തിരയും നോവുകൾ..
പറയും മൊഴികളും..
ചെറു കഥയായി മൂളവേ …
ഈണം മീട്ടും രാഗം…
ശ്രുതിയാം.. താളം…തേടി..
ഞാൻ അലയവെ…
എൻ പ്രിയസഖി നീയിന്നു ചെറു മൗനമായി കൂടിയോ?
ഞാൻ തിരയായി..
നിന്നിൽ അണയുവാൻ വരവേ…
നീയോ ചെറു പിണക്കത്തിൻ .. തീരമായി നിൽക്കവേ…
എൻ ഹൃദയം അത് പതയായി..
നുരായവേ …
സ്നേഹം വിതുമ്പും ഞാനോ..
ഇന്നു യാമങ്ങൾ താണ്ടും സാഹിത്യമോ?
…
നീ എന്നിലെ മിഴിവേകും… അക്ഷരക്കൂട്ടുകളോ?
ഇനി ഇതു മാത്രം മതിയെൻ…
ജീവിതം പൂർണമാകാൻ…
പൂർണമാം.. നീയോ …. എൻ മനസങ്കല്പമോ?…………
എൻ മനസങ്കൽപ്പമോ?
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission