Skip to content

അസമയം – Part 4

അസമയം Malayalam horror novel

തറവാട്ടിൽ മടങ്ങിയെത്തിയ അഞ്ജലിയ്ക്ക് അന്ന് രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല..

ആ അഞ്ഞൂറ് കോടി നഷ്ടപ്പെട്ടാൽ ബാബയുടെ മകനെ രക്ഷപെടുത്താൻ കഴിയില്ല.. തീർച്ച..

മാർവാഡി അവനെ കൊന്ന് വല്ല കായലിലും തള്ളും..

ആ ക്യാഷ് ആരുടെ കയ്യിലാകും ഇപ്പോൾ..?

അതോ… അഖിൽ ഡ്രാമ കളിക്കുവാണോ..

ചിന്തകൾ അഞ്ജലിയെ അലോസരപ്പെടുത്തി…

****

പിറ്റേന്ന്….

ഷൈനി റഷീദ് റഹ്മാന്റെ കടയിലെത്തി നേരിട്ട് കാര്യങ്ങൾ സംസാരിച്ചു..

“എനിക്ക് തോന്നുന്നത് അന്നാ കാറിൽ വന്നവന്മാരുടെ കാശാണെന്നാ..

അവന്മാര് പിന്നെന്തിനാ കാശും കളഞ്ഞിട്ട് റോക്കറ്റ് വിട്ടപോലെ പോയെതെന്നാ എനിയ്ക്ക് മനസിലാകാത്തത്.. “

ഷൈനി ആകാംഷയോടെ റഷീദിനോട് പറഞ്ഞു ..

“നീ ആവശ്യമില്ലാത്ത കാര്യങ്ങൾ അലോചിച്ച്കൂട്ടി ചുമ്മാ ബേജാറാവണ്ട.. അവന്മാര് ഏതോ വേട്ടാവളിയന്മാര്.. വല്ലോ കള്ളോ കഞ്ചാവോ തപ്പി വന്ന് പോലീസിന്റെ വായിക്കേറി വെരണ്ട് ഓടിയതാകും… “

റഷീദ് ചുറ്റും ഒന്നു നോക്കിയിട്ട് ലാഘവത്തോടെ പറഞ്ഞു…

“ആ കാശ് കുറച്ച്‌ ദിവസം ആര്ടേം കണ്ണിൽ പെടാതെ നീ സൂക്ഷിക്കണം.. “

“കാശ് വിറക് പുരേല്… “

“ഉം.. പതുക്കെ.. ” ഷൈനി ഉറക്കെ പറഞ്ഞപ്പോൾ റഷീദ് അവളെ വിലക്കി…

“കാശ് വെറക് പുരേല് സേയ്ഫായി വെ ച്ചിട്ടുണ്ട്.. ആരും കാണില്ല.. “

ഷൈനി ശബ്‌ദം താഴ്ത്തി പറഞ്ഞു..

“ചേച്ചി ഒരു ഓട്ടം പോക്വോ.. “

പെട്ടന്നനൊരു പയ്യന്റെ ചോദ്യം കേട്ട് അവർ ഞെട്ടലോടെ തിരിഞ്ഞു നോക്കി..

“രാമനാട്ടുകരവരെ… “

പയ്യൻ പറഞ്ഞു…

“ഉം. കേറ്… റഷീദെ അപ്പൊ ഓക്കെ..” ഷൈനി ഓട്ടോയിൽ കയറി സ്റ്റാർട്ട് ചെയ്ത് വണ്ടി തിരിച്ചു…

****

(അഞ്ജലിയുടെ തറവാട്…)

തലശ്ശേരി ടൗണിലെ ATM ൽ പോകാൻ ഇറങ്ങിയ അഞ്ജലിയുടെ കൂടെ പോകണമെന്നു പറഞ്ഞ് അവളുടെ വല്ല്യാങ്ങളയുടെ മക്കളായ ചക്കിയും ചങ്കരനും വാശിപിടിച്ചു..

അഖിലിനെയും അരുൺ കൃഷ്ണനെയും കാണാൻ ആയിരുന്നു അഞ്ജലി കളളം പറഞ്ഞ് ഇറങ്ങിയത്..

പക്ഷെ കുട്ടികൾ വാശിപിടിച്ചതോടെ അവൾക്ക് അവരെയും ഒപ്പം കൂട്ടേണ്ടി വന്നു..

**

ടൗണിലേക്കുള്ള യാത്രയിൽ എതിരെ വന്ന ഷൈനിയുടെ ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ അഞ്ജലിയുടെ സ്‌കോർപ്പിയോ ഓട്ടോയിൽ തട്ടി…

പെട്ടന്ന് ഷൈനി ഔട്ടോ റിവേഴ്സ് എടുത്ത് സ്കോർപിയോയ്ക്ക് വട്ടം വെച്ചു..

“എവിടെ നോക്കിയാടി വണ്ടി ഓടിക്കുന്നത്.. “

ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങിയ ഷൈനി ക്രുപ്‌തയായി…

“നിന്റെ കണ്ണെന്താ മാനത്തോ..”

മുഖത്തിരുന്ന കറുത്ത കൂളിങ് ഗ്ലാസ് തലയിലേക്ക് കയറ്റി വെച്ചിട്ട് അഞ്ജലിയും ക്ഷോഭിച്ചു..

“ആഹാ.. വണ്ടി കൊണ്ടുവന്ന് കേറ്റീതും പോരാഞ്ഞിട്ട് മെക്കിട്ട് കേറാൻ വരുന്നോ .. ” ഷൈനി കാക്കി ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തുകേറ്റി വെച്ചിട്ട് ദേഷ്യത്തോടെ ചോദിച്ചു..

“എടുത്ത് മാറ്റടി നിന്റെ പാട്ടവണ്ടി..” അഞ്ജലി കോപം കൊണ്ട് തിളച്ച മട്ടായി..

“എന്റെ ഓട്ടോന്റെ പെയിന്റ് പോയിട്ടുണ്ട്.. അതിന്റെ കാശ് തരാതെ നീ അല്ല ദേവേന്ദ്രൻ വന്നു പറഞ്ഞാലും ഈ ഷൈനി ഓട്ടോ മാറ്റുന്ന പ്രശ്‍മില്ല.. “

സങ്കർഷാവസ്ഥ കണ്ട് ചക്കിയും ചങ്കരനും ഭയന്നു..

“ഹോ.. എടി അലവലാതി ഞാൻ ആരാണെന്ന് നിനക്കറിയാൻ മേല.. ” അഞ്ജലി ഷൈനിയ്ക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു..

“എടി ഊളെ.. നീ ആരായാലും എനിക്കെന്താ.. ” ഷൈനിയും ഒട്ടും വിട്ടുകൊടുത്തില്ല..

രാമനാട്ടുകരയിൽ പോകാൻ ഓട്ടോയിൽ കയറിയ പയ്യൻ മൊബൈലിൽ അവരുടെ വഴക്ക് ഷൂട്ട് ചെയ്തു രസിച്ചു കൊണ്ടിരുന്നു..

പെട്ടന്ന് ഒരു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു… ജീപ്പിൽ നിന്നിറങ്ങിയ എസ് ഐ വിജേഷ് അവരുടെ അടുത്ത് വന്ന് കാര്യം തിരക്കി…

“എനിയ്ക്ക് കാശ് കിട്ടണം.. “

ഷൈനി തീർത്തും പറഞ്ഞു..

“മാഡം ഓട്ടോയുടെ പെയിന്റ് പോയിട്ടുണ്ട്.. ഇതൊരു ഇഷ്യു ആക്കാതെ കാശ് കൊടുത്ത് ഒഴിവാക്ക്.. ” എസ് ഐ വിജേഷ് അഞ്ജലിയോട് പറഞ്ഞു…

ഷൈനിയെ ദേഷ്യത്തോടെ നോക്കികൊണ്ട് അഞ്ജലി ഡാഷ് ബോർഡ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ എടുത്തു… വിജേഷ് ആ ക്യാഷ് വാങ്ങി ഷൈനിയെ ഏൽപ്പിച്ചു..

“നമ്മൾ ഇനിയും കാണേണ്ടി വരും..”

അഞ്ജലി ഷൈനിയെ നോക്കി പറഞ്ഞുകൊണ്ട് കണ്ണട നേരെ വെച്ച്‌ വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോയി ..

എസ് ഐയ്ക്ക് നന്ദി പറഞ്ഞ് ഷൈനിയും പോയി..

**

കുട്ടികൾ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അഖിലിനെയും അരുൺ കൃഷ്ണനെയും കാണാൻ അഞ്ജലി പോയില്ല..

ATM ൽ നിന്ന് ഇറങ്ങി വന്ന് വണ്ടിയിൽ കയറുന്ന അഞ്ജലി സാബിനെ കുറെദൂരത്തായി കിടന്നിരുന്ന ഒരു കാറിൽ ഇരുന്ന് ഷിബു ഉണ്ണി കണ്ടു..

“ഗോ.. ഗോ.. ” ഡ്രൈവിംങ് സീറ്റിൽ ഇരുന്ന ഉണ്ണികൃഷ്ണനോട്‌ ഷിബു ഉണ്ണി ധൃതിയിൽ പറഞ്ഞു..

“ഹലോ.. നോ പാർക്കിംങ് സ്ഥലത്താണോ കാർ കൊണ്ടുവന്ന് ഇടുന്നത്.. “

എസ് ഐ വിജേഷ് ഷിബു ഉണ്ണിയുടെ കാറിനുള്ളിലേക്ക് കുനിഞ്ഞു നോക്കിക്കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു..

“താൻ പോടോ.. “

ഉടനെ ഷിബു ഉണ്ണി വിജേഷിനോട് പറഞ്ഞു..

“ഉണ്ണികൃഷ്ണാ കാറെട്… ” ഷിബു ഉണ്ണി ഒച്ചവെച്ചു..

അപ്പോഴേക്കും അഞ്ജലിയുടെ സ്കോർപിയോ പൊയ്ക്കഴിഞ്ഞിരുന്നു..

“പ്ഫ.. കള്ളമക്കളെ ഇറങ്ങടാ വെളിയിൽ.. “

വിജേഷ് ക്ഷോഭിച്ചുകൊണ്ട് ഡ്രൈവിംങ് സീറ്റിൽ ഇരുന്ന ഉണ്ണികൃഷ്ണന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ .. ഡോർ തുറന്ന് ഉണ്ണികൃഷ്ണൻ റോഡിലേക്ക് വീണു..

****

അന്ന് രാത്രി ഷൈനി റഷീദിനെ വിളിച്ചിട്ട് ഒരു കാർ വാങ്ങിയാൽ എങ്ങനെ ഇരിക്കുമെന്ന് ചോദിച്ചു…

“ങ..തലശേരി ടൗണിൽ ആണെങ്കിൽ ടാക്സി കാർ കിട്ടാനേയില്ല.. നീ ഓട്ടോ വിറ്റിട്ട് കാർ എടുക്ക്.. നല്ല ഓട്ടം കിട്ടും..”

റഷീദ് പറഞ്ഞു..

“അയ്യേ ടാക്സികാർ അല്ല മാഷെ.. എനിയ്ക്ക് ഒന്ന് കറങ്ങാനാ.. ബെൻസ് എടുത്താലോന്നാ.. “

“ങേ.. ബെൻസോ.. ബെൻസിനൊക്കെ എത്രയാ വിലയെന്ന് നിനക്കറിയ്യോ.. പത്തമ്പത് ലക്ഷം രൂപ വിലയുള്ള വണ്ടിയാ.. “

“അതിനെന്താ.. വിറക് പുരേല് ഇരിക്കണ ബാഗിൽ അതിന്റെ നൂറിരട്ടി ക്യാഷ് ഉണ്ടെന്ന് എനിയ്ക്കുറപ്പാ.. “

ഷൈനി അത് പറഞ്ഞപ്പോൾ ജനലിനപ്പുറം പതുങ്ങി നിന്ന സ്ഥലത്തെ കുപ്രസിദ്ധ കള്ളനായ സയ്യീദിന്റെ കണ്ണുകൾ തിളങ്ങി.. !!!

“വിറക് പുരേല് കാശോ.. സാധാരണ മല്ലിപ്പൊടി ഡെപ്പിയിലും അരിക്കല

ത്തിലുമല്ലേ കാശ് വെക്കാറ്… ചെല്ലക്കിളി ലൊക്കേഷൻ മാറ്റിയോ.. “

സയ്യീദ് മന്ത്രിച്ചു…

ഷൈനി റഷീദിനോട് കാറുവാങ്ങുന്ന കഥയും പറഞ്ഞ് ഇരുന്ന നേരം കള്ളൻ സയ്യീദ് വിറക് പുരയിൽ നിന്ന് ബാഗ് തലയിൽ ഏറ്റി നടന്നു കഴിഞ്ഞിരുന്നു…

****

സയ്യീദ് കരിമ്പടൻ കാവിന്റെ മുന്നിലൂടെയുള്ള വഴിയേ നടന്നു… കാരണം ആ വഴി അസമയത്ത് ആരും വരില്ലെന്ന് അവന് അറിയാമായിരുന്നു.

“ഒന്നുറപ്പാ ആ ചെല്ലക്കിളി ഇവനെയോ തട്ടിയിട്ട് അടിച്ചിമാറ്റിയ കാശാ ഇത്.. ഈ ആഴ്ച രാജയോഗമാണെന്ന് ആഴ്ചപ്പതിപ്പിൽ എഴുതി വെച്ചത് വെറുതെയായില്ല.. “

ബാഗും തലയിൽ വെച്ച് നടക്കുന്നതിനിടയിൽ സയ്യീദ് അടക്കം പറഞ്ഞുകൊണ്ടിരുന്നു..

കാവിന്റെ അടുത്ത് എത്താറായപ്പോൾ പുറകിൽ ഒരു ചങ്ങലക്കിലുക്കം സയ്യീദ് കേട്ടു..

അവൻ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു..

വീണ്ടും ചങ്ങല കിലുങ്ങാൻ തുടങ്ങി.. സയ്യീദ് ഒരുവിധത്തിൽ പുറകോട്ട് തിരിഞ്ഞു നോക്കി.. കുറച്ചകലെ നിന്ന് ഒരു ആന നടന്നു വരുന്നത് അവൻ കണ്ടു… !!!

A rajeev rajus story (തുടരും.. )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!