ന്യൂ ഇയർ New Year

3240 Views

ഹാപ്പി ന്യൂ ഇയർ

ഹേ- അനന്തശ്ശായിയായോരു കാലമേ
ആദിയുഷസ്സിന്റെ നാഭിപത്മത്തിലെ
തേജോമയരൂപമായുണർന്നിട്ടു നീ
ക്ഷണ, ത്രുതി, വേഗം കല, നിമിഷങ്ങളാം
ആദ്യാന്തരാമി പ്രവാഹങ്ങളാകവേ

വേദങ്ങൾ ഓംങ്കാര മന്ത്രമായെത്തുന്നി
തീജലത്തിൽ നിന്നു പാഠം പഠിക്കുവാൻ
വീണ്ടും മനീഷിക വിഭ്രമവേഗപരിണാമ –
മായ് മുന്നിലേക്കു കുതിക്കവേ
നാഴികവട്ട നിഴലളന്നൂ,, പുത്തനറിവിന്റെ ലോകങ്ങൾ കണ്ടെടുത്തൂ

പിന്നെയീ ദ്രശ്യപ്രകൃതിയിൽനിന്നു കാലങ്ങളും
ഭൗമാ കൃതിയും അറിഞ്ഞിവർ
താരാപഥങ്ങൾ കൊണ്ടമ്മാനമാടിസം –
വത്സരങ്ങൾക്കാദിരൂപംകൊടുത്തിവർ

ഗ്രിഗറിവന്നെത്തുന്നിതോരോദിനങ്ങളും
പന്ത്രണ്ടുമാസമായ് പങ്കുവെച്ചീടുവാൻ
ഞാനിന്നു 2018 ഉ
മാറ്റി പുതുവർഷമാനയിച്ചീടവേ
പോയകാലത്തിൻ മഹാവ്യാധിയിൽപോയ
ജന്മങ്ങൾ കണ്ണിൽ പ്രളയമായ് തീരവേ
സന്തോഷമെല്ലാം ഗ്രസിച്ച ദുഖത്തിന്റെ
രാഹുസർപ്പസ്മൃതിയോടിയെത്തുന്നിതാ

എല്ലാംതുടർക്കഥ പുതുമയില്ലൊന്നിനും
ഇന്നലത്തേതിന്റെ ബാക്കിപത്രം
ആണ്ടു മുറിച്ചു വെച്ചീടുന്ന നാളെയും
ആവർത്തനം,,, തനിയാവർത്തനം
എങ്കിലും ആശംസയർപ്പിച്ചു നമ്മളി-
ന്നാശങ്കയെല്ലാമൊളിച്ചു വെക്കാം

രചന: രഘുനാഥ്.k (ആഗ്നേയൻ)

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply