Skip to content

എയ്ഞ്ചൽ – പാർട്ട് 82

angel story

പിന്നീടുള്ള മണിക്കൂറുകൾക്കൊക്കേ നീളം കൂടി കൂടി വരുന്നത് പോലൊരു തോന്നലായിരുന്നു…. എത്രയെത്ര കാത്തിരുന്നിട്ടും നമ്മളേ എയ്ഞ്ചൽ നമ്മളേ അടുത്തേക്കങ്ങ് എത്തുന്നില്ലാന്നേയ് … 

 

ഒടുക്കം ഞാനും ഫെബിയും ആ ഹോസ്പിറ്റൽ മുഴുവനും ചുറ്റിക്കറങ്ങി എങ്ങനെക്കെയോ 8 മണിയങ്ങ് ആക്കിയെടുത്തു… പറഞ്ഞത് പോലേ കൃത്യസമയത്ത് തന്നേ എയ്ഞ്ചലും എത്തി…

 

ഇവിടേ നിക്കായിരുന്നോ … വീട്ടിലേക്ക് പോയാൽ കൊള്ളാം എന്ന് തോന്നുന്നില്ലേ രണ്ട് പേർക്കും …. 

 

ഏയ് … ഒരിക്കലുമില്ല… അവിടേക്ക് പോയാലും എന്റേ ശരീരം മാത്രമേ അവിടേ കാണുള്ളൂ എയ്ഞ്ചലേ… മനസ്സ് മുഴുവൻ ഇവിടേയാ ഉണ്ടായിരിക്കാ… 

 

ആഹാ ….നിനക്ക് അത്രക്ക് ജീവനാ തോന്നുന്നല്ലോ നിന്റേ ഇക്കാക്കയേ… അല്ലേ കാന്താരി … 

 

പിന്നെയില്ലാതേ … എന്റേ ജീവനും ജീവിതവും ഒക്കേ ഇവിടേത്തന്നേയല്ലേ കിടക്കുന്നത് …  നിങ്ങളൊക്കേ എന്ത് മനുഷ്യന്മാരാ… എത്രയായി ഇവിടേ കിടത്തിയിട്ട് രണ്ടിനേയും .. ഒന്ന് വേഗം തിരിച്ചുതന്നുകൂടെ ഞങ്ങൾക്ക്…

 

അങ്ങനെ പെട്ടെന്ന് അവരേ തിരിച്ചു തന്നാൽ നീ ഞങ്ങളെയൊക്കെ പെട്ടന്ന് തന്നേ മറക്കില്ലേ കാന്താരി .. 

 

മറക്കേ … അതും നിങ്ങളേ …. ഈ ഞാൻ … ഒരിക്കലും ഇല്ല…. എൻറെ മരണംവരെ എൻറെ ജീവിതത്തിൽ  ഞാൻ ഓർത്തിരിക്കും നിങ്ങളേ …

 

ആഹാ … എന്നാ നമുക്ക് വേഗം അവരെ വീട്ടിലേക്ക് കൊണ്ടു പോകാംട്ടോ …..

 

ഉം… കൊണ്ട് പോണം എനിക്ക് … ഇല്ലേൽ ഈ കാന്താരിയും ഇനി വീട്ടിലേക്കുണ്ടാവില്ല…. 

 

സാരല്ല ടോ …. എല്ലാം ശരിയാകും… പഴയതിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടുണ്ട് നിന്റേ ഇക്കാക്കാക്ക് …. ടെൻഷ്യൻ ആവാൻ മാത്രം ഒന്നുമില്ല…. ഇപ്പോഴത്തേ അവസ്ഥ വെച്ച് രണ്ട് ദിവസത്തിന് ശേഷം റൂമിലേക്ക് മാറ്റാൻ കഴിയും… പിന്നേ എപ്പോ വേണേലും നിനക്ക് നിന്റേ ഇക്കാക്കാനേ കാണാലോ …..  

 

അപ്പോ ഷാനുവോ …. എന്ന് എടുത്തടിച്ചത് പോലെയായിരുന്നു ഷാനയുടെ ചോദ്യം… 

 

അവന്റേ കാര്യം നമുക്കൊന്നും പറയാറായിട്ടില്ല മോളേ … എങ്കിലും നിന്റേ ഇക്കാക്കാന്റേ കാര്യത്തിൽ നിനക്ക് അൽപ്പമെങ്കിലും ആശ്വാസമായില്ലേ ഷാനാ… പിന്നേ ഷാനുവിന്റേ കാര്യം അത് കുറച്ച് ക്രിറ്റിക്കൽ ആണ് …

രാവെന്നോ പകലെന്നോ ഇല്ലാതേ ഞങ്ങൾ എല്ലാവരും അവന് വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്… 

 

വാട്ട് … എന്താ പറഞ്ഞേ … ഷാനൂ …  അവന് ….   എന്നും പറഞ്ഞ് കൊണ്ട് ആകേ ഷോക്കായത് പോലേ ഷാന കിടന്ന് കരയാൻ തുടങ്ങി.. അവളെ ആശ്വസിപ്പിക്കാൻ ഫെബിയും എയ്ഞ്ചലുമാണേൽ നല്ലോണം പാടുപെടുന്നുമുണ്ട്…

 

എയ്ഞ്ചലിനാണേൽ ആകെ കിളി പോയ അവസ്ഥയും…. 

 

ഷാനയുടേ കാക്കുവിന് അൽപ്പം ആശ്വാസം ഉണ്ടെന്ന് ആദ്യം തന്നെ എയ്ഞ്ചൽ അവളോട്  പറഞ്ഞത് ഷാനക്ക് അല്പം ആശ്വാസം ആയിക്കോട്ടെ എന്ന് കരുതിയാണ്…. പക്ഷേങ്കിൽ ഷാനുവിന്റേ കാര്യം പറഞ്ഞപ്പോൾ   തന്നേ ഷാനക്ക് എന്തിനാ ഇത്രക്ക് ടെൻഷൻ എന്നത് എയ്ഞ്ചൽസ്നും  മനസ്സിലായില്ല..

 

അതിനുള്ള കാരണം എന്താണെന്ന് പിന്നീട് ഫെബി എയ്ഞ്ചൽസ്നോട് പറഞ്ഞപ്പോഴാണ് ഷാനുവിന്റേ കാര്യം ഷാനയോട് ഒരിക്കലും പറയാൻ പാടില്ലായിരുന്നുവെന്ന് എയ്ഞ്ചൽസിനും മനസ്സിലായത് ….

 

ഷാനയുടേ സമാധാനം നഷ്ടപ്പെടാൻ ഇതിൽ കൂടുതൽ വേറേ എന്തെങ്കിലും വേണോ…. 

 

എനിക്ക് അവരേ കാണണം… പ്ലീസ് … പറ്റില്ലെന്ന് മാത്രം പറയരുത്…. എന്നൊക്കേ പറഞ്ഞ് അവൾ കിടന്ന് വാശി പിടിക്കാൻ തുടങ്ങി… 

 

അവനേ ഇപ്പോഴത്തേ സിറ്റുവേഷനിൽ നിങ്ങൾക്കെന്നല്ലാ … ആർക്കും തന്നേ കാണാൻ കഴിയില്ല മോളേ …  അതിന് മാത്രം മോളെന്നോട് നിർബന്ധം പിടിക്കരുത്….  നിങ്ങൾക്കറിയാലോ … എനിക്ക് കഴിയിണ കാര്യമാണേൽ ഞാനതെപ്പോഴോ നിങ്ങൾക്ക് ചെയ്തു തരും എന്നുള്ളത് …. ഇപ്പോ തൽക്കാലം സമാധാനിക്കടോ… എന്തെങ്കിലും വഴി തെളിയുമോ നോക്കാം നമുക്ക് … 

 

നിങ്ങള് ഇപ്പോ എന്റെ കൂടേ വാ… നമ്മളേ ഐഷു ഇന്ന് ഡിസ്ചാർജ് ആയിപ്പോയത് കൊണ്ട് തന്നേ ആ റൂമിൽ പുതിയതായി ഇന്നാരും എത്തിയിട്ടുണ്ടാവാൻ വഴിയില്ല . അങ്ങനെയെങ്കിൽ ഇന്ന് നമുക്ക് അവിടേ കഴിയാം.. എന്നിട്ട് ഇവിട്ന്ന് ആരെയെങ്കിലും വിട്ട് ഭക്ഷണവും റൂമിലേക്ക്  എത്തിക്കാം 

… ഇന്നെനി എമർജൻസി കേസ്സ് ഒന്നും വന്നിട്ടില്ലായെങ്കിൽ എനിക്കൊരു 2 മണിക്കൂർ കൂടുമ്പോൾ ഇടക്കൊന്ന് താഴേക്ക്  ഇറങ്ങി നോക്കാനേ ഉണ്ടാകൂ…

 

എന്നും പറഞ്ഞ് ഞങ്ങളേയും കൂട്ടി എയ്ഞ്ചൽ മുകളിലേ ആ റൂമും സെറ്റാക്കി തന്നു… പിന്നീട് അവരെയൊക്കേ നിർബന്ധത്തിന് മനസ്സില്ലാ മനസ്സോടേ പേരിന് കുറച്ച് ഭക്ഷണവും കഴിച്ച്  ഫെബിയും എയ്ഞ്ചലും തമ്മിൽ സംസാരിക്കുന്ന ഓരോ കഥകളും കേട്ടങ്ങനേയിരുന്നു. 

 

കഥകളിൽ പലതും ഹോസ്പിറ്റലിൽ വന്നു പോകുന്ന ഞങ്ങളെപ്പോലെയുള്ള എയ്ഞ്ചലിനുണ്ടായ പല കൂട്ടുകെട്ടുകളേയും കുറിച്ചായിരുന്നു…. 

 

അതിനെല്ലാം സന്തോഷത്തിന്റേയും സങ്കടങ്ങളുടെയും കാത്തിരിപ്പിന്റേയും  വേർപെടലിന്റേയും  നൊമ്പരങ്ങളുടേയും വിതുമ്പലുകളുടേയും ഒരായിരം ഓർമ്മകൾ നിഴലിക്കുന്നുണ്ടായിരുന്നു…. 

 

എനിക്കാണേൽ അതൊന്നും കേട്ടിട്ട് തലേൽ കേറുന്നതേയില്ല… ഇത്ര അടുത്തുണ്ടായിട്ടു പോലും എന്റേ കൂടപ്പിറപ്പുകളേ ഒന്ന് കാണാൻ കഴിയാത്തതിന്റേ വേദന കുറച്ചൊന്നുമല്ലായിരുന്നു എനിക്ക്…

 

കേട്ട കഥകളിൽ പലതിലും കുറച്ച് ആശ്വാസമൊക്കേ നിഴലിക്കുന്നുണ്ടെങ്കിൽ കൂടി   മനസ്സുകൊണ്ട് പൂർണമായും അതൊന്നും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിരുന്ന തേയില്ല….  

 

അതിനിടെയാണ് അവരുടേ രണ്ട് പേരുടേയും സംസാരങ്ങൾക്കിടയിൽ എയ്ഞ്ചൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന നമ്മളേ ഐഷുവിനേ കുറിച്ച്  ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്… 

 

എയ്ഞ്ചലിന് ഞങ്ങളോടുള്ള ഇഷ്ടക്കൂടുതൽ പോലേ  തന്നേ ആ ഐഷുവിനേയും നല്ല കാര്യമായിരുന്നുവെന്ന്  അവരുടേ സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായി….

 

അവള് പോയതിൽ നല്ല വിഷമം ഉണ്ടെങ്കിലും … നന്നായി അവളെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും …. പോയിരിക്കുന്നത് ഹോസ്പിറ്റലിൽ നിന്നുമാണല്ലോ എന്നതാണ് ആകെയുള്ള എയ്ഞ്ചലിന്റേ ആശ്വാസം…..

 

അല്ലാ എയ്ഞ്ചലേ … അതിന് ഈ ഐശുവും ഞങ്ങളെ പോലെയായിരുന്നോ … അന്ന് ആ ആക്സിഡൻറ് ദിവസം ഐഷുവിന്റേ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഷാന നമ്മളോട് പറഞ്ഞത് വെച്ച് നോക്കുകയാണെങ്കിൽ ഐഷുവിന്റേ മനസ്സും ഞങ്ങളെപ്പോലെ ഒരുപാട് പ്രശ്നങ്ങൾക്കിടയിലാകും…. അതിൽ ഒരുപാട് വേദനകളുണ്ടാകും… നഷ്ടങ്ങൾ ഉണ്ടാകും… കാത്തിരിപ്പും ഉണ്ടാവും…  ഇതിനിടയിൽ എയ്ഞ്ചലിന് അവളെ ഇതിന് മാത്രം മിസ്സ് ചെയ്യണമെങ്കിൽ ഈ പറഞ്ഞതെല്ലാം സ്വയം ഉള്ളിൽ വെച്ച് കൊണ്ട് അവളും പുറത്ത് ഞങ്ങളേപ്പോലേ ചിരിച്ച് പെരുമാറുന്ന ഒരാളാകണം  … അങ്ങനെയായിരുന്നോ എയ്ഞ്ചലേ അവളും … 

 

ഏയ് …. അവള് നിങ്ങളെപ്പോലെ ആയിരുന്ന തേയില്ലാ… പോരാത്തതിന് അവൾക്കുണ്ടായിരുന്ന നഷ്ടങ്ങൾ ഒക്കേ തന്നേയാകാം കാരണം…  ഒരിക്കൽ പോലും ചിരിച്ച് കൊണ്ട് ഞാൻ ആ ഐഷുവിനേ കാണാനിടയും വന്നിട്ടില്ല … പക്ഷേ എന്നിട്ടും അവളെന്റേ മനസ്സിൽ എങ്ങനെയോ കയറിപ്പറ്റി എന്ന് തന്നേ പറയാലോ ….  അവൾ ഇവിടെ നിന്നും പോകുമ്പോൾ ഞാൻ അവളെയും അവൾ എന്നെയും നന്നായി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു…. 

 

അങ്ങനേ ഇവരുടെ ഈ സംസാരങ്ങളൊക്കെ കേട്ടു കൊണ്ടിരുന്നപ്പോൾ ആയിരുന്നു  കഴിഞ്ഞ ദിവസം ഞാൻ ഇവിടേക്ക് വന്നപ്പോൾ എയ്ഞ്ചൽ എന്നോട് പറഞ്ഞൊരു കാര്യം കൂടേ എന്റേ ഓർമ്മയിലേക്ക് വന്നത്… 

 

അന്നത്തേ ആക്സിഡന്റ് ദിവസത്തിൽ തന്റേ ഐഷുവിന് വേണ്ടി അലമുറയിട്ടു കരയുകയും ഒടുക്കം ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതുകയും ചെയ്ത ആ  ആദിയുടേ അതേ ഐഷുവിനേ  തന്നേയാണോ  എയ്ഞ്ചൽ കഴിഞ്ഞ ദിവസം ഐഷ ഫെബിയാണെന്ന് പറഞ്ഞ്     ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതെന്ന്  കണ്ടു പിടിച്ച് ഞാനിവിടേക്ക് വരുമ്പോൾ പറയാമെന്ന് പറഞ്ഞിരുന്നു…. 

 

ഞാനത് എയ്ഞ്ചലിന്റേ ശ്രദ്ധയിൽ  പെടുത്തിയതും ആക്സിഡന്റ് ദിവസം ആയിഷ ഫെബി എന്ന പേരിൽ ഒരാളേ മാത്രമേ അന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്ന് മറുപടിയും തന്നു….

 

വാട്ട് … അപ്പോ അതിനർത്ഥം … മരിച്ചു പോയെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ ആദിയുടെ  അതേ ആയിഷ ഫെബിയേ തന്നേയാണ് നമ്മൾ ഇവിടേ ജീവനോടേ കണ്ടതെന്നോ … അതെങ്ങനെ സംഭവിച്ചു…

 

അങ്ങനെയാണെങ്കിൽ തന്നേ ഈ എയ്ഞ്ചലും ആയിഷ ഫെബിയും തമ്മിൽ ഈ ഹോസ്പിറ്റലിൽ വെച്ച് അത്രയും അടുത്ത സ്ഥിതിക്ക് ആക്സിഡന്റ് ദിവസം തന്റേ  ഐഷ ഫെബിക്ക് വേണ്ടി അലമുറയിട്ടു കരഞ്ഞ അവളുടേ ആ ആദിയേ കുറിച്ച് എന്തെങ്കിലുമൊക്കേ ഈ എയ്ഞ്ചലിന്നോടും  ആയിശ പറയേണ്ടതല്ലേ … 

 

അത് പോലേ അന്ന് അവൾക്ക് വേണ്ടി അതും എന്റെ കൺമുമ്പിൽ വെച്ച് അത്രയും അലറി വിളിച്ച ആ ആദി അവളേ ഒന്ന് ഇവിടേ വന്ന് കാണാൻ എന്തായാലും ശ്രമിക്കാതിരിക്കുകയുമില്ല… 

 

അവളേ വന്ന് കണ്ടിട്ടുണ്ടെങ്കിൽ തന്നേ അത് എയ്ഞ്ചൽ അറിയേണ്ടതുമാണ്… 

 

അല്ലാ ഞാനിതിപ്പോ ഇതെന്തിനാ ഇവിടെക്കിടന്ന് കാട് കയറി ഇങ്ങനേയൊക്കേ  ചിന്തിക്കുന്നത്… ആദി വന്ന്  അവന്റേ ആയിഷയേ കണ്ടോ ഇല്ലയോ എന്നതല്ലല്ലോ ഇപ്പോഴത്തേ പ്രശ്നം… എന്നാലും എനിക്കതല്ലാ… ഈ ഡോക്ടർമാർ എന്ത് കൊണ്ടായിരിക്കും അന്ന് ആദിയോട് തന്റേ ഐഷ ഫെബി മരിച്ചെന്ന് കള്ളം പറഞ്ഞത്… എന്താ ശരിക്കും അന്നവിടേ സംഭവിച്ചിട്ടുണ്ടാവുക….. അതറിയാൻ എന്താണ് ഇപ്പോ ഒരു വഴി…  

 

നിനക്ക് അത്രക്ക് നിർബന്ധമാണോ ഷാനാ അന്നെന്താ ശരിക്കും സംഭവിച്ചതെന്നറിയണമെന്ന് ..

