ജനുവരി ഒരു ഓർമ്മ

6262 Views

malayalam story

തുമഞ്ഞു തൂവുന്ന ഒരു പുലർകാല നേരത്ത് …..

എണീക്ക് അമ്മൂസെ എന്തൊരുറക്കമാ ഇത് നാണമില്ലേ നിനക്ക് .
സമയം 7:10 ആയി.

ഈശ്വരാ…..7 മണി കഴിഞ്ഞോ…?

ഒരു ചമ്മലോടെ പുതപ്പിനുള്ളിൽ നിന്നും ഞാൻ പുറത്തേക്ക് തല നീട്ടി.

അപ്പോഴുണ്ട് ഒരു കപ്പ് കാപ്പിയുമായി മൈ സ്വീറ്റ് ഹസ്ബൻഡ് പുഞ്ചിരിയുമായ് നിൽക്കുന്നു.

എന്റെ അമ്മുക്കുട്ടിയമ്മെ എനിക്ക് ഓഫീസിൽ പോണം വേഗം വരു പ്ലീസ്…

ഓ…. ഹോ

അതിന് എനിക്കെന്താ…. ഓസീഫിൽ പോകേണ്ടവർ പൊയ്ക്കോളു.

ബാക്കിയുള്ളവരെ ശല്യം ചെയ്യരുത് പ്ലീസ്.

ഡീ…

നിന്നെയിന്നു ഞാൻ….

ഏട്ടൻ എന്റെ പുതപ്പിനടിയിലേക്ക് നൂഴ്ന്നു കയറിയതും…..

അയ്യോ അമ്മേ ഈ ഏട്ടൻ എന്നെ എന്നു പറഞ്ഞതും ഏട്ടനെന്റെ വായ പൊത്തിയതും ഒപ്പം കഴിഞ്ഞു.

അങ്ങനെ മൽപ്പിടുത്തത്തിനൊടുവിൽ തോൽവി സമ്മതിച്ച് ഏട്ടന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ഞാൻ ചോദിച്ചു.

ഏട്ടനിന്നു ഓഫീസിൽ പോകണ്ടെ.

ഓഹ് മൈ ഗോഡ് എന്നു നിലവിളിച്ചു ബാത്ത് റൂമിലേക്കോടുന്ന ഏട്ടനെ കണ്ടതും എന്റെ സർവ്വ നിയന്ത്രണവും വിട്ടു പോയി.

ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന എന്നെ തട്ടിയുണർത്തി ആശ ചോദിക്കുന്നുണ്ടായിരുന്നു….
ടീ എന്താ ……
എന്താ പറ്റിയെ …
നീയെന്തിനാ ഇങ്ങനെ ചിരിക്കുന്നെ.

കണ്ണു തുറന്ന് ഞാനവളെ മിഴിച്ചു നോക്കി.

ദൈവമേ ഒക്കെയും സ്വപ്നമായിരുന്നോ…?

ഓരോ പ്രാവശ്യവും എന്നെ നീ ഓർമ്മകൾ തന്നു പരീക്ഷിക്കയാണോ.

കട്ടീലെന്നിറങ്ങി ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോഴും അവളെന്തൊക്കെയോ എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

കാതുകൾ കൊട്ടിയടച്ച് ബാത്ത് റൂമിൽ കയറി ഡോറടച്ചു കുറ്റിയിട്ട് ഷവറിന്റെ കീഴിൽ നിൽക്കുമ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു.

അവസാനമായി കരളിന്റെ പാതിയുടെ മുഖമൊന്നു കാണാൻ ഭാഗ്യമില്ലാതെ പോയവളുടെ നിലവിളി തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടി പിടഞ്ഞു തീരുന്നു.

നീണ്ട പത്തു വർഷങ്ങളുടെ കണക്കെടുപ്പിൽ ഒന്നുമില്ലാതെ പോയ ഒരുവളുടെ പേര് കൂടി “അമ്മു “.
#അമ്പിളി

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply