എന്‍ ഗുരുനാഥന്‍

323 Views

ഗുരുനാഥന്‍

എന്‍ ഗുരുനാഥന്‍

യുഗങ്ങളകലവെ

വസന്തവും ഹേമന്തവും മാറി വന്നു

ഒരുനാള്‍ ജ്വലിക്കുന്ന സൂര്യനെയും

ആവി പൊന്തുന്ന ഭൂമിയെയും

സാക്ഷി നിര്‍ത്തി

അകാലത്തില്‍ പിരിഞ്ഞു അവര്‍..

എന്‍ ഗുരുനാഥന്‍…

പരിചിതമായ ഹൃദയങ്ങളില്‍

നൊമ്പരങ്ങള്‍ മൗനമായ് ചിറകടിച്ചു

സമുദ്രം പോലെ ഒഴുകുന്നു…

ജനക്കൂട്ടങ്ങള്‍ക്കിടയില്‍

ഒന്നും ഉരിയാടാന്‍ കഴിയാതെ…

മൗനമായ് വിട ചൊല്ലുമ്പോള്‍

ഹൃദയം മെല്ലെയൊന്ന് തേങ്ങി..

മിഴികളില്‍ ഉരുണ്ട് കൂടിയ നീര്‍

മുത്തുകള്‍ മെല്ലെ വീണു പൊട്ടി,,

ചിന്നി ഒരായുഷ്കാലത്തിന്റെ

സ്വപ്നം തകരും പോലെ….

കരങ്ങള്‍ മുകളിലോട്ടുയര്‍ത്തി

പ്രാര്‍ത്ഥിച്ചു, അറിവിന്റെ

പ്രകാശനാളങ്ങള്‍ പകര്‍ന്ന എന്‍

ഗുരുവിന് വേണ്ടി….

ഗുുരുവിന് വേണ്ടി മാത്രം…..

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply