പ്രണയമുള്ള്

2432 Views

malayalam kavitha

പ്രണയമെന്ന മുള്ളിന്റെ
വിഷ ദംശനമേറ്റ് 
പിടയുന്നൊരെൻ ഉള്ളം
ചെമ്പനിനീർപ്പൂവിന്റെ
സൗന്ദര്യ ലഹരിയിൽ
കണ്ടില്ല ഞാൻ
തണ്ടിൽ നിറഞ്ഞൊരാ
മുള്ളുകൾ

പൂവിനെ പുൽകുവാൻ
വെമ്പുന്ന മനസ്സുമായ്
ചാരെ ഓടിയെത്തി
ഞാൻ തഴുകവേ
പൊടിഞ്ഞെൻ കൈക്കുമ്പിളിൽ
ചുടു ചോര

പിന്നെ ഞാൻ അറിഞ്ഞു
കുതറി ഓടുവാൻ
വെമ്പുന്ന നിൻമനസ്സിലെ
മുള്ളുകളാണ് എന്നിൽ
ആഴ്ന്നിറങ്ങിയതെന്ന്

ദേശാടനക്കിളിയെപ്പോൾ
നീ പാറിപ്പറക്കുമ്പോൾ
എന്നെങ്കിലും നീയറിയും
ചെമ്പനിനീർപ്പൂവിലെ
ചുവപ്പ് മുള്ളിലും
പടർന്നിരിക്കും
എന്റെ കൈക്കുമ്പിളിൽ
നിന്നും പൊടിഞ്ഞൊരാ ചോര

സ്നേഹപൂർവ്വം
പി കെ എഴുത്തുപുര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply