Skip to content

500+ Malayalam Pazhamchollukal | മലയാളം പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകൾ ഭാഷയ്ക്ക് ഒരു അലങ്കാരമാണെന്നുള്ളത് സർവ്വസമ്മതമാണല്ലൊ. ഈ അലങ്കാരം പ്രായേണ എല്ലാ ഭാഷകൾക്കും ഉണ്ടു്. എങ്കിലും പഴഞ്ചൊല്ലുകൾക്കാവശ്യമായ “ചുരുക്കം, ചാതുര്യം, ചാർത്ഥം” നോക്കിയാൽ മലയാളപഴഞ്ചൊല്ലുകൾ ഇതരഭാഷകളിലെ പഴഞ്ചൊല്ലുകളേക്കാൾ വിശേഷമാണെന്നു നിഷ്പക്ഷവാദികളായ എല്ലാവരും സമ്മതിയ്ക്കാതിരിക്കയില്ല. ഇംഗ്ലീഷിൽ അനവധി പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും മലയാളത്തിലെ ചില പഴഞ്ചൊല്ലുകൾ പോലെ ചാതുര്യവും അർത്ഥപുഷ്ടിയുമുള്ള പഴഞ്ചൊല്ലുകൾ ചുരുക്കമാണ്.

മലയാളം പഴഞ്ചൊല്ലുകൾ

1അകത്തു രോമം പുറത്തു കത്തി
2അകത്തെ അഴകു മുഖത്തറിയാം
3അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്
4അകലെയുള്ള പത്തിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്
5അകിടു ചെത്തിയാൽ പാലു കിട്ടുമോ ?
6അങ്കോം കാണാം താളി൦ ഒടിക്കാം.
7അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
8അച്ച നോക്കിയേ കൂച്ചു കെട്ടാവു
9അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല
10അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ
11അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും
12അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം
13അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായർക്ക്‌ കൊഞ്ച്‌ പക്ഷം
14അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
15അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും
16അഞ്ചഞ്ചുപലം ഒന്നഞ്ചുപലം
17അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും
18അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ
19അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല
20അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്
21അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ
22അഞ്ചു വിരലും ഒരുപോലയോ?
23അഞ്ചോണം പിന്ചോണം
24അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
25അഞ്ജനമെന്നത് ഞാനറിയും
മഞ്ഞളുപോലെ വെളുത്തിരിക്കും
26അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.
27അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.[പാഠഭേദം]
28അടക്കമില്ലാത്ത തത്ത അടുപ്പിൽ
29അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
30അടി തെറ്റിയാൽ ആനയും വീഴും
31അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം
32അടിക്കടി; വടി മിച്ചം
33അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും
34അടിതെറ്റിയാൽ ആനയും വീഴും
35അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു
36അടുക്കള പിണക്കം അടക്കി വയ്ക്കണം
37അടുക്കളപ്പെണ്ണിനു അഴകു വേണമോ?
38അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
39അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
40അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
41അണ്ടിയോട് അടുത്താലേ മാങ്ങയുടെ പുളി അറിയൂ
42അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
43അണ്ണാൻ കുഞ്ഞിനും തന്നാലായത്
44അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
45അതിമോഹം ചക്രം ചവിട്ടിക്കും
46അത്തം പത്തിനു പൊന്നോണം
47അത്തം പത്തോണം [പാഠഭേദം]
48അത്തം വെളുത്താൽ ഓണം കറുക്കും
49അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി
50അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
51അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
52അത്തവർഷം അതിശക്തം
53അത്തവെള്ളം പിത്തവെള്ളം
54അദ്ധ്വാനമില്ലാതെ നേട്ടമില്ല
55അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
56അനുഭവം ഗുരു
57അന്നമിട്ടിടത്തു കന്നം വയ്ക്കരുത്
58അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
59അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
60അമരത്തടത്തിൽ തവള കരയണം
61അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
62അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
63അമ്മയും മകളും പെണ്ണു തന്നെ
64അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
65അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
66അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
67അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
68അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
69അരക്കാതം നടക്കണം
70അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
71അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
72അരിയെത്ര? പയര്‍ അഞ്ഞാഴി.
73അരിയെറിഞ്ഞാൽ ആയിരം കാക്ക
74അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കും
75അലസന്റെ തലച്ചോറ് പിശാചിന്റെ പണിശാല
76അല്പജ്ഞാനം ആളേക്കൊല്ലും
77അല്പലാഭം, പെരുംചേതം
78അല്പസംസാരം അതിബുദ്ധി
79അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ
80അവശ്യം സൃഷ്ടിയുടെ മാതാവാണ്
81അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
82അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും
83അശ്വതിയിലിട്ട വിത്തും; അച്ഛൻ വളർത്തിയ മക്കളും; ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല
84അഹംഭാവം അധ:പതനത്തിന്റെ നാന്ദി
85അളമുട്ടിയാൽ ചേരയും കടിക്കും
86അഴകുള്ള ചക്കയിൽ ചുളയില്ല
87അറയ്ക്കും
88അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും.
89അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും.
90അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
91ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ
92ആടറിയുമോ അങ്ങാടി വാണിഭം
93ആടറിയുമോ അങ്ങാടി വാണിഭം?
94ആടറിയുമോ അങ്ങാടിവാണിഭം
95ആടിനറിയുമോ അങ്ങാടി വാണിഭം
96ആടു കിടന്നിടത്ത് പൂട പോലുമില്ല
97ആദ്യം ചെല്ലുന്നവന് അപ്പം
98ആന കൊടുത്താലും ആശ കൊടുക്കരുത്
99ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
100ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്.
101ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
102ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
103ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
104ആന വായിൽ അമ്പഴങ്ങ
105ആനയെ ആട്ടാൻ ഈർക്കിലോ
106ആപത്തിനു പാപമില്ല
107ആപത്ത് പറ്റത്തോടെ
108ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം
109ആരിയൻ വിതച്ചാ നവര കൊയ്യാമോ
110ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ
111ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
112ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ് പുണ്ണ്
113ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
114ആശാരീടെ കൊഴപ്പോം ഒണ്ട്; തടീടെ വളവും ഒണ്ട്..
115ആളുകൂടിയാല്‍ പാമ്പ് ചാകില്ല
116ആളുകൂടിയാൽ പാമ്പ് ചാവില്ല
117ആളേറിയാൽ അടുക്കള അലങ്കോലം
118ആള് കൂടിയാൽ പാമ്പ് ചാവില്ല
119ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
120ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
121ആഴമുള്ള ആഴിയിലേ മുത്ത് കിടക്കൂ
122ആഴമുള്ള വെള്ളത്തിൽ ഓളമില്ല
123ആറോണം അരിവാളും വള്ളിയും
124ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ
125ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
126ഇതിലും വല്ല്യ പെരുന്നാളുവന്നിട്ട്‌ വാപ്പ പള്ളീപോയില്ല പിന്ന ഈ വെള്ള്യാഴ്ച
127ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്
128ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
129ഇരുണ്ട വെള്ളത്തിൽ ചേരും
130ഇരുന്നിട്ടേ കാൽ നീട്ടാവൂ
131ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
132ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലയ്ക്ക്തന്നെയാ ദോഷം
133ഇല്ലം മുടക്കി ചാത്തം ഊട്ടരുത്
134ഇല്ലത്തു പെൺപെറ്റപോലെ
135ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
136ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
137ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
138ഈ കട്ടിൽ കണ്ട് പനിക്കേണ്ട
139ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും
140ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ
141ഈരിനെ കൊല്ലാൻ പേൻ കൂലി വേണോ?
142ഈളം കന്നിനു ഭയമറിഞ്ഞുകൂട
143ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു
144ഉച്ചക്കുളി ഊതാരക്കളി
145ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
146ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം
147ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
148ഉണ്ട് കൊഴുത്താല്‍ ഞണ്ട് അളയിലിരിക്കുമോ?
149ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
150ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
151ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
152ഉള്ളതുകൊണ്ടു ഓണം പോലെ
153ഉള്ളത് ഉള്ളപോലെ
154ഉഴവിൽ തന്നെ കള തീർക്കണം
155ഉഴിഞ്ഞെറിയാന്‍ നെല്ലുമരിയുമുണ്ടെങ്കില്‍, ഒഴിച്ചു കളയാന്‍ ബാധയുമുണ്ട്
156ഉറങ്ങുന്ന സിംഹവക്ത്രഥ്റ്റിൽ ഇറങ്ങുന്നില്ല വാരണം
157ഉറുമ്പു ഓണം കരുതും പോലെ
158ഊടും പാവും പോലെ
159ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല
160ഋണത്താൽ മൈത്രി കെട്ടിടും
161എങ്ങനെ വീണാലും മൂക്കുമ്മേലെ
162എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്
163എലിയെ പിടിക്കുന്ന പൂച്ച കലവുമുടയ്ക്കും
164എലിയെ പേടിച്ച് ഇല്ലം ചുടുക
165എലിയെകൊല്ലാൻ ഇല്ലം ചുടരുത്
166എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
167എള്ളിന് ഉഴവ് ഏഴരച്ചാൽ
168എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
169എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
170ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
171ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ
172ഏട്ടിലെ പശു പുല്ല് തിന്നുമോ?
173ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം
174ഏറ്റച്ചിത്രം ഓട്ടപാത്രം
175ഐകമത്യം മഹാബലം
176ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
177ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു
178ഒരരിശത്തിനു കിണറ്റില്‍ ചാടിയാല്‍ എഴരിശത്തിനു കേറാന്‍ മേലാ
179ഒരു കള്ളം മറ്റൊന്നിലേക്ക്
180ഒരു കോഴി കൂകിയാൽ നേരം പുലരില്ല
181ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
182ഒരു വെടിക്കു രണ്ടു പക്ഷി
183ഒരേറ്റത്തിനൊരിറക്കം
184ഓടുന്ന കാളയെ ആടുന്ന കമ്പേൽ
185ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
186ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
187ഓണം കേറാമൂല
188ഓണം പോലെയാണോ തിരുവാതിര?
189ഓണം മുഴക്കോലുപോലെ
190ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
191ഓണം വരാനൊരു മൂലം വേണം
192ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
193ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
194ഓണത്തിനല്ലയൊ ഓണപ്പുടവ
195ഓണത്തേക്കാൾ വലിയ വാവില്ല
196ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
197ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
198ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ
199കക്കാൻ സൗകര്യം ഉണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത്
200കടം കാതറുക്കും.
201കടം കാലന് തുല്യം.
202കടം കൊടുത്താലിടയും കൊടുക്കണം.
203കടം കൊടുത്ത് പട്ടിണി കിടക്കരുത്.
204കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്’
205കടം വീടിയാൽ ധനം.
206കടംകൊണ്ട് കടം കൊടുക്കരുത്.
207കടംകൊണ്ട് കളിച്ചാൽ കുളിക്കും.
208കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല.
209കടംകൊള്ളുന്നത് പത്തായക്കാരനോട്.
210കടന്നിൽകൂട്ടിൽ കല്ലിടരുത്.
211കടന്നു കാൺമോൻ കവി.
212കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ?
213കടമപകടം, സ്നേഹത്തിന് വികടം.
214കടമാണെങ്കിൽ കമ്മാളനാന രണ്ട്.
215കടമില്ലാത്ത കഞ്ഞി ഉത്തമം.
216കടമൊരു ധനമല്ല.
217കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു.
218കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്.
219കടമ്പ് ഉടമ്പോടുചേരണം.
220കടമ്പ് പൂത്തത് പോലെ.
221കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ.
222കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും.
223കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി?
224കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല.
225കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ?
226കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക.
227കടലിലെ മീനിന് മുക്കോനിട്ട പേര്.
228കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല.
229കടലിൽ കൊണ്ടുപോയി കായം കലക്കരുത്.
230കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ.
231കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ.
232കടലിൽ പോയ സൂചി കിട്ടുമോ?
233കടലും കടന്ന് ജയിച്ച്‌ വന്നവൻ കൈതോട്ടിൽ മുങ്ങി മരിച്ചു
234കടലും കടലാടിയും പോലെ.
235കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു.
236കടല് കുന്നാകും കുന്ന് കടലാകും.
237കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല.
238കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ?
239കടൽ പെരുകിയാൽ കര പെരുകുമോ?
240കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും.
241കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ
242കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട.
243കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും.
244കടംവാങ്ങി നെയ്യുകൂട്ടരുത്.
245കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം.
246കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം.
247കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്.
248കടിക്കാനുമില്ല കാരാനുമില്ല.
249കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം.
250കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത?
251കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്.
252കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
253കണ്ടം വിറ്റു കാളയെ വാങ്ങുമോ
254കണ്ടൻ തടിക്ക് മുണ്ടൻ തടി
255കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
256കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
257കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോല്‍ ലാഭം
258കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
259കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
260കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
261കന്നില്ലാത്തവന് കണ്ണില്ല
262കയ്യനങ്ങാതെ വായനങ്ങില്ല
263കയ്യിനു മുട്ടില്ലാത്തവൻ തട്ടില്ലാത്തവന്റെ കുറ്റം പറയരുത്
264കരയുന്ന കുഞ്ഞിനേ പാലുള്ളൂ
265കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
266കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
267കർക്കടകത്തിൽ പത്തില കഴിക്കണം
268കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
269കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
270കല്ലാടും മുറ്റത്ത് നെല്ലാടില്ല
271കളപറിക്കാത്ത വയലിൽ വിള കാണില്ല
272കളപറിച്ചാൽ കളം നിറയും
273കളരി കണ്ടിട്ടില്ലെങ്കിലും ഗുരുക്കള്‍ എന്ന് ഭാവം
274കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
275കള്ളൻ പറഞ്ഞ നേരും പൊളി
276കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
277കാക്ക കുളിച്ചാൽ കൊക്കാകുമോ
278കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
279കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
280കാട്ടുകോഴിക്കെന്തു ശങ്ക്രാന്തി
281കാണം വിറ്റും ഓണമുണ്ണണം
282കാർത്തിക കഴിഞ്ഞാൽ മഴയില്ല
283കാലം നോക്കി കൃഷി
284കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
285കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
286കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കിട്ടും
287കാറ്റുള്ളപ്പോൾ തൂറ്റണം
288കാറ്റുള്ളപ്പോൾ പാറ്റണം
289കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
290കുടിക്കുന്ന വെള്ളത്തില്‍ കാല് കഴുകരുത്
291കുതിരയില്ലാത്ത നാട്ടില്‍ കഴുത തമ്പുരാന്‍
292കുന്തം കൊടുക്കുകയുമില്ല, താനൊട്ടു കുത്തുകയുമില്ല
293കുന്തക്കാരന്‍റെ കുത്തും കുരുത്തം കെട്ടവന്‍റെ വരവും
294കുപ്പയില്‍ കളഞ്ഞാലും, അളന്നു കളയണം.
295കുംഭത്തിൽ കുടമുരുളും
296കുംഭത്തിൽ കുടമെടുത്തു നന
297കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
298കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
299കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
300കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
301കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
302കുരക്കുന്ന പട്ടി കടിക്കില്ല
303കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
304കുലതൊടാറായപ്പോൾ തളപറ്റു
305കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
306കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ
307കൂര വിതച്ചാൽ പൊക്കാളിയാവില്ല
308കൃഷി വർഷം പോലെ
309കെടാന്‍ പോകുന്ന തിരി ആളിക്കത്തും
310കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
311കൈയിലെ കാശ്, വായിലെ ദോശ
312കൊക്കെത്ര കുളം കണ്ടതാ
313കൊക്ക് നിറഞ്ഞാലും കൊക്ക് നിറുത്തില്ല
314കൊച്ചമ്മേടെ കറി കൊള്ളാം, പക്ഷേ എന്‍റെ പാത്രത്തില്‍ വിളമ്പണ്ട
315കൊഞ്ച് ചാടിയാല്‍ മുട്ടോളം..പിന്നെയും ചാടിയാല്‍ ചട്ടിയില്‍
316കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
317കൊതിയൻ ഇലയ്ക്ക് പോയി എനിയ്ക്ക് താഴെ വെളമ്പിയേര്
318കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
319കോണകത്തിനു എന്തിനാ കസവ്
320കോരിയ കിണറ്റിലേ വെള്ളമൂറൂ
321ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം
322ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
323ഗതികെട്ടാൽ പുലി പുല്ലും തിന്നും
324ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
325ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല
326ചക്കരവാക്കു കൊണ്ട് വയറുനിറയില്ല
327ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
328ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ
329ചാഞ്ഞ മരത്തിൽ ഓടിക്കയറാം
330ചാത്തപ്പനെത്ത് മഅശറ
331ചിന്ത ചിത വിരിക്കും
332ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം
333ചുക്കില്ലാത്ത കഷായമില്ല
334ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം
335ചുമ്മാ ചവച്ചോണ്ടിരിക്കുന്ന മുത്തശി അവലു കിട്ടിയാൽ വിടുമോ ?
336ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ
337ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും
338ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
339ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
340ചെർമ്മം വയനാട്ടീ പോയ പോലെ
341ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
342ചെറിയ പാമ്പായാലും വല്യ കൊണ്ട് തല്ലേണം
343ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
344ചേറ്റില്‍ പുതഞ്ഞ ആനയെ വേണമെങ്കില്‍ കാക്കയും കൊത്തും
345ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം)
346ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല
347ചോതികഴിഞ്ഞാൽ ചോദ്യമില്ല
348ജാത്യാലുള്ളത് തൂത്താൽ പോകില്ല
349ജ്ഞാനി എവിടെയും ജ്ഞാനി, രാജാവ് സ്വരാജ്യത്ത് മാത്രം രാജാവ്
350ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ
351ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
352ഞാറായാൽ ചോറായി
353ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
354ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് .
355തട്ടാനേ തങ്കത്തിന്‍റെ മാറ്ററിയൂ
356തനിക്ക്‌ താനും പുരയ്ക്കു തൂണും
357തനിപ്പൊന്നിനു തീപ്പേടിയില്ല
358തൻ വീട്ടിൽ താൻ രാജാവ്
359തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
360തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
361താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ച കൂടും
362താങ്ങിയാല്‍ തലയില്‍ കയറും, ഓങ്ങിയാല്‍ തല താഴ്ത്തും
363താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
364താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
365തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും
366തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
367തിരിഞ്ഞു കളിയും മാടിക്കെട്ടും
368തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
369തിരുവാതിരയിൽ തിരിമുറിയാതെ (മഴ)
370തിരുവോണം തിരുതകൃതി
371തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
372തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
373തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി
374തീയിൽ കുരുത്തത് വെയിലത്ത് വാടുമോ ?
375തീയില്ലാതെ പുക ഉണ്ടാവില്ല
376തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
377തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം
378തേക്കുതടിക്കും തെമ്മടിക്കും എവിടെയും കിടക്കാം
379തേവുന്നവൻ തന്നെ തിരിക്കണം
380തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
381തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
382തോൽവി വിജയത്തിന്റെ നാന്ദി
383ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
384ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
385ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
386നഖം നനയാതെ നത്തെടുക്കുക
387നഞ്ചെന്നിനാ നന്നാഴി
388നടുക്കടലിലും നായ നക്കിയേ കുടിക്കൂ
389നട്ടാലേ നേട്ടമുള്ളൂ
390നത്ത് നാട് വിട്ടാൽ, ആ കണ്ടത്തിൽ അല്ലെങ്കിൽ ഈ കണ്ടത്തിൽ!
391നല്ല കുതിര നടന്ന് പെടുക്കും
392നല്ല തെങ്ങിനു നാല്പതു‍ മടൽ
393നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
394നവര വിതച്ചാൽ തുവര കായ്ക്കുമോ
395നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
396നാഥനില്ലാക്കളി വട്ടക്കളി
397നായ നടന്നിട്ട് ഒരു കാര്യോമില്ല; നായയ്ക്ക് ഇരിക്കാൻ ഒട്ട് നേരോമില്ല
398നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
399നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
400നാരീശാപം ഇളക്കിക്കൂട
401നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
402നാലോണം നക്കിയും തുടച്ചും
403നാല് പണം വരുമ്പോള്‍ നാലരപ്പണം ചെലവാക്കരുത്
404നിത്യഭ്യാസി ആനയെ എടുക്കും
405നിറകുടം തുളുമ്പുകയില്ല
406നീതിമാൻ പനപോലെ തഴയ്ക്കും
407നീരില്ലെങ്കിൽ മീനില്ല
408നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
409നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
410നുണയ്ക്ക് കാലില്ല
411നോക്കാത്ത രാജാവിനെ തൊഴാന്‍ പോകരുത്"
412പക്ഷിക്ക് കൂടും വേണം, കാടും വേണം
413പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാല് പോലെ മൂന്ന് പേര്
414പടുമുളയ്ക്ക് വളം വേണ്ട
415പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
416പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റിക്കത്തുമില്ല
417പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
418പട്ടിക്ക് എല്ല് ഇഷ്ട്ടം ആയിട്ടല്ല , ഇറച്ചി ആരെങ്കിലും കൊടുക്കണ്ടേ
419പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
420പണത്തിനു മീതെ പരുന്തും പറക്കില്ല
421പതിരില്ലാത്ത കതിരില്ല
422പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
423പത്ത് പണമുള്ളവനും പത്ത് ചൊറിയുള്ളവനും ഉറക്കമില്ല
424പയ്യെത്തിന്നാൽ പനയും തിന്നാം
425പലർചേർന്നാൽ പലവിധം
426പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത്
427പശു കറുത്താലും പാലു കറുക്കുമോ?
428പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
429പശു തിന്നാല്‍ പുല്ലും പാല്
430പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല
431പള്ളീ പോയി പറഞ്ഞാമതി
432പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
433പഴകും തോറും പാലും പുളിക്കും
434പാണനു് ആന മൂധേവി
435പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല
436പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
437പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
438പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
439പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി
440പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ
441പുണർതത്തിൽ പുകഞ്ഞ മഴയാണ്
442പുത്തനച്ചി പുരപ്പുറം തൂക്കും
443പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
444പൂച്ചയില്ലാത്തിടത്തു എലി വെളിച്ചപ്പാട്
445പൂച്ചയ്ക്കാര് മണികെട്ടും
446പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
447പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
448പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും
449പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും
450പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
451പെൺകാര്യം വൻകാര്യം
452പെൺചിത്തിര പൊൻചിത്തിര
453പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
454പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
455പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
456പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
457പെണ്ണിനു പെൺ തന്നെ സ്ത്രീധനം
458പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
459പെണ്ണും കെട്ടി കണ്ണും പൊട്ടി
460പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
461പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
462പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
463പെൺപിറന്ന വീടു പോലെ
464പെൺബുദ്ധി പിൻബുദ്ധി
465പെറ്റവൾക്കറിയാം പിള്ളവരുത്തം
466പേറെടുക്കാൻ പോയ അച്ചി ഇരട്ട പെറ്റു
467പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
468പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
469പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട
470പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
471പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും
472പോത്തിനെത്ര ഏത്തവാഴയറിയാം?
473പോത്തിനെന്തു ഏത്തവാഴ ??
474ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
475ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം..?
476ഭദ്രകാളിയെ പിശാചു പിടിച്ചു
477ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം
478മകം പിറന്ന മങ്ക
479മകയിരത്തിൽ മഴ മതിമറയും
480മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
481മകരമഴ മലയാളം മുടിക്കുന്നത്
482മടി കുടി കെടുത്തും
483മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
484മണ്ണറിഞ്ഞു വിത്തു്‌
485മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
486മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
487മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
488മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
489മനോവ്യാധിക്കു മരുന്നില്ല
490മരത്തിന് കായ ഭാരമോ
491മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
492മരമറിഞ്ഞ് കൊടിയിടണം
493മരിക്കാറായ മന്നനെ അധികാരവും മറക്കും
494മല എലിയേ പെറ്റു
495മറ്റുള്ളോർക്കേ ഉപകരിക്കൂ
496മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
497മാണിക്യക്കല്ല് കുപ്പയില്‍ കിടന്നാലും മാണിക്യക്കല്ല് തന്നെ
498മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
499മിണ്ടാപ്പൂച്ച കലമുടക്കും
500മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
501മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
502മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
503മീനിനെ കാണും വരെ പൊന്മാന്‍ സന്യാസി
504മുഖം മനസ്സിന്റെ കണ്ണാടി
505മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
506മുടന്തനും മുയലിനെ പിടിച്ചെന്നു വരാം
507മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത! അഥവാ ഇടിവെട്ടിയവനെ പാമ്പു കടിച്ചു
508മുടിഞ്ഞു,ഞാനും മുടിഞ്ഞു
509മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും
510മുണ്ടകൻ മുങ്ങണം
511മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
512മുതിരയ്ക്ക് മൂന്നു മഴ
513മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല
514മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
515മുൻവിള പൊൻവിള
516മുമ്പേ ചിരിക്കും പിമ്പേ അറക്കും
517മുഷിഞ്ഞ വസ്ത്രത്തിനുള്ളിലും ബുദ്ധിമാന്മാര്‍ ജീവിക്കുന്നു
518മുളയിലറിയാം വിള
519മുളയിലേ നുള്ളണമെന്നല്ലേ
520മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം
521മുള്ളു നട്ടവൻ സൂക്ഷിക്കണം
522മൂക്കിനു താഴെ പുരികം കുരുത്തപ്പോള്‍ കണ്ണ് വായിലായിപ്പോയി
523മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്‌
524മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
525മൂന്നു കൂട്ടരെക്കൊണ്ടും യാതൊരു പ്രയോജനവുമില്ല
526മൂന്നോണം മുക്കീം മൂളീം
527മേടം തെറ്റിയാൽ മോടൻ തെറ്റി
528മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
529മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
530മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
531മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
532മൗനം പാതി സമ്മതം
533യക്ഷി പിടി വിട്ടാലും പൂജാരി പിടി വിടുകയില്ല
534യഥാര്‍ത്ഥ വാദി ബഹുജനവിരോധി
535യുവത്വം ഉന്മത്വം
536രണ്ടു വഞ്ചിയിൽ കാലിടരുത്
537രണ്ടോണം ഞണ്ടും ഞവണീം
538രാവിലത്തെ മാര്‍ജ്ജാരനാണ് പകലത്തെ പൂച്ച
539ലോകര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചപ്പോള്‍ അവര്‍ എന്നെപ്പിടിച്ചു ചങ്ങലക്കിട്ടു
540വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
541വയലു വറ്റി കക്ക വാരാനിരുന്നാലോ
542വയറാണ്, ചോറാണ് ദൈവം
543വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
544വർഷം പോലെ കൃഷി
545വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
546വളമേറിയാൽ കൂമ്പടയ്ക്കും
547വള്ളം മുക്കും മുന്‍പേ വെള്ളത്തിന്‍റെ ആഴമറിയണം
548വള്ളക്കൂലി കൊടുത്തിട്ട് കര വഴി നടക്കണോ?
549വറചട്ടീന്ന് തീയിലോട്ട്
550വായ ചക്കര, കൈ കൊക്കര
551വായില്‍ തേന്‍ ഉള്ള ഈച്ചക്ക്‌ വാലില്‍ മുള്ളുണ്ട്
552വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല
553വിഡ്ഢിക്ക് വളരാൻ വളം വേണോ
554വിതച്ചതു കൊയ്യും
555വിത്താഴം ചെന്നാൽ പത്തായം നിറയും
556വിത്തിനൊത്ത വിള
557വിത്തുഗുണം പത്തുഗുണം
558വിത്തുവിറ്റുണ്ണരുത്
559വിത്തുള്ളടത്തു പേരു
560വിത്തെടുത്തുണ്ണരുതു്
561വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
562വിരലു വീങ്ങിയാൽ ഉരലാകുമോ?
563വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
564വിളഞ്ഞാൽ കതിർ വളയും
565വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
566വിളയുന്ന വിത്തു മുളയിലറിയാം
567വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
568വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ
569വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
570വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
571വെട്ടൊന്ന്, മുറി രണ്ട്
572വെട്ടോന്ന്, തുണ്ടു രണ്ട്
573വെപ്പിന്റെ ഗുണം തീറ്റയിലറിയാം
574വെള്ളത്തിനെ കുറിച്ച് അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായർക്ക്‌ കൊഞ്ച്‌ പക്ഷം
575വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
576വേരറ്റ മരവും നീരറ്റ നദിയും പേരറ്റ മനുഷ്യന് തുല്യം
577വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
578വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
579വേലക്കള്ളിക്കു പിള്ളസാക്ഷി
580വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
581വേലിതന്നെ വിളവുതിന്നുക
582വ്യാധിക്ക് മരുന്നുണ്ട്, ആധിക്ക് മരുന്നില്ല
583ശ്രമം കൊണ്ട് ശ്രീരാമനാകാം
584സത്യം വസ്ത്രം ധരിച്ചു പുറത്തിറങ്ങുമ്പോഴേക്കും നുണ നാട് ചുറ്റിക്കറങ്ങി തിരിച്ചു വീട്ടിലെത്തും
585സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
586സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും

Also Read: Onam Quiz 2021 in Malayalam [29 Questions & Answers]

Source: Wikipedia

Don`t copy text!