ഏട്ടന്റെ വീട് എത്തിയപ്പോൾ വാതിൽ തുറന്നു ഇട്ടിരിക്കുന്നു.. ആരെയും പുറത്തേങ്ങും കണ്ടില്ല.. ഞാൻ നേരെ കോണി കയറി ഏട്ടന്റെ മുറിയുടെ അടുത്ത് ചെന്ന്.. വാതിൽ തള്ളിയതും അകത്തേക്ക് തുറന്നു. അകത്തു കണ്ട കാഴ്ച എന്നേ ഞെട്ടിച്ചു…
ഹരിയേട്ടന്റെ നെഞ്ചിൽ ചൂടെറ്റു മയങ്ങുന്ന തീർത്ഥ..
പെട്ടന്ന് ഏട്ടൻ കണ്ണ് തുറന്നു എന്നേ നോക്കി അതോടൊപ്പം ഏട്ടൻ ഞെട്ടുന്നതും ഞാൻ കണ്ടു.. അപ്പഴും എന്റെ കണ്ണിന്നു ധാര ധാര ആയി കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു..
പെട്ടന്ന് തന്നെ തീർത്ഥയും കണ്ണ് തുറന്നു
“നിനക്കെന്താടി.. ബോധം ഇല്ലേ.. മറ്റൊരാളുടെ മുറിയിൽ വരുമ്പോൾ അറ്റ്ലീസ്റ്റ് ആ ഡോറിൽ എങ്കിലും തട്ടി കൂടെ.. അതെങ്ങനാ മാനെഴ്സ് ഇല്ലാത്ത വർഗം ”
നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ഞാൻ വിചാരിച്ചു.
“ഡി. നീ എന്ത് കാഴച്ച കാണാൻ നിക്കുവാ. ഇറങ്ങി പോടീ ഇവിടുന്ന് ”
ഞാൻ ആ ബുക്കുമായി വേഗം ഇറങ്ങി പോന്നു.. താഴെ ഹരിയേട്ടന്റെ അമ്മ നിൽപ്പുണ്ടായിരുന്നു എങ്കിലും അമ്മയ്ക്ക് മുഖം കൊടുക്കാതെ ഞാൻ ഇറങ്ങി പോന്നു
***********
കൊറച്ചു നേരത്തേക്ക് എനിക്കൊന്നും മനസിലായില്ല. എന്താ ഈ റൂമിൽ നടന്നത്..
തീർത്ഥ എങ്ങനെ ഈ റൂമിൽ വന്നു..
ഞാൻ വേഗം ഫോൺ എടുത്തു.. പക്ഷെ ഫോൺ ചാർജ് തീർന്നിരിക്കുവായിരുന്നു..
ഞാൻ വേഗം പല്ല് തേച്ചു. കയ്യിൽ കിട്ടിയ ഒരു ഷർട്ട് ഉം ഇട്ടോണ്ട് അപ്പുന്റെ വീട്ടിലെക്ക് പോന്നു
ഞാൻ ഉമ്മറത്തെക്ക് ചെന്നു.. അവിടെ ആരേം കണ്ടില്ല
“നീ എന്താ ഹരി രാവിലെ തന്നെ.. ”
അപ്പഴാ ചെടികളുടെ ഇടയിൽ പല്ല് തേച്ചോണ്ട് നിൽക്കുന്ന അപ്പുനെ കണ്ടത്
“ടാ. ഒരു പ്രശ്നം ഉണ്ട്. ”
“എന്ത് പ്രശ്നം ”
“ആദ്യം നിന്റെ ഫോൺ ഒന്ന് താ. ബാക്കി പിന്നെ പറയാം ”
“അകത്തു റൂമിൽ ഉണ്ട്. നീ പൊയ് എടുത്തോ ”
ഞാൻ വേഗം ചെന്ന് ഫോൺ എടുത്തു. അതിൽ ഋതു ന്റെ നമ്പർ ഡയൽ ചെയ്യ്തു.
“റിങ് ചെയ്യുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല ”
അപ്പഴാണ് അപ്പു അങ്ങോട്ട് വന്നത്
“നീ ആരെയാ ഈ വിളിക്കുന്നെ??. നിന്റെ ഫോണിന് എന്ത് പറ്റി ”
“ഋതു നെ..എന്റെ ഫോൺ ചാർജ് തീർന്നു ”
“നീ കാര്യം പറ ഹരി… എന്താ പ്രശ്നം ഉണ്ടെന്ന് പറഞ്ഞെ ”
റൂമിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ ഞാൻ അവനോട് പറഞ്ഞു
“എന്താ അപ്പു നീ ഒന്നും മിണ്ടാത്തെ ”
“ഋതു നെ അത്രേം തീർത്ഥ പറഞ്ഞപ്പോൾ നീ മിണ്ടാതെ ഇരുന്നത് ശരിയായില്ല ”
“എടാ.. ഞാൻ പെട്ടന്ന് തീർത്ഥയെ എന്റെ കൂടെ കണ്ടപ്പോൾ ഞാൻ ആ ഷോക്കിൽ ആരുന്നു. പക്ഷെ അവൾ എപ്പോ വന്നു അവിടെ ”
“ഇന്നലെ രാത്രി നിങ്ങൾ സംസാരിച്ചു ഇരുന്ന് ഉറങ്ങി പോയത് ആവും ”
“ഇല്ലടാ.. ഇന്നലെ ന്യ്റ്റ് അവൾ എന്റെ റൂമിൽ വന്നിട്ടില്ല.. വെളുപ്പിന് ഞാൻ ബാത്‌റൂമിൽ പോകാൻ എണീറ്റപ്പോൾ എന്റെ ബെഡിൽ അവൾ ഇല്ലായിരുന്നു ”
“എന്നാ എന്തോ ഒരു ചതി ഇതിൽ ഉണ്ട് ”
“എന്ത് ചതി ”
“അതൊക്കെ പിന്നെ പറയാം. പിന്നെ ഋതു അവളെ കുറ്റം പറയാൻ പറ്റില്ല. കണ്ണിന് മുന്നിൽ കണ്ടതല്ലേ.. ഇനിപ്പോ ഫോണിലൂടെ സംസാരിച്ചാൽ ശരിയാവില്ലാ.. നമുക്ക് അവളെ വീട്ടിൽ പൊയ് കാണാം.. നീ വാ ”
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി അവളുടെ വീട്ടിൽ ചെന്നു
“നീ ഇവിടെ നിൽക്ക്.. നിന്നെ കണ്ടാൽ അവൾ എങ്ങനെ റീയാക്ട് ചെയ്യും എന്നറിയില്ല. ഞാൻ പൊയ് സംസാരിച്ചിട്ട് വരാം ”
എന്നേ അവിടെ നിർത്തി അപ്പു അകത്തേക്ക് പൊയ്.. പോയ സ്പീഡിൽ തന്നെ അവൻ തിരിച്ചു വന്നു..
“എന്താ അപ്പു.. അവൾ നിന്നെ കാണാൻ കൂട്ടാക്കിയില്ലേ ”
“ഋതു അവിടെ ചെന്നിട്ടില്ല ”
“നീ എന്താ അപ്പു പറയുന്നേ ”
“കുറച്ചു മുന്നേ പുസ്തകം നിന്നെ ഏല്പിക്കാൻ എന്ന് പറഞ്ഞു ഇറങ്ങിയതാ അവൾ.. നീ വരാഞ്ഞത് നന്നായി.. അല്ലേൽ അമ്മ ടെൻഷൻ അടിച്ചേനെ ”
“എടാ.. അവൾ. ഇനി എന്തെങ്കിലും കടുംകൈ”
“ഹേയ് നീ അങ്ങനെ ഒന്നും വിചാരിക്കാതെ. നമുക്ക് വീട്ടിൽ പോകാം ”
വീട്ടിൽ ചെന്നിട്ടും ഞങ്ങൾക്ക് സ്വസ്ഥതാ ഉണ്ടായിരുന്നില്ല..
എന്തായാലും എന്റെ ഫോണിന്ന് വിളിക്ക്.. നിന്നോട് ഉള്ള ദേഷ്യം കാരണം നിന്റെ കാൾ എടുക്കില്ല അവൾ.. ഞാൻ ആണെന്ന് വിചാരിച്ചു എന്റെ കാൾ എടുത്തോളും.. ഉച്ചവരെ ഞങ്ങൾ ട്രൈ ചെയ്തോണ്ട് ഇരുന്നു..
“എന്താ രണ്ടാളും കൂടെ ഒരു ഗൂഢാലോചന ”
“ഒന്നുമില്ലെടി ”
“ദേ അപ്പുവേട്ടാ എന്നോട് കള്ളം പറയേണ്ട.. നിങ്ങളുടെ രണ്ടു പേരുടേം മുഖം ഒന്ന് മാറിയാൽ എനിക്ക് അറിയാം. പറ എന്താ കാര്യം ”
“നീ അമ്മയോട് ഒന്നും പൊയ് പറയരുത് ”
“ഇല്ലാ ഏട്ടാ ”
“നമ്മുടെ ഋതു നെ കാണുന്നില്ല ”
“ഏട്ടൻ എന്താ ഈ പറയുന്നേ ”
അങ്ങനെ നടന്നത് മുഴുവൻ അപ്പു താരയോട് പറഞ്ഞു
“ഇനിപ്പോ എന്താ ചെയ്യുക ഏട്ടാ ”
“അറിയില്ല. മോളെ.. ”
“ഏട്ടാ. പോലീസിൽ ഒരു പരാതി കൊടുത്താലോ ”
“അതും ഞാൻ ആലോചിച്ചു… പരാതി കൊടുക്കണേൽ അടുത്ത ബന്ധുക്കൾ തന്നെ വേണം.. ഋതു ന്റെ അമ്മയോട് ഇത് എങ്ങനെ പറയും ”
പിന്നീട് ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ആലോചിക്കാൻ തുടങ്ങി
“മക്കൾ എല്ലാരും ഇവിടെ ഇരിക്കുവാണോ.. സമയം എന്തായിന്നു കണ്ടോ. വാ വന്നു കഴിക്ക് ”
“വാ ഹരി കഴിക്കാം.. നീ രാവിലേം ഒന്നും കഴിച്ചില്ലല്ലോ ”
“എനിക്ക് വേണ്ട അപ്പു.. എനിക്ക് എങ്ങനേലും അവളെ കണ്ടു പിടിച്ചാൽ മതി ”
“ആഹാരം കഴിക്കാതെ ഇരുന്നാൽ എല്ലാം ശരിയാവുവോ ഏട്ടാ.. വാ വന്നു കഴിക്ക് ”
മനസില്ലാ മനസോടെ ഞാൻ അവരുടെ ഒപ്പം ചെന്നു. ഞങ്ങൾ ചെന്നപ്പോൾ എല്ലാം മേശയിൽ നിരന്നിട്ടുണ്ടായിരുന്നു…..
“എന്താ മക്കളെ നിങ്ങളുടെ മുഖത്ത് ഒരു വിഷമം ”
“ഒന്നുല്ല അമ്മേ.. അമ്മയ്ക്ക് വെറുതെ തോന്നുന്നതാ “..
ദേ. താരേ നീ മിണ്ടരുത്. ഞാൻ അവന്മാരോടാ ചോദിച്ചതു.. പറയെടാ. രാവിലെ മുതൽ ഹരിയുടേം അപ്പുന്റെ മുഖത്തു വിഷമം ഉണ്ട്. ഇപ്പൊ ദേ താര യുടേം.
“അത് അമ്മേ ”
“എന്താണേലും അമ്മയോട് പറ മോനെ ”
“അത് അമ്മേ. ഋതു നെ കാണുന്നില്ല ”
“എന്താ താരേ ഈ പറയുന്നേ.. ആ കുട്ടി എവിടെ പോവാനാ.. അത് അതിന്റ വീട്ടിൽ കാണും ”
“അപ്പുവെട്ടനും ഹരിയേട്ടനും അവിടെ പോയിട്ടാ വന്നത്..രാവിലെ ഹരിയേട്ടന്റെ വീട്ടിൽ അവൾ ചെന്നിരുന്നു. തീർത്ഥ മോശായിട്ട് എന്തോ പറഞ്ഞു അവളോട്. അവിടുന്ന് പോയതാ അവൾ. പിന്നെ വീട്ടിൽ ചെന്നിട്ടില്ല ”
“ഓഹ് ആ കുട്ടി വന്നിട്ടുണ്ട് അല്ലെ.. പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല അല്ലെ ഹരിയേ ”
ഞാൻ ഒന്നും മിണ്ടിയില്ല.. ഞാൻ അവിടുന്ന് എഴുന്നേറ്റു
“അയ്യോ. മോൻ ഒന്നും കഴിച്ചില്ലല്ലോ.. ”
“എനിക്കൊന്നും വേണ്ട ”
ഞാൻ വന്നു വീണ്ടും ഉമ്മറത്തു ഇരുന്നു.. എന്റെ പുറകെ അപ്പുവും പോന്നു..
“നീ ന്താ കഴിക്കാതെ പോന്നത്. ”
“നീ ഇവിടെ വിശന്നു ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാടാ കഴിക്കുന്നേ “.
അങ്ങനെ മണിക്കൂറുകൾ ഞാൻ അവിടെ ഇരുന്നു..
പെട്ടെന്നാണ് അപ്പുന്റെ അമ്മ അങ്ങോട്ട് വന്നു..
“മക്കളെ ദേവകി വിളിച്ചിരുന്നു ”
“ഓഹ് ഞാൻ ഇവിടെ ഉണ്ടോന്ന് അറിയാൻ ആരിക്കും “..
“അല്ലടാ മോനെ. ഋതു നെ തിരക്കി ഗിരിജ അവടെ ചെന്നു.. ചെന്ന് പെട്ടത് തീർത്ഥയുടെ മുന്നിൽ ആണ്. അവൾ എന്തൊക്കെയോ മോശമായിട്ടു ഗിരിജ യോട് പറഞ്ഞു ”
“എന്താ അമ്മേ അവൾ പറഞ്ഞത് ”
“ഹരിമോനെ നീ പ്രശ്നം ഉണ്ടാക്കരുത് ”
“അമ്മ കാര്യം പറ”
“അത് ഋതു ആരുടേലും കൂടെ ഇറങ്ങി പോയെങ്കിൽ തിരക്കി ചെല്ലേണ്ടത് അവിടെ അല്ലെന്ന് ”
“ഇന്നത്തോടെ തീർക്കും ഞാൻ അവളുടെ അഹങ്കാരം ”
ഞാൻ ചാടി എഴുന്നേറ്റു
“ഹരി..നീ ഇപ്പൊ ഒരു പ്രശ്നത്തിന് പോവേണ്ട.. ആദ്യം ഋതു നെ കണ്ടു പിടിക്കാം. എന്നിട്ടാവാം വഴക്ക് ഉം ബഹളവും ഒക്കെ ”
“നീ വിട് അപ്പു എന്നേ.. ഈ നിമിഷം ഞാൻ അവളെ അവിടുന്ന് ഇറക്കി വിടും. എന്റെ വീട്ടിൽ അധികാരം കാണിക്കാൻ അവൾ ആരാ.. ”
“ഹരി. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ ”
ഞാൻ അവനെ ഒന്ന് നോക്കി
“തത്കാലം പ്രശ്നം ഒന്നും വേണ്ട ”
“മക്കളെ. ഗിരിജ ഇപ്പൊ ഇങ്ങോട്ട് വരും.. ദേവകി പറഞ്ഞു അവൾ ഇവിടെ കാണുമെന്ന്.. ഇനി എന്താ ചെയ്യുക ”
“വരട്ടെ അമ്മേ.. വന്നിട്ട് നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. എന്നിട്ട് ഏട്ടന്മാരുടെ കൂടെ സ്റ്റേഷനിലോട്ട് പറഞ്ഞു വിടാം ”
കൊറച്ചു കഴിഞ്ഞപ്പോൾ ഗിരിജാമ്മ അങ്ങോട്ട് വന്നു..
വന്നപാടെ ഋതുനെ ചോദിച്ചു
“ഋതു ഇവിടെ ഉണ്ടോ ചേച്ചി ”
“ഇല്ലാ. ഋതു ഇന്നിങ്ങോട്ട് വന്നില്ല ”
“അയ്യോ. എന്റെ മോൾ ”
പെട്ടെന്ന് അമ്മ തളർന്നു വീണു.. ഞാനും അപ്പുവും കൂടി താങ്ങി പിടിച്ചു അകത്തു കിടത്തി.. താര വേഗം പൊയ് കൊറച്ചു വെള്ളം എടുത്തോണ്ട് വന്നു.. ഒന്ന് രണ്ടു വട്ടം വെള്ളം കൂടഞ്ഞതും അമ്മ കണ്ണ് തുറന്നു.
“എന്റെ മോള്.. ഇനി എവിടെ പൊയ് ഞാൻ അവളെ അനേഷിക്കും ”
“അമ്മ വിഷമിക്കണ്ട.ഇവിടെ ഞാനും ഹരിയും ഒക്കെ ഇല്ലേ.. ”
മക്കളെ കാലം അത്രേ നന്നല്ല.. ഒരു കാര്യം ചെയ്യു.നമ്മുടെ ആ സിന്ധു ന്റെ ഭർത്താവ് ഇവിടുത്തെ സ്റ്റേഷനിൽ ആണ് ജോലി. മക്കൾ രണ്ടു പേരും കൂടി അവനെ ഒന്ന് പൊയ് കാണു.. ഇങ്ങനെ ഇരിക്കുമ്പോൾ ഗിരിജ യെ കൊണ്ട് പോകുന്നത് ശരിയാവില്ല..
അങ്ങനെ ഞാനും അപ്പുവും കൂടി വേഗം സ്റ്റേഷനിലേക്ക് തിരിച്ചു.. ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി. പുറത്ത് നിൽക്കുന്ന പോലീസ്കാരന്റെ അടുത്തേക്ക് ചെന്നു..
‘സർ. ഇവിടെ ജോലി ചെയ്യുന്ന വിനോദ് സർ.. ”
“വിനോദ് സർ അകത്തുണ്ട്.. ഇവിടെ നിൽക്കു..സർ നെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാം ”
കൊറച്ചു കഴിഞ്ഞു സർ ഇറങ്ങി വന്നു
“ആഹഹ. ശ്രീഹരി ആരുന്നോ.. ഇതാരാ കൂടെ.”
“എന്റെ ബ്രദർ ആണ്.. തനിവ് ”
“ബ്രദർ എന്ന് പറയുമ്പോൾ. നെടുംതറയിലെ ശ്രീധരൻസർ ന്റെ മകനോ ”
“അതെ സർ.. ”
“മ്മം. ന്താ രണ്ടുപേരും കൂടെ ”
അപ്പു പറഞ്ഞു തുടങ്ങി
“സർ. നമ്മുടെ അടുത്തുള്ള ഒരു കുട്ടിയെ കാണുന്നില്ല ”
“ഏത് കുട്ടി.. ”
“സാരോവരത്തിലെ കുട്ടി ”
“ആ അച്ഛൻ ഇല്ലാത്ത കുട്ടി യോ ”
“ആ അതെ സാറേ ”
“അതെവിടെ പോകാനാ. നിങ്ങൾ എല്ലായിടത്തും അനേഷിച്ചുവോ..അടുത്തുള്ള വീട്ടിൽ ഒക്കെ ”
“അവൾ ആകെ എന്റെ വീട്ടിലും ഹരിയുടെ വീട്ടിലുമെ പോകാറുള്ളൂ.. രാവിലെ ഹരിയുടെ വീട്ടിൽ ചെന്നിരുന്നു.. അവിടുന്ന് അപ്പൊ തന്നെ ഇറങ്ങി.. ”
“ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായിട്ട് നിങ്ങൾക്ക് അറിയുമോ. പ്രണയമോ?? അല്ലേൽ കുടുംബത്തിൽ എന്തേലും ”
“കുടുംബത്തിൽ പ്രശ്നം ഒന്നുല്ല. പ്രണയം ഉണ്ട്. അതി ഹരിയുമായിട്ട് ആണ് ”
ആ ഓഫീസർ എന്റെ നേരെ തിരിഞ്ഞു
“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ”
“ഹേയ്.. ഇല്ലാ.. ”
“എന്നാ ശരി. നിങ്ങൾ അകത്തേക്ക് ചെല്ല്. ഞാൻ പുറകെ വരാം. ഓഫീസറോട് ബന്ധുക്കൾ ആണെന്ന് പറഞ്ഞാൽ മതി ”
“ആ സർ.. കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി”
അപ്പു നടന്നതു ഒക്കെ സാറിനോട് പറഞ്ഞു
“എന്നിട്ട് നിങ്ങൾ എന്താ അതിവിടെ വന്നു കംപ്ലയിന്റ് ചെയ്യാഞ്ഞെ ”
“അത് സാറെ.. ഒരു പെൺകുട്ടി അല്ലെ അവൾ. മറ്റുള്ളവർ അറിഞ്ഞാൽ ആ കുട്ടീടെ ഭാവി.. അവനു ആവശ്യത്തിന് കൊടുത്തിട്ടാ ഇവൻ അവളേം കൊണ്ട് വന്നത് “..
“ആ ശരി.. പിന്നെ അകത്തു ഇതൊന്നും പറയേണ്ട.. SI ഒരു ദേഷ്യക്കാരനാ. പിന്നെ പുള്ളിടെ വായിന്നു നിങ്ങൾക്ക് നല്ലത് വല്ലോം കേൾക്കേണ്ടി വരും… എന്നാ പൊക്കോ ”
അകത്തേക്ക് ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ SI വിളിപ്പിച്ചു
ഞങ്ങൾ അങ്ങോട്ട് ചെന്നു..
“വാ.. ഇരിക്ക് ”
“വിനോദ് എല്ലാം പറഞ്ഞു… പിന്നെ ഒരു പരാതി എഴുതി അവിടെ കൊടുത്തേക്ക്.. കുട്ടീടെ ഫോട്ടോ ഉണ്ടോ ”
“ഉണ്ട് ”
“ആ അത് എന്റെയോ വിനോദ്ന്റെ യോ വാട്സാപ്പിൽ ഒന്ന് അയച്ചു കൊടുത്തേക്ക്..പിന്നെ നിങ്ങളുടെ നമ്പർ ഉം ”
“mm…എന്നാ. ഞങ്ങൾ അങ്ങോട്ട് ”
“ആ ശരി. എന്തേലും ഉണ്ടെങ്കിൽ വിളിക്കാം ”
“ഞങ്ങൾ അവിടുന്ന് നേരെ അപ്പുന്റെ വീട്ടിലേക്ക് പോന്നു ”
ചെന്നപ്പോൾ അമ്മയും താരയും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു
“എന്തായി മക്കളെ ”
അപ്പു എല്ലാത്തിനും മറുപടി കൊടുത്തു. ഞാൻ അവിടെ ഒരു മൂലയിൽ പൊയ് ഇരുന്നു
“ഗിരിജാമ്മ എവിടെ. ”
“അകത്തുണ്ട്. കിടക്കുന്നു ”
“കംപ്ലയിന്റ് എഴുതി കൊടുത്തിട്ടുണ്ട്.. അവർ വിളിക്കാന്നു പറഞ്ഞു ”
“എന്നാ നിങ്ങൾ വാ.. ഇന്നൊന്നും കഴിച്ചില്ലല്ലോ”
“ഹരി.. വാടാ ”
വേണ്ടാന്ന് പറഞ്ഞിട്ട് അവൻ കേട്ടില്ല. എന്നേ വലിച്ചു കസേരയിൽ കൊണ്ട് ഇരുത്തി..
പെട്ടന്ന് അപ്പുന്റെ ഫോൺ അടിച്ചു.. ഫോൺ എടുത്തു അങ്ങോട്ട് മാറി നിന്നു..
“തനിവ് അല്ലെ ”
“അതെ ”
“ഇത് പോലീസ് സ്റ്റേഷനിന്നാ ”
“എന്താ സാർ. ”
“നിങ്ങൾ പെട്ടെന്ന് ആ കവല കഴിഞ്ഞുള്ള റെയിൽവേ ക്രോസ്സ് ന്റെ അവിടെ വരെ ഒന്ന് വരണം ”
“സാർ ഋതു ”
“അറിയില്ലേടോ.. നിങ്ങൾ പറഞ്ഞ പ്രായത്തിൽ ഉള്ളൊരു പെൺകുട്ടിയുടെ ബോഡി കിട്ടി.. ഐഡന്റിറ്റിഫൈ ചെയ്യാൻ ആണ് വരാൻ പറഞ്ഞതു.. ”
“ഇപ്പോൾ വരാം ”
“ഞാൻ മനസ്സ് ഉരുകി ഈശ്വരനെ വിളിച്ചു. അത് ഋതു ആയിരിക്കരുത് എന്ന്. ഞാൻ നോക്കിയപ്പോൾ എന്നേ തന്നെ നോക്കി ഇരിക്കുന്നു ഹരി.. ഇവനോട് ഞാൻ എന്ത് പറയും ”
“ആരാ അപ്പു വിളിച്ചേ ”
“പോലീസ്സ്റ്റേഷനിന്നാ. അങ്ങോട്ട് ഒന്ന് ചെല്ലാൻ.. നീ വാ ”
ഞങ്ങൾ അവിടുന്ന് ഇറങ്ങി..
“അപ്പു അങ്ങോട്ട് ആണല്ലോ പോലീസ് സ്റ്റേഷൻ. നമ്മൾ എങ്ങോട്ടാ ഈ പോകുന്നത്.”
“സ്റ്റേഷനിന്ന് പറഞ്ഞത് റെയിൽവേ ക്രോസ്സ് ന്റെ അവിടെ ചെല്ലാൻ ആണ് ”
അവൻ സംശയത്തോടെ എന്നേ നോക്കി
“അത് അവിടെ ഒരു ബോഡി ”
കൊറച്ചു നേരത്തേക്ക് അവന്റെ അനക്കം ഒന്നും ഉണ്ടായിരുന്നില്ല
അവൻ വിദൂരതായിലേക്ക് നോക്കി ഇരിക്കുന്നു.
ഞങ്ങൾ അവിടെ ഒരിടത്തു വണ്ടി ഒതുക്കി വെച്ചു.. ആളുകൾ കൂടി നിൽക്കുന്നതു ഞങ്ങൾ ദൂരെന്ന് കണ്ടു
“ഹരി.. ഇറങ്ങേടാ ”
“വേണ്ട.. അപ്പു എനിക്ക് കാണേണ്ട. അതെന്റെ ഋതു അല്ല. നമുക്ക് തിരിച്ചു പോവാം ”
തുടരും…
ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission