Skip to content

മുഖമൂടി

mask-man-story

ലോക്കഡോൺ തുടങ്ങിയിട്ട് 50 ദിവസം പൂർത്തിയാവുന്നു. ലോക്കഡൗണിന് മുൻപ് ഞാൻ ഇതിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല.

കൂട്ടുക്കാർ പലരും അവരുടെ അനുഭവങ്ങൾ പറഞ്ഞു വീമ്പു പറയുമ്പോഴും എനിക്ക് ഭാര്യയെ പേടിയാണെന്നുപറഞ്ഞു കളിയാകുമ്പോഴും ഞാൻ ഇതിനെ പറ്റി ചിന്തിച്ചിട്ടില്ല.

25 വർഷം നിഴൽപോലെ കൂടെയുണ്ടായിരുന്നവളിൽ നിന്നും ഒരു കാര്യം പോലും മറച്ചുവെക്കാൻ എനിക്ക് സാധിക്കില്ല.

പിന്നെ അവളുടെ ശരീരത്തിന് മാത്രമേ പ്രായമായിട്ടുള്ളു അവളുടെ പ്രണയം ഇപ്പൊഴും ചെറുപ്പം ആണ്. പക്ഷെ ഈ ദിവസങ്ങളിൽ അവളുടെ ശരീരത്തോടു എനിക്ക് തോന്നിയ മടുപ്പ് എന്റെ അസ്തിത്വത്തോട് തന്നെ എനിക്ക് തോന്നിയ വിരക്തിയില്‍ നിന്നും ഉടലെടുത ഒരു തരം വെറുപാണ്.

ഇന്ന് വില്യംസ് എനിക്ക് ആ അഭിസാരികയുടെ മൊബൈൽ നമ്പർ അയച്ചുതന്നപ്പോൾ പല ആവർത്യേ ഞാൻ എന്നോട് തന്നെ ചോദിച്ചു

” എനിക്കിത് ആവശ്യമാണോ ?

” പക്ഷെ ഒരു ഒളിച്ചോട്ടം എനിക്ക് അനിവാര്യമായിരുന്നു.

ഗൂഗിൾ പേ വഴി അവൾക്കു പണമഴച്ചു കൊടുത്തപ്പോൾ അവൾ അവളുടെ വിലാസം എനിക്ക് കൈമാറി.

അവളുടെ വീടിനകത്തു പ്രവേശിച്ചപ്പോഴും, അവളുടെ മാറോടു ചേർന്നപ്പോഴും, അവളുടെ അകത്തു ഞാൻ പ്രവേശിച്ചപ്പോഴും ഞാൻ എന്റെ മുഖമൂടി അഴിച്ചുമാറ്റിയില്ല.

ഒരു തരത്തിൽ അവളുടെ അടുത്തുവരുന്ന എല്ലാവരും മുഖമൂടി ധരിച്ചവരാണ്. അല്ലെങ്കിൽ തന്നെ വേശ്യയുടെ മുറിയിൽ ആദര്ശങ്ങള്ക്കു എന്ത് പ്രസക്‌തി.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പാർവതി എന്നോട് പറഞ്ഞു

” പുറത്തൊക്കെ പോയി വന്നതല്ലെ പോയി കൈ കഴുക്ക് “.

കൈ കഴുക്കുനിടെ എന്റെ കണ്ണുകൾ അറിയത്തെ നിറഞ്ഞു. മുഖം കഴുകി മുഖത്തൊരു ചിരി പടർത്തിയിട്ടു ഞാൻ അവളെ അടുത്തേക്ക് ചേർത്ത് പിടിച്ചു ആലിംഗന ചെയ്തു.അപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .

ഇനി എനിക്കി മുഖമൂടി അഴിച്ചുവെക്കാൻ പറ്റില്ല അത് എന്നും എൻറെകൂടെ ഉണ്ടാകും.

4.7/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!