 

നിർബന്ധമാണോ എന്ന് ചോദിച്ചാൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..  ഒരാഗ്രഹം… എല്ലാം ഒന്ന് കണ്ട് പിടിക്കാൻ ഞാനിവിടേയെത്തിയപ്പോഴേക്കും ആ ആയിഷ ഫെബിയാണേൽ  ആർക്കും ഒരു പിടിയും തരാതേ ഇവിടേ നിന്നും പോവുകയും ചെയ്തില്ലേ… എനിപ്പോ പറഞ്ഞിട്ടെന്താ കാര്യം… 

 

അന്നത്തേ ആ ഒരു ആക്സിഡന്റ് കാരണമല്ലേ ഞങ്ങളും ഇവിടേ വരേണ്ടി വന്നത്… അന്ന് ആ ആക്സിഡന്റുണ്ടായതിന്റേ പിന്നിലേ രഹസ്യം ആ ആയിശ ഫെബിയേ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശമെന്ന് ഞാനന്ന് ആദിയിൽ നിന്നും കേൾക്കേണ്ടി വന്നതുമാണ്… അപ്പോപ്പിന്നേ എനിക്കവരേ വെറുതെയങ്ങ് വിടാൻ പറ്റോ… എല്ലാം കണക്ക് കൂട്ടി തന്നെയാ ഞാൻ ഇവിടേ എത്തിയത്.. അപ്പോഴേക്കും അവൾ എനിക്ക് പിടി തരാതേ പോയില്ലേ…

 

വാട്ട് … നീയെന്താ പറഞ്ഞേ…  അതിനിടയിൽ അങ്ങനേയും നടന്നിട്ടുണ്ടോ അന്ന്… അപ്പോപ്പിന്നേ നീയിതെന്താ നേരത്തേ പറയാഞ്ഞേ ഞങ്ങളോട് ഷാന…  ആ പാവം ഐഷുവിനേ ഇല്ലാതാക്കാൻ മാത്രം അവളോട് ആർക്കായിരിക്കും ഇത്ര ശത്രുത …                   

 

ഇനിയിപ്പോ എന്തായാലും അന്നെന്താ സംഭവിച്ചതെന്നറിഞ്ഞേ തീരൂ നമുക്ക്….   

നിനക്ക് നിന്റേ കൂടപ്പിറപ്പുകളേ കാണാനുള്ള ആഗ്രഹമോ എന്നേ കൊണ്ട് സാധിപ്പിച്ച് തരാൻ കഴിഞ്ഞിട്ടില്ല … അത് കൊണ്ട് തന്നേ നിന്റേ ഈ ഒരാഗ്രഹമെങ്കിലും ഞാൻ എങ്ങനേലും നിറവേറ്റി തരും ..അത് പോരേ…

 

എനിക്ക് രണ്ടും വേണം… പ്ലീസ് ..  

 

നമുക്ക് നോക്കാടോ ..നീ സമാധാനിക്ക്.. സാധാരണ ഓപ്പറേഷൻ തിയ്യറ്ററിലേക്ക് അനുവാദം കൂടാതേ ആരും തന്നേ കയറി പോകാറില്ല… അപ്പോപ്പിന്നേ നീ പറഞ്ഞ പോലേ അങ്ങനൊരാള് അന്ന് അതിന്റേയുള്ളിലേക്ക് കയറിപ്പോയിട്ടുണ്ടെങ്കിൽ അതെനിക്കും അറിയണല്ലോ….  മാത്രല്ല … അന്നെന്താ ശരിക്കും സംഭവിച്ചതെന്നും നമുക്കറിയാലോ…

 

അറിയണം.. പക്ഷേ അതെങ്ങനേ അറിയും … 

 

അതൊക്കേയുണ്ട് മോളേ.. നിങ്ങള് ആരോടും പറയില്ലെങ്കിൽ പറയാം …. ഈ ഹോസ്പിറ്റലിൽ ടെക്നിക്കൽ ചാർജുള്ള ഒരുത്തൻ ഉണ്ട് … ആളെക്കുറിച്ച് പറയാണേൽ അൽപ്പം കോഴിത്തരം കൂടുതൽ ഉള്ള കൂട്ടത്തിലാ … ഇവിടേ വരുന്ന മൊത്തം പെൺപിള്ളേരേ പുറകേ ചുമ്മാ മണപ്പിച്ച് നടക്കലാ ആശാന്റേ സ്ഥിരം ഹോബി..  ഞാനൊന്ന് പോയിട്ടേയ് കുറച്ച് സോപ്പിട്ട് പതപ്പിച്ചിട്ട് അന്നത്തേ ദിവസത്തേ സി.സി.ടി .വി  ഫൂട്ടേജ് ഓന്റേ കയ്യിൽന്ന് അടിച്ച് മാറ്റാൻ പറ്റോ എന്ന് നോക്കട്ടേ…..

 

ഹ… ബെസ്റ്റ് … എയ്ഞ്ചല് കൊള്ളാലോ ആള് .. 

 

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നല്ലേ മോളേ … ഞാനൊന്ന് പോയി പിടിച്ച് നോക്കട്ടേ… പിന്നേ കിട്ടും എന്നുള്ള യാതൊരു പ്രതീക്ഷയും ഇപ്പോ രണ്ടാൾക്കും വേണ്ട… അത് ഞാൻ ഇപ്പോഴേ പറയാ…. കിട്ടിയാൽ ഭാഗ്യം … അത്രേ ഉള്ളൂ… കാരണം മറ്റുള്ള ഫൂട്ടേജ് എല്ലാം തന്നേ കിട്ടിയാലും ഓപ്പറേഷൻ തിയ്യറ്ററിനുള്ളിൽ നടക്കുന്നതൊക്കേ എന്തെങ്കിലും പ്രശ്നം നേരിടുന്ന സാഹചര്യത്തിൽ ഹോസ്പിറ്റൽ അധികാരികൾക്ക് ലീഗൽ പർപ്പസിന് വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധയുണ്ട്…

 

തൽക്കാലം നിങ്ങൾ രണ്ടും ഇവിടെ നിന്നും പുറത്തേക്ക്  എങ്ങോട്ടും പോകരുത്… രണ്ടിന്റേം രാത്രിയിലേ ഉത്തരവാധിത്വം മുഴുവനും നിങ്ങളേ ഉമ്മചി എന്നേ ഏൽപ്പിച്ചിട്ടാ പോയത് എന്നറിയാലോ നിങ്ങൾക്ക് … ഞാൻ പോയി എന്തെങ്കിലും നടക്കുമോ എന്ന് നോക്കിയിട്ട് ഇപ്പോ വരാം…. 

 

എന്നും പറഞ്ഞു എയ്ഞ്ചൽ ഞങ്ങളിൽ നിന്നും നടന്നകന്നു. 

 

പിന്നീടുള്ള മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് മുഴുവനും എയ്ഞ്ചൽ തിരികേയെത്തുന്നതും നോക്കി മാത്രയായിരുന്നു…. 

 

ഇരു ചുമരുകൾക്കപ്പുറം ഉണ്ടായിട്ട് കൂടി സ്വന്തം കൂടപ്പിറപ്പുകളേ ഒരു നോക്ക് പോലും കാണാൻ കഴിയാതേ വല്ലാത്തൊരു വിധി തന്നേയായി പോയല്ലോ അള്ളാ ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത് …… അവസാനിപ്പിക്കാറായില്ലേ നിന്റേ

പരീക്ഷണം…. ഇനിയും എത്ര നാൾ എണ്ണി കാത്തിരിക്കണം ഞാൻ… എന്തൊക്കെ പ്രതീക്ഷയോട് കൂടിയാണ് വീട്ടിൽന്ന് ഇവിടേക്ക് വന്നത്… അവസാനം ഒന്നും എവിടേയും എത്തുന്നില്ലല്ലോ അള്ളാ… 

 

എന്നൊക്കേ ചിന്തിച്ചിരിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു പുറത്ത് നിന്നും റൂമിന്റേ കതകിൽ വന്ന്  ആരോ മുട്ടിയ ശബ്ദം കേട്ടത്…

 

പടച്ചോനേ… ഈ ഫെബിയാണേൽ ഉറങ്ങുകയും ചെയ്തല്ലോ… ആ എന്തായാലും ഡോർ തുറക്കാം… എയ്ഞ്ചൽ അല്ലാതെയിപ്പോ ആര് വരാൻ ഇവിടേക്ക് …

 

അല്ലെങ്കിൽ വേണ്ടാ… ഞങ്ങളേ സമയം ഇപ്പോ അത്രക്ക് നല്ലതായ സ്ഥിതിക്ക് ഈ പെണ്ണിനേ വിളിച്ചെണീപ്പിക്കുന്നത് തന്നെയാ എന്ത് കൊണ്ടും നല്ലത്…

 

ഫെബീ… ടീ .. ടീ … പുറത്താരോ ഡോർ മുട്ടുന്നു… എണീക്ക് … വാ … വാടീ എന്റെ കൂടേ ….

 

നീ പോയി നോക്ക് ഷാനാ … ഞാൻ ഉറങ്ങട്ടേ… 

 

ഹ… എണീറ്റ് വാടീ ഫെബീ… അതേയ് ..ഞാൻ ഡോർ തുറക്കാൻ പോകാണേ … വേറേ ആരേലും ആണേൽ എണീറ്റ് പോരണേ എന്റേ പുറകേ തന്നേ …. പോത്ത് പോലേ കിടന്നുറങ്ങരുത് പറഞ്ഞേക്കാം….

 

പടച്ചോനേ… ഞങ്ങളേ എയ്ഞ്ചൽ നല്ല സന്തോഷ വാർത്തയുമായിട്ട് ഞാൻ ഈ ഡോർ തുറക്കുമ്പോൾ തന്നേ പുറത്ത്  ഉണ്ടായിരിക്കണേ …. എന്നും ചിന്തിച്ച് കൊണ്ട്  ഡോറങ്ങ് തുറന്നതും…. 

 

പുറത്ത് ഞങ്ങളേ നോക്കി നിൽക്കുന്ന ആളേ കണ്ട് ഒരൽഭുതം പോലേ ഞാനയാളെ തന്നേ നോക്കി നിന്ന് പോയി…. 

 

ഫെബിയാണേൽ പുറത്ത് നിൽക്കുന്നത് ഓൾക്ക് പരിചയമില്ലാത്ത ആളായത് കൊണ്ട് തന്നേ കിടന്നകിടപ്പിൽ എണീറ്റ് കൊണ്ട് വേഗം ഒരു മൂലയിലേക്ക് മാറി നിന്ന് …. 

 

എന്നിട്ട് ഒന്ന് അടിമുടി നോക്കി മുടിയൊക്കേ ശരിയാക്കി തട്ടവും എവിട്ന്നൊക്കെയോ വാരി വലിച്ചിട്ട് ഷാനയുടേ അടുത്തേക്കങ്ങ് നീങ്ങി… 

 

ഷാനയാണേൽ ആകേ ഷോക്കായത് പോലേ ഒരേ നിർത്തവും … 

 

പടച്ചോനേ … ഇതാരാപ്പോ ഈ അഡാറ് മൊഞ്ചൻ… പോരാത്തതിന് ഷാനക്കിതെന്ത് പറ്റി…. ഓനാണേൽ വന്ന മുതൽ ഒരേ പുഞ്ചിരി മാത്രം അതും അവളേയും നോക്കി….  ഇനിയങ്ങാനും ഇവര് തമ്മിൽ നേരത്തേ അറിയോ … അങ്ങനെയെങ്കിൽ തന്നേ ഈ നട്ടപ്പാതിരാനേരത്ത് ഇവനിവിടെന്താ കാര്യം.. 

 

ഷാനക്കാണേൽ ഒരനക്കവും കാണാത്ത സ്ഥിതിക്ക്  ആ  മൊഞ്ചൻ കാണാതേ ഞാനൊന്നവളേ ചെറുതായി പിച്ചിയതും അവൾ കൈ വലിച്ച് എനിക്ക് നേരേ തിരിഞ്ഞു … 

 

ആങ്യ ഭാക്ഷയിൽ ഞാനതാരാന്ന് അവളോട്  ചോദിച്ചു…. 

 

ആ…. എന്ത് വേദനയാടീ ഫെബീ . അതേയ് നീ ഒന്നുകൂടെ പിച്ചിക്കേ …. ഞാൻ വല്ല സ്വപ്നത്തിലങ്ങാനും ആണോ എന്ന് നോക്കട്ടെ ..

 

സ്വപ്നമോ … എന്ത് സ്വപ്നം … അതിന് മാത്രം ആരാ ഇവൻ …  

 

അത് തന്നെയാ പറഞ്ഞേ പിച്ചാൻ… ഇതാണ് മോളേ നമ്മളേ ….എന്ന് പറഞ്ഞ് തുടങ്ങിയതും പെട്ടന്ന് ഓന്റേ പുറകിൽ നിന്നും ഷാനാ എന്ന ഒരു വിളി കൂടേ കേൾക്കേണ്ടി വന്നപ്പോൾ നമ്മക്ക് തൃപ്പതിയായി… 

 

ഞങ്ങള് രണ്ടും  അത് കേട്ട് അങ്ങോട്ട് തിരിഞ്ഞതും നമ്മളേ എയ്ഞ്ചൽ ആണ് അവന്റേ പുറകിൽ നിന്നും ആ വിളിച്ചതെന്ന് മനസ്സിലായി….

 

ഓഹോ…. അപ്പോ ഈ സർപ്രൈസ് ഒക്കേ എയ്ഞ്ചലിന്റേ പണിയായിരുന്നല്ലേ …. നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട് എയ്ഞ്ചലേ … എല്ലാം അറിഞ്ഞു കൊണ്ട് ഞങ്ങളേ മുന്നിൽ അപ്പോ ഒന്നും അറിയാത്തത് പോലേ അഭിനയിച്ചാടായിരുന്നല്ലേ ….

 

എന്നും ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് എയ്ഞ്ചലിനേ തന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.

 

നീ എന്നേ ഇങ്ങനേ നോക്കണ്ടാ കാന്താരീ… എല്ലാം വളരേ പെട്ടന്നായിരുന്നു  …. വാ … ഒക്കേ പറയാം ഞാൻ … എന്നും പറഞ്ഞ് പല്ലിളിച്ചു കൊണ്ട് എയ്ഞ്ചലെന്നേ പിടിച്ച് അകത്തേക്ക് തള്ളി…. 

 

എന്നിട്ട് വാ ഇവിടേയിരിക്ക് എന്നും പറഞ്ഞ്  വല്ല ചായ സൽക്കാരവും കൊടുക്കാനെന്ന പോലേ എയ്ഞ്ചൽ ആ മൊഞ്ചനേ അകത്തേക്ക് സൽക്കരിച്ച് കയറ്റി ഇരുത്തുകയും ചെയ്തു….

 

ഷാനയാണേൽ ആകേ ചമ്മി അവിലും കഞ്ഞിയായ അവസ്ഥ…. 

 

ഇതിന് മാത്രം ആരാ ഇവൻ എന്നറിയാതേ നമ്മളാണേൽ എല്ലാവരെയും മാറി മാറി നോക്കി നിൽക്കുന്നു…  

 

എവിടെ .. ഒരു രക്ഷയും ഇല്ല . ആരും തന്നെ പറയുന്ന മട്ടില്ലാന്നേയ് …. 

 

അപ്പോഴാണ് ആ മൊഞ്ചൻ എന്താ  എന്ന മട്ടിൽ ഷാനയേ നോക്കി പിരികം പൊക്കിയത്….

 

ഷാനയാണേൽ കണ്ണടച്ച് കൊണ്ട് ഒന്നുമില്ലായെന്നും പറഞ്ഞ് ….

 

ഇവരേ ആങ്യ ഭാക്ഷ കണ്ടിട്ടാണേൽ നമ്മക്ക് അടിമുടി പെരുത്ത് കയറുന്നു..

 

എന്താടോ … നിന്റേ സി സി ടി വി നിന്റേ മുന്നിൽ തന്നേ വന്ന് നിന്ന് തന്നപ്പോ നിനക്കൊന്നും ചോദിക്കാനില്ലേ ഷാനാ …. നിനക്കെന്തോ സി സി ടി വി യിൽ നിന്നും ചോർത്താൻ ഉണ്ടെന്നു പറഞ്ഞു…. ദേയ് സി സി ടി വി റെഡി … എനി ചോർത്തിക്കോ …. 

 

സി സി ടി വി യോ … അതൊക്കേയാണോ ഇത്രയും നല്ല മൊഞ്ചനിടാൻ പറ്റിയ പേര്  … അയ്യേ … ഏയ് … പേര് അങ്ങനെ ആയിരിക്കാൻ എന്തായാലും വഴിയില്ല ….. ന്നാലും ഇവരെന്തൊക്കെയാണ് ഈ പറയുന്നത്….ഇങ്ങനേ പോയാൽ മനുഷ്യനെ വട്ടു പിടിപ്പിക്കല്ലോ …..

 

പക്ഷേങ്കിൽ  മൊഞ്ചന്റേ ഈ ചോദ്യത്തിന് നിങ്ങളെ ഞാൻ ഇപ്പോ തന്നേ കൊല്ലും എന്ന മട്ടിലാണ് ഷാന എയ്ഞ്ചലിനേ നോക്കി കണ്ണുരുട്ടുന്നത്….. 

 

എയ്ഞ്ചലാണേൽ ഞാൻ ഈ നാട്ടുകാരിയേയല്ലാ എന്ന മട്ടും …. 

 

എന്നാലും എനിക്കതല്ലാ … ഏതായിരിക്കും ഈ സി സി ടി വി …. 

 

                          തുടരും                   

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

✍✍ *രചന – ഫർഷാദ് ഷ വയനാട്*

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “എയ്ഞ്ചൽ – പാർട്ട് 82”

  1. അടുത്ത Part ഇട്ടിട്ടില്ലേ.തിരഞ്ഞിട്ട് കിട്ടുന്നില്ലല്ലോ.what happend?

Leave a Reply

Don`t copy text!