ധീര യോദ്ധാക്കൾക്കായ്

3045 Views

malayalam poem

ചിതറി തെറിച്ചൊരാ
ഉടലുകളിൽ നിന്നും
ഉയർത്തെഴുന്നേറ്റു
പ്രതികാര ചിന്ത

ഭാരതാംബതൻ
മാറിൽ തെറിച്ചൊരാ
ചുടു ചോരതൻ
പാടുകൾ മായുകയില്ല

വീരയോദ്ധാക്കൾ തൻ
ചോരവീണ മണ്ണിനെ
സാക്ഷിയാക്കി ചൊല്ലുന്നു
പ്രതികാര മന്ത്രം

ഉയരട്ടെ യുദ്ധകാഹളം
വേണ്ട ഇനിയൊരു ശാന്തിമന്ത്രം
മുച്ചൂടും മുടിക്കണം
ഭീരുക്കളുടെ തീവ്രവാദം

മാതൃ രാജ്യത്തിനായി ജീവൻ
വെടിഞ്ഞൊരാ ധീരയോദ്ധാക്കൾക്ക്
ശാന്തി ലഭിക്കുവാൻ
ഇനിയൊരു കൈയും നാവും
ഭാരതാംബയ്ക്ക് നേരെ
ഉയരാതിരിക്കുവാൻ

ഭസ്മമാക്കണമാ ഭീരുത്വവാദികളെ
ഭാരതമണ്ണിനായി ഉയിർ നൽകുവാൻ
ഭാരതമക്കൾ ഇനിയുമേറെയുണ്ട്
ഹേ ഭാരതേ തുടരുക
അജയ്യ യാത്ര
ലോകത്തിനൊരു വഴികാട്ടിയായി
വാഴുക അംബേ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply