Site icon Aksharathalukal

പരിണയം – 6

parinayam

ഉണ്ണിമായ  തന്നെ അടിക്കാൻ ഓങ്ങിയ  വിശാലത്തിന്റെ കൈ തടഞ്ഞു ….

കഴിഞ്ഞ ഇരുപത്  വർഷം ഓരോകാരണങ്ങളാൽ  ഉരുകി തീർന്ന  പെണ്ണാണ്  ഞാൻ  …

എന്നാൽ ഇന്ന് എന്റെ വീട്ടുകാരുടെ ദുരവസ്ഥക്ക്  ഒരു പരിധിവരെ നിങ്ങളാണ്  കാരണം എന്ന് അറിഞ്ഞപ്പോൾ എനിക്ക്  ജീവിക്കാൻ തോന്നി …

ഞാൻ ജീവിക്കും…. എന്റെ ഇന്ദ്രട്ടന്റെയും , സ്നേഹനിധിയായ അച്ഛന്റേയുമൊപ്പം ഈ വീട്ടിൽ ഞാൻ ജീവിക്കും … അവരെ ഞാൻ എന്റെ കൂടെ തന്നെ നിർത്തും ….,

എന്തിനാണെന്നല്ലേ ……നിങ്ങളുടെ നാശം കാണാൻ !!! അതെ ഇനി ഈ ഉണ്ണിമായ  ജീവിക്കുന്നത്  നിങ്ങളുടെ സർവ്വനാശം കാണുവാനായിരിക്കും ….

ഇന്നുമുതൽ നിങ്ങളുടെ കാലകേട് തുടങ്ങുവാണ്  വിശാലാക്ഷിയമ്മേ !!!!

ഉണ്ണിമായ ദഹിപ്പിക്കുന്ന വിധം വിശാലാക്ഷിയെ നോക്കി …

നീ ആരെയാടി  ഉണ്ടകണ്ണ്  ഉരുട്ടി കാണിക്കുന്നത് ???

നിന്റെ വെരിട്ടലൊന്നും എന്റെ അടുത്ത് ചിലവാകില്ലടീ …ഈ വിശാലാക്ഷി ജീവിതം കുറെ കണ്ടതാടീ …നിന്റെ  അമ്മ  വിചാരിച്ചിട്ട്  ഈ വിശാലാക്ഷിയെ  ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല ….പിന്നെയാണ് ഇന്നലെ പെയ്ത മഴയത്തു കുരുത്ത  നീ !!! വിശാലം  ഉണ്ണിമായയെ  നോക്കി  പുച്ഛിച്ചു …

അധികം  നിഗളിക്കേണ്ട  വിശാലാക്ഷിയമ്മേ !!!

!”നീർക്കോലി കടിച്ചാലും  അത്താഴം  മുടങ്ങും” അത്‌ നിങ്ങളും മറക്കാതിരുന്നാൽ നന്ന് ….

പിന്നെ പറഞ്ഞല്ലോ  ഞാൻ ഇന്നലെ പെയ്ത  മഴയത്തു  കുരുത്തതാണെന്ന് …അങ്ങനെ എന്നെ എഴുതി തള്ളേണ്ട …അമ്മയുടെ  സ്വഭാവം  അച്ഛനും  ഏട്ടനും  നന്നായി  അറിയാം …അത്കൊണ്ട്  ഞാൻ എന്ത് പറഞ്ഞാലും  അവര് എന്നെ വിശ്വസിക്കത്തൊള്ളൂ …എന്ന് പറഞ്ഞു നിങ്ങളെ ദ്രോഹിക്കാനൊന്നും ഞാൻ ഇല്ല ……പക്ഷെ എന്നെ കൊത്താൻ ഉള്ള വരവാണെങ്കിൽ ആ  പത്തി നോക്കി  ഒന്ന്  ഞാനും തരും ….ഉണ്ണിമായ  താക്കീത്  കൊടുത്തു ..

ഉണ്ണിമായ  വിശാലത്തിനെ  സൂക്ഷിച്ചു  നോക്കിയിട്ട്  മുറിയിലേക്ക്  കയറിപ്പോയി …

ഇവൾ  എന്നോട്  പയറ്റാൻ തന്നെ കച്ച  കെട്ടി  ഇറങ്ങിയിരിക്കുകയാണ് ……….സൂക്ഷിക്കണം!!!

വിശാലം മനസ്സിൽ ഓർത്തു …

ഉണ്ണിമായ  അമ്മു കൊണ്ടുകൊടുത്ത  തുണികൾ  ഓരോന്നായി  നോക്കി ……പാവം അച്ഛൻ  എല്ലാം കണ്ടറിഞ്ഞു ആവശ്യത്തിലേറെ  വാങ്ങി  തന്നു ….തന്റെ അച്ഛനും  ഇതുപോലെ  തന്നെയായിരുന്നല്ലോ എന്ന്  ഓർത്തപ്പോൾ അറിയാതെ ഉണ്ണിമായയുടെ കണ്ണുകൾ  നിറഞ്ഞു …

ഉണ്ണിമായ  മുഖം കഴുകി … ഉടുത്തിരുന്ന  സാരിയും മാറി … അമ്മു കൊണ്ടുകൊടുത്ത  വസ്ത്രത്തിൽ നിന്നും ഒരെണ്ണം എടുത്ത് ധരിച്ചശേഷം  നേരെ അടുക്കളയിലേക്ക് പോയി …

അവിടെ അച്ഛനും മകനും തകൃതിയായി  പാചകത്തിൽ മുഴുകി നിൽക്കുന്നത്  ഉണ്ണിമായ  കണ്ടു ..

അച്ഛനും ഇന്ദ്രേട്ടനും  പോയ്കൊള്ളു  … എനിക്ക് ചെയ്യുവാനുള്ള  പണിയേ  ഇവിടെ ഒള്ളു …ഉണ്ണിമായ  പറഞ്ഞു …

മോള്  വിശാലത്തിനെ കണ്ടിരുന്നോ?? മേനോൻ  ചോദിച്ചു ….

ഉവ്വ്‌ അച്ഛാ !!! കണ്ടിരുന്നു !!! എന്നെ ഇവിടെ വാഴിക്കില്ലന്ന് ഭീഷണി  ഉണ്ട് … ഉണ്ണിമായ  ചിരിച്ചു കൊണ്ട്  പറഞ്ഞു …

അഹാ ,,, ഇതിന്റെ  ഇടയിൽ  ഭീഷണി  ഒക്കെ  കഴിഞ്ഞോ ?? ഇന്ദ്രൻ ചോദിച്ചു …

അതെന്നെ ,, ഞാൻ എന്തിനാ  ഏട്ടാ കള്ളം പറയുന്നത് ?? ഞാനും വിട്ടുകൊടുത്തില്ല … പയറ്റാൻ  ഞാനും തയ്യാറാണെന്ന്  പറഞ്ഞു ധരിപ്പിച്ചിട്ടാണ്  ഇങ്ങോട്ട്  വന്നത് ….ഉണ്ണിമായ  പറഞ്ഞു …

അതേയോ …മിടുമിടുക്കി !!! പെൺകുട്ടികളായാൽ കുറച്ചൊക്കെ  ഉശിര്‌  വേണം  …അവളുടെ. അടുത്ത്  താണുകൊടുക്കാൻ പോയാൽ  മോൾക്ക്  ഇവിടെ നിലനിന്നു പോകുവാൻ കഴിയില്ല …മേനോൻ  പറഞ്ഞു …

എന്റെ അച്ഛാ !! അച്ഛൻ വെറുതെ  ഇവളെ  എരി പിരി  കയറ്റാതെ … അവസാനം  രണ്ടുപേരുടെയും നടുവിൽ  നമ്മൾ നെട്ടോട്ടം ഓടേണ്ടി  വരും ….ഇന്ദ്രൻ പറഞ്ഞു ….

അങ്ങനെ ഒന്നും വരില്ലടാ  മോനേ !!! പണ്ടേ  അവളെ അടക്കി നിറുത്താൻ എനിക്ക് അറിയാൻ വയ്യാത്തത്  കൊണ്ടല്ല നിന്നെ  ഓർത്തും നമ്മുടെ കുടുംബത്തു സമാധാനം  ഉണ്ടാവണമെല്ലോ  എന്ന് ഓർത്തുമാണ്  ഞാൻ എല്ലാം സഹിച്ചത് ,,, എന്ന് കരുതി  കണ്ട  ദുരന്ത  സീരിയലുകൾ  കണ്ടു വന്നു കയറിയ  പെങ്കൊച്ചിനെ  കണ്ണീര് കുടിപ്പിക്കാനാണ്  ഭാവമെങ്കിൽ  അവൾ  ഈ മേനോൻ ആരാണെന്ന്  നന്നായി അറിയും …

വേണ്ട അച്ഛാ ……ദയവു ചെയ്ത്  അച്ഛനായി  ഒന്നിനും പോകരുത് … അമ്മ  എന്ത് പറഞ്ഞാലും ചെയ്താലും ഈ നാലു ചുവരിനുള്ളിൽ നിൽക്കണം … അല്ലെങ്കിൽ ചുറ്റുമുള്ളവർ വന്ന്  കയറിയ  എന്നെ  പഴി  പറയും …ഉണ്ണിമായ  പറഞ്ഞു ….

അത്താഴത്തിനുള്ളതെല്ലാം റെഡി ആണ്  മോളെ … ഞങ്ങൾ കുളിച്ചിട്ട്  വരാം … പിന്നെ  കറികൾ എല്ലാം ഒന്ന് രുചിച്ചു  നോക്കികൊള്ളൂ … ആ തീയൽ മാത്രം തൊടേണ്ട  കേട്ടോ  … അത്‌ വിശലത്തിന്  മാത്രം ഉള്ള സ്പെഷ്യൽ ആണ് …മേനോൻ ചിരിച്ചുകൊണ്ട്  പറഞ്ഞു…..ഉണ്ണിമായ  പതിയെ തലയാട്ടി …

വിശാലം …. വരൂ  … അത്താഴം റെഡി ആണ് … നമ്മുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം …മേനോൻ വിശാലത്തിനെ  മുറിയിൽ ചെന്ന്  വിളിച്ചു …

ആ അസത്തു പിടിച്ച പെണ്ണിന്റെ കൂടെ വന്നിരുന്ന് ഞാൻ കഴിക്കില്ല … വിശാലം ദുർമുഖം കാണിച്ചു …

ദേ നിന്നോട്  ഞാൻ നേരത്തെ  ഒരു കാര്യം പറഞ്ഞു ….മായയും  ഇനി ഈ വീട്ടിലെ കുട്ടിയാണ് …നീ ഒരു കാര്യം ഓർത്താൽ നന്ന്  നിന്റെ മോൻ  കാര്യപ്രാപ്തി ഉള്ളവൻ ആണ് …അവൻ അവളെയും വിളിച്ചുകൊണ്ട്  ഒരു വാടകവീട്ടിൽ പോയി താമസിച്ചാൽ  പിന്നെ അവൾ വരച്ച വരയിൽ അവൻ ജീവിക്കും …മേനോൻ  വിശാലത്തെ പാളി  നോക്കി …വിശാലത്തിന്റെ ഇരിപ്പ് കണ്ടു മേനോന് ചിരി വന്നു ..

നിന്നോട്  പറയേണ്ടല്ലോ വിശാലം –

” പെണ്ണൊരുമ്പെട്ടാൽ  ബ്രഹ്മനും  തടുക്കാൻ  പറ്റില്ലെന്ന് ” ഇപ്പൊ നമ്മുടെ മോൻ നമ്മുടെ കൂടെയുണ്ട്  … നമ്മൾ ഇടംതിരിവ്‌  കാണിച്ചാൽ അതോടെ  എല്ലാം വെള്ളത്തിൽ വരച്ച  വരയാകും …

ഈക്കണ്ട  എല്ലാ  സ്വത്തിന്റെയും  സ്ഥാപനങ്ങളുടെയും ഏക  അവകാശിയാണ്  നമ്മുടെ മോൻ എന്ന കാര്യം നീ മറക്കേണ്ട  വിശാലം …

എന്ന് പറഞ്ഞു എനിക്ക്  ഒന്നും മറക്കാൻ കഴിയില്ല … വിശാലം നിക്ഷേധിച്ചു കൊണ്ട്  പറഞ്ഞു …

വേണ്ട  നീ ഒന്നും മറക്കേണ്ട  … നിന്റെ വാശിയും വൈരാഗ്യവും എല്ലാം കെട്ടിപിടിച്ചു കൊണ്ട്  ഇവിടെ ഇരുന്നോ ..,..,എനിക്ക് എന്തായാലും എന്റെ മോനും അവന്റെ പെണ്ണും ഈ വീട്ടിൽ തന്നെ ഉണ്ടാവണം എന്ന് നിർബന്ധം ഉണ്ട് …

നീ കഴിക്കാൻ വരുന്നെങ്കിൽ വാ … എനിക്ക് നല്ല  വിശപ്പുണ്ട് … പിന്നെ ഈ വീട്ടിൽ  എല്ലാവരും ഒരുമിച്ചിരുന്ന്  ഭക്ഷണം  കഴിച്ചാൽ മതി ….രണ്ട്  പന്തിക്ക്  വിളമ്പുന്ന  ഏർപ്പാട്  ഇവിടെ വേണ്ട … നീ കഴിക്കാൻ വന്നില്ലെങ്കിൽ നിന്റെ ആഹാരം  ഞാൻ  ചവറിൽ  ഇടും  കേട്ടോ ……പിന്നീട്  വന്ന് കട്ട് തിന്നാമെന്ന്  കരുതേണ്ട ….മേനോൻ  വിശാലത്തിനെ  ഒരു നിമിഷം നോക്കി … പിന്നെ മുറിയിൽ നിന്നില്ല …

എല്ലാവരും കൂടെ എന്നെ  തോൽപിക്കാൻ ഒറ്റകെട്ടായി  ഇറങ്ങിയിരിക്കുകയാണ് … വിശാലം കടപ്പല്ലുകൾ ഞെരിച്ചു ….

ഉണ്ണിമായ. ഭക്ഷണം എല്ലാം  എടുത്ത്  ടേബിളിൽ വെച്ചു …

ഇന്ദ്രൻ അച്ഛനായി കാത്തിരുന്നു ……..അചന്റെ പിന്നാലെ  അമ്മയും വരുന്നത് കണ്ടപ്പോൾ  ഉണ്ണിമായയുടെ ചുണ്ടിൽ ചിരി മിന്നി …

വിശാലം ഉണ്ണിമായയെ ശ്രദ്ധിക്കാൻ പോയില്ല…

എല്ലാർക്കും വിളമ്പി കൊടുത്തിട്ട്  ഉണ്ണിമയായും ഇരുന്നു …

മായ മോളേ ……നിന്റെ BCom  പഠനം  പൂർത്തിയാക്കേണ്ടെ ?? ഇനി അധിക നാൾ ഇല്ലല്ലോ  ഫൈനൽ ഇയർ പരീക്ഷക്ക് ..ഹോസ്റ്റലിൽ  നിന്ന്  പഠിക്കേണ്ട .. ഇവിടെ നിന്നും പോയി വരാല്ലോ ?? ഇന്ദ്രാ … നീ എന്ത്  പറയുന്നു??? മേനോൻ ചോദിച്ചു …

അച്ഛന്റെ  അഭിപ്രായം തന്നെയാണ്  എന്റെയും … എനിക്ക് കൊണ്ടുവിടാൻ പറ്റുന്ന  ദൂരം  അല്ലേ ഒള്ളു … മായയെ  കൊണ്ടുവിട്ടിട്ട്  കമ്പനിയിൽ പോയാൽ മതിയല്ലോ അച്ഛാ … തിരിച്ചു  വരുമ്പോൾ വേണമെങ്കിൽ അമ്മുവിനോടൊപ്പം ടൗണിൽ നിന്നും വരാമെല്ലോ ……ഇണ്ട്രനും മേനോനെ  അനുകൂലിച്ചു സംസാരിച്ചു …

അത്  ശെരിയാവില്ല !!! ഇവൾ ഇവിടെ  നിന്നും രാവിലെ  കെട്ടും കെട്ടി  പോയാൽ ഇവിടുത്തെ  കാര്യം ആര് നോക്കും ?? വിശാലം ചോദിച്ചു …

ആര്  നോക്കാൻ ??? ഇത്രെയും കാലം ആര് നോക്കിയോ അവർ തന്നെ മുന്നോട്ട്  നോക്കും … ഒരു കൈസഹായത്തിന്  വേണെങ്കിൽ ആളെ  നിറുത്താം  …. മേനോൻ  പറഞ്ഞു ..:

അതേ …. നിങ്ങൾക്കും മോനും വെച്ച്  വിളമ്പി തരുന്നത്‌  കൊണ്ട്  എനിക്ക് ഒന്നുമില്ല  … എന്നാൽ  ഇവളെ  എനിക്ക്  അങ്ങനെ  ഊട്ടി ഉറക്കാൻ  ഒരു ആഗ്രഹവും ഇല്ല …

വിശാലം ഉണ്ണിമായയെ  തുറിച്ചു  നോക്കി …

അയ്യോ … അമ്മ എന്നെ പ്രതി വിഷമിക്കേണ്ട  … ഞാൻ രാവിലെ  പണിയൊക്കെ  ഒതുക്കി  വെച്ചിട്ട്  ക്ലാസ്സിന് പൊയ്ക്കൊള്ളാം ……എന്നെ പ്രതി ആരും വഴക്കിടേണ്ട … എന്നെ എന്റെ അമ്മ എല്ലാം പഠിപ്പിച്ചു  തന്നിട്ടുണ്ട്  അമ്മേ …

അമ്മ  എന്നെ  ഊട്ടി  ഉറക്കേണ്ട … അമ്മ അങ്ങനെ  ചെയ്യുമെന്ന്  ഞാൻ കരുതുന്നുമില്ല … പക്ഷെ  എന്റെ അമ്മക്ക് നാളെ  അങ്ങനെ  ഒരു ഗതികേട്  വന്നാൽ  ആര്  നോക്കിയില്ലെലും ഞാൻ നോക്കും …ഉണ്ണിമായ പറഞ്ഞു …

അയ്യടീ  ആർക്കു വേണം  നിന്റെ  സേവനം  … ചവാൻ കിടന്നാലും  നിന്റെ  കയ്യിൽ  നിന്ന്  ഞാൻ വെള്ളം വാങ്ങി  കുടിക്കില്ലെടി … വിശാലാക്ഷി  ചീറി …

വിശാലാക്ഷി  അത്‌  പറഞ്ഞതും  വയറിന്  അസ്വസ്ഥത  തോന്നി … അവർ കസേരയിൽ നിന്നും എഴുനേറ്റ്  വാഷ്  ബേസനിനരികെ  ഓടി  ഛർദിക്കാൻ തുടങ്ങി …മേനോൻ  പിന്നാലെ  ചെന്നു പുറം തടവി  കൊടുത്തു ..

വിശാലാക്ഷി തളർച്ചയുടെ മേനോന്റെ കൈകളിലേക്ക്  കുഴഞ്ഞു വീണു ….

ഇന്ദ്രനും ഉണ്ണിമയായും  ഞെട്ടിത്തരിച്ചു  നിന്നു … 

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

5/5 - (3 votes)
Exit mobile version