Skip to content

ജോലിക്കിടയിലെ രക്ത കാഴ്ചകള്‍- ഒരു നൂഴ്സിന്‍റെ കുറിപ്പ്

nurse working in hospital with blood

പുതുതായി വന്ന പീഡിയാട്രിക് കേസിന് ശ്വാസം മുട്ടലിനുള്ള മരുന്ന് കൊടുക്കാന്‍ വേണ്ടി ഓടുന്ന വെപ്രാളത്തിലാണ് എനിക്കു ഒരു ഫോണ്‍ കോള്‍ ഉണ്ടു എന്നു പറഞ്ഞു റിസെപ്ഷനിസ്റ്റ് ശ്വേത എനിക്കാ ഫോണ്‍ തന്നത്. മറുതലക്കല്‍ അല്പം വെപ്പ്രളത്തോടെ തൊട്ടു മുകളിലെ നിലയിലുള്ള സിസ്റ്റര്‍ ആണ് …… ബ്രദര്‍ ഒന്നു വേഗം ഓടിവരണം താമസിക്കരുത് !!!!!

ഒരു വിധത്തില്‍ ആ സിസ്റ്റര്‍ പറഞ്ഞൊപ്പിച്ചു , പറയുന്നതിനിടയില്‍ പേടി ഉണ്ടായിട്ടാണൊ അവരുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

കേട്ടപ്പോളുള്ള പരിഭ്രമത്തില്‍ കയ്യില്‍ ഉണ്ടായിരുന്ന മരുന്നും ട്രേയും മുന്നില്‍ കണ്ട ആളിനെ ഏല്‍പ്പിച്ച് കൊണ്ട് ഞാന്‍ നാലാം നിലയിലേക്ക് ഓടിക്കയറി……..പടവുകള്‍ ഓരോന്നും കയറുമ്പോഴും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു പുകച്ചില്‍…..കാരണം കൂറച്ചു സമയം മുന്‍പ് ഈ ഞാന്‍ തന്നെ ഈ പറഞ്ഞ സിസ്റ്റര്‍ വിളിച്ചിട്ടു ഒരു അറബി രോഗിയെ കാണാന്‍ പോയിരുന്നു…കാരണം മാറ്റൊന്നുമല്ല അദ്ദേഹത്തിനു മൂത്രം പോവാനുള്ള ട്യൂബ് ഇട്ടിരുന്നു…പുരുഷ നേഴ്സായി ഞാന്‍ മാത്രം അവിടെ ഉണ്ടാരുന്നത് കൊണ്ടു, ഞാനാരുന്നു ആ ട്യൂബ് ഇട്ടത്……എന്തു ചെയ്യാനാ ആണുങ്ങള്‍ നേഴ്സ് കുറവുണ്ടെങ്കില്‍ ഇങ്ങനെ ഉള്ള നൂലാമാലകള്‍ക്ക് വിളിക്കുന്ന അനുസരിച്ചു പൊവേണ്ടിവരും…….

നാലാം നിലയില്‍ എത്തിയപ്പോളേക്കും എന്റെ ചങ്കിടിപ്പ് അതിന്‍റെ പരിധിക്കപ്പുറം എത്തി കഴിഞ്ഞിരുന്നു…. എന്നെ കണ്ട പാടേ മുഖത്തെ ഭീതി ഒക്കെ ഒരു വിധത്തില്‍ അടക്കികൊണ്ടു മുന്‍പു വിളിച്ച ആ സിസ്റ്റര്‍…. ബ്രദര്‍..അത്….ആ….രോഗി……കത്തീറ്റര്‍ വലിച്ചൂരാന്‍ ശ്രമിച്ചു….വേദന എടുത്തു പുളയുന്നു…പെട്ടന്നു പറഞ്ഞു നിര്‍ത്തിയിട്ടു എന്നെ കൊണ്ടു അയാള്‍ കിടക്കുന്ന മുറിയിലേക്ക് വിട്ടു…….

പാതിനഗ്നനായി കിടക്കുന്ന അയാളുടെ കൈകള്‍ അപ്പോളും മറച്ചു വച്ചിരുന്ന തോര്‍ത്തിലായിരുന്നു…… അദ്ദേഹത്തിന്‍റ് മുഖത്തു നിഴലിച്ച വേവലാതി വിയര്‍പ്പ് കണക്കെ താഴോട്ടോഴുകി നിറം മാറിതുടങ്ങിയ തോര്‍ത്തില്‍ വന്നു തടയുന്നതായി എനിക്കു തോന്നി……എന്നെ കണ്ടതും പ്ലീസ് റിമൂവ് ദി ട്യൂബ് എന്നു ഉറക്കെ ആക്രോശിക്കുവാണ്……. അദ്ദേഹത്തിന്‍റെ കൂടെ ഉള്ള സുഹൃത്ത് ഞാന്‍ ഇവിടെ ഉള്ള ആള്‍ അല്ല എന്ന നിലയില്‍ എന്നെ നോക്കുന്നു…….

ഞൊടിയിടയില്‍ ഞാന്‍ അയാളുടെ സ്വകാരിയതയെ തോര്‍ത്തില്‍ നിന്നും മാറ്റി, കുങ്കുമ ചെപ്പു പൊട്ടിവീണകണക്കെ മാറിയിരുന്നു അവിടെയെല്ലാം…….മൂത്രം പോവാന്‍ ഇട്ടിരുന്ന ട്യൂബ് മുക്കാല്‍ ഭാഗവും ലിംഗാഗ്രവും കടന്നു പുറത്തു വന്നിരുന്നു….ട്യൂബ് ഉള്ളില്‍ തടഞ്ഞു നിര്‍ത്തുന്ന ഇന്‍ഫ്ലാറ്റെഡ് ബലൂണ്‍ നാളിയില്‍ തടഞ്ഞു താഴോട്ട് വരാതിരുക്കുവാണ്…….

ഒരു നിമിഷം ഞാന്‍ ഒന്നു ചിന്തിച്ചു……ഞാന്‍ ….ഇതാ ഒരു മെഡികോ- ലീഗല്‍ കേസിന്‍റെ ഭാഗം ആവാന്‍ പോവുകയാണ്……അയാളുടെ മൂത്രനാളിക്കു ഒരു പക്ഷേ മുറിവ് വന്നു കാണും അല്ലെങ്കില്‍ അയാളുടെ മൂത്രം വിസര്‍ജിക്കുന്ന പേശികള്കു ക്ഷതം , അതുമല്ലെങ്കില്‍ വന്ധ്യത….ചിന്തകള്‍ കാടുകയറികൊണ്ടിരുന്നു…..വരുന്ന പരിണിത ഫലം മുന്നില്‍ കണ്ടു കൊണ്ടാണെങ്കില്‍ പോലും ദൈവത്തെ വിളിച്ച് കൊണ്ടു സാവധാനം ടൂബിലെ ബലൂണ്‍ ഡിഫ്ളാറ്റ് ചെയ്തു……

പതിയെ ട്യൂബ് പുറത്തെടുകുമ്പോളും ഏന്‍റെ കൈകള്‍ രക്തത്തില്‍ കുതിര്‍ന്നിരുന്നു….കാര്യത്തിന്‍റെ ഗൌരവം കണക്കിലാക്കി അദ്ദേഹത്തോടെ കാര്യങ്ങള്‍ പറയുന്നതിന് മുന്‍പു തന്നെ വരുന്ന രക്തകട്ടകള്‍ അദ്ദേഹം കാണാതെ പഞ്ഞി ഉപയോഗിച്ചു മാറ്റുന്ന തന്ത്ര പാടിലായിരുന്നുഞാന്‍……എങ്കിലും അദ്ദേഹത്തിന്‍റേ മുഖത്തു അനുഭവപ്പെട്ട ആശ്വാസത്തിന്‍റെ നെടുവീര്‍പ്പില്‍ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ വിഴുങ്ങി…..തല്‍ക്കാലം കുറച്ചു ഡ്രെസ്സിംഗ് ചുറ്റിവെച്ചിട്ടു ഡോക്ടെറിനെ വിളിക്കാനായി പുറത്തേകു പാഞ്ഞപ്പോളും, എന്‍റെ കണ്ണിനു മുന്‍പിലും എല്ലായിടവും ചെമപ്പ് നിറത്താല്‍ മൂടിയിരുന്നു…..കുങ്കുമ പൂവിന്‍റെ അതേ നിറത്താല്‍……….

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ജോലിക്കിടയിലെ രക്ത കാഴ്ചകള്‍- ഒരു നൂഴ്സിന്‍റെ കുറിപ്പ്”

Leave a Reply

Don`t copy text!