മാതൃഹൃദയം Malayalam Poem

3071 Views

mothers love malayalam poem

കെഞ്ചിപ്പറഞ്ഞിട്ടും
വഞ്ചിച്ചവന്റെ കുഞ്ഞിനെ
നൊന്തുപ്രസവിച്ചവളെങ്കിലും
നെഞ്ചു പിടയാതെ
വലിച്ചെറിയാനാകുമോ….

എൻ നെഞ്ചിടിച്ചതീ..
സഞ്ചിക്കുള്ളിൽ മിടിപ്പ്
പിടഞ്ഞകന്നൊരാ
പിഞ്ചുഹൃദയത്തെ
ഓർത്തുമാത്രം,

അമ്മതൻ നാമത്തിനസ്ഥിത്വം
തിരയുമെവിടെയിനി ഞാൻ
ഈ കാഴ്ച്ചയിൽ
നൊന്തുവെന്തുപോയെൻ
മനമുരുകുമ്പോൾ

കണ്ടുകൂടാ കാഴ്ച്ചയിത്
ചുട്ടുപൊള്ളുന്നെൻ മനം
തീച്ചൂളയിലെന്നപോൽ
ചിന്തകൾ തളരുമ്പോൾ
ചങ്കിടിപ്പേറുന്നു
ഞാനുമൊരമ്മയല്ലേ…

ഏതു കോണിലൊളിച്ചാലും
തിളച്ചൊരെണ്ണയിലെന്നപോൽ
സഹികെട്ടെരിയും
നിൻ ഗർഭപാത്രം
ശിഷ്ട ജീവിതത്തിൽ, ഓർക്കുക,

ആ പിഞ്ചോമനതൻ
നെഞ്ചുപൊട്ടും കാറൽ
നീ കേട്ടുകാണുകിൽ ,
പിടഞ്ഞിരിക്കും നിൻ മനം
മണ്ണിൽ മരണതുല്യം, തീർച്ച,

ജന്മം കൊടുത്തവനെ
പഴിച്ചു നീ നൊന്തുനീറുമ്പോഴും
അന്തസ്സടർന്നതിൽ വെന്ത്
പെറ്റയമ്മമാർ നിന്നെ
ശപിച്ചുകൊണ്ടേയിരിക്കും!!!.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply