Skip to content

ഒരു ചമ്മലും വരുന്നുണ്ട്.. ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് കൊണ്ടാവും

first marriage story aksharathalukal
“മനുവേട്ടാ, മനുവേട്ടാ വാതിൽ തുറക്ക്‌…” പെങ്ങളൂട്ടിടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്…”എന്താടി രാവിലെ തന്നെ വിളിച്ചു കൂവുന്നത്, ഞാൻ കുറച്ച് കൂടി കിടക്കട്ടെ, ഇത്ര രാവിലെ എവിടെ പോവാനാ..” “ആഹാ ബെസ്റ്റ്, എടാ ഏട്ടാ നിന്റെ കല്യാണം അല്ലെടാ ഇന്ന്..മറന്നോ മനുവേട്ടൻ..? എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയിട്ട് വാ, ദേ താഴെ ആളുകളൊക്കെ വന്നു തുടങ്ങി..കല്യാണ ചെക്കൻ നല്ല ഉറക്കവും, കൊള്ളാം..” ഇതും പറഞ്ഞു വാതിലിൽ ശക്തിയായി മുട്ടിയിട്ട്‌ പെങ്ങളൂട്ടി താഴേക്ക് ഓടി പോയി… അപ്പോഴാണ് എന്റെ ഉറക്കം തെളിഞ്ഞത്.. “അയ്യോ പറഞ്ഞത് പോലെ ഇന്നല്ലെ എന്റെ കല്യാണം..ജാതകം ചേരാതെ കുറെ അന്വേഷിച്ചിട്ട്‌ കിട്ടിയ പെണ്ണാ..ഞാനായിട്ട് മുടക്കണ്ട ..” അതും പറഞ്ഞു മനു കട്ടിലിൽ നിന്നും ചാടി എണീറ്റു കുളിക്കാൻ ഓടി…. അമ്പലത്തിൽ നിന്ന് വന്ന പാടെ അച്ഛൻ വന്നു പറഞ്ഞു, “പോയി ഡ്രസ്സ് മാറ് മനൂ ഫോട്ടോ എടുക്കാൻ ആള് വന്നിട്ടുണ്ട്..” പതിയെ പതിയെ ആളുകളുടെ നോട്ടം എന്നിലേക്ക് ആയി…ചെറുതായിട്ട് ഒരു ചമ്മലും വരുന്നുണ്ട്..ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് കൊണ്ടാവും, “അത് മനസ്സിൽ ഓർത്തപ്പോ ചിരി വന്നു..”” വീട്ടിലെ ഒരു അമ്മാവൻ വന്നിട്ട് പറഞ്ഞു, “ദേ ചെക്കനെ വിളിക്ക്, ഇറങ്ങാൻ സമയം ആയി..അവിടെ പെണ്ണിന്റെ വീട്ടിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടാവും..മുഹൂർത്തത്തിന് അര മണിക്കൂർ മുമ്പെങ്കിലും അങ്ങ് എത്തണം..” വീട്ടിൽ നിന്നും ഇറങ്ങുന്നതും, കാറിലേക്ക് കയറുന്നതും ഒക്കെ ഫോട്ടോ ഗ്രാഫർ ശരിക്കും സ്റ്റൈൽ ആയിട്ട് ഒപ്പിയെടുത്തു… പെണ്ണിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാറിൽ എന്റെ കൂടെ പെങ്ങളും, പിന്നെ എന്റെ കുഞ്ഞമ്മയും ആണ് ഉള്ളത്..”മ്മ്‌ ഇനി താലി കെട്ടും കഴിഞ്ഞ് പെണ്ണിനെയും കൊണ്ട് വരുമ്പോ നമ്മളൊന്നും മനുവേട്ടന് വേണ്ട..” പെങ്ങളൂട്ടി എന്നെ ഒന്ന് ആക്കി പറഞ്ഞതാണ്…. പെണ്ണിന്റെ വീട്ടിലേക്ക് എത്തും തോറും എന്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി.. “ആദ്യമായിട്ടല്ലെ അതാവും…” പെണ്ണിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കാറ് നിർത്തി..അപ്പോഴും ഫോട്ടോ ഗ്രാഫർ വന്നു ഇറങ്ങുന്നതും മറ്റും ഫോട്ടോ എടുത്തു… എന്നാല് പെണ്ണിന്റെ വീട്ടിൽ നിന്നും പെണ്ണിന്റെ അനിയനും മറ്റും എന്നെ സ്വീകരിക്കാൻ വന്നില്ല.. പെണ്ണിന്റെ ബന്ധുക്കൾ ആരൊക്കെയോ വന്നു നിൽക്കുന്നുണ്ട് അവിടെ.. പുറകിലെ കാറിൽ വന്നറങ്ങിയ അമ്മാവൻ ഓടി വന്നു പറഞ്ഞു, “മുഹൂർത്തം ആവുന്നു ഇപ്പൊ തന്നെ വൈകി, നടക്ക്‌ മനു,..” പെണ്ണിന്റെ ബന്ധുക്കളുടെ കൂടെ ഞാനും എന്റെ ബന്ധുക്കളും വീട്ടിലേക്ക് നടന്നു.. പെണ്ണിന്റെ വീട്ടുമുറ്റത്തെക്ക്‌ കയറിയ എനിക്ക് കാര്യങ്ങള് എന്തോ പന്തിയല്ലെന്ന് അവിടെ കൂടി നിന്ന നാട്ടുകാരുടെ മുഖത്ത് നിന്നും മനസ്സിലായി.. എല്ലാവരും എന്നെ സഹതാപത്തോടെ നോക്കുന്നു..പെണ്ണിന്റെ അമ്മാവൻ വന്നു എന്റെ അമ്മാവനോട് പറയുന്നത് ഞാൻ കേട്ടു..”പെൺകുട്ടി ഇന്ന് രാവിലെ അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടി ” എന്ന്.. ഇത് കേട്ടതും എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒറ്റ നിൽപ്പ് നിന്നുപോയി… എന്റെ തലയോക്കെ കറങ്ങുന്നത് പോലെ തോന്നി..പാടത്തെ കോലം നോക്കുന്നത് പോലെ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്… എന്റെ കണ്ണുകൾ മുകളിലേക്ക് മറയുന്നത് പോലെ തോന്നി..ഒരു നിമിഷം കൊണ്ട് വെട്ടിയിട്ട ചക്ക പോലെ ഞാൻ ബോധം കേട്ട് വീണു… “മനുവേട്ടാ, മനുവേട്ടാ” എന്ന പെങ്ങളൂട്ടിയുടെ വിളി കേട്ടാണ് ഞാൻ സ്വപ്നത്തിൻ നിന്നും ഉണർന്നത്.. അയ്യോ ഇതൊക്കെ സ്വപ്നമായിരുന്നോ..! “മനുവേട്ടാ ഒന്ന് ഏണീക്ക്, ഇന്ന് ഏട്ടന്റെ കല്യാണമാണ്, ഇന്നെങ്കിലും നേരത്തെ ഏണീക്ക്‌ എന്റെ ഏട്ടാ..” ഇതും പറഞ്ഞു അവള് താഴേക്ക് ഓടി.. ഞാൻ കട്ടിലിൽ അത്ഭുതത്തോടെ എണീറ്റ് ഇരിക്കുകയാണ്…”അയ്യോ സ്വപ്നത്തില് കണ്ടത് പോലെ ആറ്റൂ നോറ്റ് കിട്ടിയ പെണ്ണ് കാമുകന്റെ കൂടെ പോവോ എന്റെ ദേവ്യെ…!” കുളിയും ജപവും എല്ലാം കഴിഞ്ഞ് സ്വപ്നത്തില് കണ്ടത് പോലെ തന്നെ ഫോട്ടോ എടുപ്പും എല്ലാം കഴിഞ്ഞ് കാറിൽ കയറി പെണ്ണിന്റെ വീട്ടിലേക്ക് യാത്രയായി… പെണ്ണിന്റെ വീട് എത്താറായപ്പോ ഞാൻ കാറിൽ നിന്നും തല പുറത്തേക്കിട്ട് നോക്കി.. “ഹൊ ഭാഗ്യം പെണ്ണിന്റെ അനിയൻ മാലയും ,കിണ്ടിയിൽ വെള്ളവും ആയി നിൽക്കുന്നുണ്ട് എന്നെ സ്വീകരിക്കാൻ..” സ്വീകരിക്കൽ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോ “പെണ്ണ് അവിടെ തന്നെ കാണണെ എന്റെ ദേവ്യേ” എന്നായിരുന്നു പ്രാർത്ഥന മുഴുവനും… കല്യാണ പന്തലിൽ കയറുമ്പോ വീടിനുള്ളിലേക്ക് ഒന്ന് എത്തി നോക്കി..ശാന്തിക്കാരൻ നമ്പൂരി അവിടെ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.. “എന്നാ പെണ്ണിനെ വിളിക്ക്” എന്ന അശരീരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. ” അതാ വരുന്നു കയ്യിൽ താലവും കൊണ്ട് എന്റെ പെണ്ണ്… അവള് അടുത്ത് വന്നിരുന്നു..ഞാൻ മുഖത്തേക്ക് ഒന്ന് നോക്കി..അവളും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..” അപ്പോഴും ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.. “എന്റെ ദേവീ ഇനി ഇതും സ്വപ്നമൊന്നും ആയിരിക്കല്ലെ..” Story By Jishnu Ramesan  

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: First Marriage Story in Malayalam by Jishnu Ramesan – Aksharathalukal Online Malayalam Story
5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!