“ഹരി.. ഇറങ്ങേടാ ”
“വേണ്ട.. അപ്പു എനിക്ക് കാണേണ്ട. അതെന്റെ ഋതു അല്ല. നമുക്ക് തിരിച്ചു പോവാം ”
പെട്ടന്ന് അപ്പുവിന്റെ ഫോൺ അടിച്ചു.. അവൻ അതെടുത്തു ഇത്തിരി മാറി നിന്നു..
“തനിവ്. ഞാൻ വിനോദ് ആണ് ”
“ഞങ്ങൾ ഇവിടെ റെയിൽവേ ക്രോസ്സ് ന്റെ അടുത്തുണ്ട് ”
“നിങ്ങൾ അവിടെ എത്തിയോ.. ഞാൻ അങ്ങോട്ട് വരാം ”
കാൾ കട്ട് ആയി..
ദൂരെന്ന് ഒരാൾ നടന്നു വരുന്ന കണ്ടു.. അപ്പു അയാളെ തന്നെ നോക്കി നിന്നു.. അടുത്ത് വന്നപ്പോൾ കണ്ടു വിനോദ് സാർ ആയിരുന്നു.
അവര് രണ്ടു പേരും കൊറച്ചു മാറി നിന്ന് സംസാരിച്ചു.
“സോറി തനിവ്. ഞങ്ങൾക്ക് ഒരു മിസ്റ്റേക്ക് പറ്റിയതാ. അത് നിങ്ങളുടെ കുട്ടി അല്ല. ഇവിടെ അടുത്തുള്ള കുട്ടിയാ.. വീട്ടിൽ എന്തോ വഴക്ക് പറഞ്ഞതിന് ചെയ്തതാ ആ കുട്ടി… നിങ്ങളുടെ കുട്ടി സ്റ്റേഷനിൽ ഉണ്ട്. നിങ്ങൾ അങ്ങോട്ട് ചെന്നോളു.. ”
“സത്യാണോ സാർ ”
“അതേടോ.. വഴി അരികിൽ നിന്നുമാണ് കിട്ടിയത്. കൊഴപ്പം ഒന്നുമില്ല. കൂട്ടിക്കോണ്ട് പൊയ്ക്കോളൂ ”
“താങ്ക്സ് സാർ “..
“ആ പിന്നെ ആ പരാതി അങ്ങ് പിൻവലിച്ചേക്ക്”
“ശരി ”
അപ്പു വേഗം വന്നു വണ്ടി എടുത്തു..
“അപ്പു.. എന്തിനാടാ അവൾ അത് ചെയ്യ്തതു.. എന്നോടോരു വാക്ക് പോലും പറയാതെ.. ഇനി എനിക്ക് ആരാടാ ഉള്ളത്.. ഇങ്ങനെ വേഗം തട്ടിയെടുക്കാൻ ആരുന്നോ ഈശ്വര എനിക്കവളെ തന്നത് ”
ഞാൻ പൊട്ടി കരഞ്ഞു. പക്ഷെ അപ്പഴും അപ്പു ഒന്നും മിണ്ടിയില്ല
വണ്ടി ചെന്ന് നിന്നത് പോലീസ് സ്റ്റേഷന്റെ മുന്നിൽ ആയിരുന്നു. ഞാൻ അവനെ ഒന്നു നോക്കി. ഒന്നും മിണ്ടാതെ അവൻ കാറിന്ന് ഇറങ്ങി.. പോലീസ് സ്റ്റേഷന്റെ അകത്തേക്ക് നടന്നു.. ഞാൻ കാറിൽ തന്നെ കണ്ണടച്ച് ഇരുന്നു…
“ഹരി ”
നോക്കിയപ്പോൾ അപ്പു ആണ്. അവൻ ചൂണ്ടി കാണിച്ചിടത്തെക്ക് നോക്കി.. ആരോ ഒരാൾ ഇരുട്ടിൽ നിൽക്കുന്നു. പെട്ടന്ന് ഒരു വണ്ടി യുടെ ഹെഡ് ലൈറ്റ് വന്നു പതിച്ചതു. ആ നിന്ന ആളുടെ മുഖത്ത് ആയിരുന്നു..
“ഋതു ”
ഞാൻ കാറിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് ഓടി ചെന്നു
“മോളെ…ഋതു ”
അവൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്ത് പോലും നോക്കിയില്ല
“എന്തിനാടാ ഈ ഏട്ടനെ ഇങ്ങനെ തീ തീറ്റിക്കുന്നെ. എവിടെ ആരുന്നു നീ ഇത് വരെ ”
ഞാൻ അവളുടെ ചുമലിൽ കൈ വെച്ചതും അവൾ തട്ടി മാറ്റി
“ഋതു ”
“വിളിക്കരുത് നിങ്ങൾ എന്നേ അങ്ങനെ ”
“മോളെ ”
അവൾ ഓടി അപ്പുവിന്റെ അടുത്തേക്ക് ചെന്നു.
“എന്തിനാ ഏട്ടാ. ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നേ.. എനിക്ക് കാണേണ്ട ആ മുഖം. വാ ഏട്ടാ. നമുക്ക് വീട്ടിൽ പോകാം ”
ജീവനോടെ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് ഞാൻ വിചാരിച്ചു…
“മോളെ. നീ ഈ ഏട്ടൻ പറഞ്ഞാലും കേൾക്കില്ലേ ”
“ഇയാളുടെ വക്കാലത്തുമായി അപ്പുവേട്ടൻ വരേണ്ട ”
“ശരി ”
“വാ വന്നു കയറു… ഹരി വാ ”
“വേണ്ട അപ്പു. നിങ്ങൾ പൊയ്ക്കോ. ഞാൻ എങ്ങനേലും പൊയ്ക്കോളാം ”
“ചുമ്മാ വാശി പിടിക്കാതെ ഹരി. ഇങ്ങോട്ട് വന്നേ ”
ഞാൻ ചെന്ന് പിന്നിൽ കയറി.
“ഹരി കഴിക്കാൻ എവിടെയാടാ നിർത്തെണ്ടത് ”
“എനിക്കൊന്നും വേണ്ട അപ്പു. നിങ്ങൾ പൊയ് കഴിച്ചോളൂ. ഞാൻ ഇവിടെ ഇരുന്നോളാം ”
“എനിക്കൊന്നും വേണ്ട അപ്പുവേട്ടാ. എന്നേ എന്റെ വീട്ടിൽ വിട്ടേക് ”
ഞാൻ കണ്ണാടിയിൽ കൂടി ഋതു നെനോക്കി. പുറത്തെ കാഴച്ച കണ്ടു ഇരിക്കുവാണ്..
4 കൊല്ലം എന്റെ പുറകെ കുസൃതി കാട്ടി നടന്ന എന്റെ ഋതു തന്നെ ആണോ ആ ഇരിക്കുന്നത് എനിക്ക് സംശയം തോന്നി. നോട്ടത്തിലും പ്രവർത്തിയിലും ഒക്കെ ഒരുപാട് മാറ്റം ഉള്ള പോലെ..
പിന്നെ വണ്ടി വഴിയിൽ ഒന്നും നിർത്തിയില്ല
ഓരോന്ന് ഓർത്ത് ഇരുന്ന് വീട് എത്തിയത് അറിഞ്ഞില്ല..
“ഹരി.. ഇറങ്ങെടാ ”
“അപ്പുവേട്ടാ എന്നേ ഒന്ന് വീട്ടിൽ കൊണ്ടാക്കുവോ “.
“ഗിരിജാമ്മ ഇവിടെ ഉണ്ട് ”
“അപ്പു ഞാൻ പോവാ. ”
“നിൽക്കേടാ.. കഴിച്ചിട്ട് പോവാം. ഞാനും വരാം വീട് വരെ ”
“വേണ്ടടാ.. ഞാൻ പൊയ്ക്കോളാം ”
“മ്മ്.. ഗുഡ്‌നൈറ് ”
“ഗുഡ്‌നൈറ് ”
***********
ഞാൻ നടന്നു വീട്ടിൽ എത്തി.. അമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു
“ആ കുട്ടിയെ കിട്ടിയോ മോനെ ”
“മ്മ്.. കിട്ടി ”
“എവിടെ ആയിരുന്നു ആ കുട്ടി ”
” അറിയില്ല.. ”
“എന്തായാലും ഒരപകടവും കൂടാതെ കിട്ടിയല്ലോ. .. രാവിലെ പോയതല്ലേ മോനെ.. പൊയ് കുളിച്ചിട്ട് വാ. അമ്മ കഴിക്കാൻ എടുക്കാം “..
“അമ്മ കഴിച്ചോ ”
“ഇല്ലാ. നീയും കൂടെ വന്നിട്ട് കഴിക്കാന്ന് കരുതി”
“മ്മ്. വിളമ്പിക്കോ. ഞാൻ കുളിച്ചിട്ട് വരാം ”
ഞാൻ ബാത്‌റൂമിൽ കയറി ഷവർ ഓൺ ചെയ്യ്തു അതിന്റ കീഴിൽ നിന്നു.ഷവറിൽ നിന്നു തണുത്ത വെള്ളം എന്റെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങി. ഒപ്പം ഇത്രേം നേരം പിടിച്ചു വെച്ച എന്റെ സങ്കടം അണപൊട്ടി… ചൂട് കണ്ണീരായി ആ തണുത്ത വെള്ളത്തിനൊപ്പം അലിഞ്ഞു ചേർന്നു…
ഞാൻ കുളിച്ചു വന്നു.. എന്നിട്ട് ഞങ്ങൾ ഒരുമിച്ചു ആഹാരം കഴിച്ചു. കിടക്കാനായിട്ട് ഞാൻ മുകളിലേക്ക് പൊയ്..
കിടന്നിട് ഉറക്കം വന്നില്ല.. ഞാൻ ഫോൺ എടുത്തു അപ്പുവിനെ വിളിച്ചു
“എന്താടാ ഹരി. ”
“അവൾ എന്തിയെടാ ”
“അപ്പുറത്തെ മുറിയിൽ ഉണ്ട്. വീട്ടിൽ പോവാൻ ഞാൻ സമ്മതിച്ചില്ല.. അതോണ്ട് താരയുടെ കൂടെ കിടത്തി ”
“മ്മ്.. അവള് വല്ലതും കഴിച്ചോടാ ”
“മ്മ്.. കഴിച്ചു.. നീ കഴിച്ചോടാ ”
“മ്മ്.. ”
“എന്നാ നീ പൊയ് കിടന്നു ഉറങ്ങ്.. രാവിലെ മുതൽ ഇങ്ങനെ നടക്കുവല്ലേ.. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ക്ഷീണം മാറും “.
“മ്മ്. ”
കാൾ കട്ട് ആയി..
കിടന്നിട് ഉറക്കം വരാഞ്ഞതു കൊണ്ട്. ഞാൻ ജനാല യുടെ അടുത്ത് ഒരു കസേര നീക്കിയിട്ട് അതിൽ ഇരുന്നു…
കൊറച്ചു കഴിഞ്ഞു റൂമിൽ മറ്റാരോ ഉള്ള പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ തീർത്ഥ.. ഞാൻ പിന്നെയും ജനലിന്റെ നേരെ തിരിഞ്ഞു ഇരുന്നു..
“ശ്രീ എപ്പോ വന്നു.. ഞാൻ എപ്പോ തൊട്ട് കാത്തിരിക്കുന്നു എന്നറിയോ ”
ഞാൻ ഒന്നും മിണ്ടിയില്ല..
“ശ്രീ.. ഞാൻ പറഞ്ഞത് കേട്ടില്ലേ ”
“എനിക്ക് വേണ്ടി കാത്തിരിക്കാൻ നീ ആര് എന്റെ ഭാര്യയോ ”
“ഇപ്പൊ അല്ല. പക്ഷെ ഉടനെ ആവും.. നാളെ എന്റെ അച്ഛനും അമ്മയും വരുന്നുണ്ട്. നമ്മുടെ കല്യാണ കാര്യം സംസാരിക്കാൻ ”
ദേഷ്യം കൊണ്ട് ഞാൻ ചാടി എഴുന്നേറ്റു
“നമ്മുടെയോ… നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്. എന്റെ നോട്ടത്തിലോ. പ്രവർത്തിയിലോ എപ്പഴേലും ഞാൻ അങ്ങനെ തോന്നിപ്പിച്ചോ..എന്താടി മിണ്ടാത്തെ. നിന്റെ നാവിറങ്ങി പോയോ.. ”
കൊറച്ചു നേരം അവിടെ നിശബ്ദത ആയി..
പിന്നെയും ഞാൻ പറഞ്ഞു തുടങ്ങി
“ഈ ഹരിയുടെ മനസ്സിൽ ഒരു പെണ്ണെ ഉള്ളു. അതെന്റെ ഋതുവാ.. ഒരുമിച്ചു ജീവിക്കാൻ പറ്റിയാലും ഇല്ലേലും..ഇനി മേലിൽ ഈ ആവശ്യവുമായി എന്റെ മുന്നിൽ വന്നാൽ ഈ ശ്രീഹരി യുടെ മറ്റൊരു മുഖം നീ കാണും. പറഞ്ഞേക്കാം.. ഇപ്പൊ ഇറങ്ങണം നീ ഈ മുറിന്ന്.. നാളെ രാവിലെ തന്നെ പൊയ്ക്കോണം നിന്റെ അച്ഛന്റേം അമ്മയുടേം അടുത്തേക്ക് ”
അവൾ ഒന്നും മിണ്ടാതെ മുറിക്ക് പുറത്തേക്ക് നടന്നു..
“ഹേയ്. മിസ്റ്റർ.. ”
ഞാൻ തിരിഞ്ഞു നോക്കി
“ഞാൻ പേടിച്ചു പോവാന്ന് കരുതേണ്ട.. നീ ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഇതുടെ കേട്ടോ.. ശ്രീഹരിയുടെ കൂടെ ഒരു പെണ്ണെ ജീവിക്കു. അതീ തീർത്ഥ ആയിരിക്കും . ഋതു നെ കൊന്നിട്ട് ആണേൽ അങ്ങനെ ”
ഞാൻ പൊയ് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു
“പന്ന $@**&#*മോളെ…. നീ എന്നേ ഭീഷണിപെടുത്താൻ ആയോ?? എന്റെ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീ ജീവനോടെ കാണില്ല ”
ഞാൻ പിടി വിട്ട്. റൂമിൽ കയറി കതകടച്ചു..
കരഞ്ഞു തളർന്നു എപ്പഴോ ഉറങ്ങി പൊയ്.
ക്ഷീണം കാരണം താമസിച്ചു ആണ് എഴുന്നേറ്റതു..ഇന്ന് ഓഡിറ്റിംഗ് ഉള്ള ദിവസം ആണ്… ഞാൻ വേഗം റെഡി ആയി ഇറങ്ങി.. വഴിയിൽ വെച്ചു ഋതു നെ കണ്ടു. എന്നേ കണ്ടതും അവൾ മുഖം വെട്ടിച്ചു പൊയ്..
അങ്ങനെ ദിവസങ്ങൾ കടന്ന് പൊയ്
**************
“ഗിരിജെ.. ഗിരിജെ ”
“ആ അമ്മേ..കയറി വാ ”
“മോളിന്ന് കോളേജിൽ പോയില്ലേ ”
“പോയിട്ടു വന്നതാ.. സ്ട്രൈക്ക് ആയിരുന്നു ”
“ഗിരിജ എന്തിയെ ”
“അകത്തുണ്ട്. അടുക്കളയിലാ.അമ്മേ താരേച്ചി എന്തിയെ ”
“അവൾ വീട്ടിൽ ഉണ്ട് ”
“മ്മ്. ഞാൻ അവിടെ വരെ പോയിട്ടു വരാം ”
“ആ ചേച്ചിയോ. എന്താ ചേച്ചി ”
“ഒന്നുല്ല ഗിരിജെ. ഞാൻ അപ്പുറത്ത് വരെ വന്നപ്പോൾ ഇങ്ങോട്ട് കയറിയന്നെ ഉള്ളു ”
“മോളെ.. മോളെ ”
“അവൾ ഇവിടില്ല ഗിരിജെ. താരയെ കാണാൻ പൊയ് ”
****************
കൊറേ ദിവസങ്ങൾക്ക് ശേഷം
“അമ്മേ. ഞാൻ അപ്പുന്റെ വീട് വരെ പോയിട്ടു വരാം ”
“മ്മ് ”
ഞാൻ നടന്നു അപ്പുന്റെ വീട്ടിൽ ചെന്നു..
“ഇവിടെ ആരും ഇല്ലേ ”
“ഇല്ലടാ. ഇവിടെ ഉള്ളവരെല്ലാരും കൂടി കാശിക്ക് പൊയ് “..
“ഓഹ്. ഇവിടെ നിൽപ്പുണ്ടായിരുന്നോ.. നീ എപ്പഴും ഈ ചെടിടെ ഇടയിൽ എന്ത് ചെയ്യുവാ ”
“അത് ഞാൻ പറയാം ഹരിയേട്ടാ.. പല്ല് തേച്ചിട്ട് ഈ മുറ്റം മുഴുവൻ തുപ്പി നാശാക്കുവാ. അതിന് അമ്മേടെ കയ്യിന്ന് ചീത്ത വിളി കേട്ടപ്പോൾ സ്ഥലം ഇത്തിരി മാറ്റിപിടിച്ചതാ ”
“നീ പോടീ. ചുമ്മാതാടാ.. അങ്ങനെ ഒന്നുല്ല ”
“എന്റെ അപ്പു നിന്റെ പല്ല് തേപ്പ് കഴിഞ്ഞില്ലേ.. മണിക്കൂർ ഒന്നായല്ലോ നീ ആ കോലും വായിൽ ഇട്ടോണ്ട് നടക്കാൻ തുടങ്ങിട്ട് ”
“കഴിഞ്ഞമ്മാ.. ”
“ഹരിയേട്ടാ അപ്പുവേട്ടാ വാ. നല്ലൊരു ഇൻവിറ്റേഷൻ കാർഡ് സെലക്ട് ചെയ്യ്തു താ. ”
അങ്ങനെ ഞങ്ങളു മൂന്നാളും കൂടി ഉമ്മറത്തു ഇരുന്നു..
കൊറച്ചു കഴിഞ്ഞു അമ്മ ഞങ്ങൾക്ക് ചായയും ആയി വന്നു.. എന്നിട്ട് ഞങ്ങളുടെ കൂടെ ഇരുന്നു
അങ്ങനെ നല്ലൊരു ഇൻവിറ്റേഷൻ കാർഡ് സെലക്ട് ചെയ്യ്തു..
“മക്കളെ അമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ട്.. ”
“എന്താ അമ്മേ.. എന്താണെലും പറ ”
“അമ്മ അപ്പുന് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിടെ വീട്ടിൽ പോയ് ഞാൻ സംസാരിച്ചു. കുട്ടിക്ക് അമ്മ മാത്രേ ഉള്ളു. അവർക്ക് സമ്മതം ആണ് ”
“ഇതൊക്കെ എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ??? ഏതാ അമ്മേ ആ കുട്ടി ”
“വേണ്ട അമ്മ ഇപ്പൊ ഒരു കല്യാണം ഒന്നും വേണ്ട. ഞാൻ പറയാം അപ്പൊ ആലോചിച്ചാൽ മതി ”
“ആദ്യം നീ കുട്ടീടെ പേര് കേൾക്ക്. എന്നിട്ടാവാം ബാക്കി. നിങ്ങൾക്ക് ഒക്കെ അറിയാവുന്ന കുട്ടി ആണ്.. ”
“സസ്പെൻസ് ഇടാതെ പറ അമ്മാ. ആരാ ”
“നമ്മുടെ ഋതു ”
തുടരും….
ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





