Site icon Aksharathalukal

എയ്ഞ്ചൽ – പാർട്ട് – 52

angel story
  1. 💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝🅿🅰® T- 5⃣2⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘

ടീ ഷാന….. ഒന്ന് ഇവിടേക്കിടന്ന് തുള്ളിച്ചാടാതേ അടങ്ങി ഒരു മൂലക്കൽ ഇരിക്കടീ പെണ്ണേ ….

സോറി മോളേ …. ഇന്ന് ഞാൻ നിന്റേ റൂമൊക്കേ തല കുത്തനേ മറിച്ചിടും…. നോക്കിക്കോ….

ആഹാ ..എന്താ സന്തോഷം പെണ്ണിന്റേ ….

അത് പിന്നേ ഇല്ലാതിരിക്കോ ന്റെ ഫെബിക്കുട്ടി …..

ഇന്ന് ന്റെ മൊഞ്ചനെ എനിക്ക് സ്വന്തമായ ദിവസമല്ലേ മോളേ… എന്നെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അവൻ എന്നെ സ്വീകരിച്ചില്ലേ…. പിന്നെ ഞാൻ സന്തോഷിക്കാതിരിക്കോ ……..

ഇപ്പോഴാണ് ഷാനാ നിന്നെ കാണുമ്പോൾ എനിക്കും ഒരു സന്തോഷം ഒക്കെ തോന്നുന്നത്…….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇന്നെന്ത് കൊണ്ടും എന്റെ ദിവസമാണ്..

അങ്ങനേ ഞാൻ ഇത്രയും നാളും കണ്ട എന്റെ സ്വപ്പനങ്ങൾ ഇവിടേ യാഥാർഥ്യമായിരിക്കുന്നു….

എന്റേ ഷാന അവൾ ഇന്നെനിക്ക് സ്വന്തമായിരിക്കുന്നു…..

ഞാൻ എന്റേ സന്തോഷങ്ങൾ മുഴുവനും നടന്നു നീങ്ങിയ പാതയോരങ്ങളിലേ പുൽമേടുകളോടും , മൺത്തരികളോടും , ജല കണികകളോടും ,

കണ്ണെത്താ ദൂരത്തോളം പടർന്ന് പന്തലിച്ച് കിടക്കുന്ന ആകാശത്തേ അസ്തമയം കാത്ത് കിടക്കുന്ന സൂര്യനോടും , വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് ചേക്കറാൻ വെമ്പൽ കൊള്ളുന്ന ഇളം കാറ്റിനേ തട്ടി തലോടുന്ന പ്രപഞ്ചമെന്ന ആ വലിയ സത്യത്തിനോടും വാ തോരാതേ സംസാരിച്ചുകൊണ്ടേയിരുന്നു…….

ഇതിനിടയിൽ എനിക്ക് മുന്നിലൂടേ കടന്നുപോയതൊന്നും എന്റേ കണ്ണുകളേയും,

എനിക്ക് ചുറ്റും നടന്നതൊന്നും എന്റേ കാതുകളേയും തൊട്ടറിഞ്ഞതേയില്ല….

പെട്ടന്നായിരുന്നു ഒരു കാർ എനിക്ക് മുന്നിൽ ചവിട്ടിക്കൊണ്ട് ഹോൺ മുഴക്കിയത്…..

അതി കാഠിന്യമേറിയ അലർച്ചയായതിനാൽ അതെന്റേ കാതുകളിൽ തുളച്ചുകയറി….

ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയതും…

കാറിൽ നിന്നും എനിക്ക് നേരേ പുറത്തേക്ക് തലയിട്ട് നോക്കിയത് സജാദ്ക്കയായിരുന്നു.

ടാ .. എത്ര നേരായി ചെക്കാ അന്നേ വിളിക്കണ് … നീ ഇവിടേ നടക്കുന്നതെന്തെങ്കിലും അറിയണ് ണ്ടോ …

അതെന്താ സജാദ്ക്കാ അങ്ങനേ പറഞ്ഞേ…

ഞാൻ ഇതിലേ പാസ്സ് ചെയ്ത് പോയോട്ത്ത്ന്ന് റിവേയ്സിൽ വന്നതാ ഇവിടേം വരേ …

എത്ര വിളി നിന്നേ ഞാൻ വിളിച്ചെന്നറിയോ .
ഒന്ന് മൈന്റ് വരേ ചെയ്യണില്ലല്ലോ…..

അത് …പിന്നേ…. ഞാൻ ….

ഉം .. മതി.. മതി… ഉരുളണ്ട….ജ്ജ് ഇപ്പോ എവിടുന്നാ വരുന്നേ….എന്തായി പ്രോജക്ടിന്റെ കാര്യങ്ങൾ …. ഒക്കെ സെറ്റ് അല്ലേ…

അത് ഇക്കാ…. നാളേ ഒക്കേ സെറ്റ് ആകും … ഉറപ്പാ …..

നാളേയോ .. അപ്പോ ഇന്ന് ചെയ്യും പറഞ്ഞിട്ട് എന്ത് പറ്റീ….. നിന്റേ ഫ്രണ്ട് വന്നില്ലേ വീട്ടിൽ :..

ഇത് നല്ല കഥ ….. സജാദ്ക്ക ഇനി ഇങ്ങളേ വകയാ എന്നേ മണ്ടനാക്കാൻ പോണേ….

ഞാനോ…. അതെന്താ നീ അങ്ങനേ പറയണ് ..ഞാൻ നിന്നേ എന്തിനാ മണ്ടനാക്കാൻ പോണേ… അത് ഓൾറെഡി അങ്ങനേ തന്നേയല്ലേ ഷാനൂ….

ഇങ്ങളെ ചിരി കണ്ടാൽ ൻക്കറിയാ ഇക്കാ…. ഞാൻ ഇപ്പോ ഇങ്ങളേ വീട്ടിൽന്ന് ഷാനയേ കണ്ട് സംസാരിച്ചിട്ടാ ഈ വരണേ……

ഏ… എങ്ങനേ … ആരേ…..ഷാനയേയോ … ഏത് രാവിലേ നിന്റേ വീട്ടിൽ ഫെബീടേ കൂടേ വന്ന അവളോ….

ഉം. അതേ …. അവളെന്നേ….

ഹ..ഹ… അപ്പോ അവളേ എല്ലാ രഹസ്യവും പൊളിഞ്ഞോ ഷാനു …..

പൊളിഞ്ഞതല്ലാ ഇക്കാ…. ഇങ്ങള് നേരത്തേ പറഞ്ഞ ഈ മണ്ടൻ പൊളിച്ചതാ …..മ്മളോടാ കളി….ന്നാലും ഇങ്ങളും ന്റെട്ത്ത്ന്ന് ഇതൊക്കേ മറച്ചു വെച്ചല്ലോ..

ശെടാ ഞാൻ ഇത് അവളറിയിക്കാതേ ഇലക്കും മുള്ളിനും കേടില്ലാതേ എങ്ങനേ പൊളിക്കും എന്നാലോചിച്ചിരിക്കാ….

അതിന് നല്ല പ്ലാൻ ഒക്കെ ഉണ്ടാക്കിയാണ് എന്റെ ഈ വരവ്….

അപ്പോഴേക്കും ഇതിപ്പോ നീയായ്ട്ട് തന്നേ പൊളിച്ചല്ലോ ഷാനൂ… ആ സമയം ഞാനവിടേ ഇല്ലാതേയും ആയിപ്പോയി …. ഛെ

നീ വാ കാറിൽ കയറ്.. കേൾക്കട്ടേ എന്തൊക്കെയാ നടന്നതെന്ന് ….

ഒരു കാര്യം ചെയ്യാം നമുക്ക് … എന്റേ വീട്ടില് അവൾമാരില്ലേ …. തൽക്കാലം നിന്റേ വീട്ടിലേക്ക് പോകാം …. എനിക്കും ഉണ്ട് നിന്നോട് കുറച്ച് സംസാരിക്കാൻ ….

ഓക്കേ ഇക്കാ…..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അങ്ങനേ ഞങ്ങൾ രണ്ടാളും എൻറെ വീട്ടിലെത്തി…..

നടന്ന കാര്യങ്ങളെല്ലാം സജാദ്ക്കയോട് പറഞ്ഞു തുടങ്ങി….

ടാ … ഷാനൂ … നീ അതൊന്നും പറഞ്ഞ് വെറുതേ സമയം കളയണമെന്നില്ല…..

ഇപ്പോ നീ അവിടെ പോയിട്ട് എന്തൊക്കെ നടന്നു എന്ന് മാത്രം പറഞ്ഞാൽ മതി.

അതിന് മുമ്പ് വരെയുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാം….

എന്നും പറഞ്ഞ് സജാദ്ക്ക എന്നേ ഒരു സംശയഭാവത്തിൽ തുറിച്ചു നോക്കി….

പടച്ചോനെ ഇതെന്താ ഇക്കാ എന്നെ ഇങ്ങനെ നോക്കുന്നു…..

എനിക്കവളേ ഇഷ്ടമുള്ളതും അപ്പോ അറിഞ്ഞു കാണുമോ …..

അതെന്താ ഇക്കാ ഈ എല്ലാം എന്നുദ്ദേശിച്ചത്…

നീ ഉദ്ദേശിച്ചത് ഒക്കെ തന്നെ…. എല്ലാം അറിയാമെന്ന് തന്നെ കൂട്ടിക്കോ ….

ഉം … അതെന്നേ…. അപ്പോ ആ കാര്യത്തിലും ഒരു തീരുമാനമൊക്കെയായി എന്നർത്ഥം…..

പണി പാളിയോ അള്ളാ … ഷാന അപ്പോ എല്ലാം ഇവരോടൊക്കേ പറഞ്ഞിട്ടുണ്ടായിരുന്നോ ….

അപ്പോ എല്ലാവരും കൂടെ എൻറെ അടുത്ത് നിന്ന് മാത്രം മറച്ചു വെക്കുകയായിരുന്നല്ലേ …. എന്റേ നിച്ചുവടക്കം …..

ഉം …. ഇക്ക പോയിട്ട് വേണം ഓനേ ആദ്യം ഭിത്തിയിൽ സ്റ്റിക്കറാക്കാൻ …..

അങ്ങനേ പിന്നേ ഞാനവിടെ പോയതിനു ശേഷം നടന്ന കാര്യങ്ങളൊക്കെ ഇക്കയോട് പറഞ്ഞു കൊടുത്തു…. നമ്മളേ റൊമാൻസ് ഒഴികേ ….

അതും പറഞ്ഞാൽ ചിലപ്പോൾ നിച്ചുവിനേ സ്റ്റിക്കറാക്കാൻ ഞാൻ ബാക്കിയുണ്ടാവില്ല എന്നെനിക്ക് തന്നേ നന്നായിട്ടറിയാം.

അതിനു മുമ്പേ ഞാൻ സ്റ്റിക്കർ ആയിട്ടുണ്ടാവും…

ഹ..ഹ… അത് പൊളിച്ച് ….അപ്പോ അങ്ങനേ ഷാന നാളേ മുതൽ പ്രോജക്ടിലേക്ക് വരാം എന്ന് സമ്മദിച്ചോടാ ….

അള്ളാ …. അത് പറഞ്ഞപ്പോഴാ ..ഞാനൊന്നു ചിന്തിച്ചത്

സത്യത്തിൽ ഞങ്ങളേ സ്നേഹ പ്രകടനത്തിന്റേയിടക്ക് പ്രോജക്ടിന്റെ കാര്യം ഞാൻ ഓളോട് ചോദിക്കാൻ വിട്ടല്ലോ ….

മിൻഹക്ക് നാളേ പണി കൊടുക്കണം എന്നല്ലാതേ പ്രോജക്ടിന്റെ കാര്യം അവളൊന്നും പറഞ്ഞില്ലല്ലോ….. ഞാനാണേൽ ചോദിച്ചതും ഇല്ലാ …

അവളുടെ മുഖത്തിന്റേ കാര്യം പറഞ്ഞു കൊണ്ടാണ് ഇത്രയും കാലം പ്രോജക്ടിൽ പങ്കെടുക്കുകയില്ല എന്ന് പറഞ്ഞത്…..

ഓളെനിക്ക് സ്വന്തമായെങ്കിലും അവളുടേ മുഖത്ത് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇനിയെങ്ങാനും പ്രോജക്ടിൽ പങ്കെടുക്കയില്ലാ എന്ന നിലപാടിൽ തന്നെ തുടരുമോ ….

ഇതിപ്പോൾ വീണ്ടും മനുഷ്യന് ടെൻഷൻ ആയല്ലോ. ഇനിയിപ്പോ എന്താ ഒരു വഴി… അതിന് ഇനി സജാദ്ക്ക തന്നേ ശരണം ….

ഞാൻ ഇക്കയോട് പറഞ്ഞതും ….

ബെസ്റ്റ് …. നീ ഇപ്പോ ശരിക്കും മണ്ടനാണല്ലോ ഷാനു … നീ ആഗ്രഹിച്ചത് പോലേ അവൾ വന്നപ്പോഴേക്കും പ്രോജക്ടിന്റേ കാര്യം വേണ്ടെന്ന് വെച്ചോടാ ….

അള്ളോ… അങ്ങനേ അല്ലാ ഇക്കാ…. അപ്പോ സത്യത്തിൽ ചോദിക്കാൻ ഞാൻ വിട്ട് പോയതാ … ഇനിയിപ്പോ എന്താ നമ്മൾ ചെയ്യാ ഇക്കാ….

ഉം. നീ വാ നമുക്ക് ചോദിച്ച് നോക്കാലോ.. അല്ലാതേ ഇപ്പോ ഇവിടേ നിന്നിട്ട് വേറേ മാർഗ്ഗം ഒന്നും ഇല്ലല്ലോ …..

ഉം …. അത് ശരിയാ ….. അല്ലാ ……ഇക്കാ എന്താ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്……

അതൊക്കെയുണ്ട്… നീ വാ വീട്ടിൽന്ന് പറയാം……

ഉമ്മാ …. സജാദ്ക്കന്റേ വീട് വരേ പോയിട്ട് വരാട്ടോ….

ഉം … പോയിട്ട് വാ മോനേ …

നിച്ചു എവിടേ ഉമ്മാ ….

ഓൻ ഫുഡ് കഴിച്ച് കിടന്ന് മോനേ …. ഓൻകെന്തോ ഇന്ന് വൈകുന്നേരം മുതൽ എന്തോ ടെൻഷൻ കയറിക്കൂടിയിട്ടുണ്ട്. മിണ്ടാട്ടമൊന്നും കാണണില്ല….എന്ത് പറ്റിയെന്നാർക്കറിയാ …..

ഉം … കിടന്നോട്ടേ… ഞാൻ പോയി വന്നിട്ട് മിണ്ടാട്ടമൊക്കേ ശരിയാക്കിക്കൊടുക്കണ്ട് ….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അങ്ങനേ ഞങ്ങൾ രണ്ടും ഫെബിയുടേ വീടിന്റെ മുന്നിലെത്തി….

വീടിന്റേ ബെല്ലടിച്ചപ്പോൾ ഫെബി ആയിരുന്നു ഞങ്ങൾക്ക് വാതിൽ തുറന്നു തന്നത്…..

എന്നേ കണ്ടതും ഉടൻ തന്നേ ഞാൻ ഒരു ഇളിയങ്ങ് പാസ്സാക്കിക്കൊടുത്തൂ…

ഓള് കണ്ണുരുട്ടിക്കൊണ്ട് …

നീയല്ലടാ ഇപ്പോ ഇവിടന്ന് പോയത്…. പിന്നേം ഇക്കാനേയും ചാക്കിലിട്ട് ഇവിടെത്തിയോ …..

ഹീ…..

ദേയ് ഇക്കാ… ഇവനേ ഇങ്ങനേ കൂടേ കൊണ്ട നടന്നാൽ ഇങ്ങക്ക് പണി കിട്ടുവേ…പറഞ്ഞില്ലെന്നു വേണ്ട..

മിണ്ടല്ലടീ …. ഷാന എവിടേ ….

ഓളിന്റേ റൂമിൽ കിടന്നുറങ്ങി…

ഉം …ഉറങ്ങിയോ … അത് നന്നായി..ന്നാ നീ വാ … നമുക്ക് മൂന്നാക്കും കുറച്ച് പ്ലാനിംങ് ഉണ്ടാക്കണം…ന്റെ റൂമിൽക്കിരിക്കാ…

പ്ലാനിങ്ങോ ..എന്ത് പ്ലാനിംങ് …. ദേയ് ഇക്കാ ഓളുറങ്ങിയിട്ടൊന്നുമില്ല….ഞാൻ ഈ പൊട്ടന് ഓളേ ശല്യം ചെയ്യാതിരിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതാ…

ഓഹോ….നിന്നെ ഞാൻ പിന്നെ എടുത്തോളാം ഫെബീ….

നീ പോടാ റോസ്ക്കള്ളാ…..

ന്നാ പിന്നേ ഓളുറങ്ങാത്ത സ്ഥിതിക്ക് …. കാറിലേക്കിരിക്കാ വാ….

അങ്ങനേ ഞങ്ങൾ കാറിലേക്ക് പോയിരുന്നൂ…

ഇവിടേ നടന്നതെല്ലാം ഇക്കാനോട് ഈ പൊട്ടൻ പറഞ്ഞോ ഇക്കാ….

ഉം .. പറഞ്ഞല്ലോ… എന്തേയ്

ഒക്കേ പറഞ്ഞോ…. ഒന്നും വിടാതേ … അതും ഇവൻ

എന്ന് അവൾ എന്നേ നോക്കി ചോദിച്ചതും …

ടീ ഫെബീ…. ചതിക്കല്ലേ പ്ലീസ് എന്ന് ആങ്യ ഭാക്ഷയിൽ ഞാൻ അവളോട് പറഞ്ഞു…

ദുഷ്ഠത്തീ. പണി തരാൻ നോക്കാണ്… ഭദ്രകാളീ…

ഇനി ഞാൻ മിണ്ടാതെ നിന്നാൽ പണി ആകും എന്ന് മനസ്സിലായതുകൊണ്ട് ….വേഗം വിഷയം മാറ്റാൻ ശ്രമിച്ചു…..

എന്താ സജാദ്ക്കാ നിങ്ങള് പറയാനുണ്ടെന്ന് പറഞ്ഞത്….

അത് പിന്നേ ഷാനു ….

നാളത്തേ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്….

ഫെബീ….നിനക്കോർമ്മയുണ്ടോ എന്താണെന്ന് ….
സത്യത്തിൽ ഞാനും മറന്നു പോയതാണ്….

നേരത്തേ ഷാനിബ് ആണ് എന്നെ അത് ഓർമ്മയിൽ പെടുത്തിയത്…

അവനത് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും ആ പാവത്തിന്റേ കണ്ണുകൾ നിറഞ്ഞു പോയിരുന്നു മോളേ…..

നാളേയോ … അങ്ങനേ കാക്കുവിന്റേ കണ്ണുകൾ നിറഞ്ഞ് പോകാൻ മാത്രം…

നാളേ ജൂലൈ 14 …. അള്ളാ ഷാനയുടേ ബർത്ത്ഡേ ….അല്ലേ ഇക്കാക്ക…..

ഉം അതേ മോളേ ….

എന്താ പറഞ്ഞത്…നാളേ ഷാനയുടേ ബർത്ത്ഡേയാണെന്നോ …. (ഷാനു)

ആ നിമിഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആയിരുന്നു… നാളേ എന്റേ ഷാനക്ക് നല്ലൊരു ഗിഫ്റ്റ് കൊടുക്കണം എനിക്ക് …

പക്ഷേ അതല്ലാ …. ബർത്ത്ഡേ ദിവസം എല്ലാവരും സന്തോഷിക്കുകയല്ലേ വേണ്ടത്… ആ കാക്കുവിൻറെ കണ്ണുകൾ നിറഞ്ഞത് എന്തിനാ ഫെബീ…

അത് ….അവളുടേ ഒരു ബർത്ത്ഡേ ദിവസം ആയിരുന്നു ഓളേ ജീവിതം തന്നെ മാറ്റിമറിക്കപെട്ടത് ഷാനൂ….

അന്ന് തന്നെ ആയിരുന്നു അവളുടെ ഉമ്മ യുടെയും ഉപ്പയുടെയും വെഡിങ് ആനിവേഴ്സറി .

അവളുടേ സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം അടങ്ങിയ നല്ലൊരു ലൈഫ് അവർക്ക് നഷ്ടമായതും ഈ ദിവസമാണ്…

അവളുടേ ശരീരം പിച്ചിച്ചീന്താൻ ശ്രമിച്ച ആ ദിവസം….

അവൾക്ക് അവളുടെ ഉപ്പയെ നഷ്ടമായ ആ ദിവസം…

അവർക്ക് അവരുടെ സ്വപ്ന തുല്യമായ വീട് നഷ്ടമായ ആ ദിവസം….

അങ്ങനേ നഷ്ടങ്ങൾ മാത്രം അവരേ തേടിയെത്തിയത് ഇങ്ങനൊരു ദിവസമായിരുന്നു.

അപ്പോ ഇക്കാക്ക ഷാനക്ക് ഇത് ഓർമ്മ കാണില്ലേ നാളേ അവളുടേ ബർത്ത്ഡേ യാണെന്നത്….

അറിയില്ല…. പിന്നീട് അവർ ഇങ്ങനൊരു ദിവസത്തേ കുറിച്ച് ആ വീട്ടിൽ സംസാരിക്കാറില്ലായിരുന്നു എന്നാണ് ഷാനിബ് എന്നോട് പറഞ്ഞത്….

എന്തായാലും ഇക്കാ…… അവൾക്ക് ഓർമ്മയില്ലാതെയിരിക്കില്ല…. കാരണം അന്നൊക്കേ ഒരു മാസത്തിന് മുമ്പ് തന്നെ ഈ ഒരു ദിവസത്തിനു വേണ്ടി കാത്തിരിക്കാറാണ് പതിവ്…

അങ്ങനെയെങ്കിൽ ഒരു പക്ഷേ … അവർ പരസ്പരം പറയാതിരിക്കുന്നതായിക്കൂടേ ഫെബീ….

ആയിരിക്കാം ഷാനു ….

ഷാനിബ് അവൾടേ കാര്യവും പറഞ്ഞ് ഒരുപാട് കരങ്ങിട്ടാണ് എന്നോട് യാത്ര പറഞ്ഞത്…

അവൾ ജനിച്ചത് മുതൽ അന്ന് വരേ അവരുടേ ആഘോഷമായിരുന്നു ഈ ദിവസം …

പക്ഷേ പിന്നീട് എല്ലാ വർഷവും ഈ ദിവസം ഷാനക്ക് ഒരു ഗിഫ്റ്റ് സമ്മാനിക്കാൻ ആഗ്രഹം തോന്നാറുണ്ടെങ്കിലും അവർ മനപ്പൂർവ്വം അതിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നൂ….

അങ്ങനേ ഞാനാ അവനോട് പറഞ്ഞത് ഇത്രയും വർഷങ്ങൾക്ക് ശേഷം നാളേ നമുക്ക്
ഷാനയുടേ ബർത്ത്ഡേ ആഘോഷിക്കണമെന്ന് ….

അത് പറഞ്ഞപ്പോൾ അവൻ ആദ്യം എതിർത്തു…

ഇങ്ങനൊരു ദിവസം അവർക്ക് എല്ലാം നഷ്ടപ്പെട്ടത് കാരണം നാളേയും എന്തെങ്കിലും അപകടം സംഭവിച്ചാലോ എന്നോർത്ത് അവർക്ക് ആഘോഷിക്കാൻ പേടിയാണെന്നൊക്കേ പറഞ്ഞു…

ഞാൻ പിന്നേ അത് ആലോചിച്ചപ്പോൾ എനിക്കും ഒരു പേടിയൊക്കെ തോന്നിയെങ്കിലും അങ്ങനേയൊന്നും ഉണ്ടാകില്ല എന്നെന്റെ മനസ്സ് എന്നോട് തന്നേ പറഞ്ഞു….

അത് മാത്രമല്ല …. അവരുടേ ഉപ്പ മരണപ്പെട്ട ദിവസം കൂടി ആയത് കൊണ്ട് ആഘോഷിക്കാൻ അവന് ഇഷ്ടക്കുറവ് ഉണ്ടായിരുന്നു…

ഒരു പക്ഷേ അവരുടെ ഉപ്പ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസം നാളെ ആയിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ അവസാനം ഒരുകണക്കിന് അവൻ സമ്മതിച്ചു……

അതും അവന്റേ ഉപ്പയുടേ ഓർമ്മകൾ ഉള്ള വീട് അവർക്ക് നഷ്ടമായ സ്ഥിതിക്ക് ആ നാട്ടിൽ വെച്ചെങ്കിലും നടത്താം എന്ന് പറഞ്ഞപ്പോൾ നമ്മുടേ ഈ വീട്ടിൽ വെച്ച് ആക്കാം എന്നും അവൻ സമ്മതിച്ചു ….

സത്യത്തിൽ ഫെബീ …. നീ പറഞ്ഞത് കൊണ്ടല്ല. ഷാനയേ ഷാനിബ് ഇവിടേ ഇന്ന് നിർത്തിയത്….

എനിക്കും ഷാനിബിനും അവരുടേ ഉമ്മച്ചിയേ ഇതെല്ലാം പറഞ്ഞ് മനസ്സിലാക്കി നാളേ ഇവിടേക്ക് കൊണ്ട് വരണമെങ്കിൽ ഷാന ഒന്നും അറിയാതിരിക്കണമായിരുന്നു…..

അതിന് എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് നീ ഷാനയെ ഇവിടെ നിർത്തുന്ന കാര്യവും പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നത്….

അവന് അവളെ വിട്ടുനിൽക്കാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല….

ഒരുവിധം ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടാണ് അവൻ സമ്മതിച്ചത് തന്നേ….

ഇവിടേ നിന്നും നേരത്തെ ഷാനിബ് ഇറങ്ങിയ സമയത്ത് ഷാനയേ കെട്ടിപ്പിടിച്ച് കരഞ്ഞതെല്ലാം അവളെ പിരിയുന്നതിനെക്കാൾ കൂടുതൽ നാളത്തേ കാര്യം ഓർത്തിട്ടായിരുന്നു….

ഞാനും അവന്റേ കൂടേ അവരുടെ വീട്ടിൽ പോയി ഉമ്മച്ചിയേയും കണ്ടു ഒക്കേ സംസാരിച്ചു സമ്മതിപ്പിച്ചതിനു ശേഷമാണ് ഇവിടേക്ക് ഇപ്പോൾ വന്നത്….

അവർ രണ്ടുപേരും നാളെ രാവിലെ ഇവിടെ എത്തും….അപ്പോൾ മാത്രമേ ഷാന ഇതൊക്കെ അറിയാൻ പാടുള്ളൂ.

അവൾക്ക് നാളെ കൊടുക്കാനുള്ള ഗിഫ്റ്റ് എന്തായിരിക്കണം എന്നുള്ളതായിരുന്നു പോകുന്ന വഴികളിലെല്ലാം എന്റേയും ഷാനിബിന്റേയും ചർച്ച ….

ഞാൻ അവനോട് അവസാനം പറഞ്ഞത് നാളേ അവൾക്കുള്ള ഗിഫ്റ്റ് അത് അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും എന്നുള്ളതായിരുന്നു….

അത് അവര് വരുമ്പോഴേക്കും ഞാൻ തന്നെ റെഡിയാക്കികൊള്ളാം എന്നും അവനു വാക്ക് കൊടുത്തു….

ആഹാ …. ന്നിട്ട് ഇക്കാക്ക എന്താണ് അവൾക്ക് ഗിഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചത്…..

ഞാൻ നാളത്തെ ദിവസം അവൾക്ക് കൊടുക്കാൻ വേണ്ടി തീരുമാനിച്ചിരുന്നത് അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും അവൾ ആഗ്രഹിക്കുന്നതും ആയ ഒരു ഗിഫ്റ്റ് ആയിരുന്നു…..

പക്ഷേ … ആ ഗിഫ്റ്റ് ഇനി കൊടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല….

അതെന്താ ഇക്കാക്ക …

ദേയ് …..എന്റേ ഗിഫ്റ്റ് അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഇവനെയായിരുന്നു മനസ്സിൽ കണ്ടത്….

പക്ഷേ … അത് ഞാൻ വരുമ്പോഴേക്കും നിങ്ങള് തന്നേ തീരുമാനം ആക്കിയില്ലേ…..

എന്തടാ ഷാനൂ ഞാൻ ഇത് പറഞ്ഞപ്പോൾ നീ എന്നേ തന്നേ ഇങ്ങനേ നോക്കുന്നു….

നീയെന്താ എന്നെ ആദ്യമായിട്ട് കാണുകയാണോ …

അല്ലെങ്കിലും നിങ്ങളുടേ പ്രായം ഒക്കേ ചെറുതാണെങ്കിലും ആഗ്രഹങ്ങൾ ഒക്കേ വലുതല്ലേ..അല്ലേ ഫെബീ…

ഉം … അതേ … അതേ … കറക്ട്

അയ്യേ … അള്ളാ ..ഞാൻ ഇപ്പോൾ എന്തിനാ അതേ എന്ന് പറഞ്ഞത്…. ഈ ഇക്കാക്ക എന്ത് ഉദ്ദേശിച്ചാണാവോ പറഞ്ഞത്….. ഛെ .

അല്ലാ ഇക്കാക്ക …. ഇനിയിപ്പോ എന്താ കൊടുക്കുക നാളേ അവൾക്ക് ….

അതാണ് എനിക്കും മനസ്സിലാകാത്തത് എന്ത് കൊടുക്കുമെന്ന് ….

ഞാൻ ആണെങ്കിൽ ഇവനെ കണ്ടു കൊണ്ട് ഷാനിബിനോട് ഗിഫ്റ്റ് ഞാൻ തന്നേ സെറ്റ് ആക്കി കൊള്ളാം എന്ന് പറയുകയും ചെയ്തു…

സജാദ്ക്ക ഞാൻ ഒരു ഐഡിയ പറയട്ടെ …. എത്രത്തോളം വിജയകരമാകും എന്നൊന്നും എനിക്കറിയില്ല….

ഉം. പറയടാ ഷാനു നിന്റേ മണ്ടേലുദിച്ചത്… എന്തായാലും മണ്ടത്തരമായിരിക്കും…

നീ പോടീ ഫെബീ…. പിന്നേ സജാദ്ക്ക ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ…..

നാളേ രാവിലേ ഷാനാ കണ്ണ് തുറക്കുമ്പോൾ അവളുണ്ടാകേണ്ടത് എന്റേ വീട്ടിൽ ആയിരിക്കണം….

അതായത് അവളുടേ ഉപ്പയുടേ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന അവരുടേ ആ പഴയ വീട്ടിൽ …. അവളുടേ റൂമിൽ …

അവരുടേ ആ വീട്ടിലേ അവസാനത്തേ ബർത്ത്ഡേ ദിവസം വീണ്ടും നമ്മൾ റീ ക്രിയേറ്റ് ചെയ്യണം…

ഒരു പക്ഷേ അതായിരിക്കണം അവൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഗിഫ്റ്റ് …..

യെസ്… നീ പറഞ്ഞ ഐഡിയ അടിപൊളിയാണ് ഷാനു …അല്ലേ ഇക്കാക്ക….

കാരണം അവളേയും കൂട്ടി ഇന്ന് ആ വീട്ടിൽ പോയപ്പോൾ ഓളേ സന്തോഷം ഒന്ന് കാണണമായിരുന്നു.

പോരാത്തത്തിന് ഈ പഹയൻ ആ റൂമിൽ കയറിയതിന് ആട്ടിയോടിക്കുകയും ചെയ്തു ആ പാവത്തിനേ…

അതിന് ഒരു പ്രായശ്ചിത്തം കൂടി ആയിക്കോട്ടേ…

പക്ഷേ ഇതൊക്കേ എങ്ങനേ നടക്കാനാ ….

ഓളറിയാതേ ഓളേ എങ്ങനേ നിന്റേ റൂമിൽ എത്തിക്കും…

അതിന് എന്റേ അടുത്ത് വഴിയുണ്ട്… ഒരു 15 മിനിറ്റ് വരേ കത്തിയെടുത്ത് കുത്തിയാലും അവളറിയില്ല….

ടാ ഷാനു .. ഏത് … നമ്മളേ പ്രോജക്ടിന് വേണ്ടി നിർമ്മിച്ചതോ ….

അതേ സജാദ്ക്ക…..

അവൾ ഉറങ്ങിയതിന് ശേഷം നമ്മൾ അത് ഉപയോഗിച്ച് അവളേ ശരീരത്തേ നിയന്ത്രിക്കുന്നു….

നിയന്ത്രിക്കാൻ തുടങ്ങി കഴിഞ്ഞാൽ അവളേ ശരീരത്തേ മുഴുവനായി സ്കാൻ ചെയ്യാൻ എടുക്കുന്ന സമയം 15 മിനിറ്റ് ആണ് …

ഈ 15 മിനിറ്റ് എന്ത് നടന്നാലും അവൾ അറിയാനും പോണില്ല….

അതിനുള്ളിൽ അവളെ ആ റൂമിൽ എത്തി ച്ചിരിക്കണം.

ടാ ഷാനു … എന്നേക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കല്ലേ …. നിനക്കെങ്ങനേടാ അവളേ വെച്ച് ഒരു പരീക്ഷണം നടത്താൻ തോന്നുന്നേ….
ഇല്ലാ ഞാൻ ഇതിന് സമ്മതിക്കില്ല…

ഹ..ന്റെ ഫെബീ നീ ഇങ്ങനേ വൈലന്റ് ആവല്ലേ …. ഇതു പരീക്ഷണം ഒന്നുമല്ല….

ഇതിൽ പരീക്ഷിച്ച് ഒരു കുഴപ്പവും സംഭവിക്കില്ല എന്ന് ഞാൻ 100 % ഉറപ്പു വരുത്തിയതിനു ശേഷമാണ് പ്രോജക്ടിൽ മത്സരിക്കാൻ തന്നെ തീരുമാനിച്ചത്…

ആ കാര്യത്തിൽ നീ പേടിക്കേ വേണ്ട… ദേയ് എന്നെ വിശ്വാസമില്ലയെങ്കിൽ സജാദ്ക്കയോട് ചോദിച്ചു നോക്ക് …. മൂപ്പര് തന്നേയല്ലേ ഇത് കണ്ടുപിടിച്ചത്….അല്ലേ ഇക്കാ…

ഉം അതേടാ … ഫെബീ നീ പേടിക്കണ്ട … ഇത് കുഴപ്പമൊന്നും സംഭവിക്കില്ല….

ന്നാലും ഇക്കാ….

ഹ…ഒന്നും വരില്ലടോ…….

ഇതറിഞ്ഞാൽ കാക്കു സമ്മദിക്കും തോന്നുന്നുണ്ടോ ഇക്കാ …

അതിന് അവർ രാവിലെയെത്തുമ്പോഴേക്കും ഷാന ആ വീട്ടിൽ ഇവന്റേ റൂമിൽ എത്തിയിട്ടുണ്ടാകും….

ഓക്കേ …. അപ്പോ നാളത്തേ ആഘോഷം നമ്മൾ പറഞ്ഞപ്പോലേ അവളുടേ ഉപ്പയുടേ ഓർമ്മകൾ ഉള്ള എന്റേ വീട്ടിൽ വെച്ച് തന്നേയാക്കാം….

അതായിരിക്കണം അവൾക്ക് നമുക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് …

ഇക്കാ.. എനിക്കെന്തോ പേടിയാകുന്നൂ….

ഏയ് ഒന്നും വരില്ലടോ…..

ഞാൻ എന്നാൽ ഷാനിബിനേ വിളിച്ച് നാളേ ഇവന്റേ വീട്ടിൽ വെച്ച് നടത്താം എന്ന് പറയട്ടേ..:

ഉം .. ഓക്കേ സജാദ്ക്ക.. ഞാൻ വീട്ടിൽ പോയി ഉമ്മച്ചിയോടും പറയാം…

ഏയ് നീ പോകല്ലേ ഷാനു …. നമുക്ക് ആ വീട് അവളുടേ അന്നത്തേ ബർത്ത്ഡേ ദിവസം അലങ്കരിച്ചത് പോലേ തന്നേ അലങ്കരിക്കണം…

അതിന് കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട് … ഞാൻ ഇവനെയൊന്നു വിളിച്ചു പറഞ്ഞിട്ട് നമുക്ക് ഒന്നിച്ച് നിന്റേ വീട്ടിൽ പോയി നിന്റേ ഉമ്മച്ചിയോടും കാര്യങ്ങൾ പറഞ്ഞിട്ട് പിന്നേ സാധനങ്ങൾ വാങ്ങിക്കാൻ പോകാം ….

ഇക്കാക്ക… ഇതല്ലാതേ അവൾക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് കൂടേ കൊടുക്കണ്ടേ …. ഡ്രസ്സ് എന്തെങ്കിലും …

ഉം .. വേണം …വേണം… പക്ഷേ അതെന്റേ വകയാണ് ഫെബീ…

അയ്യടാ… എന്താ അന്റേ ഒരു പൂതി…എന്നിട്ട് നീ എന്താണാവോ വാങ്ങിച്ചു കൊടുക്കാൻ പോകുന്നേ ഷാനൂ …

എന്താ വാങ്ങിച്ചു കൊടുക്കുക….

ഹ… ബെസ്റ്റ് …. നീ എന്നോടാണോ ചോദിക്കുന്നത്….

ഒരു ഡ്രസ്സ് എടുത്ത് കൊടുക്കാല്ലേ ഫെബീ…. പക്ഷേ എനിക്കറിയില്ല എടുക്കാൻ … നീയും വരോ … പ്ലീസ്

ഞാനോ.. അതും ഇപ്പോഴോ .. അപ്പോ ഷാനയോ …അവളെ എന്തു ചെയ്യും.

അവളേയും കൂട്ടാം…..

എടാ പൊട്ടാ … അപ്പോ അവൾ അറിയില്ലേ….

അവളേ ഞാൻ എങ്ങനേലും എന്റെയടുത്ത് അവിടേയെവിടേലും നിർത്തിക്കോളാം….

നീയും സജാദ്ക്കയും കൂടേ പോയി എടുത്താൽ മതി അപ്പോ…..

അയ്യടാ…. ഓളേം കൂട്ടി കറങ്ങാൻ എന്താ പൂതി…നടക്കൂലാ മോനേ … പ്രത്യേകിച്ച് അന്റെ യടുത്ത് നിർത്തിയിട്ട് പോകാൻ …

ഫെബീ… ഷാനയോട് വേറേ എവിടേലും കറങ്ങാൻ പോകാണ് എന്ന് പറഞ്ഞിട്ട് വേഗം റെഡിയാക് രണ്ടാളും..

ഞാൻ അപ്പോഴേക്കും ഷാനുവിന്റേ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ട് വരാം…

ബാക്കിയൊക്കേ അതിനനുസരിച്ച് അവളറിയാതേ മാളിൽ എത്തിയിട്ട് എന്തെങ്കിലും ചെയ്യാം ..

ഓക്കേ .. ഇക്കാ…

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

4/5 - (3 votes)
Exit mobile version