“നിന്റെ ശത്രു ”
ഞാൻ ഏട്ടനെ ഒന്ന് നോക്കി
“ശത്രുവോ ”
“അതൊക്കെ വഴിയേ മനസിലായിക്കോളും മോളെ ”
ഏട്ടൻ ഒറ്റ മകൻ ആണ്. അതോണ്ട് പെങ്ങൾ അല്ല. ഇനി മുറപെണ്ണ്
‘നീ എന്തുവാ ആലോചിക്കുന്നെ ”
“ഒന്നുല്ല ഏട്ടാ.. ”
പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല..
“ഏട്ടന് കയ്യിലും ശരീരത്തിലും ഒക്കെ വേദന ഉണ്ടോ ”
പെട്ടന്നാണ് മുറി തുറന്നു ആ പെൺകുട്ടി വന്നു കയറിയത്. ഞങ്ങളെ രണ്ട് പേരേം ഒരുമിച്ചു കണ്ടതൊടെ അവിടെ തന്നെ നിന്നു
“എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്.. ഇങ്ങോട്ട് വാ ”
“അയ്യോ ശ്രീ യുടെ നെറ്റിയിലും കയ്യിലും ഒക്കെ എന്താത്?? ”
എന്നും പറഞ്ഞു ഓടി ഹരിയേട്ടന്റെ അരികിൽ വന്നു നിന്നു
“ഒന്നുമില്ല… ഒന്ന് വീണതാ ”
അതും പറഞ്ഞു ഹരിയേട്ടൻ എന്നെ ഇടം കണ്ണിട്ട് ഒന്ന് നോക്കി
“സൂക്ഷിച്ചു ഒക്കെ പോണ്ടേ ശ്രീ ”
അവളുടെ ആ കേറിങ് എനിക്ക് ഒട്ടും പിടിച്ചില്ല
“ശ്രീ ഏതാ ഈ കുട്ടി ”
“തൊട്ടടുത്തുള്ള കുട്ടിയാ.. ഞാൻ വീണെന്ന് അറിഞ്ഞു കാണാൻ വന്നതാ ”
ശരിക്കും ഞാൻ ഞെട്ടി പൊയ്.. ഏട്ടൻ അങ്ങനെ പറയുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല
“എന്താ കുട്ടീടെ പേര് ”
എന്നേ നോക്കി ചോദിച്ചു
ഇഷ്ടല്ലങ്കിൽ കൂടി ഞാൻ പേര് പറഞ്ഞു
“ഋതു ”
“നൈസ് നെയിം.. എന്റെ പേര് തീർത്ഥ ”
ഹരിയേട്ടനോട് ഒന്നുടെ ചേർന്ന് നിന്നിട്ട് പറഞ്ഞു
“ഈ ശ്രീയുടെ മുറപെണ്ണ് ആണ് ”
ഞാൻ ഹരിഏട്ടന്റെ മുഖത്തേക്ക് നോക്കി. ചിരിച്ചോണ്ട് നിൽക്കുവാണ്. എനിക്കത് കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയത്
“ആ മതി മതി..നീ പൊയ് ഫ്രഷ് ആയി വാ. യാത്ര ക്ഷീണം ഇല്ലേ ”
“ആ ഉണ്ട്. ശ്രീ. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. ബൈ ഋതു ”
അവൾ റൂമിന്ന് പൊയ്.
ഏട്ടന്റെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു
“ഞാൻ പോവാ ”
“എന്താ ഇത്ര ദൃതി.. അവൾ കുളിച്ചിട്ട് വരട്ടെ. നമുക്ക് ഒരുമിച്ചു ഇരുന്ന് ആഹാരം കഴിക്കാം ”
“വേണ്ട. ഞാൻ കഴിച്ചിട്ടാ വന്നത്. പോയിട്ടു കൊറച്ചു ജോലി ഉണ്ട് ”
‘ആ എന്നാ പൊയ്ക്കോ.. ആ പിന്നെ വൈകിട്ട് അമ്പലത്തിൽ വരുന്ന കാര്യം മറക്കരുത് ”
“മറക്കില്ല ”
ഞാൻ റൂമിന്ന് ഇറങ്ങി ചെന്നപ്പോൾ താഴെ അമ്മ ഉണ്ടായിരുന്നു..
“മോള് പോവണോ ”
“ആ അമ്മാ. കൊറച്ചു തിരക്കുണ്ട് ”
ഞാൻ നേരെ അപ്പുവേട്ടന്റെ വീട്ടിലെക്ക് ചെന്നു… അപ്പുവേട്ടൻ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.
“ഹാ ഋതുവോ.. വീട് മാറി വന്നതാണോ. ഇത് ഹരിടെ വീട് അല്ല ”
“ഞാൻ ഇങ്ങോട്ട് തന്നാ വന്നത്.. താരേച്ചി എവിടെ ഏട്ടാ ”
“അകത്തുണ്ട് ”
ഞാൻ നേരെ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു
ഞാൻ നോക്കിയപ്പോൾ ചേച്ചി കട്ടിലിൽ കിടക്കുവാണ്. ഞാൻ അടുത്ത് ചെന്ന് ഇരുന്നു
“ചേച്ചി ”
“ആരിത് ഋതുവോ ”
“എന്താ ചേച്ചി കിടക്കുന്നെ ”
“ഒന്നുല്ലടാ. വെറുതെ കിടന്നതാ ”
ചേച്ചി എണീറ്റു ഇരുന്നു
“എന്താ മോളുടെ മുഖം വല്ലാണ്ട് ഇരിക്കുന്നെ”
“ഒന്നുല്ല ചേച്ചി ”
“എന്നോട് കള്ളം പറയേണ്ട. പറ എന്താ കാര്യം”
അങ്ങനെ ഇന്നലെ ഉണ്ടായ സംഭവങ്ങളോക്കെ ചേച്ചിയോട് പറഞ്ഞു
“ആഹഹ. അങ്ങനെ നിന്റെ മാവും പൂത്തു അല്ലെ ”
(എനിക്ക് ഹരിയേട്ടനെ ഇഷ്ടം ആണെന്നുള്ള കാര്യം ചേച്ചിക്ക് അറിയാരുന്നു. ഞാൻ എല്ലാ കാര്യങ്ങളും ചേച്ചി യോട് ഷെയർ ചെയ്യാറുണ്ട് )
“അല്ല. അതിനിപ്പോ എന്തിനാ മോള് വിഷമിക്കുന്നെ. സന്തോഷിക്കുവല്ലേ വേണ്ട ”
അപ്പൊ ഞാൻ ഹരിയേട്ടന്റെ വീട്ടിൽ പോയതും അവിടെ നടന്നതും ചേച്ചിയോട് പറഞ്ഞു
“ഓഹ് അപ്പൊ അതാണ് കാര്യം അല്ലെ.. എനിക്കറിയാം തീർത്ഥയെ. പണ്ട് ഞങ്ങൾ ഇവിടേം വിട്ട് പോകുന്നതിന് മുൻപ് തീർത്ഥ ഹരിയേട്ടന്റെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ഭയങ്കര ദേഷ്യക്കാരി ആണ്. ദേഷ്യം വന്നാൽ പിന്നെ എന്താ ചെയ്യുന്നത് എന്ന് അവൾക്ക് പോലും നിശ്ചയമില്ലാ.. അന്ന് എന്തിന്റെയോ പേരിൽ വഴക്ക് ഇട്ടു ഞാനും തീർത്ഥയും.. അന്നാ ദേഷ്യത്തിൽ ഇവിടെ അന്നൊരു കുളം ഉണ്ടായിരുന്നു. അവൾ എന്നേ അതിൽ തെള്ളിയിട്ടു.. അന്ന് ഹരിയേട്ടൻ വന്നില്ലായിരുന്നു എങ്കിൽ ഇവിടെ ഉമ്മറത്തു ചില്ലിട്ടു വെച്ചേനെ എന്റെ ഫോട്ടോ ”
“കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു ചേച്ചി ”
“ചുട്ടയിലെ ശീലം ചുടല വരെ എന്നാണ്. പഴയ സ്വഭാവം മാറാൻ ഒരു ചാൻസും ഇല്ലാ ”
പിന്നെയും കൊറേ നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു.. അത് കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പൊയ്.
അമ്മ കഴിക്കാൻ വിളിച്ചു എങ്കിലും. ഞാൻ പോയില്ല. നേരെ കട്ടിലിലേക്ക് കിടന്നു.. ഓരോന്ന് ഓർത്ത് അറിയാതെ ഉറങ്ങി പൊയ്.
വാതിലിൽ തട്ടു കേട്ടാണ് ചെന്ന് നോക്കിയത്. തുറന്നു നോക്കിയപ്പോൾ അമ്മ
“അമ്പലത്തിൽ പോണമെന്ന് നീ പറഞ്ഞില്ലേ. വിളിക്കാൻ വന്നതാ. 4 മണി ആയി. കുളിച്ചു പോയിട്ടു വാ. ഇരുട്ട് വീഴുന്നതിന് മുന്നേ ഇങ്ങു വന്നേക്കണം ”
ഞാൻ തലയാട്ടി.
കുളിച്ചു റെഡി ആയി. ചായയും കുടിച്ചു അമ്പലത്തിൽ ചെന്നു.. ഹരിയേട്ടൻ വന്നിട്ടില്ലായിരുന്നു..
ഞാൻ അകത്തു കയറി തൊഴുതിറങ്ങിയപ്പോൾ ആൽമരത്തിന്റെ ചുവട്ടിൽ അപ്പുവേട്ടൻ നിൽക്കുന്നു.. ഞാൻ അടുത്തേക്ക് ചെന്നു
“ഹരിയേട്ടൻ എവിടെ ”
“അവന്റെ അമ്മാവന്റെ മോള് വന്നിട്ടുണ്ട്. രണ്ടുപേരും കൂടെ എവിടെയോ പോയേക്കുവാ..അതോണ്ട് അവൻ വരില്ല. ഇത് നിന്നെ ഏൽപ്പിക്കാൻ പറഞ്ഞു. ”
അങ്ങനെ രണ്ടു കവർ എന്റെ കയ്യിൽ തന്നു. ഒരു കവർ വലുതും. ഒരെണ്ണം ചെറുതും. വലിയ കവറിൽ ഒരു ബാഗ് ആയിരുന്നു.. ചെറിയ കവർ പൊട്ടിച്ചു നോക്കിയപ്പോൾ ഒരു antroid ഫോൺ
“എന്തിനാ ഏട്ടാ ഇപ്പൊ ഈ ഫോൺ. ഇതിന്റെ ആവശ്യമില്ലാരുന്നു ”
“ആഹഹ.. ഇന്നലെ ഈ ഫോൺ കയ്യിൽ ഉണ്ടായിരുന്നേൽ അങ്ങനെ ഒക്കെ സംഭവിക്കുമാരുന്നോ ”
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു
“അയ്യോ ഏട്ടാ ഇതിൽ ഒന്നും ചെയ്യാൻ എനിക്കറിയില്ല ”
“ഇങ്ങു വാ ഞാൻ കാണിച്ചു തരാം ”
അങ്ങനെ call ചെയ്യുന്നതും ഇങ്ങോട്ട് വന്നാൽ എടുക്കുന്നതും അങ്ങനെ കൊറച്ചൊക്കെ എന്നേ ഏട്ടൻ പഠിപ്പിച്ചു തന്നു
“ഇപ്പോൾ മനസിലായല്ലോ.. അറിയാത്ത ഏതേലും ഓപ്ഷൻ വന്നാൽ. ബാക്ക് അടിച്ചാൽ മതി കെട്ടോ.. പിന്നെ ഫ്ബിയും വാട്സാപ്പ് ഉം അവനോടു ചോദിച്ചിട് എടുത്താൽ മതി ”
“മ്മ് ”
“പിന്നെ അതിൽ സിം ഇട്ടിട്ടുണ്ട്. രണ്ട് നമ്പറും സേവ് ചെയ്തിട്ടുണ്ട്. എന്റേം ഹരിയുടേം. അവനെ വിളിച്ചിട്ട് കിട്ടിയില്ലേൽ എന്നേ വിളിക്കാം.. എത്ര രാത്രി ആയാലും കൊഴപ്പമില്ല. നീയും താരയും എനിക്ക് ഒരുപോലാ ”
എന്നും പറഞ്ഞു ഏട്ടൻ എന്റെ തലയിൽ മൃതുവായി തലോടി
ഞങ്ങൾ രണ്ടാളും വീട്ടിലെക്ക് തിരിച്ചു..
വീട്ടിൽ ചെന്ന ഉടനെ ഞാൻ ഫോണും ബാഗ് ഉം അമ്മയെ കാണിച്ചു. അമ്മയ്ക്ക് ഒരുപാട് ഇഷ്ടായി.
“നല്ല കുട്ടികളാ അവര് അല്ലെ മോളെ.. ഈ കാലത്തും ഇങ്ങനെ ഉള്ള കുട്ടിയോളു ഉണ്ടെന്ന് വിശ്വസിക്കാൻ പാടാ ”
ഞാൻ അതുമായി റൂമിലേക്ക് പൊയ്.. കൊറച്ചു നേരം ടീവി കണ്ടു.. അത്താഴം കഴിച്ചു ഞങ്ങൾ കിടന്നു. ഉച്ചയ്ക്ക് ഉറങ്ങിയത് കൊണ്ട് ഉറക്കം വന്നില്ല. ഞാൻ ഫോൺ എടുത്തു വെച്ച് അതിൽ ഓരോന്ന് നോക്കാൻ തുടങ്ങി..
പെട്ടന്ന് ഫോൺ അടിച്ചു.. നോക്കിയപ്പോൾ ഹരിയേട്ടൻ കാളിങ്…
ഞാൻ കാൾ എടുത്തു പതിയെ ചെവിയോട് ചേർത്ത് വെച്ചു. ഹരിയേട്ടന്റെ ശബ്ദം ഞാൻ കേട്ടു..
“ഉറങ്ങിയോടി പെണ്ണെ ”
“ഉറങ്ങിയേങ്കിൽ ഞാൻ ഫോൺ എടുക്കുവോ ഏട്ടാ ”
“ആ അത് ശരിയാണല്ലോ. കഴിച്ചോ നീ ”
“മ്മ്.. കഴിച്ചു.. ഏട്ടൻ കഴിച്ചോ ”
“മ്മ്.. കഴിച്ചു. ദേ ഇപ്പോൾ കിടന്നു ”
“മ്മ് ”
“നീ എന്താ ഇത്രേം നേരം ആയിട്ടും എന്നേ വിളിക്കാഞ്ഞേ ”
“ഏട്ടൻ ഭയങ്കര തിരക്കുള്ള ആളല്ലേ”
“ആര് പറഞ്ഞു. എനിക്ക് നീ കഴിഞ്ഞേ ഉള്ളു. വേറെന്തും ”
“മ്മ് ”
“എന്താടി മൂളുന്നെ.. വാ തുറന്നു സംസാരിക്ക് ”
“ഏട്ടൻ എന്താ അമ്പലത്തിൽ വരാഞ്ഞേ ”
“ഓഹ് അപ്പൊ അതാണ് മൂളലിനുള്ള കാരണം..തീർത്ഥയുടെ കൂടെ ഒന്ന് രണ്ടിടം വരെ പൊയ്.. ”
“മ്മ് ”
സോറി മുത്തേ..പിണക്കം മാറാൻ ഒരു സാധനം തരട്ടെ ”
“എന്ത് സാധനം ”
“ഉമ്മ്മ്മ്മ്മ്മ ”
“അയ്യേ. ഈ ഏട്ടന് ഒരു നാണവും ഇല്ലാ “..
“എനിക്കെന്തിനാ നാണം. എന്റെ പെണ്ണിനല്ലെ ഞാൻ തന്നത്.. അല്ല അങ്ങോട്ടെ ഉള്ളോ.. ഇങ്ങോട്ട് ഇല്ലേ ”
“അയ്യടാ.. അങ്ങോട്ട് ഇല്ലാ.. ”
“പ്ലീസ്. എന്റെ മുത്തല്ലേ.. താടി.. ഒരെണ്ണം മതി ”
“ഇല്ലാ. ഇല്ലാ.. ഇല്ലാ ”
“ദേ. മര്യാദക്ക് തന്നില്ലേൽ. ഇപ്പോൾ ഞാൻ അങ്ങോട്ട് വരും ”
“അയ്യോ.. വേണ്ട ”
“എന്നാ താ “..
“ഏട്ടൻ കണ്ണടയ്ക്ക് ”
“മോളുസേ.. ഒരു മിനിറ്റ്.. ആരോ ഡോറിൽ മുട്ടുന്നു. ഞാൻ നോക്കിട്ട് വരാവേ..പോകല്ലേ ”
“ഇല്ലാ. പോകില്ല.. ”
ഞാൻ കാൾ കട്ട് ആക്കാതെ ശ്രദ്ധിച്ചു ഇരുന്നു
“ഹാ.. തീർത്ഥയോ. നിനക്ക് എന്താ ഉറക്കമില്ലേ ”
“ഓഹ് എനിക്ക് കിടന്നിട് ഉറക്കം വരുന്നില്ല. ശ്രീ ഉറങ്ങിയില്ലേൽ കൊറച്ചു നേരം സംസാരിച്ചു ഇരിക്കാന്ന് കരുതി ”
“അതിനെന്താ. നമുക്ക് സംസാരിച്ചു ഇരിക്കാലോ ”
ഫോണിലൂടെ ഇത്രയും കേട്ടതും എന്റെ രക്തം ചൂട് പിടിച്ചു. ദേഷ്യം കൊണ്ട് ഞാൻ ഫോൺ കട്ട് ആക്കി ..
ഏട്ടൻ എന്നേ ചതിക്കില്ല . പക്ഷെ വന്നവൾ. അവളുടെ ഉദ്ദേശം ഇനി ഏട്ടൻ ആണോ?.. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ
ഓരോന്ന് ഓർത്ത് കിടന്നതും ഉറങ്ങി പോയ്
എണീറ്റ ഉടനെ ഫോൺ എടുത്തു നോക്കിയപ്പോൾ ഏട്ടന്റെ കൊറേ msg കൾ.. അയച്ചിരിക്കുന്ന സമയം നോക്കിയപ്പോൾ വെളുപ്പിന് 3 മണി…
“ഓഹ് അപ്പൊ അത്രേം നേരം ഉറങ്ങാതെ അവൾക്ക് കാവൽ ഇരിക്കുവാരുന്നു അല്ലെ ”
msg ഞാൻ ഓപ്പൺ ചെയ്തു നോക്കി.. കൊറേ സോറി അയച്ചോണ്ട് ഉള്ള msg കൾ
ഞാൻ തിരിച്ചൊരു ഗുഡ്മോർണിംഗ് അയച്ചു
എന്നിട്ട് പൊയ് കുളിച്ചു റെഡി ആയി.. ഞാൻ കോളേജിലേക്ക് പുറപ്പെട്ടു.. ബസ് ഇടയ്ക്ക് വെച്ച് കേടായതു കൊണ്ട് താമസിച്ചു ആണ് ചെന്നത്. ചെന്നപ്പോൾ ക്ലാസ്സ് തുടങ്ങിയിരുന്നു.
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിൽ ആണ് ഞാൻ ഫോൺ എടുത്ത് നോക്കിയത്.. അതിൽ ഏട്ടന്റെ msg വന്നിട്ടുണ്ടായിരുന്നു..
“ഗുഡ്മോർണിംഗ് മോളുസേ.. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു വരാൻ താമസിച്ചാൽ വിളിക്കണേ. ഞാൻ കവലയിൽ വന്നു നിൽക്കാം ”
പെട്ടന്ന് സർ കയറി വന്നു. അതോണ്ട് മറുപടി കൊടുക്കാൻ നിന്നില്ല.. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ആദ്യത്തെ ബസിൽ തന്നെ കയറി.. കൊറച്ചു കഴിഞ്ഞപ്പോൾ ഫോൺ അടിച്ചു.. നോക്കിയപ്പോൾ ഹരിയേട്ടൻ.. ഫോൺ എടുത്തു ചെവിയോട് ചേർത്തു..
“എന്താ ഹരിയെട്ടാ ”
“നീ എവിടായി”
“ദാ. കവല ആവുന്നു “..
“ആ.. ശരി ”
കാൾ കട്ട് ആയി.. ഞാൻ കവലയിൽ ബസ് ഇറങ്ങിയപ്പോൾ ഹരിയേട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു.. ഞാൻ അടുത്തേക് ചെന്നു.
“ഒരുപാട് നേരം ആയോ വന്നിട്ട് ”
“ഇല്ലടാ. വന്നതേ ഉള്ളു…”
അങ്ങനെ എന്നേ ഹരിയേട്ടൻ വീടിന്റെ അടുത്തുള്ള വഴിയിൽ കൊണ്ട് വിട്ടിട്ട് പൊയ്.
ഞാൻ ചെന്ന് ചായ കുടിച്ചു.. മേലും കഴുകി.. നിലവിളക്ക് തേച്ചു വെച്ചു.. പിന്നെ വിളക്ക് കത്തിച്ചു. നാമം ചൊല്ലി.. അപ്പഴോന്നും അമ്മയെ അവിടേക്ക് കണ്ടില്ല..ഞാൻ ചെന്ന് നോക്കിയപ്പോൾ അപ്പഴും കിടക്കുവാണ്..
“അമ്മേ.. എത്ര നേരായി കിടക്കുന്നു. അമ്മയ്ക്ക് എന്തെങ്കിലും വയ്യാഴിക ഉണ്ടോ ”
“ഇല്ലാ. മോളെ ചെറിയൊരു തല വേദന ”
“അമ്മ എണീക്. നമുക്ക് ഹോസ്പിറ്റലിൽ പോവാം ”
“വേണ്ട മോളെ. കൊറച്ചു കിടന്നാൽ മതി മാറിക്കോളും ”
മേശ വലിപ്പിൽ നിന്നും ഒരു തലവേദന യുടെ ടാബ്ലറ്റ് എടുത്തു കൊടുത്തു..
“ഞാൻ അപ്പുറത്ത് ഉണ്ട് അമ്മേ. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി ”
ഞാൻ പഠിക്കാൻ ഉള്ള പുസ്തകവുമായി താഴെ ഹാളിൽ വന്നിരുന്നു.. അമ്മ വിളിച്ചാൽ അറിയാൻ വേണ്ടി.
9മണി ആയപ്പോൾ ഞാൻ കഴിക്കാൻ വിളിച്ചു അമ്മയെ. നിർബന്ധിച്ചപ്പോൾ രണ്ട് വറ്റു കഴിച്ചു..
അമ്മ പിന്നെയും പൊയ് കിടന്നു.. പത്രം ഒക്കെ കഴുകി വെച്ചിട്ട് ഞാനും കിടന്നു..
ഏട്ടനെ വല്ലാതെ മിസ്സ് ചെയ്തപ്പോൾ ഫോൺ എടുത്തു ഏട്ടനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ട്. പക്ഷെ അറ്റൻഡ് ചെയ്യുന്നില്ല. മൂന്നാലു തവണ വിളിച്ചു. എന്നിട്ടും എടുത്തില്ല. ഗുഡ്‌നൈറ് msg അയച്ചിട്. ഞാൻ കിടന്നു.
ഫോണിൽ മെസ്സേജ് ട്യൂൺ കേട്ടാണ് ഉണർന്നതു. ഏട്ടൻ ആണെന്ന് വിചാരിച്ചു എടുത്തു നോക്കിയപ്പോൾ ഐഡിയ യുടെ മെസ്സേജ് ആണ്..
ഏട്ടന്റെ msg ഒന്നും ഇല്ലായിരുന്നു. ഗുഡ്മോർണിംഗ് അയച്ചിട് ഞാൻ കുളിക്കാൻ ഒക്കെ ആയി പൊയ്. കുളിച്ചു പിന്നെ അമ്മേടെ കൂടെ ഇരുന്ന് ആഹാരം കഴിച്ചു
അപ്പഴും ഏട്ടന്റെ ഒരു വിവരവും ഇല്ലായിരുന്നു.. എങ്ങനെ ഒന്ന് ഏട്ടന്റെ വീട്ടിൽ പോകും എന്നാലോചിച്ചപ്പോൾ ഏട്ടന്റെ അവിടുന്ന് എടുത്തോണ്ട് വന്ന പുസ്തകങ്ങൾ ഓർമ വന്നത്.. വേഗം പോയ് അതിന്ന് രണ്ടു പുസ്തകം എടുത്തു..
“അമ്മേ. ഞാൻ ഈ പുസ്തകങ്ങൾ കൊടുത്തിട്ടു വരാം ”
ഏട്ടന്റെ വീട് എത്തിയപ്പോൾ വാതിൽ തുറന്നു ഇട്ടിരിക്കുന്നു.. ആരെയും പുറത്തേങ്ങും കണ്ടില്ല.. ഞാൻ നേരെ കോണി കയറി ഏട്ടന്റെ മുറിയുടെ അടുത്ത് ചെന്ന്.. വാതിൽ തള്ളിയതും അകത്തേക്ക് തുറന്നു. അകത്തു കണ്ട കാഴ്ച എന്നേ ഞെട്ടിച്ചു
തുടരും…
ഋതു മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission