പ്രളയം! ഒരു ഉയർത്തെഴുനേൽപ്

2096 Views

malayalam

ഉണരണം….ഉയരണം

ചുവടുകൾ ഉറയ്ക്കണം

മികവിലേക്കുയർത്തണം….തുഴഞ്ഞ് മുന്നേറണം

ഒരുമയായി നേടണം….പെരുമയായി മാറണം

വീണ്ടുമേ….എൻ കേരളം!

വഴി മാറി പോയൊരാ പുഴയുടെ തീരത്തായി

ഗതി മാറി തുടങ്ങിയോരെൻ പിടി സ്വപ്നങ്ങ –

-ലൊടുങ്ങുന്നതുൾക്കൊള്ളാൻ മടിച്ചു ഞാൻ

തേടി നടന്ന ചെളികുണ്ടിലെങ്ങുമെ ഉയർന്നൊരീ

പ്രതീക്ഷതൻ പുതുനാമ്പുകൾ കൈ കുമ്പിളിൽ

വാരിയെടുത്തൊരു നവജന്മം പടുത്തുയർത്തവേ,

ഒഴിയാതെ പെയ്തൊരെൻ കണ്ണുനീർ ചാലിലറി-

-യാതെ കിളിർത്തൊരാ സ്നേഹ പിടിവള്ളിയിൽ

മുറുകെ പിടിച്ചൊഴിയാത്തൊരാ ഭയപ്പാടിൽ

നിന്നകലുവാൻ വെമ്പുന്ന നേരവും മറക്കുവാൻ

കഴിയിലൊരിക്കലും പെയ്യ്തൊഴിയാത്ത പോൽ

സകലതീരവും പുൽകിയ പ്രളയവർണങ്ങ-

-ളോരോന്നും അഴിയുവാൻ കാത്തിരുന്നനേരമെന്ന-

-രികിലായി അണഞ്ഞോരു കരങ്ങളും കവർന്നങ്ങു-

-ണർന്നോരാ പുലരിതൻ നനവുകൾ നാളിതുവരെ

വിറയാർന്നൊരാ ഓർമ്മകളാകവേ,

നവരശ്മികളേറ്റെൻ ദേശം ഇനിയും തിളങ്ങുവാൻ

കൈകൂപ്പി നിൽപ്പൂ ഞാൻ

കണ്ണൊന്നു തട്ടാതിരിക്കുവാൻ പതിനാലു കണ്ണുനീർ

തുള്ളി പ്രസാദവും തൊട്ട് ഞാൻ……….എങ്കിലും

മായാതെ നിൽക്കുമീ പ്രളയ നൊമ്പര കാഴ്ചകളൊന്നുമേ

വേണ്ടായിരുന്നങ്കിൽ എൻ ദേശത്തിനുണരുവാൻ!

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 thoughts on “പ്രളയം! ഒരു ഉയർത്തെഴുനേൽപ്”

Leave a Reply