Site icon Aksharathalukal

അസമയം – Part 5

അസമയം Malayalam horror novel

കള്ളൻ സയ്യീദിന്റെ കണ്ണുകളിൽ ഭയം ഉറഞ്ഞുകൂടി…

പെട്ടന്ന് ആന അലറിക്കൊണ്ട് അവന്റെ അടുത്തേക്ക് ഓടിവന്നതും തലയിൽ ഇരുന്ന ബാഗ് വഴിയിൽ ഇട്ടേച്ച് അവൻ നിലവിളിച്ചുകൊണ്ടോടി…

പുറകെ ആനയും…

ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ സയ്യീദ് കണ്ടത് ആനയ്ക്ക് പകരം കരിമ്പടം പുതച്ച ഒരാൾ പുറകെ ഓടി വരുന്നതാണ്.. അയാളുടെ കയ്യിലിരുന്ന ചൂട്ടിൽ നിന്ന് തീപ്പൊരി പാറുന്നുണ്ടായിരുന്നു…

സർവശക്തിയും സംഭരിച്ച് അവൻ ഓടി…

കരിമ്പടൻ അടുത്തെത്തിയതും സയ്യീദ് ഒരു കാട്ടുവള്ളിയിൽ തൂങ്ങിയാടി ദൂരേയ്ക്ക് കുതിച്ചുപോയി…

അപ്പോൾ അകലെ നിന്നും അഞ്ജലിയുടെ സ്കോർപിയോ അതു വഴിയെ വരികയായിരുന്നു.. വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെട്ടം കണ്ട കരിമ്പടൻ അവിടെ നിന്ന വലിയൊരു മരത്തിന്റെ പിന്നിലേക്ക് മറഞ്ഞു…

വഴിയുടെ നടുക്ക് ബാഗ് ഇരിക്കുന്നത് കണ്ട് അഞ്ജലി അമ്പരന്നുപോയി…

അവൾ വണ്ടി നിർത്തിയിട്ട് ചാടി ഇറങ്ങി..

“ങേ.. എന്റെ ബാഗ്.. ദൈവമേ ഇതാരാ ഈ റോഡിന്റെ നടുക്ക് കൊണ്ടുവന്ന് വെച്ചത്.. “

അവൾ വ്യാകുലതയോടെ പറഞ്ഞുകൊണ്ട് ചുറ്റും ഒന്നുനോക്കി..

എന്നിട്ട്, ബാഗ് തുറന്നു നോക്കിയ അഞ്ജലിയുടെ ശ്വാസം നേരെ വീണു…

കാശ് ഭദ്രമായിത്തന്നെ അതിനുള്ളിലുണ്ടെന്ന് അവൾക്ക് ബോധ്യമായി..

പെട്ടന്ന് അവിടെ ഷിബു ഉണ്ണിയുടെ കാർ വന്നു നിന്നു…

കാറിൽ നിന്ന് ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും ഇറങ്ങി.. അവരെ കണ്ട് അഞ്ജലി ഞെട്ടിപ്പോയി…

“ഞങ്ങടെ ബാബു ഭായിയെ തട്ടിയിട്ട് അയാളുടെ കാശും കൊണ്ട് കടന്നു കളഞ്ഞ മിടുമിടുക്കിയാ നീ… ഐ അപ്രീഷിയേറ്റ് യൂ.. ബട്ട് എന്റെ പദ്ധതികളാണ് നീ ആ രാത്രി തുലച്ചത്.. “

ഷിബു ഉണ്ണി പറഞ്ഞത് അഞ്ജലിയ്ക്ക് മനസിലായില്ല.. അവൾ അയാളെ തുറിച്ചു നോക്കി…

“ബാബു ഭായിയെ വകവരുത്തി ആ കാശ് കൈക്കലാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.. പക്ഷെ നീ.. ഉം. എന്തായലും എനിയ്ക്ക് പണി കുറഞ്ഞല്ലോ.. സോ ആ ക്യാഷ് ഇങ്ങ് തന്നേക്കൂ.. മോളൂസേ. “

ഷിബു ഉണ്ണി പറഞ്ഞു…

“നോ.. “

അഞ്ജലി എതിർത്തു ..

“ഉണ്ണികൃഷ്ണാ.. പോയാ ബാഗ് എടുത്ത് വണ്ടിയിൽ വെയ്.. “

ഷിബു ഉണ്ണി നിർദ്ദേശിച്ചു…

ഉണ്ണികൃഷ്ണൻ ബാഗ് എടുക്കാനായി അഞ്ജലിയുടെ അടുത്തേക്ക് നടന്നു..

അഞ്ജലി അവനെ നേരിടാൻ തയ്യാറായി

നിന്നു..

അടുത്തെത്തിയ ഉണ്ണികൃഷ്ണനെ അഞ്ജലി തടഞ്ഞു…

അവൻ കൈ നിവർത്തി അഞ്ജലിയുടെ കരണത്തടിച്ചു… അവൾ കറങ്ങി നിലത്തുവീണു..

ഉണ്ണികൃഷ്ണൻ ആ ബാഗ് റോഡിലൂടെ കാറിന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് പോകാൻ തുടങ്ങി… പെട്ടന്ന് നിലത്തു നിന്ന് ചാടി എഴുന്നേറ്റ അഞ്ജലി അവനെ ചാടിച്ചവിട്ടി…

മറിഞ്ഞുവീണ ഉണ്ണികൃഷ്ണന്റെ തലയ്ക്കിട്ട് അഞ്ജലി അവിടെ കിടന്ന ഒരു കല്ലെടുത്ത് ഇടിച്ചു.. അത് കണ്ട് ഷിബു ഉണ്ണി പഞ്ഞ് വന്ന് കാൽ ഉയർത്തി അഞ്ജലിയെ ചവിട്ടി.. തെറിച്ചു പോയ അഞ്ജലി കാവിനുള്ളിൽ ചെന്ന് കരിമ്പടന്റെ കൽപ്രതിമയിൽ നെറ്റി ഇടിച്ചു വീണു…

ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും ചേർന്ന് ബാഗ് വലിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു…

അപ്പോൾ അഞ്ജലിയുടെ കണ്ണുകൾ തീക്കനൽ പോലെ തിളങ്ങി.. പെട്ടന്ന് കാറ്റ് ശക്തിയായി ആഞ്ഞുവീശാനും തുടങ്ങിയിരുന്നു …

എവിടെ നിന്നോ നായ്ക്കൾ ഓരി ഇടാൻ ആരംഭിച്ചു..

അവൾ കാവിൽ നിന്ന് ഒരലർച്ചയോടെ ഓടി വന്ന് ഷിബു ഉണ്ണിയുടെയും ഉണ്ണികൃഷ്ണന്റെയും കഴുത്തിൽ രണ്ടു കൈകൊണ്ടും കുത്തിപ്പിടിച്ച് അവരെ മുകളിലേക്ക് ഉയർത്തി…

അഞ്ജലിയുടെ വായിൽ നിന്നും പുറത്തേക്ക് നീണ്ടു വന്ന കൂർത്ത പല്ലുകൾ കണ്ട് അവർ ഉറക്കെ അലറിക്കരയാൻ തുടങ്ങി…

അഞ്ജലി അവരെ ദൂരേയ്‌ക്ക് വലിച്ചെറിഞ്ഞു..

മരങ്ങളുടെ മുകളിലൂടെ പറന്നു പോയി കാട്ടിൽ വീണ ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും കുറെ ദൂരം നിലത്തു കൂടെ താഴേയ്ക്ക് ഉരുണ്ടുരുണ്ടുപോയി.. നിലവിളിയോടെ അവർ ചാടി എഴുന്നേറ്റ് കാട്ടിലൂടെ ഓടി.. പുറകെ കൊടുംങ്കാറ്റുപോലെ അഞ്ജലിയും ഓടി വരുന്നുണ്ടായിരുന്നു…

“ഉണ്ണികൃഷ്ണനാ അത് പ്രേതമാടാ..”

ഷിബു ഉണ്ണി വിളിച്ചുപറഞ്ഞു..

പെട്ടന്ന് ഉണ്ണികൃഷ്ണൻ ഒരു പൊട്ടക്കിണറ്റിലേക്ക് വീണുപോയി .. ഷിബു ഉണ്ണി തിരിഞ്ഞോടി വന്ന് കിണറ്റിലേക്ക് എത്തി നോക്കി..അപ്പോൾ ഒരാനയുടെ അലർച്ച കാടിനെ പ്രകമ്പനം കൊള്ളിച്ചു.. ഷിബു ഉണ്ണി ഒരു കാട്ടുവള്ളി വലിച്ചു പറിച്ച് പൊട്ടക്കിണറ്റിലേക്ക് ഇട്ടുകൊടുത്തു…

“വേഗം പിടിച്ച് കയറിന്റെ ഉണ്ണികൃഷ്ണനാ.. “

ഷിബു ഉണ്ണി വിളിച്ചു പറഞ്ഞു…

ഉണ്ണികൃഷ്ണൻ വള്ളിയിൽ പിടി മുറുക്കി.. ഷിബു ഉണ്ണി ഏറെ പണിപ്പെട്ട് അവനെ വലിച്ചു കയറ്റാൻ തുടങ്ങി.. പക്ഷ കാട്ടുവള്ളിയിൽ പിടിച്ച് കിണറ്റിൽ നിന്ന് കയറി വരുന്നത് അഞ്ജലി ആയിരുന്നു.. കൂർത്ത പല്ലു കാട്ടി ഷിബു ഉണ്ണിയെ നോക്കി അവൾ പൈശാചികമായി ചിരിച്ചു.. ഷിബു ഉണ്ണി അലറിക്കരഞ്ഞുകൊണ്ട് വള്ളിയിലെ പിടിവിട്ടു.. അഞ്ജലി കിണറ്റിലേക്ക് പോയി വീണ ശബ്ദം അയാൾ കേട്ടു..

ഹഹഹഹ…

പെട്ടന്ന് കുറച്ചു ദൂരെ നിന്നും ഒരു ചിരി മുഴങ്ങി ..

ചിരി കേട്ട ദിക്കിലേക്ക് ഷിബു ഉണ്ണി നോക്കി…

അയാൾ ഞെട്ടിപ്പോയി..

അവിടെ അതാ അഞ്ജലി കയ്യിൽ ഒരു ചൂട്ടും പിടിച്ചു നിൽക്കുന്നു..!

“ഷിബു ഭായ്.. ഷിബു ഭായി..”

കിണറ്റിനുള്ളിൽ നിന്നും ഉണ്ണികൃഷ്ണന്റെ ശബ്ദം മുഴങ്ങുന്നത് കേട്ട ഷിബു ഉണ്ണി എന്ത് ചെയ്യണമെന്നറിയാതെ വിരണ്ടുപോയി..

പൊട്ടിച്ചിരിച്ചുകൊണ്ട് നിന്ന അഞ്ജലി പെട്ടന്ന് ഒരു ആനയുടെ രൂപം പ്രാപിച്ചു.. ഭയന്നു പോയ ഷിബു ഉണ്ണി രക്ഷപെടാൻ മറ്റു മാർഗ്ഗമില്ലെന്ന് കണ്ട് ആ പൊട്ടക്കിണറ്റിയിലേക്ക് എടുത്തു ചാടി..

പെട്ടന്ന് അഞ്ജലിയുടെ ശരീരത്തിൽ നിന്നും കരിമ്പടൻ പുറത്തു കടന്ന് എവിടെയോ മറഞ്ഞു .. സ്വബോധം തിരിച്ചു കിട്ടിയ അഞ്ജലി ഭയന്നോടി അവളുടെ കാറിന്റെ അടുത്തെത്തി… കാറിൽ നിന്ന് ഫോണെടുത്ത് അഖിലിനെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു…

കുറച്ചു കഴിഞ്ഞപ്പോൾ അഖിലും അരുൺ കൃഷ്ണനും അവിടെ എത്തിച്ചേർന്നു.. അവർ ബാഗ് അഞ്ജലിയുടെ വണ്ടിയിൽ എടുത്തു വെച്ചു..

“ഈ ക്യാഷ് ഞാനെന്റെ തറവാട്ടിൽ സൂക്ഷിച്ചോളാം.. “

അഞ്ജലി അഖിലിനോടും അരുൺ കൃഷ്ണനോടും പറഞ്ഞു.. എന്നിട്ട് അവൾ സ്കോർപിയോ സ്റ്റാർട്ട് ചെയ്ത് പാഞ്ഞു പോയി..

ഭയത്തോടെ ചുറ്റുമൊന്ന് നോക്കിയിട്ട് അഖിൽ ഓടിപ്പോയി വാനിൽ കയറി.. പുറകെ അരുൺ കൃഷ്ണനും..

***

പിറ്റേന്ന്…

ഷൈനി അവളുടെ ചേച്ചിയെയും കൊച്ചിനെയും കൊണ്ട് താലൂക്ക് ഹോസ്പിറ്റലിൽ വന്നതായിരുന്നു .. ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി വരുന്ന വഴി ഒരു വാർഡിൽ നിന്ന് ആരൊക്കെയോ പണമടങ്ങിയ ബാഗിനെപ്പറ്റി സംസാരിക്കുന്നത് കേട്ട് അവൾ തിരിഞ്ഞു നിന്നു..

അടുത്തെങ്ങും ആരുമില്ലെന്ന് മനസിലാക്കിയ ശേഷം ഷൈനി ജനൽ വഴി അകത്തേക്ക് എത്തി നോക്കി..

അകത്ത് ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനുമായിരുന്നു..

അവരെ ഷൈനി ആദ്യമായി കാണുകയാണ്..

“എങ്ങനെയെങ്കിലും ആ ക്യാഷ് കൈക്കലാക്കിയേ പറ്റൂ.. “

ഷിബു ഉണ്ണി ഉണ്ണികൃഷ്ണനോട് പറഞ്ഞു..

“മിക്കവാറും അവളെ തട്ടേണ്ടിവരും.. എന്നിട്ട് അവളുടെ ഡെഡ് ബോഡി ആ ബാഗിലാക്കി വല്ല കായലിലോ മറ്റോ കെട്ടിത്താഴ്ത്തണം.. “

ഉണ്ണികൃഷ്ണൻ പറഞ്ഞത് കേട്ട് ഷൈനി ഞെട്ടി..

“കർത്താവെ.. ഇവന്മാര് എന്നെ തട്ടുന്ന കാര്യമാണല്ലോ പറയുന്നത്… ” ഷൈനി ഭയത്തോടെ അടക്കം പറഞ്ഞു…

“ഒന്നും രണ്ടുമല്ല

രൂപ അഞ്ഞൂറ് കോടിയാ ആ ബാഗിൽ.. “

ഷിബു ഉണ്ണി പറഞ്ഞു..

“എന്നെ തട്ടുന്നതിന് മുൻപ് നിന്നെയൊക്കെ ഞാൻ തട്ടും .. “

ഷൈനി പറഞ്ഞത് കേട്ട് ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും ജനലിന്റെ അടുത്തേക്ക് തിരിഞ്ഞു നോക്കിയതും ഷൈനി ഓടിക്കഴിഞ്ഞിരുന്നു…

അവൾ ഓടിച്ചെന്ന് ചേച്ചിയേയും കൊച്ചിനെയും കൂട്ടി പുറത്തേക്ക് ഓടി.. എന്താ കാര്യമെന്ന് അറിയാതെ അവളുടെ ചേച്ചി വിരണ്ടു…

“എടി അതൊക്കെ പറയാം നീ ഓട്ടോയിലേക്ക് കേറ്.. “

ഷൈനി ഒച്ച വെച്ചു…

പുറത്തേക്ക് ഓടി വന്ന ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും ഒരു ഓട്ടോ പാഞ്ഞു പോകുന്നത് കണ്ടു…

ഷിബു ഉണ്ണി ആ ഓട്ടോയുടെ നമ്പർ മനസിൽ കുറിച്ചിട്ടു..

A rajeev rajus story (തുടരും.. )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (6 votes)
Exit mobile version