Skip to content

പരിണയം – 11

parinayam

ഞാൻ ആരെയും പറഞ്ഞു പറ്റിച്ചിട്ടില്ല …രാജേട്ടന്  എന്നാണ്  എന്നോട് ആത്മാർത്ഥ  സ്നേഹം പൊട്ടിമുളച്ചത് ???

വെറുതെ  വീട്ടിൽ കയറിവന്ന് വായിൽതോന്നുന്നത്  വിളിച്ചു കൂവിയാൽ  എന്റെ  സ്വഭാവവും മാറും …

ഉണ്ണിമായയുടെ  സ്വരം മാറുന്നത് ഇന്ദ്രൻ  ശ്രദ്ധിച്ചു …

രാജേന്ദ്രൻ ഉണ്ണിമായയെ  സൂക്ഷിച്ചു നോക്കി …

നിനക്ക്  ഇപ്പോൾ എന്നെ  കാണുന്നത്  പുച്ഛം ആണ് അല്ലേ ??  എന്നുതൊട്ടാടി  നിനക്ക്  എന്നെ  കണ്ണിന് പിടിക്കാതായത് ?? രാജേന്ദ്രന്റെ   ശബ്ദത്തിന്  മൂർച്ഛയേറി  വന്നു …

എന്ന് മുതൽക്കാണെന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരണമെങ്കിൽ പറഞ്ഞുതരാം രാജേട്ടാ ???

നിങ്ങളെ എന്റെ  കൂടെപ്പിറപ്പായി  ഒരു ഏട്ടനായിട്ടാണ്  ഞാൻ എന്നും കണ്ടിട്ടുള്ളത് … എന്നാൽ  നിങ്ങൾക്ക് എന്നോട് തോന്നിയ അടുപ്പം ഞാൻ മുളയിലേ  നുള്ളിക്കളയാൻ ശ്രമിച്ചു … എന്നാൽ നിങ്ങൾ അതിബുദ്ധി കാണിച്ചു  അപ്പച്ചിയെ  എരിപിരി കയറ്റി  വീട്ടിലേക്ക്  പെണ്ണാലോചിച്ചു  വിട്ടു …

എനിക്ക്  പറയാൻ ഉള്ളത്  തന്നെ അച്ഛൻ അപ്പച്ചിയോട്‌  പറഞ്ഞപ്പോൾ  നിങ്ങൾക്ക് രണ്ടാൾക്കും  പിന്നെ അത്‌  ഒരു വാശി  ആയി …

എങ്ങനെയും  എന്നെ  വരുതിയിൽ ആകണം എന്ന  അപ്പച്ചിയുടെ  ഉപദേശവും കേട്ട്  നിങ്ങൾ  എന്നെ  കാണാൻ  വന്നു ……അതും എന്റെ അച്ഛന്റെയും അമ്മയുടെയും ചിതയിലെ കനൽ അണയും  മുൻപ്  തന്നെ നിങ്ങൾ നിങ്ങളുടെ മനസ്സിലെ  വൃത്തികെട്ട  ആഗ്രഹം  പറഞ്ഞപ്പോൾ  ഈ ഭൂമിയിൽ പെണ്ണായി  പിറന്നു പോയ സമയത്തിനെ ഞാൻ ആദ്യമായി  ശപിച്ചു ….

നിങ്ങളെ  പേടിച്ചാണ്  ഞാൻ  എന്റെ  വീട്ടിൽ നിന്നും ഇറങ്ങി പോയത് …ആ യാത്ര വന്ന് അവസാനിച്ചത്  ഈ മുറ്റത്താണ് …..

മാനം വിറ്റ്  ജീവിക്കേണ്ട  ഗതികേടൊന്നും ഈ ഉണ്ണിമായക്ക്  ഈ നിമിഷം വരെ വന്നിട്ടില്ല…അങ്ങനെ  ഒരു ഗതികേട് വന്നാൽ  ആ നിമിഷം  ഈ ജീവിതം  ഞാൻ  അങ്ങ്  അവസാനിപ്പിക്കും …

മായേ !!! ഇന്ദ്രൻ  ഉണ്ണിമായയുടെ  സംസാരം തടഞ്ഞു …നീ എന്തൊക്കെയാണ്  ഈ പറഞ്ഞുകൂട്ടുന്നത്  എന്ന്. വല്ല ബോധവും നിനക്ക് ഉണ്ടോ ???

നിനക്ക്  പറയാൻ ഉള്ളത്  പറഞ്ഞല്ലോ !!! ഇനി  നീ അകത്തേക്ക്  കയറി പോകാൻ നോക്ക് …ഇന്ദ്രൻ ശാസനയോടെ പറഞ്ഞു …

ഉണ്ണിമായ  രാജേന്ദ്രന്റെ  അടുക്കലേക്ക്  ചെന്നു …

സഹിക്കാവുന്നതിന്റെ പരമാവധി  സഹിച്ചിട്ടാണ്  ഞാൻ ആ വീടിന്റെ പടി  ഇറങ്ങിയത് … അപ്പച്ചിയും പൊന്നുമോനും  ഇനി  മേലാൽ  എന്റെ ജീവിതത്തിൽ  അധികാരം കാണിക്കാൻ  വന്നേക്കരുത് ….ഒരു ബന്ധവും സ്വന്തവും പറഞ്ഞു  ഇങ്ങോട്ട്  ഇനി  വന്നേക്കരുത് !!! ഉണ്ണിമായ രൂക്ഷമായി  രാജേന്ദ്രനെ  നോക്കിയിട്ട്  അകത്തേക്ക്  കയറി പോയി …

രാജേന്ദ്രൻ മുറുക്കാൻ  മുറ്റത്തേക്ക്  നീട്ടി  തുപ്പി …നീ. ഇപ്പോൾ എന്റെ മുന്നിൽ  നിന്ന്  പ്രസംഗിക്കാറായി എന്ന്  എനിക്ക്  അറിയില്ലായിരുന്നു …ഇപ്പോൾ  രാജേന്ദ്രൻ വരും കറിവേപ്പില … അതെങ്ങെനയാ !! പുളിങ്കൊമ്പ് കയറി  അല്ലേ  ഉടുമ്പ്  പിടിച്ചിരിക്കുന്നത്  പോലെ  നീ പിടിച്ചെക്കുന്നത് …ഇപ്പോൾ  നീ കൊച്ചമ്മ  ആയി പോയില്ലേ …നമ്മളൊക്കെ  വെറും  അടിയാളന്മാരും … നടക്കട്ടെ  നടക്കട്ടെ ….

രാജേന്ദ്രൻ പോകാനായി  തിരിഞ്ഞു  നടന്നു …

ഡോ ,, താൻ  അവിടെ ഒന്ന്  നിന്നെ !! ഇന്ദ്രൻ വിളിച്ചു …

മ്മ് ,, ഇനി തനിക്ക്  എന്താ പറയാൻ ഉള്ളത് ?? രാജേന്ദ്രൻ ചോദിച്ചു …

എനിക്ക്  പറയാൻ അല്ല ഉള്ളത് … രണ്ട്  പൂശ്  പൂശാനാണ്  ഉള്ളത് … അത് പറഞ്ഞു കൊണ്ട് ഇന്ദ്രൻ  രാജേന്ദ്രന്റെ ഇരുകവിളത്തും രണ്ട് പൊട്ടിച്ചു …

ഞാൻ എത്ര ചോദിച്ചിട്ടും മായാ തന്റെ  പേര്  എന്നോട് പറഞ്ഞിട്ടില്ല …താൻ  ഒരു മനുഷ്യനാനോടോ ???

തനിക്ക്  അവളോട്  ആത്മാർത്ഥ  സ്നേഹം  അരുന്നെങ്കിൽ അടുത്ത്  നിന്ന്  ആശ്വസിപ്പിക്കേണ്ട  സമയത്തു  താൻ  വെറും ഒരു വേട്ടപ്പട്ടിയെ പോലെ  മണത്തു  ചെന്നിരിക്കുന്നു …കഷ്ടം …

നിങ്ങൾ  പറഞ്ഞല്ലോ  അവൾ പുളിങ്കൊമ്പ്  നോക്കിയാണ്  പിടിച്ചത്  എന്ന് …തനിക്ക് അറിയുമോ  അവൾക്ക് ഞാൻ വിവാഹം  ആലോചിച്ചു  ചെന്ന  നിമിഷം മാത്രമാണ് എനിക്ക്  ഈക്കണ്ട  സ്വത്തുക്കൾ ഒക്കെയുണ്ടെന്ന് അറിയുന്നത് …

അന്ന് എന്റെ അമ്മ ഈ വിവാഹത്തിന്  എതിർത്തപ്പോൾ  അവൾ  എന്നോട്  ഉപേക്ഷിച്ചു  പോകാൻ പറഞ്ഞവളാണ് ..അവളെ  എന്റെ  കൂടെ  ചേർത്ത്  നിറുത്തിയതും  അതുകൊണ്ട് തന്നെയാണ് …

ഉണ്ണിമായ  ഇപ്പോൾ എന്റെ ഭാര്യയാണ്  .. ഈ വീടിന്റെ മരുമകൾ  ആണ്  .. ഇനി താൻ തന്റെ പീറ അവകാശവും  പറഞ്ഞുകൊണ്ട്  ഈ വഴി  വന്നേക്കരുത് ..ഇന്ദ്രൻ  താക്കിത്  കൊടുത്തു ..

രാജേന്ദ്രൻ  ഇന്ദ്രനെ ഒന്ന്  നോക്കിയിട്ട്  നടന്നുപോയി …

മുറിയിലേക്ക്  കയറി ചെന്ന  ഇന്ദ്രൻ  കട്ടിലിൽ  കിടന്ന്  കരയുന്ന  ഉണ്ണിമായയെ ആണ്  കണ്ടത് ..

ആഹാ  ,, നീ  അയാളോട്  നല്ല  കിണ്ണം കാച്ചിയ മറുപടി കൊടുത്തിട്ട്  ഇവിടെ കിടന്ന്  കരയുവാനോ ???

വാ … വന്നേ  എനിക്കാണേൽ  വിശന്നിട്ട്  വയ്യ … നമുക്ക്‌  ഇനി  ഒന്നും ഉണ്ടാക്കാൻ  നിൽക്കേണ്ട … ആര്യാസിൽ  പോയി വെല്ലതും  കഴിക്കാം ….ഇന്ദ്രൻ  ഉണ്ണിമായയെ  തട്ടി  വിളിച്ചു …

എടി  പെണ്ണെ… ഇനി  അയാൾ ഒരു ശല്യത്തിനും  വരില്ല … അഥവാ  വന്നാലും  അയാളെ എങ്ങനെ  ഒതുക്കണം  എന്ന്  നമുക്ക്‌  അറിയാം …

ഉണ്ണിമായ  ചിരിക്കാൻ  ശ്രമിച്ചു …

വാ .. വേഗം  റെഡി ആവ് …

ഇന്ദ്രൻ  പറഞ്ഞതനുസരിച്ചു  ഉണ്ണിമായ  റെഡി ആയി  … അവർ ഒരുമിച്ചു  പുറത്തു പോയി ഭക്ഷണം കഴിച്ചു …

കഴിച്ചു കൊണ്ടിരുന്നപ്പോൾ  അവർക്ക്  മേനോന്റെ  ഫോൺ  വന്നു …

ഇന്ദ്രൻ അച്ഛനോട്  സംസാരിച്ചു …

മായേ … നാളെത്തന്നെ  അമ്മക്ക്  സർജറി കാണും …. ടെസ്റ്റ്  എല്ലാം ഓക്കെ  ആണെന്ന്  പറയാൻ ആണ്  അച്ഛൻ വിളിച്ചത് …

നമുക്ക്‌  വൈകിട്ട്  അങ്ങോട്ട് പോകാം ഇന്ദ്രേട്ടാ … രാത്രി ഞാൻ കൂട്ടിരുന്നോളാം …

മ്മ്  ശെരിയെടാ …

അവർ  ഭക്ഷണം കഴിച്ചു അവിടെനിന്നും  ഇറങ്ങി …

വൈകുന്നേരം  അവർ ഒരുമിച്ചു  ആശുപത്രിയിലേക്ക്  പോയി ..

അമ്മക്ക്  ആഹാരം ഒന്നും കഴിക്കാൻ  കൊടുക്കേണ്ട  എന്ന്  ഡോക്ടർ  പറഞ്ഞിട്ടുണ്ട് …

നാളെത്തെ  ആദ്യത്തെ  കേസ്  അമ്മയുടേതാണ്  …

ഞങ്ങൾ രാവിലെ  തന്നെ എത്തിയേക്കാം  കേട്ടോ .. എന്തേലും ഉണ്ടെങ്കിൽ  മോള്  വിളിച്ചേക്കണം …

മേനോൻ  കാര്യങ്ങൾ  എല്ലാം ഉണ്ണിമായയെ  പറഞ്ഞേല്പിച്ചു  ഇന്ദ്രനോടൊപ്പം വീട്ടിലേക്ക്  തിരിച്ചു ….

യാത്രക്കിടെ വീട്ടിൽ രാജേന്ദ്രൻ വന്നതും പിന്നീടുണ്ടായ  സംഭവങ്ങളും മേനോനോട്  ഇന്ദ്രൻ പറഞ്ഞു …

ഇതേ  സമയം  ആശുപത്രിയിൽ  കാലത്തേക്കുള്ള സർജറിക്കുള്ള  ഒരുക്കങ്ങൾ  തുടങ്ങിയിരുന്നു …

വിശാലത്തിന്റെ  മുഖത്തെ  ഉത്കണ്ഠയും  പേടിയും  ഉണ്ണിമായക്ക്  വായിച്ചെടുക്കൻ പറ്റുന്നതായിരുന്നു ….

നഴ്സ്  മുറിയിൽ നിന്ന്  പോയതിന്  ശേഷം  ഉണ്ണിമായ  വിശാലത്തിന്റെ  അടുക്കൽ  പോയി  ഇരുന്നു …

അമ്മക്ക്  പേടിയുണ്ടോ?? ഉണ്ണിമായ ചോദിച്ചു …

വിശാലം  അതിന് മറുപടി  ഒന്നും പറഞ്ഞില്ല ….

വിശാലം  ഒന്നും മിണ്ടുന്നില്ലന്ന്  കണ്ട ഉണ്ണിമായ  പതിയെ  എഴുന്നേറ്റു … പെട്ടെന്ന് വിശാലം ഉണ്ണിമായയുടെ  കയ്യിൽ  കയറി പിടിച്ചു ….

ഉണ്ണിമായ  വിശാലത്തിനെ നോക്കി …. വിശാലത്തിന്റെ  കണ്ണുകൾ  നിറഞ്ഞിരുന്നു …

നിനക്ക് എന്നോട്  ക്ഷമിക്കാൻ പറ്റുമോ  മോളേ ??? വിങ്ങലോടെ  വിശാലം  ഉണ്ണിമായയോട് ചോദിച്ചു …

ഉണ്ണിമായ  ആദ്യമായി  കാണുന്നത്  പോലെ  വിശാലത്തിനെ  നോക്കി …

നാളെ. ഞാൻ  ആ ഓപ്പറേഷൻ  മുറിയിൽ  നിന്ന്  ജീവനോടെ  തിരിച്ചു  വരുമെന്ന്  എനിക്ക്  ഒരു  ഉറപ്പും  ഇല്ല … അതുകൊണ്ട്  തന്നെ  ഞാൻ മോളോട്  ഈ നിമിഷം  ചെയ്ത് പോയ എല്ലാ തെറ്റിനും  മാപ്പ്  ചോദിക്കുവാ !!!

മോൾക്ക് ഈ അമ്മയോട്  ക്ഷമിക്കാൻ  കഴിയില്ലേ ??

ക്ഷമാപണത്തോടെയുള്ള  വിശാലത്തിന്റെ നോട്ടം  ഉണ്ണിമായയുടെ ഉള്ളുലച്ചു ….

ഞാൻ  തെറ്റ്  ചെയ്തു  പൊറുക്കാനാവാത്ത  തെറ്റ് തന്നെയാണ്  ചെയ്തത് …

ഇന്ദ്രന്റെ  അച്ഛൻ  മോളുടെ അമ്മയോട്  കാണിച്ച  അടുപ്പവും സ്നേഹവും  എന്റെ മനസ്സിനെ  എന്നും  അസ്വസ്ഥ  ആക്കി … അതാണ്  ഞാൻ ഒരു മനസ്സലിവ്  അവരോട്  കാണിക്കാതെ  പോയത് …

ഞാൻ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക്  ഈശ്വരൻ  തന്നെ  എനിക്ക് പകരം  തന്നതായി  ഞാൻ കണക്കാക്കികൊള്ളാം …

പക്ഷെ  മോള്  എന്നോട്  ക്ഷമിച്ചു  എന്ന്  ഒരു വാക്ക്  പറഞ്ഞാൽ  എന്റെ മനസ്സിന്  അത്‌  വലിയ  ഒരു ആശ്വാസം ആകും …

മോള്  എന്നോട്  ക്ഷമിക്കില്ലേ ??? വിശാലം ഉണ്ണിമായയെ  നോക്കി …

ഉണ്ണിമായയുടെ  മറുപടിക്കായി  വിശാലം  കാത്തു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!