ദുരവസ്ഥ

2755 Views

aksharathalukal-malayalam-poem

ചുരങ്ങൾ കടന്നുപോകാം ഋതുക്കൾ

കൊഴിയുന്നിടമെവിടെയാണെന്നറിയാം..

വെളിച്ചമുണ്ട് മുൻവശങ്ങളിൽ മാത്രം

മടുപ്പാണ് രാവന്തിയോളം തിരയാൻ..

അകത്തെ തിരിയുമ്മറത്തുകത്തി

പടരുന്നതന്തകനെ മടക്കിവിടാനാകട്ടെ..

കറപിടിച്ച താളിയോലകളുണ്ടെനിക്ക്

നാരായമെവിടെയാകുമെന്നറിയേണ്ട..

ഓഹരിയൊന്നുമില്ല സ്വയം വിറ്റുതീർക്കും,

പരുന്തിൻകണ്ണുകൾ ദാഹിച്ചുപോകട്ടെ..

കടന്നു ചെല്ലണം മുൾച്ചെടികളുമായി

ചിരിക്കട്ടെയെല്ലാം കഴിയുംവരെ..

ഒരുക്കിയെടുത്ത നാളേയ്ക്ക്

ചിരിയുമൊരഭ്യാസമാകുമെന്നറിയു..

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply