ഉപേക്ഷിച്ച് വടക്കെപ്പാട് തറവാട്ടിലേക്ക് താമസം മാറ്റുന്നു.
വടക്കെപ്പാട് തറവാട്ടിലേക്ക് അദ്യം വന്നപ്പോള്‍ അപ്പുണ്ണിയെ ചുവന്നപരവതാനി നിലത്തിട്ട് നാലുകെട്ടിലേക്ക് സ്വീകരിക്കുകയായിരുന്നില്ല, പകരം സര്‍പ്പം തുള്ളല്‍ കാണല്‍ കഴിഞ്ഞ് മുത്താച്ചിയുടെ കൂടെ അന്നവിടെ താമസിച്ച അപ്പുണ്ണിയെ പാറുക്കുട്ടിയോട് വര്‍ഷങ്ങളായി പ്രതികാരം ചെയ്യാന്‍ അവസരം പാര്‍ത്ത്കഴിയുന്ന വലിയമ്മാമ പുഴുത്തപട്ടിയെ ആട്ടുംപോലെ ഇറക്കിവിടുകയാണ് ചൈയ്തത്. വടക്കെപ്പാട് നാലുകെട്ട് തറവാട്ടില്‍ സുഖലാളനകളോടെ കഴിയേണ്ട അപ്പുണ്ണി ഭാവിയില്‍ കുഞ്ഞാത്തോലിന്റെ വീട്ടുജോലിക്കാരിയും ശങ്കരന്‍ നായരുടെ ഭാര്യയുമായ പാറുക്കുട്ടിയുടെ മകനായി അറിയപ്പെടും എന്ന വസ്തുത പക്വതയോടെ കൗമാരത്തില്‍ വളര്‍ന്ന്കൊണ്ടിരിക്കുന്ന അവനെ മാനസികമായി അലട്ടുന്നു. അതിലുപരിയായി വിട്ടിലെ അസഹ്യമായ ദാരിദ്ര്യംകൂടി ആയപ്പോള്‍ ഒരുദിവസം പുലരുംമുമ്പ് അമ്മയെയും വീടുംവിട്ട് എവിടേക്കെന്നറിയാതെ ഇറങ്ങിപോകുന്നു.
നാടുവിടണമോ സ്കൂളില്‍പോകണമോ എനിങ്ങനെ ചിന്തിച്ച് കുറച്ചകലെ കാട്ടിലുള്ള പാറക്കെട്ടില്‍ തനിച്ചിരിക്കുന്ന അപ്പുണ്ണിയെ സെയ്താലിക്കുട്ടി ധൈര്യംനല്‍കി വടക്കെപ്പാട്ടേക്ക് അയക്കുന്നു. അപ്പുണ്ണി അച്ഛനെപോലെ തന്റേടമുള്ള ഒരു പുരുഷനാവണമെന്നും വടക്കെപ്പാട് അപ്പുണ്ണിക്കും അവകാശമുണ്ടെന്നും സെയ്താലിയില്‍ നിന്നുള്ള അറിവിന്റെ ഊര്‍ജ്ജത്തില്‍ ഇനിമുതല്‍ എന്തല്ലാം സഹിച്ചാലും നാലുകെട്ടില്‍ താമസിക്കാന്‍ അവന്‍ തീരുമാനിക്കുന്നു.
വടക്കെപ്പാട്ടില്‍ അപ്പുണ്ണി അഭമുഖീകരിച്ച ദുരിതങ്ങള്‍ ഏറെയാണ്. ഒരുവര്‍ഷം മുമ്പ് പുഴുത്തപട്ടിയെ തല്ലിയാട്ടിയതുപോലെ വലിയമാമ്മ രണ്ടാമതും തല്ലി അട്ടിയപ്പോള്‍ അമ്മമ്മയും കുട്ടമാമയും തടഞ്ഞെങ്കിലും വടക്കെപ്പാട്ട് നാലുകെട്ടില്‍ ജനക്കൂട്ടത്തിലും താമസിച്ചത്രയും തനിച്ചാണ് അപ്പുണ്ണി കഴിഞ്ഞത്. ഒറ്റപ്പെടലിന്റെയും വിവേചനത്തിന്റെയും അവഹേളനയുടെയും നരകതുല്യമായ നീണ്ട മൂന്ന് വര്‍ഷമാണ് ക്ഷയിച്ച്കൊണ്ടിരിക്കുന്ന ആ നാലുകെട്ട് കുടുംബത്തില്‍ കഴിഞ്ഞത്. നാലുകെട്ടില്‍ സമപ്രായക്കാരായ മറ്റു കുട്ടികള്‍ വയറു നിറയെ ഭക്ഷിച്ച് മരക്കട്ടിലില്‍ രോമപ്പുതപ്പു പുതച്ച് അന്തിയുറങ്ങുമ്പോള്‍ അപ്പുണ്ണി ആവശ്യത്തിനു മാത്രം കഴിച്ച് കോണിപ്പടിയുടെ അരുകില്‍ ഇടുങ്ങിയ, പ്രകാശം എത്താത്ത ഇരുണ്ടറൂമില്‍ നിലത്ത് കൈതലപ്പായവിരിച്ച് പുതപ്പ് പോലും കിട്ടാതെ ഉറങ്ങുന്നു. നാലുകെട്ടിലെ ഭാസ്കരനും മറ്റും സ്കൂളിലേക്കു ഉച്ഛഭക്ഷണവുമായി വാഹനത്തില്‍ പോകുമ്പോള്‍ കാല്‍നടയായി പുസ്തകം വെറുംകയ്യില്‍ ഏന്തി ഉച്ഛഭക്ഷണമില്ലാതെ പൈപ്പിലെ വെള്ളംമാത്രം കുടിച്ച് ദാഹവും വശപ്പും അകറ്റേണ്ട ഗതിയാണ് അതേ നാലുകെട്ടിലെ അപ്പുണ്ണിക്ക്. അങ്ങനെയുള്ള വിവേചനത്തിന്റെ നടുമുറ്റത്ത് മറ്റുകുട്ടികള്‍ നിലവിളക്കിന്റെ പ്രകാശത്തില്‍ വായിച്ച് പഠിക്കുമ്പോള്‍ ഫൈനല്‍ പരീക്ഷക്ക് ചിമ്മിനി വിളക്കിന്റെ വെളിച്ചം പോലും അപ്പുണ്ണിക്ക് നിഷേധിച്ച ദിനങ്ങളുണ്ട്. ദുര്‍ലഭമായ അന്തരീക്ഷത്തിലും അവസാനം ഗവണ്‍മെന്റ് പരീക്ഷക്ക് കഷ്ടിച്ച് ഫീസടച്ച് പഠിച്ച് പരീക്ഷ എഴുതി 600 ല്‍ 420 മാര്‍ക്ക്കിട്ടിതിന്റെ വാര്‍ത്തയും സന്തോഷവുവം പങ്കുവെക്കാനും അപ്പുണ്ണിക്ക് അവിടെ ആരും ഇല്ല.
അപ്പുണ്ണിയുടെ നാലുകെട്ടിലേക്കുള്ള രണ്ടാംവരവോടെയാണ് ദര്‍ഘകാലയി ശിഥിലീകരിച്ച്കൊണ്ടിരിക്കുന്ന നാലുകെട്ട് നായര്‍ തറവാടിന്റെ പ്രതിക്ഷിച്ച പതനം കുറേകൂടി പ്രകടമാകുന്നത്. വലിയമാമ്മയും കുട്ടമാമയും കാലങ്ങളായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും കുടുംബത്തിലെ മറ്റു ക്ഷയിച്ച്കൊണ്ടിരിക്കുന്ന ബന്ധങ്ങളും എല്ലാം അതോടെ വ്യക്തമായിപുറത്ത് വന്നു. അര്‍ദ്ധനാടുവാഴിത്തത്തിന്റെ ചൂഷണാത്മക സാമ്പത്തികത്തിക കുടുംബ വ്യവസ്ഥിയുടെ ഇരകളായിരുന്നു ഉല്‍പന്നം, വസ്ത്രം, ദയ, ഭക്ഷണം എന്നീരൂപത്തിലൂടെ വേതനം സ്വീകരിച്ച്കൊണ്ടിരിക്കുന്ന നാലുകെട്ടിലെ കുട്ടമാമനും കടുംബവും പിന്നെ പാടത്ത് അടിമത്തൊഴില്‍ ചെയ്യുന്ന ചെറുമികളും. നാടുവാഴിത്വത്തിലെ അസമത്വത്തിലധിഷ്ടിതമായ കുടുംബത്തിലെ ധനവിതരണ വ്യവസ്ഥിയില്‍ അസംതൃപ്തരാണ് നാലുകെട്ടിലെ മുഖ്യഅംഗങ്ങളും. തൊട്ടതിനും പിടിച്ചതിനും പഴികേള്‍ക്കേണ്ടിവരുകയും അര്‍ഹിച്ച പരിഗണന കിട്ടാതെ പകലന്തിയോളം വീട്ടുജോലിഎടുക്കുന്ന മീനാക്ഷിയും മാളുക്കുട്ടിയും എല്ലാം നാടുവാഴിത്ത കുടുംബ വ്യവസ്ഥയിലെ ചൂഷണത്തിന്റെ ഉദാഹരണമാണ്. അവസാനം കീഴ്വഴക്കങ്ങളെ വകവെക്കാതെ അമ്മമയുടെ ജീവിത കാലത്തുതന്നെ തറവാട് ഭാഗിച്ച് കുടുംബം മ്മില്‍പിരിഞ്ഞു.
അപ്പുണ്ണിയുടെ അച്ഛന്‍ മരിക്കാനുണ്ടായ സാഹചര്യം ഭക്ഷ്യവിഷഭാധയാണന്നും സെയ്താലിക്കുട്ടി ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊന്നാണന്നും അറിയാന്‍ സാധിക്കും. കഥ പുരോഗമിക്കുമ്പോള്‍ തുടക്കത്തില്‍ അച്ഛന്റെ കൊലയാളിയായി പരിചയപ്പെടുത്തിയ സെയ്താലിക്കുട്ടിയുടെ ‘ഒരു കൊലയാളി റൗഡിസം’ കളിക്കുന്ന കഥാപാത്രത്തെയല്ല പിന്നീട് കാണാന്‍ സാധിക്കുന്നത്. താന്‍കാരണം അനാധനായ അപ്പുണ്ണിയുടെ ജീവിതത്തോട് സെയ്താലിക്കുട്ടി അങ്ങേഅറ്റം ദയകാണിക്കുന്നത് എന്തിനാണ്? തുടര്‍ പഠനം നടത്താന്‍ ഒരുഗതിയും ഇല്ലാതാവുമ്പോള്‍ അപ്പുണ്ണി കഷ്ടപ്പാടുകള്‍ക്കറുതിവരുത്താന്‍ ജോലിചെയ്യാന്‍ ഒരുങ്ങുന്നു.
സെയ്താലിക്കുട്ടിയുടെ സഹായത്തോടെ അങ്ങനെ വയനാട്ടിലെ മാനന്തവാടിയില്‍ ചയത്തോട്ടത്തില്‍ ഫീല്‍ഡ് അസിസ്റ്റന്റാഷി നിയമനം കിട്ടുന്നു. വാടക നല്‍കാനും തുടര്‍ജീവിതം നടത്താനും അവസാനം അങ്ങേഅറ്റം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സെയ്താലിക്കുട്ടിക്ക് എല്ലാം നല്‍കി സഹായിക്കാനും അപ്പുണ്ണിക്ക് കഴിയുന്നു.
അവധിക്ക് നാട്ടല്‍ എത്തിയപ്പോള്‍ മാത്രമാണ് നാലുകെട്ട് തറവാട് ഭാഗിച്ച് കുടുംബമെല്ലാം ചിന്നിച്ചിതറിയുട്ടുണ്ടന്നും ആര്‍ക്കും വേണ്ടാത്ത തരിഷ് ഭൂമി അപ്പുണ്ണിക്കായ് മാറ്റിവെച്ചിട്ടുണ്ടന്നും അറിയുന്നത്. പഠനത്തിലും ജൊലിയിലും ജീവിതത്തോട് തന്നേയും പക്വതയുള്ള സമീപനമുള്ള ഒരുകഥാപാത്രമാണ് നാലുകെട്ടിലെ അപ്പുണ്ണി. ജോലിചെയ്ത അഞ്ചു വര്‍ഷ കാലമത്രയും സമ്പാദിച്ച സ്വത്തുമായ് അവധിക്ക് നാട്ടില്‍ തിരിച്ചെത്തിയ അപ്പുണ്ണിയെ ഒരുകാലത്ത് ആര്‍ക്കും വേണ്ടാതിരുന്നവര്‍ക്കെല്ലാം ഒരുപാട് ആവശ്യമായിരിക്കുകയാണ്. ഗവണ്‍മെന്റ് ഫീസടക്കാ കഴിതെ വന്നപ്പോള്‍ തന്റെ കടക്കാരനായിട്ടും ഫീസ് ചോതിച്ചപ്പോള്‍ തരാതിരുന്ന കുട്ടേട്ടനും പാറുകുട്ടിയോടും അപ്പുണ്ണിയോടും അതിക്രമം കാണിച്ച വലിയമാമ്മനും ഒക്കെയാണ് അപ്പുണ്ണിയുടെ പണത്തിന് മുന്‍നിരയിലുള്ള ആവശ്യക്കാര്‍.
വലിയമാമ്മന്‍ ആര്‍ക്കോ വലിയ ബാദ്ധ്യതയിലും കടത്തിലും കഴിയുന്ന നാളില്‍ അപ്പുണ്ണിവന്ന വിവരം അറിഞ്ഞ് അവരെ കാണാന്‍വരുന്നു. അപ്പുണ്ണി പറയുന്ന വിലക്ക് നിസ്സഹായിയായ വലിയമ്മാമക്ക് ഓരി ആയി കിട്ടിയ നാലുകെട്ട് അപ്പുണ്ണിക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതനാവുന്നു. അങ്ങനെ നൂറ്റാണ്ടുകളോളം നാടുവാഴികാലത്തില്‍ കൂട്ടുകുടുംബം നിലനിന്നിരുന്ന വടക്കെപ്പാട് നാലുകെട്ടില്‍ അപ്പുണ്ണിയും അമ്മ പാറൂട്ടിയും പിന്നെ ശങ്കരന്‍നായരും ഉള്‍പെടുന്ന അണുകുടുംബം തുടങ്ങുന്ന അവിടെ വെച്ച് നാലുകെട്ടില്‍ തിരശ്ശീല വീഴുന്നു.
By Basheer Kuzhikkandathil
About the M.T. Vasudevan Nair
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
ബ്രിട്ടീഷ് രാജിലെ മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയുടെ കീഴിലുള്ള ഇന്നത്തെ പാലക്കാട് ജില്ലയിലെ കുഡല്ലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സമൃദ്ധവും വൈവിധ്യപൂർണ്ണവുമായ എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. 2005 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു. രണ്ടമൂഴം എന്ന കൃതിക്ക് ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരം ജ്ഞാനപീഠത്തിന് ലഭിച്ചു.
Reviews
There are no reviews yet.