“സാർ അഞ്ജലി സാബിന്റെ സംഘത്തിലുള്ള രണ്ടു പേർ ഞങ്ങടെ കസ്റ്റഡിയിലുണ്ട് അവരേം കൂടി അറെസ്റ്റ് ചെയ്യ്.. “
ഉണ്ണികൃഷ്ണൻ എസ് ഐ വിജേഷിനോട് പറഞ്ഞു..
വിജേഷ് അമ്പരന്നു..
“എവിടെ അവർ.. “
വിജേഷ് ഉച്ചത്തിൽ തിരക്കി..
“അവരെ മുകളിലെ റൂമിൽ പൂട്ടി ഇട്ടിരിക്കുകയാണ്.. ” ഷിബു ഉണ്ണി പറഞ്ഞു…
വിജേഷ് പോലീസുകാരോട് നിർദ്ദേശിച്ചതും അവർ മുകളിലേക്കുള്ള ഗോവണി കയറി ഓടി…
നിമിഷങ്ങൾക്കുള്ളിൽ പോലീസുകാർ അഖിലിനെയും അരുൺ കൃഷ്ണനെയും പിടിച്ചുകൊണ്ടു വന്നു…
***
ഇതേസമയം…..
“ഷൂട്ട് ഹിം… ” മാർവാടി ഗുണ്ടയോട് ആജ്ഞാപിച്ചു..
പക്ഷെ…
പൊട്ടിയത് അഞ്ജലിയുടെ കയ്യിലിരുന്ന തോക്കായിരുന്നു.
വെടികൊണ്ട് ഗുണ്ടയുടെ കയ്യിലിരുന്ന ഗൺ തെറിച്ചുപോയി…
“എടാ മാർവാടിത്തെണ്ടി.. ക്യാഷുമായി വരുമെന്ന് പറഞ്ഞത് അഞ്ജലി സബാണ്.. ഞാനൊരു വാക്ക് പറഞ്ഞാ അത് തെറ്റില്ല.. ആ കാർ ഡ്രൈവറുടെ ബോഡി റെയിൽവേ ട്രാക്കിൽ തള്ളാൻ പോയത് കൊണ്ടാ അല്പം ലേറ്റ് ആയത്… “
അഞ്ജലി അത്രയും പറഞ്ഞിട്ട് കയ്യിലിരുന്ന വലിയ ബാഗ് മാർവാടിയുടെ അടുത്തേക്ക് നീക്കി ഇട്ടു…
“ദാ ക്യാഷ്.. അവനെ മോചിപ്പിക്ക്.. “
അഞ്ജലി പറഞ്ഞു…
“ഉസെ മുക്ത് കരോ.. ” മാർവാടി ഉടനെ ഗുണ്ടയോട് നിർദ്ദേശിച്ചു… അവൻ വേഗം ജിഷ്ണുവിന്റെ കെട്ടുകൾ അഴിച്ചു…
“പറഞ്ഞ കാശുണ്ടോന്ന് നോക്കടോ.. “
അഞ്ജലി മാർവാടിയോട് പറഞ്ഞു..
“നാൻ സാബിനെ വിശ്വസിക്കുന്നു .. ഉം നിങ്ങൾ പൊയ്ക്കൊള്ളൂ.. “
അഞ്ജലി ജിഷ്ണുവിനേയും കൂട്ടി വേഗം പുറത്തേക്ക് നടന്നു..
അപ്പോൾ മാർവാടിയുടെ റൂമിൽ വലിയൊരു സ്ഫോടനം നടന്നത് കണ്ട് ജിഷ്ണു ഞെട്ടലോടെ പുറകോട്ട് തിരിഞ്ഞു നോക്കി..
“അഞ്ജലി എന്താ അത്… ” അഞ്ജലിയുടെ പുറകെ ഓടി വന്ന് ജിഷ്ണു ഭീതിയോടെ അവളോട് ചോദിച്ചു..
“ആ ബാഗിൽ ക്യാഷ് അല്ലായിരുന്നു..ബോംബായിരുന്നു .. ” അവൾ പറഞ്ഞു..
****
ഇതേസമയം പോലീസ് സ്റ്റേഷനിൽ വിജേഷ് അഖിലിനെയും അരുൺ കൃഷ്ണനെയും ഇടിച്ചു ചതയ്ക്കുകയായിരുന്നു …
“ഇല്ല സാറെ.. ചത്താലും ഞങ്ങൾ അഞ്ജലി സാബ് നൂറു കോടിയുമായി ബോംബയ്ക്ക് പോയ കാര്യം പറയില്ല.. “
അഖിൽ ഇടികൊണ്ട് കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു..
“നിന്നെക്കൊണ്ട് പറയിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ… ” അലറിക്കൊണ്ട് വിജേഷ് ഇടി തുടങ്ങി..
“അരുണേ ചാകേണ്ടി വന്നാലും ഒരക്ഷരം മിണ്ടരുത് ബ്രോ .. ആ മാർവാടിയുടെ കയ്യിൽ നിന്ന് രൂപേഷ് ബാബയുടെ മകനെ രക്ഷിക്കാനാ സാബ് പോയത്.. ഇവരതറിഞ്ഞാൽ സാബിന്റെ പ്ലാൻ തകർക്കും..”
അഖിൽ അരുൺ കൃഷ്ണനോട് വിളിച്ചു പറഞ്ഞു..
“ഇല്ല ബ്രോ ഞാൻ പറയില്ല.. അന്തേരി ബാബുവിനെ സാബ് കൊന്ന കാര്യം മുംബൈ പോലീസ് ചോദിച്ചിട്ട് ഞാൻ പറഞ്ഞില്ലല്ലോ.. അതുപോലെ ഇതും ഞാൻ പറയില്ല…”
അരുൺ കൃഷ്ണൻ പറഞ്ഞതുകേട്ട് വിജേഷ് അഖിലിനെ വിട്ടിട്ട് അരുൺ കൃഷ്ണനിട്ട് ഇടി തുടങ്ങി… ഇതെല്ലാം കണ്ടും കേട്ടും ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും അന്തം വിട്ട് നിന്നതേയുളൂ…
“പറയടാ… അഞ്ജലി എവിടെയാ.. പറയാൻ.. ” വിജേഷ് അലറി..
“സാറെ അഞ്ജലി സാബ് ബോംബയിലുണ്ട്.. ഏതോ രൂപേഷ് ബാബയുടെ മകനെ രക്ഷിക്കാൻ അവൾ നൂറു കോടി രൂപയുമായി പോയേക്കുവാ.. “
സെല്ലിൽ കിടന്ന റഷീദ് റഹ്മാൻ വിജേഷിനോട് വിളിച്ചു പറഞ്ഞു..
വിജേഷ് സെല്ലിനടുത്തേക്ക് ചെന്നു… എന്നിട്ട് സെൽ തുറന്ന് റഷീദ് റഹ്മാനെ കുനിച്ചു നിർത്തി കൈ മുട്ട് കൊണ്ട് അയാളുടെ മുതുകത്ത് ഇടിയ്ക്കാൻ തുടങ്ങി..
“നിനയ്ക്ക് എല്ലാം അറിയാമായിരുന്നു അല്ലേടാ.. എന്നിട്ട് നല്ല പുള്ള ചമഞ്ഞ് നിന്നു ല്ലേ… ” വിജേഷ് ഗർജ്ജിച്ചു..
“സാർ.. ഇവന്മാർ വിളിച്ചു പറഞ്ഞത് സാർ കേട്ടില്ലേ.. റഷീദിനെ വിട്.. ” ഷൈനി ഒച്ചവെച്ചു…
പെട്ടന്ന് അവിടേയ്ക്ക് എസ് പി കൃഷ്ണ എഴുമറ്റൂർ കയറി വന്നു…
“എന്താടോ ഇവിടെ.. താൻ ഏതോ ടെററിസ്റ്റിനെ പിടിച്ചെന്നൊക്കെ കേട്ടല്ലോ.. ” എസ്പി ചോദിച്ചു…
“ഇവരാണ് സാർ… ” വിജേഷ് പറഞ്ഞു..
പെട്ടന്ന് അഖിലിന്റെ ഫോൺ റിങ് ചെയ്തു..
“സാബേ ഞങ്ങളെ പോലീസ് പിടിച്ചു.. “
അഖിൽ പറഞ്ഞു..
“ഞാൻ ഉടനെ എത്തും. ഡോണ്ട് വറി ഓക്കേ..” അഞ്ജലി പറഞ്ഞു..
***************
പിറ്റേന്ന് .. അഞ്ജലി പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു..
“സാർ ഞാൻ ഇവരെ കൊണ്ടുപോകാനാണ് വന്നത്… “
വിജേഷ് എസ് ഐയുടെ മുന്നിൽ ഇരുന്ന് അഞ്ജലി പറഞ്ഞു… എസ് ഐ തല കുലുക്കി..
“ഓക്കേ.. പക്ഷെ നിങ്ങളെ കൊണ്ടുപോകാനാണ് അവർ വന്നത്.. “
വിജേഷ് പറഞ്ഞത് കേട്ട് ഞെട്ടലോടെ അഞ്ജലി പുറകോട്ട് തിരിഞ്ഞു നോക്കി.. അപ്പോൾ അവിടെ രണ്ട് അപരിചിതരെ കണ്ട് അഞ്ജലി നെറ്റി ചുളിച്ചു..
“We are from Mumbai police… “
ശിവ അഞ്ജലിയോട് പറഞ്ഞു… അഞ്ജലി സാബ് ഞെട്ടി…
“ഹായ് അഞ്ജലി.. അന്തേരി ബാബുവിനെ വകവരുത്തി അഞ്ഞൂറ് കോടി കവർന്ന കേസിൽ നിങ്ങളെ അറെസ്റ്റ് ചെയ്യാനാണ് ഞങ്ങൾ വന്നത്.. പിന്നെയാ മാർവാടിയുടെ മർഡറിന് പിന്നിലും നിങ്ങൾ തന്നെയായിരിക്കുമല്ലേ…. “
അഞ്ജലി ടോണിയെ രൂക്ഷമായൊന്ന് നോക്കി…
“എവിടെ ആ പണം… ” ശിവ ചോദിച്ചു…
“ദേശത്തെ കരിമ്പടൻ കാവിൽ… “
അഞ്ജലി പറഞ്ഞത് കേട്ട്… ശിവ മിതമായി ചിരിച്ചു..
**
അന്ന് രാത്രി അഞ്ജലിയെയും കൂട്ടി ശിവയും ടോണിയും വിജേഷും കരിമ്പടൻ കാവിൽ എത്തി…
അവർ കാവിൽ ക്യാഷ് തിരയാൻ തുടങ്ങി ..
അഞ്ജലിയുടെ കണ്ണുകൾ തീക്കനൽ പോലെ തിളങ്ങാൻ തുടങ്ങിയത് പെട്ടന്നായിരുന്നു …
പിന്നിൽ ഒരു മുരൾച്ച കേട്ട് തിരിഞ്ഞു നോക്കിയ അവർ ഞെട്ടി… കയ്യിൽ ഒരു ചൂട്ടും പിടിച്ച് പൈശാചികമായ ചിരിയോടെ അഞ്ജലി നിൽക്കുന്നു.. അപ്പോൾ ശക്തമായ കാറ്റ് കരിമ്പടൻ കാവിനെ പിടിച്ചുലയ്ക്കാൻ തുടങ്ങിയിരുന്നു …
പെട്ടന്ന് അഞ്ജലി ചൂട്ട് കൊണ്ട് ശിവയെ അടിച്ചു വീഴ്ത്തി..
പാഞ്ഞു വന്ന ടോണിയെ അവൾ കാൽ ഉയർത്തി ചവിട്ടി മറിച്ചു.. വിജേഷിനെ അവൾ കഴുത്തിൽ തൂക്കി എടുത്ത് മുകളിലേക്ക് കറക്കി എറിഞ്ഞു..
അഞ്ജലിയുടെ വായിൽ നിന്ന് കൂർത്ത പല്ലുകൾ പുറത്തേക്ക് നീണ്ടു വന്നത് കണ്ട് ശിവയും ടോണിയും ഭയന്നോടി.. അവരുടെ പുറകെ അഞ്ജലിയും കുതിച്ചു പാഞ്ഞു…
ഓടുന്നതിനിടയിൽ അഞ്ജലി ആനയുടെ രൂപം പ്രാപിച്ചു..
