ചതി

4390 Views

malayalam kavitha

ചന്തു ചതിക്കുമെന്ന്
പാടി നടക്കുന്ന
പാണൻ ചതിക്കുന്ന കാലം
സഹയാത്രികനായ് യാത്രതുടരുന്ന
നിഴൽ ചതിക്കുന്ന കാലം

വെളിച്ചത്തിൽ ഓടിയകലുന്നു
നിഴൽ പോലും
കൂരിരുൾ മിഴികളെ
അന്ധതമൂടി ചതിക്കും
പിന്നെയാരെയാണ്
വിശ്വസിക്കാനാവുക

സ്നേഹമെന്ന വിഷമുള്ളുമായ്
ചുറ്റും കൂടിയവരെയോ
സ്നേഹത്തിലൊളിച്ചിരിപ്പുണ്ട്
ചതിയെന്ന കോമാളിയും

കാണുവാനാകില്ല
അറിയുവാനാകില്ല
മണ്ണിൽ അടരറ്റു വീഴും വരെ
നന്മയുടെ മേലങ്കിയണിഞ്ഞ
ചതിയുടെ മുഖങ്ങളെ
തിരിച്ചറിയുവാനെന്തുചെയ്യും
സ്വാർത്ഥ ചിന്തകരുടെ
ഈ കാലത്തിൽ

വിശ്വസിക്കാതിരിക്കുക
നിഴലിനെ പോലും
നോക്കുവാനായാൽ
തിരിഞ്ഞു നോക്കുക
പകൽ വെളിച്ചത്തിൽ
പല രൂപങ്ങളായ്
നിഴൽ നാടകമാടുന്നത് കാണാം
സമയച്ചക്രം മാറുമ്പോൾ
പിന്നെന്തിനു കണ്ണടച്ചു –
വിശ്വസിക്കണം മറ്റുള്ളവയെ

സ്നേഹപൂർവ്വം
പി കെ എഴുത്തുപുര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply