Site icon Aksharathalukal

ഋതു – 4

ഋതു

ആ നേരം ഹരിയെട്ടന്റെ ഒപ്പം പോകഞ്ഞതിൽ എനിക്ക് സങ്കടം തോന്നി..

പിന്നെ ഒന്നും നോക്കിയില്ല ബാഗ് എടുത്തു എറിഞ്ഞു ഞാൻ ഒറ്റയോട്ടം..

ഇരുട്ടിൽ ഞാൻ തിരിഞ്ഞു നോക്കി അയാൾ എന്നേ പിന്തുടരുന്നു എന്നറിഞ്ഞതോടെ എന്റെ കാലുകൾ തളരാൻ തുടങ്ങി.

തോറ്റു കൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.. കൊറച്ചു കൂടി ഞാൻ ഓടി അപ്പഴാണ് ഞാൻ ആ കാഴ്ച കണ്ടത് അങ്ങ് ദൂരെ ഇടയ്ക്ക് മിന്നുവേം അണയുവേം ചെയ്യുന്നോരു സ്ട്രീറ്റ് ലൈറ്റ് ന്റെ താഴെ ഒരു ബൈക്കിൽ ചാരി ആരോ നിൽക്കുന്നു.. പുറം തിരിഞ്ഞു നിൽക്കുന്ന കൊണ്ട് മുഖം വ്യക്തമല്ല ..

അവിടെ വരെ ഓടി ചെല്ലാൻ ഉള്ള ആവത് എന്റെ കാലുകൾക്ക് ഇല്ലാന്ന് എനിക്ക് മനസിലായി.. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു ഞാൻ ഓടി.

ബൈക്കിൽ ചാരി നിൽക്കുന്ന ആളിന്റെ തൊട്ടടുത്തു എത്തുന്നതിന് മുന്നേ എന്തിലോ തട്ടി ഞാൻ വീണു… ശബ്ദം കേട്ടു ആ ആൾ തിരിഞ്ഞു നോക്കി.. ആ വീഴ്ചയോടെ എന്റെ ബോധം മറഞ്ഞു.. പാതി അടഞ്ഞ കണ്ണിലൂടെ ഞാൻ കണ്ടു എന്റെ അടുക്കലേക്ക് ഓടി അടുക്കുന്ന എന്റെ തെമ്മാടിയെ..

*************

എന്റെ കണ്ണുകൾക്ക് മുകളിൽ ഭാരം അനുഭവപെട്ടു എങ്കിലും ഞാൻ വലിച്ചു തുറന്നു കണ്ണുകൾ.

മുകളിൽ കറങ്ങുന്ന ഫാൻ.. സൈഡിൽ സ്റ്റാൻഡിൽ ഒരു NS ന്റെ ബോട്ടിൽ. അതിൽ നിന്നും ഡ്രോപ്പ്സൂ ഇറ്റു വീഴുന്നത് നോക്കിയപ്പോൾ അതെന്റെ ശരീരത്തിലേക്ക് ആണ് കയറുന്നത്.

അപ്പഴാണ് എനിക്ക് മനസിലായത് അതൊരു ഹോസ്പിറ്റൽ ആണെന്ന്. ചുറ്റും നോക്കി ഞാൻ അല്ലാതെ വേറെ ആരും ഇല്ലാ റൂമിൽ..

പെട്ടന്ന് അപ്പുവേട്ടൻ മുറിയിലേക്ക് കയറി വന്നു. ഞാൻ എണീക്കാൻ ശ്രെമിച്ചു

“വേണ്ട.. എഴുന്നേൽക്കണ്ടാ.. കിടന്നോളു. പേടിക്കണ്ട. ഒരുകുഴപ്പവും ഇല്ലാ.. ഈ ഡ്രിപ് തീർന്നാൽ വീട്ടിൽ പോകാം ”

ഞാൻ മെല്ലെ തലയാട്ടി

പെട്ടന്ന് ആണ് ഞാൻ ബോധം പോകുന്നതിന് മുൻപ് അവസാനം ആയി കണ്ട ഹരി ഏട്ടന്റെ കാര്യം ഓർത്തു

“അപ്പുവേട്ടാ.. ഹരിയെട്ടൻ എവിടെ ”

“അപ്പുറത്തെ റൂമിൽ ഉണ്ട്. എന്തെ വിളിക്കണോ ”

“വേണ്ട.. ഞാൻ.. ”

“വേണ്ട ഋതു സംസാരിക്കേണ്ട. ഹരി എല്ലാം പറഞ്ഞു. വരുന്ന വഴി ആക്‌സിഡന്റ് ഉണ്ടായ കാര്യം.. അവൻ വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്.. നിങ്ങളെ ഇവിടെ എത്തിച്ചതും ഞാനാ ”

എനിക്ക് ഒന്നും മനസിലായില്ല. ഒന്നുടെ ഓർത്തപ്പോൾ മനസിലായി നടന്നത് അല്ല ഹരിയേട്ടൻ ഇവരോട് ഒക്കെ പറഞ്ഞിരിക്കുന്നത്

പെട്ടന്ന് ഹരിയേട്ടൻ മുറിയിലെക്ക് കയറി വന്നു.. നെറ്റിയിലും കയ്യിലും ഒക്കെ മുറിവ് വെച്ച് കെട്ടിയിരിക്കുന്നു. അത് കണ്ടതോടെ എന്റെ നെഞ്ച് പിടഞ്ഞു…

എന്റെ ബെഡിന്റെ അടുത്ത് കസേര നീക്കിയിട്ട് ഹരിയേട്ടൻ അവിടെ ഇരുന്നു. അപ്പുവേട്ടൻ അടുത്ത് ഉള്ളത് കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.. പൊടുന്നനെ അപ്പുവേട്ടന്റെ ഫോൺ അടിച്ചു. ഏട്ടൻ അതുമായി പുറത്തേക്കു ഇറങ്ങിയതും ഞാൻ ഹരിയേട്ടനെ തോണ്ടി വിളിച്ചു.

ഹരിയേട്ടൻ എന്നേ ഒന്ന് നോക്കി

“എന്ത് പറ്റിയതാ ഈ നെറ്റിയിലും കയ്യിലും ഒക്കെ ”

“എന്നേ കൊണ്ട് ഒന്നും പറയിക്കണ്ട.. എടി പെൺപിള്ളേർ ആയാൽ കൊറച്ചൊക്കെ അനുസരണ വേണം.. അല്ല ഭയങ്കര ധൈര്യശാലി ആണല്ലോ. ഒരുത്തൻ ഇട്ട് ഓടിച്ചപ്പോഴെക്കും ധൈര്യം ഒക്കെ ചോർന്നു പോയോ??

ഞാൻ മറുപടി ഒന്നും കൊടുത്തില്ല. ഏട്ടനെ തന്നെ നോക്കി കിടന്നു..

കൊറച്ചു കഴിഞ്ഞപ്പോൾ ഞാൻ പിന്നേം ചോദിച്ചു

“എന്തിനാ കള്ളം പറഞ്ഞത് ”

“കള്ളമോ?? എന്ത് കള്ളം ”

“ആക്‌സിഡന്റ് പറ്റിയതാണെന്ന് ”

“അല്ലടി. പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ മുന്നിന്ന് രക്ഷപെടുത്തി കൊണ്ട് വന്നതാന്ന് പറയാം.. അപ്പുറത്തെ റൂമിൽ കരഞ്ഞു തളർന്നു നിന്റെ അമ്മ ഇരിപ്പുണ്ട്.. പൊയ് പറയട്ടെ ”

“വേണ്ട… അപ്പുവേട്ടൻ?? ”

“അവനറിയാം.. അവനോടു ഞാൻ പറഞ്ഞു.. ഞാൻ ഈ ലോകത്ത് ഒന്നും മറച്ചു വെക്കാത്തത് എന്റെ അപ്പുനോട്‌ മാത്രാ.. അവനാ പറഞ്ഞത് ആക്‌സിഡന്റ് പറ്റിയതാണെന്ന് പറയാൻ ”

“മ്മ് “..

“ഡി.. നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ”

എന്താ എന്നുള്ള രീതിയിൽ ഞാൻ ഒന്ന് നോക്കി

“നിനക്ക് എന്നോട് ചങ്കിൽ കൊണ്ട പ്രേമം ആണോ ”

ആ ചോദ്യം ഞാൻ ഒട്ടും പ്രതിക്ഷിച്ചില്ല

“ഈശ്വരാ….. എന്താ ഞാൻ പറയുക.. ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഇനിയും വഴക്ക് പറയാൻ ആണോ ”

ഏട്ടന്റെ ഡി എന്നുള്ള വിളിയിൽ ശരിക്കും ഞെട്ടി പൊയ്

“നീ എന്താ മറുപടി പറയാത്തത് ”

“എന്തിനാ മറുപടി അറിഞ്ഞിട്ട്.. ഇനിയും എന്നേ വഴക്ക് പറയാൻ ആണോ ”

“ഹേയ്. വഴക്ക് പറയാൻ ഒന്നുമല്ല.. ഞാൻ വഴക്ക് പറഞ്ഞതിൽ എന്താ തെറ്റ്. നിന്റെ ഈ പ്രായത്തിൽ മുതിർന്ന ഒരു ആൺകുട്ടിയോട് തോന്നുന്ന ഒരു ഇൻഫാച്ചുവേഷൻ ആണെങ്കിലോ ഇത്. നീ കൊറച്ചുടെ മുതിർന്നു കഴിയുമ്പോൾ നിനക്ക് തോന്നും ഇതൊന്നും വേണ്ടായിരുന്നു ”

“മതി ഏട്ടാ നിർത്തു… എനിക്കൊരു ഇൻഫാച്ചുവേഷനും അല്ല.. ഞാൻ ഈ നാട്ടിൽ വന്നത് മുതൽ എന്റെ മനസ്സിൽ ഇട്ടോണ്ട് നടക്കുവാ ഏട്ടനെ.. ഞാൻ ഇവിടെ വന്നിട്ട് 4 കൊല്ലം ആയി. എന്നിട്ട് ഇന്നേവരെ ഏട്ടനോട് ഉള്ള എന്റെ സ്നേഹം കുറഞ്ഞിട്ടില്ല. എന്നേ വഴക്ക് പറഞ്ഞെങ്കിലും ദേഷ്യപെട്ടെങ്കിലും ആ സ്നേഹം കൂടിയിട്ടെ ഉള്ളു.. ഇനിയെങ്കിലും എന്നേ ഒഴിവാക്കല്ലേ ഏട്ടാ. എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല ”

എന്നും പറഞ്ഞു ഒറ്റകരച്ചിൽ ആയിരുന്നു…

പെട്ടെന്ന് ഏട്ടൻ എണീറ്റു വന്നു എന്റെ കൂടെ ബെഡിൽ ഇരുന്നു. എന്നിട്ട് എന്നേ പിടിച്ചു എണീപ്പിച്ചു..

എന്റെ മുഖം ഏട്ടൻ കൈകളിൽ കോരിയെടുത്തു.

“കരയാതെടാ.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാ. എന്റെ ജീവനേക്കാൾ ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.. ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. നിന്നെ ആദ്യയായി കണ്ട അന്ന് മുതൽ ഈ നെഞ്ചിൽ ഇട്ടോണ്ട് നടക്കുവാ ഞാനും…. നിന്റെ കുറുമ്പും കുസൃതിയും ഒക്കെ ഞാൻ ആസ്വദിച്ചിട്ടെ ഉള്ളു ”

പതിയെ ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്തു.. ഇരുകൈകൾ കൊണ്ട് അവൾ എന്നേ വരിഞ്ഞു മുറുക്കി..

“എന്നേ പാതി വഴിയിൽ ഇട്ടേച്ചു പോകുവോടി നീ ”

മറുപടി ആയി എന്റെ നെഞ്ചിൽ ഒരിടി തന്നു കാന്താരി

“നിനക്ക് കഴിക്കാൻ എന്താ വേണ്ടത് ”

“ഒന്നും വേണ്ട ഏട്ടാ. വിശപ്പ് ഇല്ലാ ”

“ടാ ”

പെട്ടന്ന് ഞെട്ടി ഞങ്ങൾ നോക്കി വാതിലിൽ അപ്പു

പെട്ടന്ന് അവൾ എന്നിൽ നിന്നും അടർന്നു മാറി.

“എന്റെ ഹരി ഇതൊരു ഹോസ്പിറ്റൽ ആണ്. ഇത്തിരി നേരം ഞാൻ മാറിയപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ.. ”

ഞാൻ വേഗം അപ്പുന്റെ വാ പൊത്തി

എന്നിട്ട് ചെവിയിൽ പറഞ്ഞു

“അളിയാ.. നാണം കെടുത്തല്ലേ. കൊച്ചു പെണ്ണ് ആണേലും കാഞ്ഞ ബുദ്ധി ആണ്. ഇനി ഇതും പറഞ്ഞു അവൾ എന്നേ കളിയാക്കും ”

അവൻ എന്നേ നോക്കി ഒന്ന് ചിരിച്ചു..

“ആ ഹരി. പിന്നെ നീ പറഞ്ഞിടത്ത്‌ ഞാൻ ആളെ വിട്ട് നോക്കി.. അവിടെങ്ങും പൊടി പോലും ഇല്ലാ. എന്റെ സംശയം ഇനി അവന്റ പിറകിൽ വേറെ ആളുകൾ കാണും.. ”

“പക്ഷെ അവൻ ഒറ്റയ്ക്കു ആരുന്നു. ”

“എന്തായാലും അവിടെ അരിച്ചു പെറുക്കി ആണ് തപ്പിയത് ”

“മ്മ്. ഇനി എന്തായാലും അവൻ രണ്ടു കാലിൽ നേരെ നിൽക്കില്ല. അതിനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട് ”

“അതെന്തായാലും നന്നായി ”

അവര് സംസാരിക്കുന്നത് കേട്ടു നിൽക്കുവായിരുന്നു.. പക്ഷെ ഒന്നും മനസിലായില്ല

“ടി.. നീ എന്തുവാ ആലോചിക്കുന്നേ ”

“ഒന്നുല്ല ഹരിയേട്ടാ.. ആ ഏട്ടാ എന്റെ ബാഗ്.. ഓടുന്ന കൂട്ടത്തിൽ ഞാൻ അത് എവിടെയോ എറിഞ്ഞു ”

“ഒന്ന് തന്നാൽ ഉണ്ടല്ലോ.. ഇവിടെ ജീവൻ കിട്ടിയത് ഓർക്കുമ്പോൾ അവളുടെ ഒരു ബാഗ് ”

പെട്ടന്ന് എന്റെ മുഖം വാടിയത് ഏട്ടൻ കണ്ടു

“അച്ചോടാ. എന്റെ പെണ്ണ് വിഷമിക്കാൻ പറഞ്ഞതല്ല. നീ പറ നിനക്ക് എത്ര ബാഗ് വേണം. ഞാൻ വാങ്ങി തരാല്ലോ ”

“വാങ്ങി തരുവോ.. ”

“തരാം പെണ്ണെ ”

പെട്ടന്ന് നേഴ്സ് വന്നു എന്റെ കയ്യിലെ സൂചി ഊരി എടുത്തു.

“ഇനി നിങ്ങൾക്ക് വീട്ടിൽ പോകാം ”

എന്നും പറഞ്ഞു നേഴ്സ് പുറത്തേക്ക് പൊയ്

അങ്ങനെ എന്നെയും അമ്മയെയും വീട്ടിൽ കൊണ്ട് വിട്ട് ഏട്ടന്മാർ രണ്ടു പേരും വീട്ടിലെക്ക് പൊയ്..

വരുന്ന വഴി ഒരു തട്ടു കടയിൽ കയറി ഞങ്ങൾ ആഹാരവും കഴിച്ചു

ഡ്രസ്സ്‌ പോലും മാറാതെ ഞാൻ നേരെ ബെഡിലേക്ക് കിടന്നു.. നല്ല ക്ഷീണം ഉള്ളോണ്ട് പെട്ടെന്ന് ഉറങ്ങി പൊയ്

കിളികളുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. നോക്കിയപ്പോൾ സമയം നോക്കിയപ്പോൾ 8 മണി.. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ..

“മോൾ കിടന്നോ. ക്ഷീണം ഇല്ലേ ”

“എനിക്ക് കൊഴപ്പം ഒന്നുമില്ല അമ്മ. ക്ഷീണം ഒക്കെ മാറി ”

“ഞാൻ എണീറ്റു കുളിച്ചു റെഡി ആയി. ആഹാരവും കഴിച്ചു ”

“അമ്മ. ഞാൻ ഇപ്പൊ വരാവേ..”

“എവിടെ പോവാ മോളെ ”

“ഞാൻ ഹരിയേട്ടനെ ഒന്ന് കണ്ടിട്ട് വരാം ”

ഞാൻ വീട്ടീന്ന് ഇറങ്ങി നടന്നു. ഹരിഏട്ടന്റെ വീട്ടിൽ എത്തി.. മുറ്റത്തു തന്നെ ഏട്ടന്റെ അമ്മ ഉണ്ടായിരുന്നു.

“അമ്മേ. ഹരിയേട്ടൻ എന്തിയെ ”

“ഉറക്കമാ മോളെ. എഴുന്നേറ്റില്ല..രാത്രി ഒരുപാട് വൈകിയാ വന്നത്. പോരാത്തതിന് എങ്ങാണ്ട് തലകുത്തി വീണിട്ടുണ്ട് ”

“ഞാൻ ഒന്ന് നോക്കിട്ട് വരാം അമ്മേ ”

ഞാൻ ഏട്ടന്റെ റൂമിന്റെ വാതിലിൽ പതിയെ തള്ളി. അകത്തുന്ന്‌ കുറ്റിയിട്ടില്ലായിരുന്നു. ഞാൻ തള്ളിയതും. വാതിൽ തുറന്ന് വന്നു.

ഒരു സൈഡിലേക്ക് ചരിഞ്ഞു കിടക്കുന്നു ഏട്ടൻ. കണ്ടപ്പോൾ പാവം തോന്നി

ഞാൻ പതിയെ അടുത്തു ചെന്ന് ഏട്ടന്റെ കൂടെ കട്ടിലിൽ കയറി കിടന്നു സൈഡ് തിരിഞ്ഞു കിടന്നിട് ഒരു കൈ കൊണ്ട് ഏട്ടനെ കെട്ടിപിടിച്ചു.

.പെട്ടന്ന് ഏട്ടൻ എന്റെ ആ കൈ വലിച്ചതും. ഏട്ടൻ നേരെ കിടന്നു ഞാൻ ഏട്ടന്റെ മുകളിലും ആയി. ഞാൻ നാണം കൊണ്ട് ഏട്ടന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി

“ആഹഹ. പെണ്ണിന് നാണം ഒക്കെ ഉണ്ടോ. എന്തിയെ നോക്കട്ടെ. ”

എന്റെ താടിക്ക് പിടിച്ചു പൊക്കി ഏട്ടൻ

“നീ ഇന്ന് പഠിക്കാൻ പോയില്ലേ ”

ഞാൻ കണ്ണടച്ചു കാണിച്ചു ഇല്ലാന്ന്

“അതെന്താ പോകഞ്ഞേ ”

“എനിക്ക് പേടിയാ ഏട്ടാ. ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല ”

“ഒന്നങ്ങടു തന്നാൽ ഉണ്ടല്ലോ.. ഒരു പേടിയും വേണ്ട. ഞാൻ ഇല്ലേ നിന്റെ കൂടെ ഇനി നീ പേടിക്കണ്ട. നാളെ മുതൽ പഠിക്കാൻ പോണം കെട്ടോ ”

ഞാൻ തലയാട്ടി.

“വൈകിട്ട് അമ്പലത്തിൽ ഒന്ന് വരണം ”

“ആ വരാം ”

പെട്ടന്ന് താഴെ ഒരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടു.. ഞാൻ ഏട്ടന്റെ ശരിരത്തിന്ന്‌ എഴുന്നേറ്റു ജനലിന്റെ അവിടെ ചെന്ന് നോക്കി. താഴെ കാറിന്ന്‌ മോഡേൺ ഡ്രെസ്സിൽ ഒരു പെൺകുട്ടി ഇറങ്ങി

“ആരാ ഏട്ടാ അത് ”

ഏട്ടൻ വന്നു നോക്കിട്ട് പറഞ്ഞു

“നിന്റെ ശത്രു ”

തുടരും…

ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (16 votes)
Exit mobile version