വഴിമധ്യേ ഒരു മരത്തിന്റെ വേരിൽ തട്ടി വീണ ശിവയുടെ നെഞ്ചിൽ ആന ഒരലർച്ചയോടെ ചവിട്ടി…
**
ഇതേ സമയം യഥാർഥ അഞ്ജലി സാബും അഖിലും അരുൺ കൃഷ്ണയും പണവുമായി മുംബൈ അധോലോകത്തേക്ക് കാറിൽ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു…
**
ടോണിയെ ആന തുമ്പി കൈകൊണ്ട് ആഞ്ഞടിച്ചു.. അയാൾ തെറിച്ചുപോയി ഒരു മരത്തിൽ ഇടിച്ചു വീണു.. ഓടി വന്ന ആന അയാളുടെ നെഞ്ചിലേക്ക് കൊമ്പുകൾ കുത്തിയിറക്കി…
**
അഞ്ജലി സാബാണ് കാവിലെ ആ രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് എസ് ഐ വിജേഷ് എസ്പി കൃഷ്ണയോട് പറഞ്ഞു.
പക്ഷെ എസ്പി അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല…
“അഞ്ജലി ഇപ്പോൾ മുംബൈയിലാണ്.. പിന്നെങ്ങനെ അവർ മർഡർ നടത്തും.. ഉം ഡോണ്ട് വെറി
അവളെ പിടികൂടാൻ കേരള പോലീസും മുംബൈ പോലീസും വല വിരിച്ചു കഴിഞ്ഞു.. “
എസ്പി പറഞ്ഞു..
*** **********
(ഒരു കോളേജിലെ ക്ലാസ്സ് റൂം.. )
“പത്തു നൂറു വർഷം പഴക്കമുള്ള കഥയാണ്.. മലയന്റെ മകളായ കുഞ്ഞിപ്പെണ്ണ് ദേശത്തെ ഇളയ തമ്പുരാനിൽ നിന്ന് ഗർഭം ധരിച്ചു ..
ഇളയ തമ്പുരാന്റെ അച്ഛനും ജ്യേഷ്ടന്മാരും ചേർന്ന് അവളുടെ വയറ് തുരന്ന് കുട്ടിയെ പുറത്തെടുത്ത് ഒരു കരിമ്പടത്തിൽ പൊതിഞ്ഞ് ആ കാവിരിക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടിയത്രേ .. ആ കുട്ടിയുടെ ദുരാത്മാവ് തമ്പ്രാക്കന്മാരെയെല്ലാം കൊന്ന് ചോരകുടിച്ചു .. മലയന്റെ വംശം പിന്നീട് അവിടെ ഒരു കാവ് പണിത് രക്ഷസിനെ കുടിയിരുത്തി ആരാധന തുടങ്ങുകയും ചെയ്തു… ആ രക്ഷസാണ് കരിമ്പടൻ എന്ന് അറിയപ്പെടുന്നത്…. “
ജയശങ്കർ സാർ പറഞ്ഞു നിർത്തി…
“സാർ ഈ കരിമ്പടൻ ശരിക്കും ഉള്ളതാണോ.. ” റോഷൻ ചോദിച്ചു…
“എല്ലാം വെറും കെട്ടുകഥകൾ.. കാട്ടാന ഉള്ള കാടല്ലേ.. ഇന്നലെ രണ്ടുപേരെ ആന കൊന്നു.. അത് കരിമ്പടന്റെ പണിയാണെന്ന് പറയാൻ ചിലരൊക്കെ കാണുമെന്നെ… “
ജയശങ്കർ സാർ ചിരിയോടെ പറഞ്ഞു..
****
(മുംബൈ… )
രൂപേഷ് ബാബയുടെ സങ്കേതത്തിലേക്ക് ആ വലിയ ബാഗ് അഖിലും അരുൺ കൃഷ്ണനും താങ്ങിപ്പിടിച്ചുകൊണ്ട് വന്നു ..
ബാഗ് തുറന്നതും എല്ലാവരും ഞെട്ടിപ്പോയി..
ബാഗിനുള്ളിൽ ഒരു ആട്ടുകല്ല് … !
“ങ്ങേ.. എവിടെ ക്യാഷ്.. “
അഞ്ജലി അഖിലിനോടും അരുൺ കൃഷ്ണനോടും ചോദിച്ചു..
അവർ മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു…
അപ്പോൾ അങ്ങ് ദൂരെ കൊച്ചാപ്പന്റെ പഴയ കൊപ്ര ഗോഡൗണിൽ ഇരുന്ന് ഷൈനി ജോൺ പൊട്ടിച്ചിരിക്കുന്നത് ആരറിയാൻ… !!!
A rajeev rajus story (അവസാനിച്ചു )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക