മഴ മനസ്സിൽ ഇടംപിടിച്ചത്

1723 Views

malayalam pattu
ഓരോകുഞ്ഞുമേഘങ്ങളിലും

കാറ്റിന്റെ കരതലംതൊട്ട്
നൃത്തംചവിട്ടുന്ന 
മഴത്തുള്ളികളെ
നിങ്ങൾക്ക്കാണാം,

നിലക്കാത്ത പളുങ്കുമണികളുടെ
ചിലമ്പൊലിത്താളം
ചിരകാല മോഹങ്ങളുണർത്തി
ഊർന്നു മണ്ണിൽ വീഴുമ്പോൾ
എന്റെ മനസ്സുണരുന്നതും
നിങ്ങൾക്ക് കാണാം,

ഇലക്കുമ്പിളിൽ തുളുമ്പും
സ്പടികഗോളങ്ങൾ കണ്ടു
കുളിർകൊണ്ടു നിൽക്കുമ്പോഴും
എന്റെ മനസ്സുണരുന്നത്
നിങ്ങൾക്ക്കാണാം,

ഞാനിപ്പോഴും,
കരതലം നീട്ടി
ഇറയത്തു ചിതറിവീഴും
മഴത്തുള്ളികളോട്
കിന്നാരം പറയാറുണ്ട്,

അങ്ങിനെയാണ്,
മഴ സ്നേഹിച്ചു
കൊതിതീരാനാവാതെ
എന്റെ മനസ്സിൽ
ഇടംപിടിച്ചത് !!!.

Kkjaleel Kalpakanchery
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply