Skip to content

വേനലിൽ ഒരു മഴ

summer-rain-poem

ഇന്നലെ രാവിൻ നിശ്ശബ്ദയാമത്തിലലഞ്ഞൊഴുകിയെ ത്തിയ നീരദങ്ങളീ മണ്ണിലൊരു
ഗന്ധർവ്വസംഗീതമായ്,മഴനൂലുകളായ്,മ്യദുതാളലയങ്ങളായ്,ഉൾക്കുളിരായ്
നീണ്ട ഗ്രീഷ്മമെരിഞ്ഞു പുകയും മണ്ണിൽ
പെയ്തൊടുങ്ങിയമർന്നു.
ആരറിഞ്ഞയീയേകാന്തരാവിൽ, വിണ്ണിൽ
മേഘരൂപങ്ങളിട കലർന്നൊരു മാല കോർത്തത്,ഭൂവിൻ സൂഷ്മഭാവങ്ങളുണർന്നണി ചേർന്നത്.
ഒരു മഴവില്ലേഴുവർണ്ണങ്ങൾ വിതറിയത്.
ചെറു വാകച്ചില്ലയിലിരുന്ന നിശാശലഭവും
പച്ചിലക്കാട്ടിൽ പതുങ്ങിയ പുൽച്ചാടിയും,
മയക്കം വിട്ടുണർന്ന മണ്ണിരകളും,
പൊടുന്നനെ മൗനം പൂണ്ട ചിവീടുകളും
പുതുമണ്ണിൻ ഗന്ധത്തിലുൻമാദം പൂണ്ടു.
വിജനമീ പാതക്ക് കാവലായ് നിൽക്കും
തെരുവുവിളക്കിൻ പ്രഭയിലേക്കുയർന്നു
പൊങ്ങിയനേകമീയാംപാറ്റകൾ.
അടഞ്ഞ പടിവാതിലുകൾ,കടന്നെത്തി
തൊടിയിലെത്തി,ജാലകവിരികളിലൂയലാടി,
പടിഞ്ഞാറൻ കാറ്റീയിടവഴികളിലുടെ ഒാടി വയലിലേക്കകന്നു പോയ്.
ഇടവഴികളിൽ,ചെറുകൈത്തോടുകളിൽ
ചെറു നീർച്ചാലായൊഴുകിയ വേനൽമഴയിൽ കൊഴിയുമിലകൾ
നനവിൻ പച്ച പ്പുതപ്പായ് നിവരുന്നു.
വെള്ളിവരകളായിടിമുഴക്കങ്ങളായ്
പെയ്തു തോർന്നാമോദത്തിൽ ,മാനം തെളിഞ്ഞ്മഴക്കാറകന്ന് ,കടലിൻ
തിരകളടങ്ങിയതാരുമറിഞ്ഞില്ല.
അനന്യമേകാഗ്രം നിശ്ചലം മോഹനം
രാവൊരു നിശ്ശബ്ദധ്യാനത്തിലമരുന്നു.
പതിയെ, വാനത്തിൻ കോണിലൊളിച്ച
മങ്ങിയ നിലാവിൻ വിളറിയ വദനത്തിൽ
ചെറു പുഞ്ചിരിയുദിക്കുന്നു.
Sohan kp

5/5 - (1 vote)

Related posts:

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!