പിരിയാതെ ഞാൻ

5643 Views

yamini-aksharathalukal-kavitha

പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും..
ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍
പിരിയുവാനാകുമോ നിനക്കെന്നെ,
നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍
മറക്കുവാനാകുമോ..
നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന്‍ സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ..
ഒരുമിച്ചു കണ്ട കിനാവുകള്‍
പാഴ്ക്കിനാവായി മാറീടുമോ;
എന്നോര്‍ത്തു ഉള്ളിലേറെ ഭയക്കുന്നു ഞാനിന്ന്..
നീ ചുംബിച്ചു ചുവപ്പിച്ചൊരെന്‍ കവിളുകളിലിപ്പോള്‍,
കണ്ണീരുണങ്ങിയ പാടുകള്‍ മാത്രം ..
നിന്‍ തലോടലേറ്റു തളിര്‍ത്തൊരെന്‍ മേനി;
വാടിക്കരിഞ്ഞുപോയ്..
സ്വപ്നങ്ങള്‍ വറ്റിയ മിഴികളില്‍
അലയടിക്കുന്നൂ വിരഹ വേദന
വയ്യ! എനിക്കിനി വയ്യ!
നിന്നെക്കൂടാതെ ഒരു മാത്ര പോലും..
തിരികെ വരിക എന്‍ പ്രാണനേ!
ഇനിയും നീ വന്നില്ലയെങ്കില്‍,
വ്യര്‍ത്ഥമായിത്തീരുമീ ജന്‍മം.

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply