വേനലിൽ വിരിയുന്ന വസന്തം

2116 Views

ചരിത്രത്തിന്റെ പകൽ 
രാത്രിയിലേയ്ക്ക് 
തിരിയുമ്പോൾ 
ഞാൻ വെറുമൊരു 
രചയിതാവ് മാത്രം… ! 
:
അന്ധകാരത്തിന്റെ 
നിമിഷങ്ങളെണ്ണി 
ബുദ്ധിയിൽ ശൂന്യമായ 
നിശബ്ദതയുടെ 
പ്രതലം തീർത്തു 
കയ്‌പ്പേറിയ ബന്ധനങ്ങൾ 
അറുത്തു മാറ്റി.. ! 
പ്രകൃതിയും, 
ആത്മാവിന്റെയുള്ളിലെ
ഐക്യത്തെ ചുംബിച്ചു.. ! 
:
സമയരഥങ്ങൾ കറങ്ങി 
ശാന്തിയുടെ കമ്പനങ്ങളെ 
മൃദുവായി തലോടിയപ്പോൾ 
വസന്തങ്ങൾ 
വേനലിലേയ്ക്ക് 
വിടർന്നു വന്നു.. ! 
:
പുതുമ നഷ്ട്ടപ്പെട്ട 
ഇന്ദ്രജാലങ്ങൾ മറഞ്ഞു 
ബോധം നഷ്ട്ടപ്പെട്ടു 
മനോ വിഭ്രാന്തിയിലായ 
പ്രകൃതി തത്വങ്ങൾ 
മൃദു ഗാനാലാപനം 
അവസാനിപ്പിച്ച് 
മാറ്റത്തിന്റെ 
അസംഗതയിൽ 
പ്രവേശിച്ചു.. ! 
സ്വർഗം മറവിയിൽ 
കുഴിച്ചു മൂടപ്പെട്ടു… ! 
:
മനസ്സെന്ന 
കണ്ണാടിയിൽക്കൂടി 
നോക്കുമ്പോൾ 
വേനലിൽ വിരിഞ്ഞ 
വസന്തങ്ങളിൽ 
ആത്മാവായ  ഞാനെന്നും 
ഈശ്വരന്റെ ഹൃദയത്തിൽ 
പുനർജനിക്കുന്നു.. ! 
** ബിനോയി പാമ്പാടി **
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply