Skip to content

Independence Day Quiz 2024 in Malayalam [46 Questions & Answers]

എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. നമ്മുടെ രാജ്യത്തിൻ്റ 78 -ാം സ്വാതന്ത്ര്യ ദിനമാണ് 2024 ൽ നമ്മൾ ആഘോഷിക്കുന്നത്. ഒരുപാട് മഹാൻമാരുടെ കഠിന പ്രയത്നം കൊണ്ടാണ് നമുക്ക് ഈ സ്വാതന്ത്ര്യം ലഭിച്ചത്. ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെ കുറിച്ചുള്ള കുറച്ച് ബെയിസിക്ക് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ക്വിസ് ആണിത്.

എതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റിടുക. എല്ലാ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക..

Independence Day Quiz

QuestionsAnswer
1. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?1857
2. ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?മീററ്റ് (ഉത്തർപ്രദേശ്)
3. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലക്‌നൗ ഇൽ നേതൃത്വം നൽകിയത് ആര്?ഹസ്രത് മഹൽ
4. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം1885 Dec 28
5. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?ഒന്നാം സ്വാതന്ത്രസമരം (1857- ലെ)
6. ക്വിറ്റ് ഇൻട്യ സമര നായിക എന്നറിയപ്പെട്ടത് ആര്?അരുണ ആസിഫ് അലി
7. 1902 ൽ രൂപം കൊണ്ട വിപ്ലവ സംഘടനഅനുശീലൻ സമിതി
8. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?മംഗൽ പാണ്ഡെ
9. സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം?1938 ഹരിപുര
10. നവജവാൻ ഭാരത സഭ രൂപീകരിച്ചത്ഭഗത് സിംഗ്
11. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?ഖുദിറാം ബോസ് (18 വയസ്സ്)
12. മുസ്ലിം ലീഗിന്റെ ഏത് സമ്മേളനത്തിലാണ് പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിക്കപ്പെട്ടത് ?1940 ലാഹോർ
13. ഗാന്ധിജി കോൺഗ്രസ് പ്രസിഡൻ്റ് ആയ വർഷം1924
14. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?ബീഹാർ
15. 1948 ഇൽ ഇൻഡ്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആയി സത്യപ്രതിജ്ഞ ചെയ്തത് ആര്?സി രാജഗോപാലാചാരി
16. ഇന്ത്യ റിപബ്ലിക്ക് ആയത്1950 ജനുവരി 26
17. “ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത് “എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?സ്വാമി വിവേകാനന്ദൻ
18. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശീയ നേതാവ്?ബി ആർ അംബേദ്കർ
19. ദേശിയ പതാകയെ ഇന്ത്യൻ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത്1947 ജൂലൈ 22
20. “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?ലാലാ ലജ്പത് റായി
21. റൗലറ്റ് ആക്റ്റ് പാസാക്കിയ വർഷം1919
22. ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മീലുള്ള അംശബന്ധം3:2
23. 1857- ലെ സ്വാതന്ത്ര സമരത്തെ ‘ഒന്നാംസ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് ആര്?വി. ഡി. സവർക്കർ
24. അലിഗഢ് മൂവ്മെന്റിന്റെ സ്ഥാപകൻ?സർ സയ്യദ് അഹമ്മദ് ഖാൻ
25. ദേശീയ ഗാനം ആലഭിക്കാൻ എടുക്കുന്ന സമയം52 സെക്കൻഡ്
26. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?സ്വാമി ദയാനന്ദ സരസ്വതി
27. സ്വാതന്ത്ര്യത്തിനു മുൻപ് തുടർച്ചയായി കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദവി വഹിച്ചത് ആര്?മൗലാനാ അബ്ദുൽകലാം ആസാദ്
28. നമ്മുടെ ദേശിയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം1964
29. ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?ദാദാഭായ് നവറോജി
30. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്ന് അറിയപ്പെട്ടത് ആര്?വിനോബഭാവേ
31. ഇന്ത്യയുടെ ദേശിയ ഫലംമാങ്ങ
32. ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?മൗണ്ട് ബാറ്റൺ പ്രഭു
33. എന്റെ ഏകാംഗ സേന എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?മൗണ്ട് ബാറ്റൻ
34. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായി അതിർത്ഥി ഉണ്ട്?7
35. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?രാജഗോപാലാചാരി
36. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?1932
37. ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു?563
38. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?വൈക്കം സത്യാഗ്രഹം
39. ക്വിറ്റ് ഇന്ത്യ എന്ന വാക്കിനു രൂപം കൊടുത്തത്?യൂസഫ് മെഹ്‌റലി
40. ഗാന്ധിജി ജനിച്ച വർഷം?1869 Oct 2
41. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?റിപ്പൺ പ്രഭു
42. സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി ?ഇർവിൻ പ്രഭു
43. രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?തത്വബോധിനി
44. 1946 ൽ നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച സ്ഥലം?ബോംബ
45. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?സുബൈദാർ
46. ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?1721 ഏപ്രിൽ 15ന്

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.

Also Read: Onam Quiz 2024 in Malayalam [29 Questions & Answers]

സ്വാതന്ത്ര്യദിനം ചരിത്രം

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.

Reference: Wikipedia

Topic: Independence Day Quiz in Malayalam

Don`t copy text!