വിദ്യാലയം

2855 Views

malayalam kavitha

കല്ലുപെൻസിലിൽ അക്ഷരമധുരം
നുണഞൊരെൻ വിദ്യാലയം
സ്മൃതികളിലാണ്ടുപോയിരിക്കുന്നു
ഒരുനാടിൻ അക്ഷരശ്രീകോവിലിന്ന്
താഴിട്ട് പൂട്ടിയിരിക്കുന്നു

അക്ഷരംകാശിനായി വിറ്റകാലത്ത്
പലരുംപടിയിറങ്ങി മികവില്ലയെന്നുചൊല്ലി
ഒരുനാടിൻ വെളിച്ചം തല്ലിക്കെടുത്തി
ബാല്യകാലങ്ങൾ വിസ്മയം തീർത്തൊരാ
വിദ്യാലയമുറ്റം കുറുനരികളോടിക്കളിക്കുന്നു

ആരുമടിക്കാത്ത മണിയിൽ
കടന്നലുകൾ കൂടുകൂട്ടി
ആരുംമെത്താത്തൊരു വിദ്യാലയത്തിൽ
അക്ഷര ദേവി പടിയിറങ്ങി
പാമ്പും പഴുതാരയും ചേക്കേറി

സ്നേഹപൂർവ്വം
പികെ എഴുത്തുപുര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply