നീ..വരും

4046 Views

malayalam poem

നീ..വരും എനിക്കായ്…
നീറുമെൻ ഹൃദയത്തിൽ..
സ്വാന്തനമായ്….
കാത്തിരിക്കുന്നു..ഞാൻ..
പിരിഞ്ഞു..പോയിനീ….
തിരികെ വരില്ലെന്നും ചൊല്ലി….
വരും ..അതാണെൻ വിശ്വാസം..
മറക്കാൻ .ഈജന്മംകഴിയില്ല ..
എന്നതാണ് …സത്യം….
മറന്നു എന്ന് …നടിച്ചു….
നീ പോയപ്പോൾ. ശൂന്യ മനസ്സോടെ ..
നോക്കി നിന്നു…. ഞാൻ….
കിളിഒഴിഞ്ഞ കൂടുപോലെയാണ്…
എൻ്റെ മനസ്സ്…. ശൂന്യത മാത്രം…
ജയിച്ചു എന്നു ഞാൻ..കരുതി….
പിന്നെയും ഞാൻ തോറ്റു..
എൻ്റെ മനസ്സ് ജയിച്ചു… നിന്നെ മറക്കാൻ.. എനിക്ക് ആവില്ല….എൻ്റെ മനസ്സ് സമ്മതിക്കില്ല…എന്ന് ഞാൻ അറിഞ്ഞത്..
നീ കണ്ണിൽനിന്നും മറഞ്ഞപ്പോൾ ആണ് …
എൻ്റെ കണ്ണുകൾ…നിറഞ്ഞൊഴുകിയതും
ഞാൻ അറിഞ്ഞില്ല……എൻ്റെ വാക്കോ ..
എൻ്റെ നോട്ടം പോലും ..നിന്നെ പിന്തുടരില്ല…..എൻ്റെ സ്നേഹം…നിന്നെ സങ്കടപ്പെടുത്തില്ല…
എൻ്റെ സ്നേഹത്തിന്റെ ആഴം..
തിരിച്ചറിഞ്ഞ് ..വരും നീ എന്നരികിൽ.
കാത്തിരിക്കുന്നു.. ഞാൻ…..
ഈ. …ജന്മം.. തീരുംവരെ..
വരില്ലേ.. നീ….

വൈഗ വസുദേവ്

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply